ഒറ്റ ദിവസത്തിൽ അശ്രഫിന്റെ പുസ്തകം 1000 കോപ്പികൾ വിറ്റഴിഞ്ഞു.
യുവ ചെറുകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ അശ്രഫ് ആഡൂരിന്റെ ചികിത്സാ ഫണ്ടിന്റെ ധന സഹായാർത്ഥം സൈകതം ബുക്സ് പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത കഥകളുടെ രണ്ടാം പതിപ്പ് ഒരൊറ്റ ദിവസം കൊണ്ട് തന്നെ അശ്രഫിന്റെ സുഹൃത്തുക്കൾ വിറ്റു തീർത്തു. മൂന്നാം പതിപ്പ് ഒരാഴ്ചക്കുള്ളിൽ പുറത്തിറങ്ങുന്നു. അച്ചടിച്ചിലവ് മാത്രമെ സൈകതം എടുക്കുകയുള്ളു. അതിനു പുറമെ വിൽപ്പന തുക മുഴുവൻ അശ്രഫിന്റെ ചികിത്സാ ഫണ്ടിലേക്കാണ്. 100 രൂപയാണ് പുസ്തക വില. മലയാളത്തിൽ ആദ്യമായാണ് ഒരു പ്രസാധനശാല ഇങ്ങനെയൊരു കാരുണ്യപ്രവർത്തനത്തിൽ പങ്കാളിയാകുന്നത്. ഇങ്ങനെ ഒരു നല്ല കാര്യത്തിൽ പങ്കാളി യാകാൻ സാധിക്കുന്നതിൽ സൈകതത്തിന് ചാരിതാർത്ഥ്യമുണ്ട്. ഒപ്പം ഈ കലാകാരനെ സ്നേഹിക്കുന്ന സുഹൃത്തുക്കളോടും സമൂഹത്തോടും നന്ദിയും.
Link to this post!
Comments are Closed