രണ്ടുമരങ്ങള്‍ മാത്രമുള്ള കുട്ടി ദ്വീപിലേക്ക് ബോട്ടടിപ്പിച്ച് കയര്‍ വലിച്ചു കെട്ടി അവരവിടെ മണലില്‍ ഇരുന്നു. നീലാകാശത്തിന്റെ ഭംഗി ആദ്യ മായെന്നപോലെ അവള് ആസ്വദിച്ചു. സ്വാതന്ത്ര്യത്തിന്റെ ചിറകടികള്‍ പോലെ കറുത്ത നിറമുള്ള പക്ഷികള്‍ തടാകത്തിനു മുകളിലൂടെ പറന്നു..