Tag: മലയാളം കവിതകൾ
ഭൗമഗീതം
ഭൂമിയൊന്നു പുഞ്ചിരിച്ചു,പതിയെ, വളരെ പതിയെ…പുഴകളിൽ തെളിനീരൊഴുകവെ,തെളിഞ്ഞ ആകാശമേഘങ്ങൾമുഖം നോക്കവേ…സ്വച്ഛന്ദം പാറിപ്പറക്കുന്നവെൺകൊറ്റികൾക്കൊപ്പംഭൂമിയൊന്നു ചിരിച്ചു..ഗർഭപാത്രത്തിൽ നിന്നുള്ള മണലൂറ്റലില്ല..അടിവേരറുത്തുള്ള ഖനനമില്ല..മാലിന്യഭാണ്ഡങ്ങളൊഴിഞ്ഞ മടിത്തട്ടിൽപുതുനാമ്പിടുന്നു മറ്റൊരു ലോകംതാഴ്വാരങ്ങളിൽ നീരുറവ വീണ്ടുമൊഴുകുന്നു..കളകൂജനങ്ങളുയരുന്നു..ചെയ്ത പാപക്കറകൾഒരു നൂറാവർത്തി കൈ കഴുകി തുടയ്ക്കവേ..സാമൂഹികാകലത്തിലിരുന്നുഭൂമി വീണ്ടും പുഞ്ചിരിച്ചു..പതിയെ, വളരെ പതിയെ… Link to thisRead More
കറുപ്പ്
കറുപ്പ് ഒരു നിറമാണത്രെ! അതെങ്ങനെയാണ് ശരിയാവുക? തന്നിലേക്ക് നിപതിക്കുന്ന നിറമൊന്നിനെപ്പോലും ഉള്ളിലേക്ക് വലിച്ചെടുക്കാതെ, ഒന്നു ചേർത്തമർത്തുക പോലും ചെയ്യാതെ, സ്വതന്ത്രമായി പറക്കാൻ വിട്ട്, ആരെയും ചാരാതെ തനിച്ചു തലയുയർത്തിയങ്ങനെ… നേർത്തൊരു കീറുപോലും പുറത്തു കാട്ടാതെ ചന്ദ്രതാരകൾ പോലും ഒളിച്ചിരിക്കുന്ന രാവുകളുടെRead More
മടക്കം
തിളക്കും വെയിൽ കോരിയൊഴിച്ച പകലിലുംവിയർത്തൊലിച്ച വരണ്ട രാവിലുംനഗരമേ നിന്നെ പണിതുയർത്തുമ്പോൾദൂരെയെൻ മൺകുടിലിന്നോർമ്മയിൽഇറ്റ് കിനാവ് നുണഞ്ഞിരുന്നു ഞാൻനീ വളർന്നു മാനം തൊടുമ്പോൾഞാനും വളർന്നു മടങ്ങുമെൻ മണ്ണിലേ,ക്കാ,യതിന്നായ്ഉഴച്ചു ദേഹംകായപ്പെടാതെ കാത്തു ദേഹിയുംഎത്ര സ്വപ്നങ്ങൾ, എത്ര സങ്കടങ്ങൾഎത്ര വ്യാമോഹ, മെത്ര വ്യാകുലതകൾഒക്കെ കൂട്ടിപിടിച്ചെത്ര വ്യാധികളിൽനിൻRead More