Main Menu

ഖാദർ ഇക്കയുടെ പ്രകൃതിയെ പങ്കുവെക്കൽ സിദ്ധാന്തം

നാട്ടിലെ എനിക്ക് കുറേക്കാലം ആയി അറിയാവുന്ന ഏക മുസ്ലീം മനുഷ്യൻ ആണ് ഖാദർ ഇക്ക. ഞങ്ങളുടെ നാട്ടിൽ മുസ്ലിങ്ങൾ വളരെ കുറവാണ്. എങ്ങനെയൊക്കെയോ അവിടെ വന്നു പെട്ട ഒരു വ്യക്തിയാണ് ഇദ്ദേഹം. അവിടെ മുസ്ലിങ്ങളെ "കാക്ക", "കാക്കാൻ", "മാപ്ള" (ഇത് ക്രൈ സ്തവരേയും വിളിക്കും) എന്നൊക്കെ ആണ് വിളിക്കുക. പക്ഷെ ഖാദർകാക്ക പിന്നീടു ഖാദെർക്ക ആയി  മാറി. പണ്ട് ഇദ്ദേഹത്തിനു ചുമടെടുപ്പ് ആയിരുന്നു, പിന്നെ ശരീരം വയ്യാതായപ്പോൾ ലോട്ടറി വില്പ്പന തുടങ്ങി, പിന്നെ കൂടുതൽ വയ്യാതായപ്പോൾ എ ടി എം യന്ത്രത്തിന് കാവലിരുപ്പു ആയി. അരക്ഷിത വാർദ്ധക്യങ്ങൾ നമ്മുടെ സമ്പത്തിനു കാവൽ നിൽക്കുന്ന കാഴ്ച്ചയാണല്ലോ എ ടി എം യന്ത്രങ്ങൾ നൽകുന്നത്.

ഒരു ചെറിയ വീടും അതിനടുത്തു ഒരു കോഴിക്കൂടും പിന്നെ ഒരു ആട്ടിൻകൂടും മുറ്റത്ത്‌  ചെറിയ ഒന്ന് രണ്ടു മരങ്ങളും ഇതാണ് അദ്ധേഹത്തിന്റെ ലോകം. ഒരു മകൻ പേർഷ്യയിൽ ആണ്, മകൾ ഏതോ സ്ഥലത്താണ്. സന്തുഷ്ടരായി എങ്ങനെ ജീവിക്കാം എന്നതിന്റെ ഉത്തമ ഉദാ ഹരണങ്ങൾ ആയിരുന്നു നഫീസുമ്മയും ഖാദർ ഇക്കയും.വലിയ സ്ഥിതി ഒന്നുമില്ലാതിരു ന്നിട്ടും അവർക്കു വിഷമങ്ങൾ ഉള്ളതായി തോന്നിയില്ല. ഖാദർ ഇക്ക ദിവസവും രാവിലെ ഒരു 7 മണിയോടെ അടുത്തുള്ള വായന ശാലയിലെത്തി പത്ര പാരായണം നടത്തും. രാവി ലെ ഞാനൊക്കെ സ്കൂളിൽ പോകുന്ന സമയത്ത് വലിയ ചർച്ചയാണ് നഫീസുമ്മയും ഭർത്താ വും തമ്മിൽ, "എന്തായാലും ഓൻ ഒരു ഹിമാരല്ലേ? " ബുഷിനെ പറ്റിയും " ഓന്റെ ശൌര്യം ജാസ്തി തന്നെ റബ്ബേ " എന്ന് ഷാവേസിനെ പറ്റിയും ഒക്കെ പറഞ്ഞു കേൾക്കാറുണ്ട്. പത്ര പാരായണത്തിലൂടെ  സമ്പാദിച്ച വിവരമെല്ലാം ഭാര്യക്ക്‌ പകർന്നു കൊടുത്തു, അതിന്റെ മുകളിൽ ചർച്ച നടത്തുകയാണ് മൂപ്പർ.ഇവര്ക്ക് വിഷമം ആദിയായ വികാരങ്ങൾ ഇല്ലേ എന്ന് ഞാൻ കുണ്ടിതപ്പെടാറുണ്ട്.

ഇസ്ലാമുകളെ പറ്റി പലരും പറഞ്ഞു നടക്കുന്ന (പ്രത്യേകിച്ച് ചില തീവ്രവാദി  സ്വയം സേവ ക പ്രസ്ഥാനക്കാർ) കാര്യങ്ങളിൽ പലതിനും ഖാദർ കാക്ക ഒരു അപവാദം ആയിരുന്നു.

