ഇന്ത്യന്‍ കായിക രംഗം 2012 – ഒരു തിരിഞ്ഞു നോട്ടം

ഇന്ത്യന്‍ കായിക രംഗത്തിനു കുറെ നേട്ടങ്ങളും അതിലേറെ നിരാശയും വിവാദങ്ങളും ചില പുത്തന്‍ പ്രതീക്ഷകളും സമ്മാനിച്ച ഒരു വര്‍ഷമായിരുന്നു 2012. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക മാമാങ്കമായ ഒളിമ്പിക്സ് കൊണ്ട് ശ്രദ്ധേയമായ ഒരു വര്‍ഷമാണ് കടന്നു പോകുന്നത്. നേടിയ മെഡലുകളുടെ എണ്ണം കൊണ്ട് ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യന്‍ കായിക രംഗത്തെ ഗ്ളാമര്‍ ഇനമായ ക്രിക്കറ്റിനു വളരെ നിരാശ നല്‍കിയ ഒരു വര്‍ഷം കൂടിയായിരുന്നു 2012. ഇന്ത്യയുടെ ദേശീയ കായിക ഇനമായി അറിയപ്പെട്ടിരുന്ന ഹോക്കിയുടെ ചരമക്കുറിപ്പ് എഴുതിയതും ഈ വര്‍ഷമായിരുന്നു. കായിക സംഘടനകളുടെ ഭരണ രംഗത്തെ മാറ്റങ്ങള്‍ കൊണ്ടും പ്രതിഭാധനരായ താരങ്ങളുടെ വിരമിക്കല്‍ കൊണ്ടും കൂടി ശ്രദ്ധേയമായ ഒരു വര്‍ഷമായിരുന്നു ഇത്. ഈ വര്‍ഷത്തെ പ്രധാന കായിക സംഭവങ്ങളിലേക്ക് ഒന്ന് എത്തി നോക്കാം.
ലണ്ടന്‍ ഒളിമ്പിക്സ് : ബാംഗ്ലൂര്‍ സ്വദേ ശിനിയായ മധുര നാഗേന്ദ്രയുടെ “നുഴഞ്ഞു കയറ്റം” കൊണ്ട് ശ്രദ്ധേയമായ മാര്‍ച്ച് പാസ്റ്റ് വിവാദതോടെയാണ് ലണ്ടന്‍ ഒളി മ്പിക്സിനു തിരശീല ഉയര്‍ന്നതെങ്കിലും മെ ഡല്‍ പട്ടികയിലെ സര്‍വ്വകാല നേട്ടം കൊണ്ട് ആ മാനക്കേടില്‍ നിന്നും രക്ഷ പ്പെടാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസി യേഷനു കഴിഞ്ഞു. ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും സ്വര്‍ണ്ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യയുടെ നേട്ടം ഒന്നുമല്ലെങ്കിലും ഒളിമ്പിക്സിലെ കഴിഞ്ഞ കാല ചരിത്രം വച്ച് നോക്കുമ്പോള്‍ മെഡല്‍ പട്ടിക ഇന്ത്യക്ക് ആശ്വാസം നല്‍കുന്നതാണ്. ഒളിമ്പിക്സ് തുടങ്ങുന്നതിനു മുന്‍പ് പത്തിലധികം മെഡലുകള്‍ നേടാന്‍ സാധ്യത കല്പ്പിക്കപ്പെട്ടിരുന്നെങ്കിലും നേട്ടം ആറിലൊതുങ്ങി.
പുരുഷ ബോക്സിങ്ങില്‍ ആര്‍ക്കും മെഡല്‍ നേടാന്‍ കഴിയാതെ പോയതാണ് എല്ലാവ രെയും നിരാശപ്പെടുത്തിയത്. പ്രതീക്ഷ അര്‍പ്പിക്കപ്പെട്ടിരുന്ന വിജേന്ദര്‍ സിംഗും ജിതേ ന്ദര്‍ കുമാറും മനോജ് കുമാറും ഒക്കെ നിരാശപ്പെടുത്തി. വെങ്കല മെഡല്‍ ആണെങ്കിലും മേരി കോം വനിതാ വിഭാഗത്തില്‍ ആശ്വാസമായി. വനിതാ അമ്പെയ്ത്തില്‍ പ്രതീക്ഷ അര്‍പ്പിക്കപ്പെട്ടിരുന്ന ദീപിക കുമാരി അമ്പേ പരാജയമായി മാറി. ബീജിംഗ് ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയുടെ പരാജയവും ശ്രദ്ധേയമായി. കളിക്കാ രുടെ തമ്മിലടി കൊണ്ട് ഒളിമ്പിക്സ് തുടങ്ങുന്നതിനു മുന്‍പ് തന്നെ ടെന്നിസില്‍ ഇന്ത്യ പരാജ യം സമ്മതിച്ചിരുന്നു. പ്രതീക്ഷ ഇല്ലാത്ത ഇനമായിരുന്നെങ്കിലും ഹോക്കിയിലെ സമ്പൂര്‍ ണ്ണ പരാജയം ആരും പ്രതീക്ഷിച്ചിരുന്നില്ല. athletics ല്‍ മെഡല്‍ പ്രതീക്ഷ ഇല്ലായി രുന്നെങ്കിലും കന്നി ഒളിമ്പിക്സിലെ KT ഇര്‍ഫാന്‍റെ പ്രകടനം ഓര്‍മ്മയില്‍ തങ്ങുന്നതായി.
മെഡല്‍ നേടിയ താരങ്ങളില്‍ രണ്ടാമത്തെ വ്യക്തിഗത ഒളിമ്പിക് മെഡലിലൂടെ സുശീല്‍ കുമാര്‍ പുതിയ ചരിത്രമെഴുതി.ഷൂട്ടിങ്ങില്‍ വിജയ കുമാറിന്റെ വെള്ളിയും ബോക്സിങ്ങില്‍ യോഗെശ്വര്‍ ദത്തിന്റെ വെങ്കലവും അപ്രതീക്ഷിതമായിരുന്നു. കഴിവിനൊത്ത പ്രകടനം കാഴ്ചവക്കാന്‍ കഴിഞ്ഞില്ലെങ്കിലും സൈന നെവാളും ഗഗന്‍ നരങ്ങും വ്യക്തിഗത മെഡല്‍ നേട്ടങ്ങളുമായി ഇന്ത്യയുടെ അഭിമാനമായി മാറി.
ബാഡ്മിന്റൊന്‍ : ഇന്ത്യന്‍ ബാഡ്മിന്റൊന്‍ അമ്പാസ്സഡാര്‍ എന്ന് തന്നെ വിശേഷിപ്പി ക്കാവുന്ന താരമാണ് സൈന. സ്വിസ് ഓപ്പണ്‍ , ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് , ഡെന്മാര്‍ക്ക് സൂപ്പര്‍ സീരീസ് , ഒളിമ്പിക്സ് വെങ്കല മെഡല്‍ തുടങ്ങിയ കിരീടങ്ങള്‍ നേടി ക്കൊണ്ട് ഈ വര്‍ഷവും കായിക വാര്‍ത്തകളില്‍ സൈന നിറഞ്ഞു നിന്നു. സൈനയുടെ വരവും ഒളിമ്പിക് നേട്ടവും ഇന്ത്യന്‍ ബാഡ്മിന്ടന് ഒരു മുതല്‍കൂട്ടാവും എന്നുള്ളതില്‍ സംശയമില്ല. സൈനക്ക് പിന്നാലെ ചൈന മാസ്റ്റര്‍സ് സൂപ്പര്‍ സീരിസില്‍ ലണ്ടന്‍ ഒളിമ്പിക് ചാമ്പ്യനെ അട്ടിമറിച്ചു കൊണ്ട് പുത്തന്‍ താരോദയമായി PT സിന്ധു അവതരിച്ചു കഴിഞ്ഞു. പുരുഷ വിഭാഗത്തില്‍ കശ്യപിന്റെ ഒളിമ്പിക് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനവും തിളക്കമുള്ളതായി. എങ്കിലും മിക്സ് ഡബില്‍സില്‍ ഡിജു – ജ്വാല ജോടികളുടെ പ്രകടനം നിരാശപ്പെടുത്തി. ഇതിനിടയിലും ദേശീയ കോച്ച് ഗോപിചന്ദ്ന്റെ ബാഡ്മിന്റൊന്‍ സ്ഥാപനത്തിലെ പ്രവേശനവുമായി ബന്ധപ്പെട്ടു കളിക്കാര്‍ ചേരി തിരിഞ്ഞത് ഇന്ത്യന്‍ കായിക രംഗത്ത് നാണക്കേടായി മാറി.
