Main Menu

Tuesday, January 29th, 2019

 

കെ.ടി.യുടെ നാടകങ്ങളിലൂടെ

മനുഷ്യാന്തരബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്നില്‍ത്തന്നെ അന്യനാകുകയും ചെയ്യുന്ന കലാകാരന്‍ പുതിയ സ്വാതന്ത്യത്തെയാണ് അതിലൂടെ സ്വാഗതം ചെയ്യുന്നത്. അനിവാര്യതകളെ മാറ്റിത്തീര്‍ക്കാനുള്ള വിമോചകമായ ഇച്ഛ (ലാമിരശുമീേൃ്യ റലശെൃല)കലാകാരനില്‍ നിലനില്‍ക്കുന്നിടത്തോളം ഏത് കലയും (നാടകവും) യാഥാസ്ഥിതികതയെ മുറിച്ചുകടക്കുന്ന അന്വേഷണാത്മകരീതി പ്രകടിപ്പിച്ചുകൊണ്ടിരിക്കും. നാടകത്തെ സംബന്ധിച്ച് ഈ പ്രവണത പലവിധത്തിലാണ് രൂപം കൊണ്ടിട്ടുള്ളത്. ലോകനാടകവേദിയുടെ പരീക്ഷണശാലയില്‍ ഉരുവം കൊണ്ട പുതിയ സമ്പ്രദായങ്ങളില്‍ പലതും മലയാളനാടകവേദിക്ക് അന്യമാണ്. സങ്കേതങ്ങളുടെ മനഃപൂര്‍വമായ തിരസ്‌ക്കാരമായിരുന്നില്ല, അജ്ഞതയോ, പരീക്ഷണത്തോടുള്ള ഭയമോ ആയിരുന്നു അതിന് കാരണം. കാഴ്ചകളുടെ വിപരീത ദൃശ്യം അവതരിപ്പിച്ച് പുതിയ പ്രശ്‌നപരിസരം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള സങ്കീര്‍ണ്ണ പാത്രാവതരണരീതി അപൂര്‍വമായ മലയാളനാടകത്തില്‍ പരീക്ഷിക്കപ്പെടാതെയുമിരുന്നില്ല. അതില്‍ പലതും പാശ്ചാത്യ നാടകവേദിയുടെ പുനര്‍ജന്മങ്ങളായിരുന്നു. എന്‍. കൃഷ്ണപിള്ളയും പുളിമാന പരമേശ്വരന്‍ പിള്ളയും ഇബ്‌സന്റെ പൈതൃകം പേറാന്‍ വിധിക്കപ്പെട്ടിരുന്നവരെങ്കിലും പ്രശ്‌നാധിഷ്ഠിതനാടകരൂപത്തേയും എക്‌സ്പ്രഷനിസ്റ്റ് സങ്കേതത്തേയും അവര്‍ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. സി.ജെ.യും ഇടശ്ശേരിയും എം. ഗോവിന്ദനുംRead More


ചില്ലിട്ടതില്‍ ചിലത്

തിരിഞ്ഞു കിടക്കാന്‍ മറന്നൊരു ഉറക്കത്തില്‍ നിന്നും ചുവരില്‍ ഒട്ടിച്ച ഗുണനപ്പട്ടികയിലേക്ക് കണ്ണ് തുറക്കും തണുത്ത് മുറുകിയ വാതിലിനെ ‘മ്മേ’ന്ന് വിളിച്ച് തുറപ്പിക്കും കറുമ്പന്‍ റേഡിയോയുടെ ചീറ്റലുകളില്‍ അവധിയെന്നൊരു വാക്ക് തിരയും ഉണക്കുകപ്പ അടുപ്പിലേക്കന്നേരം തിളച്ചു തൂവും ഓടിന്റെ വിള്ളലിലൂടെ മഴ അടുക്കള കാണാനെത്തും മാറാലച്ചൂല് കൊണ്ട് അമ്മയാവഴികളെ കുത്തിനോവിക്കും അമ്മ തോല്‍ക്കുമ്പോള്‍ വക്കടര്‍ന്ന കഞ്ഞിക്കലം അടുക്കളമഴയെ ഗര്‍ഭം കൊള്ളും… പാതകച്ചുവട്ടിലെ വിറകും ചൂട്ടും ഇന്നാളു വന്ന മഞ്ഞച്ചേരയെ ഓര്‍ത്ത് ഇടയ്ക്കിടെ വിറങ്ങലിക്കും തറ നനവിലവിടിവിടെ പഴഞ്ചാക്കുകള്‍ പുതഞ്ഞു കിടക്കും മുള പൊട്ടിയ ചൊറിയന്‍ ചേന ഉരല്‍ച്ചോട്ടില്‍ കൂട്ട് കിടക്കും പിന്‍ വരാന്തയുടെ ഒട്ടുപാല്‍ മണത്തിലേക്ക് നനഞ്ഞ കോഴികള്‍ ചേര്‍ന്നു നില്‍ക്കും കുളിമുറിയിലേക്കുള്ള ഒച്ചുകളുടെ യാത്ര മണ്ണെണ്ണ വീണ് പൊള്ളിയടരും… താഴേ പറമ്പില്‍ മിന്നലേറ്റ് കരിഞ്ഞ താന്നിമരത്തിന്റെ മരിക്കാത്ത ഞരമ്പിലേയ്ക്ക് സൂചിമഴ മുനയിറക്കും ഉറവയോളമെത്തി തിരികെ മടങ്ങുന്ന വേരുകളോടവRead More