Main Menu

എഡിറ്റോറിയല്‍

 
 

ഒരച്ഛനായിരിക്കുന്നതിലെ ഭയാശങ്കകള്‍

എന്റെ തറവാട്ടിലെ കൊച്ചുകുട്ടികള്‍ പോലും എന്നെ ഭയക്കുകയാണ്. ഞാന്‍ ഒരുപാട് ചിന്തിച്ചു, എന്തായിരിക്കും കാരണം?. ഹസ്തദാനം ചെ യ്യാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ വളരെയധികം ഉള്‍വലിയുന്നു. ആലിംഗ നത്തിന് ശ്രമിക്കുമ്പോള്‍ ഓടിയൊളിക്കുന്നു… ഞാന്‍ ഗാഢമായി ചിന്തി ക്കാന്‍ തന്നെ തീരുമാനിച്ചു. ഒടുവിൽ… എനിക്ക് ഉത്തരം കിട്ടി. അതെ, അത് തന്നെ കാര്യം. ആ കൊച്ചുകുട്ടികള്‍ സ്ഥിരമായി ടി. വി. യുടെ മുന്നില്‍ ഇരിക്കുന്നവര്‍ ആണ്. ദിവസവും പീഢനവാര്‍ത്തകള്‍ അല്ലെ. അതും അച്ഛനും അമ്മാവന്മാരും സഹോദരന്മാരും ഒക്കെ ചേര്‍ന്നല്ലെ പറക്കമുറ്റാത്ത പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത്. നെഞ്ചിടിപ്പോടെയും ദുസ്വപ്നങ്ങള്‍ കാണുന്ന പോലെയുമാണ് ഓരോ ദിവസവും ഓരോ പീഢനവാര്‍ത്തകള്‍ നാം വായിക്കുന്നത്… ചാനലുകള്‍ അത് നന്നായി ആഘോഷിക്കുകയും പ്രേക്ഷകര്‍ വൈകുന്നേരത്തെ ചായകുടി കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നത് ന്യൂസ് അവര്‍ എക്സ്ലൂസിവ് വാര്‍ത്തകളിലൂടെ യാണല്ലോ… നമ്മുടെ മടിയിലിരിക്കുന്ന കുരുന്നുകള്‍ നമ്മളറിയാതെ വാര്‍ത്തകളുടെ നുറു ങ്ങുകള്‍ പിടിച്ചെടുക്കുന്നുണ്ട്.Read More


അമാനത്തിന്റെ ക്രൂരമായ പീഡനവും കൊലപാതകവും

2012 ആരംഭിച്ചത് ബഹുജനപ്രക്ഷോഭങ്ങളുടെ ഒരു തിരയിളക്കത്തോടെയാണ്. അവസാനിക്കുന്നതും അങ്ങനെ തന്നെ. അഴിമതിക്കെതിരായ, മുഖമുള്ള സമരമായിരുന്നു ഒന്നെങ്കിൽ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള, വിവിധ ധാരകൾ ഒന്നിക്കുന്ന സമരമാണ് ഇപ്പോഴത്തേത്. പക്ഷേ ആദ്യത്തേതിന്റെ കാര്യത്തിലെന്ന പോലെയല്ല, രണ്ടാമത്തെ സമരം കടുത്ത മർദ്ദനോപാധികൾ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. പലപ്പോഴും സംഭവിക്കുന്നതു പോലെ, സമരങ്ങളുടെ ആയുസ്സ് അവർ ഉയർത്തുന്ന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതോടെ (അതിലേക്കുള്ള ആദ്യ പടി സ്വീകരിക്കുമ്പോൾ തന്നെ) ഇല്ലാതാകാറുണ്ട്. പക്ഷേ ഇന്ത്യയുടെ ‘അമാനത്തി’ന്റെ ക്രൂരമായ പീഡനവും കൊലപാതകവും സമരത്തിനപ്പുറമുള്ള ആശങ്കകളാണ് ഉണർത്തുന്നത്. ശരിയാണ്, ഇപ്പോൾ ഇന്ത്യ അതിന്റെ സഹോദരിമാർക്കും പെണ്മക്കൾക്കും വേണ്ടി പ്രതികരിക്കുന്നുണ്ട്. പക്ഷേ ആഴത്തിൽ വേരോടേണ്ട ധാരണകളുടെ കാര്യത്തിൽ ഏറെ ഹ്രസ്വമാണ് രാഷ്ട്രത്തിന്റെ ഓർമശക്തി. ഈ സമരപ്പന്തലിൽ നിന്ന് നാം തിരിച്ചു പോകുന്നത് ദളിത് പീഡനങ്ങൾ തുടർക്കഥകളാകുന്ന വടക്കന്‍ ജില്ലകളിലേക്കും ഓരോ മിനിട്ടിലും ഏതെങ്കിലും തരത്തിൽ ഒരു സ്ത്രീRead More


സി പി എമ്മിന് എന്ത് പറ്റി.

സി.പി.എം എന്തിനാണ്  വെകളിപിടിച്ച പോത്തിനെപ്പോലെ ഇങ്ങനെ അക്രമം കാണി ക്കുന്നത്? വെറുമൊരു ഗൂഢാലോചന കുറ്റം ചുമത്തി ജില്ലാസെക്രട്ടറിയെ അറസ്റ്റു ചെയ്ത തിനോ? അല്ല, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുമ്പ് പറഞ്ഞതുപോലെ ആരെ യെങ്കിലും അറസ്റ്റു ചെയ്താല്‍ കേരളം തീപ്പന്തമാകും എന്ന വാക്കിനെ അന്വര്‍ത്ഥമാക്കാനോ? ഒരു മനുഷ്യജീവന്‍ , എത്രയോ പേര്‍ക്ക് പരിക്കുകള്‍ കൂടാതെ പത്രമോഫീസുകള്‍ , പോലിസ് സ്‌റ്റേഷനുകള്‍ , എതിര്‍പ്പാര്‍ട്ടി ഓഫീസുകള്‍ , രാഷ്ട്രീയമേ ഇല്ലാത്ത സാധാരണക്കാരുടെ ഉപജീവനമായ സ്ഥാപനങ്ങള്‍ എല്ലാം അടിച്ചു തകര്‍ക്കുന്നത് സി.പി.എമ്മിനെപ്പോലുള്ള ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എത്രത്തോളം ഭൂഷണമാണ്?. നേതാക്കളുടെ വായില്‍നിന്ന് വരുന്ന ഒരോ വാക്കും, അവരുടെ ഏറ്റവും സൂക്ഷ്മമായ ശരീരഭാഷയും ജനങ്ങള്‍ തല്‍സമയം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അടിയന്തരാവസ്ഥയുമായി  നേതാക്കളുടെ ഇപ്പോഴ ത്തെ അറസ്റ്റിനെ പിണറായി താരതമ്യപ്പെടുത്തുമ്പോള്‍ ഹോ, ഈ പിണറായിക്ക് ഇത്രയേ ചരിത്രബോധമുള്ളൂവെന്ന് സാധാരണക്കാരായ അണികള്‍ ചിന്തിച്ചുപോകുന്നുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധവുമായിRead More