അവനീബാല പുരസ്‌കാരം സ്മിത മീനാക്ഷിക്ക്
കൊല്ലം: അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണാർത്ഥം മലയാളത്തിലെ എഴുത്തുകാരികൾക്കായി അവനീബാല അനുസ്മരണ സമിതി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് സ്മിത മീനാക്ഷി അർഹയായി. ഡോ.ഡി.ബഞ്ചമിൻ, ചന്ദ്രമതി, പ്രൊഫ.സുധാബാലചന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് സ്മിതയുടെ ‘ഇരുപത്തിയഞ്ചാമത്തെ മണിക്കൂർ’ എന്ന കവിതാസമാഹാരം തെരഞ്ഞെടുത്തത്. പതിനായിരം രൂപയും ശില്പവും പുരസ്‌കാരരേഖയും അടങ്ങുന്ന പുരസ്‌കാരം ഓഗസ്റ്റ് 6 വൈകിട്ട് 5 മണിക്ക് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. സൈകതം ബുക്സാണ് പ്രസാധകർ.
ബുക്ക് ഇവിടെ നിന്നും വാങ്ങാം
amazon.com, amazon.in, indulekha.com, pusthakakada.com എന്നിവടങ്ങളിലും സൈകതത്തിന്റെ ഔട് ലറ്റുകളിലും പുസ്തകം ലഭ്യമാണ്.
Link to this post!