ടെന്നീസ്: 2012 ഇന്ത്യന്‍ ടെന്നിസിനു നിരാശയും നാണക്കേടും സമ്മാനിച്ച ഒരു വര്‍ഷ മായിരുന്നു. ഡബിള്‍സില്‍ ലിയാണ്ടെര്‍ പയസിന്റെ ഓസ്ട്രലിയന്‍ ഓപ്പണ്‍ വിജയവും സാനിയ – മഹേഷ് ജോടികളുടെ വിംബിള്‍ഡന്‍ കോര്‍ട്ടിലെ കിരീടവും നേട്ടങ്ങള്‍ ആണെങ്കിലും ഒളിമ്പിക് ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളാണ് പത്ര വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. പയസ് – ഭൂപതി ജോടിയിലൂടെ ഇന്ത്യക്ക് ഒരു ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ എന്ന സ്വപ്നം എന്നന്നേക്കുമായി അവസാനിച്ചു. ഒളിമ്പിക് ടീം തെരഞ്ഞെടുപ്പില്‍ പ്രശ്നമുണ്ടാക്കിയ ഭൂപതിയെയും ബോപ്പന്നയെയും ഡേവിസ് കപ്പ് ടീമില്‍ നിന്നും പുറത്താക്കാനുള്ള ടെന്നീസ് അസോസിയേഷന്റെ തീരുമാനം അവസരോചിത മായി. പുതുമുഖങ്ങളായ യൂക്കി ഭാംബ്രി , വിഷ്ണുവര്‍ധന്‍ , സനം സിങ്ങ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഡേവിസ് കപ്പില്‍ ന്യൂസീലണ്ടിനെതിരെ നേടിയ വിജയം ഇന്ത്യന്‍ ടെന്നിസിനു പ്രതീക്ഷ നല്‍കുന്നുണ്ട്.
ഫുട്ബോള്‍ : ലോക റാങ്കിങ്ങില്‍ പിന്നോക്കം പോകുക എന്നുള്ള പതിവ് ഇത്തവണയും ഇന്ത്യന്‍ ഫുട്ബോള്‍ തെറ്റിച്ചില്ല. പുത്തന്‍ താരോദയങ്ങലോ പ്രതീക്ഷ നല്‍കുന്ന മാറ്റങ്ങളോ ഇല്ലാതെ ഇന്ത്യന്‍ ഫുട്ബോള്‍ ലീഗ് നടന്നു പോകുന്നു. ഈ സീസണിലെ ചാമ്പ്യന്‍ഷിപ് നേടിക്കൊണ്ട് ഡെംപോ ഗോവ ഒരി ക്കല്‍ കൂടി കരുത്തു തെളിയിച്ചു. ഇന്ത്യന്‍ വനിതകള്‍ സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ് നേടിക്കൊണ്ട് വാര്‍ത്തയില്‍ ഇടം പിടിച്ചു. മെസ്സിയെ പോലുള്ള വമ്പന്‍ താരങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ കൊണ്ടുവരുന്നതും IPL മാതൃകയില്‍ ഫുട്ബോള്‍ ലീഗ് കൊണ്ട് വരാന്‍ ശ്രമിക്കുന്നതും അണ്ടര്‍ -16 ലോക കപ്പ് സംഘടിപ്പിക്കാന്‍ ഫിഫ പിന്തുണ തരു ന്നതും ഒക്കെ ഇന്ത്യന്‍ ഫുട്ബോള്‍ എന്ന മരുഭൂമിയില്‍ മരുപ്പച്ച കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.
