Main Menu

സൈകതം ബുക്സ്

 
 

എന്റെ വായനാനുഭവം

Saikatham Online Magazine

എന്റെ സഹപാഠിയും സുഹൃത്തും സർവോപരി മികച്ച ഒരു കഥാകൃത്തുമാണ് ശ്രീ സുരേഷ് ഐക്കര. ഇദ്ദേഹത്തിന്റെ നോവലുകളും കഥാസമാഹാരങ്ങളുമായി പതിനൊന്നോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ഏതാനും പുസ്തകങ്ങൾ എനിക്ക് വായിക്കുവാൻ കഴിഞ്ഞിട്ടുമുണ്ട്. സൈകതം ബുക്ക്സ് അടുത്തകാലത്ത് പ്രസിദ്ധീകരിച്ച “ഐൻസ്റ്റീന്റെ കണ്ണുകൾ ” എന്ന പുസ്തകമാണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ശ്രമിക്കുന്നത്. പേരുപോലെതന്നെ പ്രത്യേകതകൾ നിറഞ്ഞ കഥകൾ കോർത്തിണക്കിയുള്ള നല്ല ഒരു കഥാസമാഹാരമാണിത്. ഐൻസ്റ്റീന്റെ കണ്ണുകൾ പ്രദർശനത്തിന് വച്ചിരിക്കുന്ന ഒരു ഹാളിൽ നടക്കുന്ന സംഭവങ്ങളാണ് ആദ്യകഥയിലെ പ്രമേയം. കണ്ണുകൾ കാണാനായി ബുദ്ധിജീവികളും ഗവേഷകരും അടക്കം ഒരു വൻജനാവലി തന്നെ എത്തിച്ചേരുന്നു. കൂട്ടത്തിൽ പത്രലേഖകരും. എല്ലാവർക്കും ചോദിക്കുവാനുള്ളത് ഒരേചോദ്യമാണ്. “കണ്ണുകൾ എവിടെനിന്നു കിട്ടി” ? അതിനുള്ള മറുപടി, ചോദിക്കാത്ത ചോദ്യങ്ങളുടെ സങ്കീർണതകൾ നിറഞ്ഞ ഉത്തരമാണ് നൽകിയതെന്നു പറഞ്ഞത്, അഭിനവ ബുദ്ധിരാക്ഷസന്മാരെ അനുസ്മരിപ്പിക്കും വിധം കഴമ്പുള്ളതായി തോന്നി. ഇന്ന് ബുദ്ധിജീവികളെന്നു നടിക്കുന്ന പലരുംRead More


അറസ്റ്റ്

Saikatham Online Malayalam Magazine

കൈയിലിരുന്ന കത്രികയിൽ
അവളുടെ മുടി കോർത്തെടുത്തു.
അയാളുടെ നെഞ്ചിനു താഴെ
കൈമുട്ടുകൊണ്ടിടിച്ച്
അവളെഴുന്നേറ്റു.
കൈയിൽനിന്നു വീണ
കത്രികയ്ക്കു പിമ്പേ
അയാൾ നിലത്തിരുന്നു.


സൈകതം ബുക് ക്ളബിൽ അംഗമാകാം

Saikatham Books

സൈകതം ബുക് ക്ളബിൽ അംഗമാകാം. സൈകതം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം. നല്ല പുസ്തകങ്ങൾ ഏറ്റവും വിലക്കുറവിൽ വായനക്കാരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ബുക് ക്ലബിന്റെ വിശദവിവരങ്ങൾ താഴെ പറയും വിധമാണ്   വിഐപി 100 രൂപ അംഗസംഖ്യ. സൈകതത്തിന്റെ ഏത് പുസ്തകത്തിനും 35% വിലക്കിഴിവ്‌. ഗോൾഡ് 50 രൂപ അംഗസംഖ്യ സൈകതത്തിന്റെ ഏത് പുസ്തകത്തിനും 30% വിലക്കിഴിവ്‌. പൊതുവായവ 1. ആകെത്തുക 300 രൂപക്ക് മുകളിൽ വന്നാൽ തപാൽ ചാർജ്ജ് സൌജന്യം. 2. ക്യാൻസൽ ചെയ്താൽ അംഗസംഖ്യ ഏത് സമയത്തും തിരികെ. 3. അംഗസംഖ്യ Online, MO, DD, Bank Transfer എന്നിവ വഴിയോ, അംഗത്വ കാർഡ് വീട്ടിൽ ലഭിക്കുമ്പോൾ പോസ്റ്റ്മാന്റെ കയ്യിലോ നൽകാവുന്നതാണ്. 4. അംഗത്വം എടുക്കുന്നവർ ഇത്ര പുസ്തകം വാങ്ങണം എന്ന ഒരു നിബന്ധനയും ഇല്ല. 5. വാങ്ങുന്ന പുസ്തകത്തിന്റെ തുകRead More


മീരയുടെ കവിതകൾ

മീര രമേഷ് എന്ന കവിനാമം കേട്ട്, ‘ഇതാ മറ്റൊരു പെണ്‍ കവി’ എന്നോ ‘പെണ്‍ കവിത’ എന്നോ ഉള്ള മനോഭാവത്തോടെ അവയെ സമീപിക്കരുത് എന്നാ ണ് ഈ കവിതകളെക്കുറിച്ച് പറഞ്ഞുതുടങ്ങേണ്ട ആദ്യവാച കം എന്ന് എനിക്കു തോന്നുന്നു. കാരണം സ്ത്രീ കവിതകളെന്ന് വേര്‍ തിരിച്ചു കാണപ്പെടാന്‍ മീരയുടെ കവിതകള്‍ നിങ്ങള്‍ക്ക് അവസരം തരില്ല എന്നതു തന്നെ. അവ ലിംഗ വിഭജനത്തിന്റെ ചുരുക്കങ്ങളെ കടന്ന് അപ്പുറം പോകുന്നവയാണ് എന്ന് വായിക്കു ന്തോറും ഒരാള്‍ക്ക് വെളിപ്പെട്ടു കിട്ടും. ഏറ്റവും ആഴത്തില്‍ അവ സ്വതന്ത്രമായ ഭാഷയില്‍, താനേ രൂപപ്പെട്ട ഒരു ലോകമായി, കവിതകളായി നില്‍ക്കുന്നു. അവയില്‍ സ്ത്രീയും പ്രണയവും, സ്‌നേഹവും, വേനലും, മഴയും, കാടും, കടലും, രാത്രിയും പകലും, ജീവിതവും, മരണവും, കിളികളും കിളിപ്പാട്ടും, തുടങ്ങി മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതെല്ലാം പരാമര്‍ശവിഷയമാകുന്നുണ്ട്. എന്നാല്‍ അവ ഒരു വിഷയമെന്ന അവസ്ഥയിലോ ആശയമെന്ന കുരുക്കിലോRead More


മൂടാടി ദാമോദരൻ പുരസ്കാരം ഓ എം രാമകൃഷ്ണന്

ഈ വർഷത്തെ മൂടാടി ദാമോദരൻ പുരസ്കാരം ഓ എം രാമകൃഷ്ണന്റെ തലക്കാവേരി എന്ന കവിതാ സമാഹാരത്തിന്‌ ലഭിച്ചു. സൈകതം ബൂക്സ് ആണ് പ്രസാധകര്‍ Link to this post!