ഉദാഹരണത്തിനു അദ്ധേഹത്തിന്റെ ഏറ്റവും നല്ല സുഹൃത്ത്‌ ഒരു അശോകൻ ചേട്ടൻ ആ യിരുന്നു. പരസ്പരം ഉള്ള സഹകരണവും സ്നേഹവും കണ്ടാൽ സഹോദരങ്ങൾ ആണെന്ന് തോന്നും. പിന്നെ ഇന്ത്യ-പാകിസ്ഥാൻ  ക്രിക്കറ്റ്‌ മത്സരം നടക്കുമ്പോൾ അദ്ദേഹം നല്ല കളിയെ പ്രോത്സാഹിപ്പിച്ചിരുന്നു. സച്ചിന്റെ ബാറ്റിങ്ങും അക്രത്തിന്റെ ബോളിങ്ങും അദ്ദേ ഹം ഒരേ സമയം കയ്യടിച്ചിരുന്നു. മിക്കവാറും മൌനം ആയിരിക്കുമെന്നതോഴിച്ചാൽ അദ്ദേ ഹം വേറൊരാളായി ഒരിക്കലും അനുഭവപ്പെട്ടില്ല. പ്രത്യേകിച്ച് രാഷ്ട്രീയ ആഭിമുഖ്യമോ, മതഭ്രാന്തോ  ഞാൻ അദ്ധേഹത്തിൽ കണ്ടില്ല. മതസഹിത ജീവിതം നയിക്കുന്ന ആളാണെ ന്ന് ഒരു സൂചനയും കാണാൻ കഴിഞ്ഞില്ല. ഇടതുപക്ഷക്കാരൻ ആണെന്ന് പലപ്പോഴും സംശയം തോന്നിയിട്ടുള്ളതിനു കാരണം മൂപ്പര് വായനശാലയിൽ സ്ഥിരം കുറ്റിയാണെന്നതാ ണ്. അന്നൊക്കെ വലതുപക്ഷത്തിന്റെ കേന്ദ്രം പീടിക തിണ്ണ ആയിരുന്നു.

മുറ്റത്തെ പേരമരം ഞങ്ങൾ കുട്ടികളുടെ ഒരു ശ്രദ്ധ കേന്ദ്രമാണ്.ഖാദർ ഇക്ക കുട്ടികൾക്കൊ ക്കെ ഇഷ്ടം പോലെ പേരക്ക തരും. മൂപ്പര് ഒരു വട്ടി ഉമ്മറത്ത്‌ വച്ചിരിക്കും അതിൽ നിന്ന് ആർക്കു വേണമെങ്കിലും പേരക്ക എടുക്കാം. ആവശ്യം ഉള്ളത് എല്ലാവരും എടുക്കും. ഞാൻ നാട്ടിൽ നിന്ന് പോയി കുറെ നാൾ അവിടെയും ഇവിടെയും ജോലിചെയ്തു തിരിചെത്തിയപ്പോ ഴേക്കും അദ്ദേഹം ഒരു വയസനായിരുന്നു. മകന്റെ ഭാര്യ അവരുടെ സ്വന്തം  വീട്ടിനടുത്ത് ഒരു സ്കൂളിൽ പഠിപ്പിച്ചിരുന്നു. അദ്ധേഹത്തിന്റെ മകൻ വലിയ ജോലിയിലൊന്നും അല്ലായി രിക്കണം ആ വീടിനു ചെറിയ മോടികളൊക്കെ മാത്രമേ വന്നിരുന്നുള്ളൂ. നഫീസുമ്മയും അദ്ദേ ഹവും ചെറിയ കൃഷിപ്പണി ഒക്കെ ചെയ്തു കോഴികൾക്കു തീറ്റയും കൊടുത്തു അങ്ങനെ മുന്നോട്ടു പോയിരുന്നു.

എനിക്ക് മകൾ ഉണ്ടായപ്പോൾ മോളെയും കൊണ്ട് ഞാൻ ഒരിക്കൽ അവിടെപ്പോയി, എടിഎം കാവൽ കഴിഞ്ഞു ഖാദർ ഇക്ക എത്തിയതെ ഉള്ളൂ.എന്നത്തേയും പോലെ ഊഷ്മള മായി, കാപട്യങ്ങൾ ഇല്ലാതെ അവർ എന്നെ സ്വീകരിച്ചു. "അന്റെ ബീവി എവിടെ എന്നൊക്കെ ചോദിച്ചു", വാർദ്ധക്യം രണ്ടു പേരെയും കുറേ ശോഷിപ്പിച്ചിരുന്നു.. പഴയ ആ പേര മരം അവിടെ തന്നെ ഉണ്ട്, മോശമല്ലാത്ത കായ്ഫലങ്ങളും ഉണ്ട്. മുറ്റമാകെ പച്ചക്കറി കളുടെയും പൂച്ചെടികളുടെയും വസന്തം. കോഴിയമ്മയും കുഞ്ഞിക്കൊഴികളും ചികഞ്ഞു നട ക്കുന്നു.

