Main Menu

ദേശം

 
 

രാവണന്റെ സ്വർണ്ണ നഗരിയിലേക്ക്

Saikatham Online Malayalam Magazine

യാത്രകൾ ഒരുപാട് ഇഷ്ടപ്പെടു ന്ന എന്റെ അടുത്ത യാത്ര ശ്രീല ങ്കയിലേക്കയിലേക്കായിരുന്നു. നാലു ദിവസത്തെ ടൂർ പാക്കേജ് ആയിരുന്നു അത്. ലങ്കാധിപനാ യിരുന്ന രാവണന്റെ സ്വർണ്ണ നഗരി. പണ്ടുകാലത്ത് മലയാളി കൾ ജോലി തേടി പോയിരുന്ന സിലോണ്‍ എന്ന “പഴയ ഗള്‍ഫ്”, പേടിപ്പെടുത്തുന്ന പുലികളുടെ നാട് തുടങ്ങിയ വിശേഷണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ശ്രീലങ്ക. ശ്രീലങ്ക, ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതി യിൽ കിടക്കുന്നതിനാൽ ‘ഇന്ത്യയുടെ കണ്ണുനീർ’ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. സിംഹളരും തമിഴരും ആണ് അവിടെ കൂടുതലും താമസിക്കുന്നത്. കൊളംബോ വിമാനത്താവളത്തിൽ നിന്ന് ആദ്യയാത്ര ആനകളുടെ അനാഥാലയം (Elephant Orphanage) എന്നറിയപ്പെടുന്ന പിന്നവളയിലേക്കായിരുന്നു. കൊളംബോയിൽ നിന്ന്  പ്രധാന ഹിൽസ്റ്റേഷനായ കാൻ‌ഡിയിലേക്കു പോകുന്ന വഴിയിലൂടെ സഞ്ചരിച്ചാൽ പിന്നവളയിൽ എത്താം. എന്റെ കുട്ടിക്കാലത്ത് കണ്ട പച്ചപ്പുനിറഞ്ഞ കേരളത്തിലെ റോഡ്‌ പോലെ തോന്നി. റോഡിനു ഇരുവശവും  മാവ്, പ്ലാവ്,Read More


മുവാറ്റുപുഴ

View Larger Map മധ്യകേരളത്തിലെ നാള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പട്ടണം. ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ദൈവാലയങ്ങളും മുസ്ലീം പള്ളികളുമുണ്ടീ തട്ടകത്തില്‍. നാണ്യവിളകളും, മലഞ്ചരക്കും, തടിയും വിപണരംഗത്തെ കൊഴുപ്പിച്ച് നിര്‍ത്തുന്നു. പേരിന്റെ പൊരുള്‍ തേടി അലയേണ്ടതില്ല, ഭൂപ്രകൃതിയെ ഒന്നു മനസ്സിരുത്തി വീക്ഷിച്ചാല്‍ മാത്രം മതിയാകുമതിന്. മൂന്ന് പുഴകള്‍ ചേര്‍ന്ന് ഒന്നായിത്തീര്‍ന്നൊഴുകുന്നിടം മുവാറ്റുപുഴയായെന്ന് കിട്ടും. തൊടുപുഴ, കാളിയാര്‍. കോതമംഗലം പുഴ എന്നിവയുടെ സംഗമഭൂമി. മറ്റ് പല സങ്കേതങ്ങളെയും പോലെ തന്നെ ഇവിടെയും പുഴയുടെ പേരും സ്ഥലപ്പേരും ഒന്നായി ഭവിച്ചു. പടിഞ്ഞാറോട്ടൊഴുകുന്ന മുവാറ്റുപുഴയുടെ മറുപേരാണ് ഫുല്ലയാര്‍. മലകളുടെ കീഴെകിടക്കുന്ന ഭൂഭാഗമായിരുന്നല്ലോ കീഴ്മലൈനാട്. പഴമയിലിവിടവും കീഴ്മലൈനാടിന്റെ ഭാഗമായി നിലകൊണ്ടു. കാലഗതിയില്‍ വടക്കും കൂറിന്റെ ഭാഗമായി. അടുത്ത പടിക്ക് തിരുവിതാംകൂറിന്റെ കീഴിലുമായി.ഇഞ്ചിപ്പുല്‍തൈലവും കശുവണ്ടിയും നാട്ടില്‍ നിന്നുതന്നെ അപ്രത്യക്ഷമായപ്പോള്‍ നാളികേരവും അടയ്ക്കായും മാര്‍ക്കറ്റ് കയ്യടക്കി. പിന്നീട് എല്ലാത്തിനും പകരമായി റബര്‍ വന്നു. അന്‍പതു വര്‍ഷം മുമ്പ്Read More


ഇഫ്താര്‍ ഹണ്ട് : വലിയ മീനുകള്‍ തിരക്കില്‍ പെടുമ്പോള്‍ പരല്‍ മീനുകള്‍ മുന്നിലെത്തുന്നു

പൊതിഞ്ഞു വച്ച തളികകളില്‍ മീനോ ആടോ കോഴിയോ എന്ന് പൊതിയഴി ച്ചാലേ അറിയാനാകൂ, പൊതിയഴിക്കാ നാവട്ടെ ബാങ്കു കൊടുത്തിട്ടേ അനു വാദമുള്ളൂ. അതൊരു സസ്‌പെന്‍സ് ആ യി തുടരും ബാങ്ക് വിളിക്കുന്നതു വരേ. ബാങ്ക് കേട്ട് ഈത്തപ്പഴം ചവച്ചെന്നു വരുത്തി, തളികയുടെ പൊതിയഴിച്ചു നോക്കുമ്പോള്‍ ആദ്യ ദിവസം കണ്ണു തള്ളിപ്പോയി. ഇതു വരേ കണ്ടിട്ടി ല്ലാത്തത്ര വലുപ്പത്തില്‍ പലതായി മുറിച്ച മീന്‍ ദുബൈ നഗരത്തിന്റെ പരപ്പില്‍ ഇഫ്താര്‍ തമ്പ് തേടിപ്പോകുമ്പോള്‍ തിരുവള്ളൂര്‍ ക്കാരന്‍ യൂസുഫ് പുഴയറിഞ്ഞു വലവീശുന്ന മുക്കുവനെ പോലെ ആയി മാറുന്നു. കണ്ണ മ്പത്തു കരയിലെ അവന്റെ വീട്ടിനു മുമ്പാ  കെ പാടവും അതിനെ മുറിച്ചു പോകുന്ന ഇപ്പോഴും മെലിഞ്ഞിട്ടില്ലാത്ത തോടു മുണ്ട്. കനോലി സായിപ്പ് പണിത ജലധമ നികളില്‍ ഒന്നാണതും. അതു വഴിയായിരുന്നു പഴയ കാലത്തെ ചരക്കു കടത്തുകള്‍ . ഈ ചെറു തോട്ടില്‍Read More