ജീവിത ഗന്ധത്തിന്റെ കനൽ വഴികൾ
അടുക്കളയുടെ നാല്
ചുമരുകൾക്കുള്ളിൽ
അവളുടെ കഥകൾക്ക്
ജീവൻ വയ്ക്കുന്നു..
1. പ്രണയം:
ഉപ്പുമാങ്ങ ഭരണിയിൽ
വീർപ്പുമുട്ടി കിടക്കുന്ന
വിയർപ്പും കണ്ണുനീരും
ചേർന്ന് ലയിപ്പിച്ച
ചിതലരിക്കാത്ത
ഓർമ്മ തുണ്ട്.
2. പരിത്യാഗം:
വറചട്ടിയിലെ കടുക്
മണികളെപ്പോലെ
മറ്റുള്ളവർക്ക് ജീവൻ
പകുത്ത് നൽകി
ആർക്കും വേണ്ടാതെ
ഉപേക്ഷിക്കപ്പെട്ട
കരിഞ്ഞ് ഉണങ്ങിയ
നീറ്റ് കഷ്ണം.
3. അതിജീവനം:
കരിയും പുകയും
നിറഞ്ഞ നീറ്റലുകൾ-
ക്കിടയിലും
എരിവും മധുരവും
ഉപ്പും പുളിയും
മാറി മാറി ചാലിച്ച്
തീൻ മേശയിൽ
വിളമ്പുന്ന
പുതു വിഭവം.
Link to this post!