നഫീസുമ്മ തന്ന നാരങ്ങ വെള്ളവും കുടിച്ചു കുറച്ചു വിശേഷം പറഞ്ഞിരുന്നു.ഖാദർ ഇക്ക അപ്പോഴേക്കും കുളിച്ചു വെടിപ്പായി വന്നു. മോൾക്ക്‌ രണ്ടു നുള്ള് കല്കണ്ടം എടുത്തു കൊടുത്തു നഫീസുമ്മ. പിന്നെ വരാം എന്ന് യാത്ര പറഞ്ഞു പുറത്തേക്കു നടന്നപ്പോൾ, എന്റെ കണ്ണ് വീണ്ടും പെരക്കകളിൽ ഉടക്കി, കുറേ കിളി തിന്ന പേരക്കകൾ അവിടെയും ഇവിടെയും. "നിക്ക് മോനെ, ഞാൻ രണ്ടു പേരക്ക പറിച്ചു തരാം" ഖാദെരിക്ക ഒരു ചെറിയ ഇല്ലിതോട്ടി യും ആയി ഇറങ്ങി. ഒരു ഞെട്ടിലെ രണ്ടു  പെരക്കകളിൽ ഒന്ന് പറിച്ചു,മോൾ ഓടിചെന്നെടു ത്തു. വീണ്ടും ഒരെണ്ണം കൂടി പറിച്ചെടുത്തു അതും മോളുടെ കയ്യിൽ കൊടുത്തു രണ്ടു കയ്യിലും പേരക്കകിട്ടിയതോടെ അവൾ നിറഞ്ഞു ചിരിച്ചു.

ഞാൻ പറിച്ചെടുക്കാത്ത പെരക്കകളെ നോക്കി, കിളികളും വവ്വാലും വിശപ്പടക്കുന്നത് ഇവി ടെനിന്നാണെന്നു തോന്നി. എന്റെ വിപണി വൽകരിക്കപ്പെട്ട മനസ് പറഞ്ഞു എല്ലാ പേരക്കയും പറിച്ചെടുത്തു വിനാഗരിയും ചേർത്ത്  ഉപ്പിലിട്ടു വെച്ചാൽ  കേടാകാതെ നോ ക്കാം, പിന്നെ വേണമെങ്കിൽ  കുറേ വിൽക്കാം, കുറച്ചു ജൂസടിച്ചു കുടിക്കാം. എന്തിനിങ്ങനെ പാഴാക്കി കളയണം??. ഞാൻ ചിന്തിച്ചതിനെ ഊഹിച്ചെടുത്ത പോലെ പേരക്കകളെ നോക്കി അദ്ദേഹം പറഞ്ഞു "ഞാൻ പകുതിയെങ്കിലും പ്രകൃതിക്കു കൊടുക്കും, കിളികൾക്കും ജീവിക്കണ്ടേ?". പ്രകൃതിയുടെ  മുഴുവൻ കനിവും ഊറ്റിയും തുരന്നും എടുക്കുന്ന മുതലാളിത്ത മനശാസ്ത്രം എന്നെയും ബാധിച്ചതിൽ ഒരു നിമിഷം ലജ്ജിച്ചു പോയി. "ആവശ്യം ഉള്ളത് മാത്രം എടുക്കുക, കഴിവിനനുസരിച്ച് കൊടുക്കുക" എന്ന സോഷ്യലിസ്റ്റ്‌ ചിന്ത മൂപ്പർക്ക് എവിടെ നിന്ന് കിട്ടിയതാവും എന്ന് ആലോചിച്ചു, പതിയെ  തിരിച്ചു നടന്നു.  



11 Comments to ഖാദർ ഇക്കയുടെ പ്രകൃതിയെ പങ്കുവെക്കൽ സിദ്ധാന്തം

  1. അനൂപ്‌….
    വായിച്ചു , ഇഷ്ടപ്പെട്ടു …..
    നമ്മുടെ പഴയ മഗസീനിലൂടെ പോകുന്ന ഒരു ഫീൽ

  2. Pleasant reading Anoop, good job. Pakshe Communisavum, Anti-Americanismavum, Pro-Chavesismum ozhivaakamaayirunnu 🙂

  3. ലേഖനം നന്നായിരിക്കുന്നു. ഇത് പോലെയുള്ള സത്യസന്ധമായ എഴുത്തുകളാണ് വികലമായ രാഷ്ട്രീയ ചർച്ചകളേക്കാൾ നല്ലത്

  4. രസകരമായ വായന. മുസ്ലിംഗള്‍ ഒറ്റപ്പെടുന്നു എന്നൊക്കെയുള്ള പരാമര്‍ശത്തില്‍ ഒരു വസ്തുതയുമില്ല. ഒരാളെ മാത്രമെ താങ്കള്‍ക്കറിയു എന്നും പറയുന്നു. ആരോപണബാധിതരില്‍ എല്ലാ മതക്കാരുമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: