Main Menu

Sunday, April 5th, 2015

 

ഇതു നാം അര്‍ഹിക്കുന്ന സര്‍ക്കാര്‍ തന്നെ

C R Neelakandan

ഓരോ ജനതക്കും അവരവര്‍ അര്‍ഹിക്കുന്ന ഭരണകൂടങ്ങളെയാ ണ് കിട്ടുകയെന്ന് പറയുന്നത് എത്ര ശരിയാണെന്ന് നമ്മുടെ സര്‍ക്കാറുകള്‍ തെളിയിച്ചു കൊ ണ്ടേയിരിക്കുന്നു. മലയാളികള്‍ സമൂഹത്തേയും ചരിത്രത്തെയും കുറിച്ച് യാഥാര്‍ഥ്യ ബോധമില്ലാ ത്തവരാണെന്നത് നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്കും ബാധകമാണ്. നിരവധി വിഷയങ്ങളില്‍ ഇത് നാം കാണുന്നു. ഏറ്റവും ഒടുവില്‍ ഭക്ഷ്യ വസ്തുക്കളിലെ, വിശേഷിച്ച് പച്ചക്കറികളിലേയും പഴങ്ങളിലേയും കീടനാശിനി യുടെ അംശങ്ങള്‍ പരിശോധിച്ച് കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം തന്നെ നോക്കുക. ആരോഗ്യ, കൃഷി മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഇത് പറയുന്നത്. കേട്ടാല്‍ എത്ര ശരിയാണ്, ആവശ്യമാണ്. പക്ഷേ ഇതെത്ര മാത്രം ഫലിതമയമാണ്! ഒന്നാമതായി, മലയാളികള്‍ ‘ഉപയോഗിക്കുന്നതൊന്നും ഉണ്ടാക്കാത്തവരും ഉണ്ടാക്കുന്നതൊന്നും ഉപയോഗിക്കാത്ത’വരുമാണ്. നാം ഭക്ഷിക്കുന്ന വസ്തുക്കളില്‍ 90 ശതമാനവും പുറത്തുനിന്നും വരുന്നവയാണ്. ഈ പഴങ്ങളും പച്ചക്കറികളും എങ്ങനെ എവിടെവെച്ച് ആര് പരിശോധിക്കും? എന്നതാണ് പ്രധാനRead More


മീരയുടെ കവിതകൾ

മീര രമേഷ് എന്ന കവിനാമം കേട്ട്, ‘ഇതാ മറ്റൊരു പെണ്‍ കവി’ എന്നോ ‘പെണ്‍ കവിത’ എന്നോ ഉള്ള മനോഭാവത്തോടെ അവയെ സമീപിക്കരുത് എന്നാ ണ് ഈ കവിതകളെക്കുറിച്ച് പറഞ്ഞുതുടങ്ങേണ്ട ആദ്യവാച കം എന്ന് എനിക്കു തോന്നുന്നു. കാരണം സ്ത്രീ കവിതകളെന്ന് വേര്‍ തിരിച്ചു കാണപ്പെടാന്‍ മീരയുടെ കവിതകള്‍ നിങ്ങള്‍ക്ക് അവസരം തരില്ല എന്നതു തന്നെ. അവ ലിംഗ വിഭജനത്തിന്റെ ചുരുക്കങ്ങളെ കടന്ന് അപ്പുറം പോകുന്നവയാണ് എന്ന് വായിക്കു ന്തോറും ഒരാള്‍ക്ക് വെളിപ്പെട്ടു കിട്ടും. ഏറ്റവും ആഴത്തില്‍ അവ സ്വതന്ത്രമായ ഭാഷയില്‍, താനേ രൂപപ്പെട്ട ഒരു ലോകമായി, കവിതകളായി നില്‍ക്കുന്നു. അവയില്‍ സ്ത്രീയും പ്രണയവും, സ്‌നേഹവും, വേനലും, മഴയും, കാടും, കടലും, രാത്രിയും പകലും, ജീവിതവും, മരണവും, കിളികളും കിളിപ്പാട്ടും, തുടങ്ങി മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതെല്ലാം പരാമര്‍ശവിഷയമാകുന്നുണ്ട്. എന്നാല്‍ അവ ഒരു വിഷയമെന്ന അവസ്ഥയിലോ ആശയമെന്ന കുരുക്കിലോRead More


ചില കാര്യങ്ങള്‍

വീണ്ടുമൊരു തവണ കൂടി രഘു നാഥ് സമയം നോക്കി. കാത്തിരിപ്പ് തുടങ്ങിയിട്ട് ഇരുപ ത്തിമൂന്നു മിനിറ്റ് കഴിഞ്ഞുവെന്ന യാള്‍ സ്വന്തം മനസ്സിനോട് തന്നെ പറഞ്ഞു. മധുമിത പറഞ്ഞത് ശരിയാണെ ങ്കില്‍ അടുത്ത ഏഴുമിനിറ്റിനകം അവള്‍ ചുവപ്പും നീലയും ചില്ലിട്ട വാതില്‍ തുറന്ന് താന്‍ ഇരിക്കുന്ന പതിനൊന്നാം നമ്പര്‍ മേശയുടെ അടുത്തേക്ക് നടന്നു വരണം. അവള്‍ തന്നെ തീരുമാനിച്ച, അവള്‍ക്കു പ്രിയതരമായ, അവള്‍ക്കു പരിചിത സ്ഥലമാകയാല്‍ വലിയ തൂണിനടുത്തുള്ള ഈ മേശ കണ്ടു പിടിക്കുവാന്‍ പ്രയാസമുണ്ടാകില്ല എന്നുറപ്പാണ്. ക്രിസ്റ്റല്‍ ഗ്ലാസ് ടംബ്ലറില്‍ അവശേഷിച്ചിരുന്ന ഡയറ്റ് കോക്കിന്റെ അവസാന കവിള്‍ അയാള്‍ വലിച്ചു കുടിച്ചു. ഡയറ്റ് കോക്കിന്റെ സാധാരണ കാന്‍ വാങ്ങി അത് ഗ്ലാസ് ടംബ്ലറിലേക്ക് പകര്‍ന്ന് നേര്‍പ്പിക്കാത്ത കോന്യാക്ക് പോലെ കുറെശെയായി ശ്രദ്ധാപൂര്‍വ്വം കുടിക്കുന്നത് തന്റെ ശീലം എന്നതിനെക്കാള്‍ ശീലവൈകൃതം തന്നെയായി വളര്‍ന്നിരിക്കുന്നു. അതങ്ങനെയായിതീര്‍ന്നത് വിവാഹമോചനത്തിന് ശേഷമാണെന്ന് അയാള്‍Read More