Main Menu

കുറിപ്പുകള്‍

 
 

വാടുന്ന മലരുകള്‍

നമ്മുടെ സാമുഹ്യ വ്യവസ്ഥിതിയില്‍ കുട്ടികള്‍ ചൂഷണത്തിനിരയാകാനുള്ള നിരവധി സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു. സാമ്പത്തികമായും സാമുഹി കമായും പിന്‍നിരയില്‍ നില്‍ക്കുന്ന കുടുബങ്ങളില്‍ മാത്രമാണ് ഇവ നടക്കു ന്നതെന്നും പെണ്‍കുട്ടികള്‍ മാത്രമാണ് ഈ വൈകൃതത്തിന് ഇരകള്‍ ….


മറ്റൊരാള്‍ക്കും കേള്‍ക്കാന്‍ കഴിയാത്ത ചില ശബ്ദങ്ങള്‍

പട്ടയം വാങ്ങാന്‍ വരുന്ന ഓരോ കുടിയാനും എന്നോടു പറഞ്ഞു “പണ്ട് ഞങ്ങളീ മുറ്റത്ത് വാഴക്കുല യും പൂവന്‍ കോഴിയും നെയ്യുമായി ഓച്ഛാനിച്ചു നിന്നിട്ടുണ്ട്.” നാലു കെട്ടിനകത്തെ ഇരുളില്‍ ജന്മിത്വ ത്തിന്റെ പ്രേതങ്ങള്‍ അലഞ്ഞു നട ക്കുന്നത് നേരിട്ടുകണ്ട ഒരാളാണ് ഇതെഴുതുന്നത്. ‘വീട് കെട്ടി മുടിഞ്ഞ ഒരു ജനത’ എന്ന് നാളെ ആരെങ്കിലും ഒരു ചരിത്രമെഴുതുകയാണെങ്കില്‍ അതില്‍ മലയാളിയുണ്ടാകും. ഉള്ള പത്തു സെന്റില്‍ എട്ടു സെന്റും സിമന്റും കമ്പിയും പൂഴിയുമായി മേലോട്ടു മേലോട്ടു നോക്കി നില്‍ക്കുന്ന ആ രമ്യ സൗധങ്ങള്‍ അടുത്ത തലമുറ പൊളിച്ചു കളയുമെന്ന ഒരു ഉത്കണ്ഠ മലയാളിക്ക് ഇല്ല. ബാക്കി വരുന്ന രണ്ടു സെന്റില്‍ സിമന്റിഷ്ടികകള്‍ ചുട്ടു പതിയ്ക്കും. വീട്ടുമുറ്റങ്ങള്‍ തീ ജ്വാലകളേറ്റുവാങ്ങുന്ന നരകകവാടങ്ങളാക്കി കേരളം വീടുകള്‍ പണിതു കൊണ്ടേയിരിക്കുന്നു. നിരത്തില്‍ ദിനംപ്രതി പുതിയ കാറുകള്‍ പോലെ നാടായ നാട്ടിലൊക്കെ ദിനം പ്രതി പുതിയ വീടുകള്‍Read More


ഇഫ്താര്‍ ഹണ്ട് : വലിയ മീനുകള്‍ തിരക്കില്‍ പെടുമ്പോള്‍ പരല്‍ മീനുകള്‍ മുന്നിലെത്തുന്നു

പൊതിഞ്ഞു വച്ച തളികകളില്‍ മീനോ ആടോ കോഴിയോ എന്ന് പൊതിയഴി ച്ചാലേ അറിയാനാകൂ, പൊതിയഴിക്കാ നാവട്ടെ ബാങ്കു കൊടുത്തിട്ടേ അനു വാദമുള്ളൂ. അതൊരു സസ്‌പെന്‍സ് ആ യി തുടരും ബാങ്ക് വിളിക്കുന്നതു വരേ. ബാങ്ക് കേട്ട് ഈത്തപ്പഴം ചവച്ചെന്നു വരുത്തി, തളികയുടെ പൊതിയഴിച്ചു നോക്കുമ്പോള്‍ ആദ്യ ദിവസം കണ്ണു തള്ളിപ്പോയി. ഇതു വരേ കണ്ടിട്ടി ല്ലാത്തത്ര വലുപ്പത്തില്‍ പലതായി മുറിച്ച മീന്‍ ദുബൈ നഗരത്തിന്റെ പരപ്പില്‍ ഇഫ്താര്‍ തമ്പ് തേടിപ്പോകുമ്പോള്‍ തിരുവള്ളൂര്‍ ക്കാരന്‍ യൂസുഫ് പുഴയറിഞ്ഞു വലവീശുന്ന മുക്കുവനെ പോലെ ആയി മാറുന്നു. കണ്ണ മ്പത്തു കരയിലെ അവന്റെ വീട്ടിനു മുമ്പാ  കെ പാടവും അതിനെ മുറിച്ചു പോകുന്ന ഇപ്പോഴും മെലിഞ്ഞിട്ടില്ലാത്ത തോടു മുണ്ട്. കനോലി സായിപ്പ് പണിത ജലധമ നികളില്‍ ഒന്നാണതും. അതു വഴിയായിരുന്നു പഴയ കാലത്തെ ചരക്കു കടത്തുകള്‍ . ഈ ചെറു തോട്ടില്‍Read More