ചുവന്ന ചിത്രശലഭം
ഉത്തരമില്ലാത്ത ചോദ്യമായി
എല്ലാ മാസവും മുന്നില്‍
വിരിഞ്ഞു പറക്കാറുണ്ട്.
അന്നേരം…
വേരുകള്‍ വാടിയ
പെണ്‍ചെടിയുടെ ആത്മാവില്‍,
ഒരു ദീര്‍ഘ മൗനം പൂവിടാറുണ്ട്.
ചില തിരിച്ചറിവുകള്‍
ക്ഷണനേരത്തേക്ക്
മറവിയുടെ പുതപ്പു നീക്കി,
അവളുടെ ഓര്‍മ്മപ്പൂക്കളുടെ
ഉള്ളിലേക്ക്, നിശ്ശബ്ദം
അരിച്ചിറങ്ങാറുണ്ട്.
Link to this post!