ക്രിക്കറ്റ് : ലോകത്തില്‍ ഏറ്റവുമധികം ക്രിക്കറ്റ് ആരാധകര്‍ ഉള്ള ഇന്ത്യക്ക് ഈ വര്‍ഷം സ്വന്തം ടീം കാര്യമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. ശ്രീലങ്കയില്‍ നടന്ന 20-20 ലോകകപ്പില്‍ സെമി ഫൈനലില്‍ പോലും പ്രവേശനം നേ ടാന്‍ കഴിയാതെ ഒരിക്കല്‍ കൂടി ടീം ഇന്ത്യ നാണം കേട്ടു. കഴിഞ്ഞ സീസണില്‍ ഇംഗ്ല ണ്ടില്‍ നിന്നും ഓസീസില്‍ നിന്നും ഏറ്റ പരാജയങ്ങള്‍ ഇന്ത്യന്‍ ടീമിനെ ഇപ്പോഴും വേട്ടയാടുന്നു. IPL ലെ ഇന്ത്യന്‍ താരരാജാ ക്കന്മാര്‍ ചാമ്പ്യന്‍സ് ലീഗില്‍ വെറും പൂച്ച കുട്ടികള്‍ ആയി മാറുന്നതിനും 2012 സാ ക്ഷിയായി. ന്യൂസീലണ്ടിനെതിരെ നാട്ടില്‍ നേടിയ ടെസ്റ്റ് പരമ്പരവിജയം മാത്രമാണ് ഈ വര്‍ഷം ഇന്ത്യന്‍ ടീമിന് ആശ്വസി ക്കാന്‍ വക നല്‍കിയത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാങ്കേതിക തികവുള്ള ബാറ്റ്സ്മാന്‍ ആയ രാഹുല്‍ ദ്രാവിഡിന്റെയും മറ്റൊരു മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്‍ ആയ ലക്ഷ്മണിന്റെയും വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റിനു അടുത്തെങ്ങും നിക ത്താവാനാത്ത നഷ്ടം സമ്മാനിച്ചു. പുതുമുഖങ്ങളില്‍ ചേതേശ്വര്‍ പൂജാര പ്രതീക്ഷ നല്‍ കുന്നു. സച്ചിന്‍ എന്ന ഇതിഹാസ താരത്തിന്റെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകാന്‍ 2012 ലെ അദ്ധേഹത്തിന്റെ പ്രകടനം കാരണമായി. വനിതാ 20-20 ലോകകപ്പിലും ഇന്ത്യന്‍ പ്രകടനം ദയനീയമായി.
ഹോക്കി: ഒളിമ്പിക്സിലേക്ക് പോയ കോമാളി കൂട്ടം എന്ന് വേണം ഇന്ത്യന്‍ ഹോക്കി ടീമിനെ വിശേഷിപ്പിക്കാന്‍ . കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ടുകൊണ്ട് അവസാനക്കാ രായി പുതിയൊരു ഒളിമ്പിക് ചരിത്രം തന്നെ ഇന്ത്യ സൃഷ്ടിച്ചു. മികച്ച പരിശീലകനായ മൈക്കില്‍ നോബ്സിനു താന്‍ അര്‍ഹിക്കാത്ത റിസള്‍ട്ട് ആണ് അദ്ധേഹത്തിന്റെ ശിഷ്യര്‍ നല്‍കിയത്. കുറെ നാളുകളായി ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും ഹോക്കി ഇന്ത്യയും തമ്മില്‍ നടന്നു വന്നിരുന്ന അധികാര വടംവലികളും ഭരണ രംഗത്തെ പിടിപ്പു കേടും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടാവും. ബീജിംഗ് ഒളിമ്പിക്സിലെത് പോലെ ലണ്ടന്‍ ഒളിമ്പിക്സിലും യോഗ്യത നേടാതിരുന്നെങ്കില്‍ മതിയായിരുന്നു എന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് 2012ല്‍ ഇന്ത്യന്‍ ഹോക്കി ടീം, ആരാധകര്‍ക്ക് സമ്മാനിച്ചത്.
മറ്റു കായിക വാര്‍ത്തകള്‍ :
ലോക ചെസ്സ് ചാമ്പ്യന്‍ഷിപിലെ വിശ്വനാഥന്‍ ആനന്ദിന്റെ വിജയവും ഈ വര്‍ഷം ഇന്ത്യക്ക് ആഹ്ളാദിക്കാ നുള്ള വക നല്‍കി. ആദ്യ വനിതാ ലോകകപ്പ് കബഡി ചാമ്പ്യന്‍ഷിപ് നേടിക്കൊണ്ട് ഇന്ത്യന്‍ വനിതകളും കരുത്തു തെളി യിച്ചു. ഡിസ്കസ് ത്രോയില്‍ ഇന്ത്യന്‍ പ്രതീക്ഷയായ കൃഷ്ണ പൂനിയ പുതിയ ദേശീയ റെക്കോര്‍ ഡ് കുറിച്ചതും ഈ വര്‍ഷം തന്നെയായിരുന്നു. സ്ക്വാഷ് ലോക റാങ്കിങ്ങില്‍ ആദ്യ പത്തു സ്ഥാനത്തിനുള്ളില്‍ എത്തിയ ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം സ്വന്തമാക്കിയ മലയാളി യായ ദീപിക പള്ളിക്കല്‍ ഇന്ത്യയുടെ അഭിമാനമായി മാറുന്ന ഏറ്റവും പുതിയ വാര്‍ത്തയും ഇന്നെത്തി.
കാണികളുടെ പങ്കാളിത്തത്തില്‍ കുറവുണ്ടായെങ്കിലും തുടര്‍ച്ചയായി രണ്ടാം തവണയും ജയ്‌പീ ഗ്രൂപ്പിന് ഫോര്‍മുല വണ്‍ വിജയകരമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ അറെസ്റ്റില്‍ ആയ ഇറ്റാലിയന്‍ നാവികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഫോര്‍മുല വണ്‍ കാറില്‍ ഇറ്റാലിയന്‍ ഫ്ലാഗ് ഘടിപ്പിക്കാനുള്ള ഫെറാറി ഡ്രൈവര്‍മാരുടെ തീരുമാനവും വിവാദമായി.
ICC ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ ആയി അനില്‍ കുംബ്ലെ നിയമിതനായത് അന്താരാഷ്‌ട്ര കായിക ഭരണ രംഗത്ത് ഇന്ത്യക്ക് അഭിമാനമായി. “ഹോക്കി ഇന്ത്യ” യുടെ മുഴുവന്‍ സമയ അധ്യക്ഷ ആയി മലയാളിയായ മറിയാമ്മ കോശിയെ നിയമിച്ചതും ഈ വര്‍ഷം ആയിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള BJP MLA അഭിഷേക് മടോറിയ ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേ ഷന്റെ പ്രസിഡണ്ട് ആയി നിയമിതനായി. സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തില്‍ പുതിയ ക്രിക്കറ്റ് സെലെക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നതും കായിക ഭരണ രംഗത്തെ പ്രധാന മാറ്റമായി.
മുംബൈ ഭീകരാക്രമണത്തിന് ശേഷം നിലച്ചു പോയ ഇന്ത്യ-പാക് പരമ്പരക്കു ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത് ഇന്ത്യന്‍ കായിക രംഗത്തു ഒരു ശുഭ വാര്‍ത്തയാണ്. 2012 അവസാനത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ കായിക രംഗത്ത് നിന്നും വരുന്ന പ്രധാന വാര്‍ത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തു എത്താനുള്ള രാഷ്ട്രീയക്കാരുടെ ചരടുവലികളെ കുറിച്ചാണ്. ഒരു കല്‍മാഡി യുഗത്തിന്റെ അന്ത്യം പുതിയ പുതിയ നൂറു നൂറു കല്‍മാഡികളെ സൃഷ്ടിച്ചേക്കും. 2020 ഒളിമ്പിക്സില്‍ 25 മെഡലുകള്‍ എന്നുള്ള ഒളിമ്പിക് അസോസിയേഷന്റെ ലക്‌ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ കായിക ഭരണരംഗത്തെ പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ നിന്നും വിമുക്തമാക്കണം. അല്ലാത്ത പക്ഷം ചില ഒറ്റപ്പെട്ട നേട്ടങ്ങളുമായി എല്ലാകാലവും ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് തൃപ്തി അടയേണ്ടി വരും.
സച്ചിന്‍ എന്ന മഹാതാരമില്ലാതെ എന്ത് ക്രിക്കറ്റ്. മറ്റ് എല്ലാം പോയി, ഇനിയിതാ ക്രിക്കറ്റും
കായിക കല തന്നെ ചരമമടഞ്ഞ വര്‍ഷം. ഇനി ഉയര്‍ത്തെഴുന്നേല്‍പ്പ് വേണം