Main Menu

ഘര്‍ഷണം

ചീറിയടുക്കുന്ന ഉല്‍ക്ക വായുവിന്റെ പ്രതിരോധത്തെ ചെറുക്കുവാന്‍ സ്വയം കറങ്ങുകയും ഉര സലില്‍ അതിന്റെ ചീളുകള്‍ നാനാദിക്കിലേക്ക് വീശിയെറിയപ്പെടുകയും ചെയ്യുമ്പോള്‍ തീ പാറുന്ന തലമുടിയുള്ള ഒരു ദൂര്‍ഭൂതം കണക്കെയാണ് മൃദുലയുടെ ഭാവനയില്‍ ചിത്രീകരിക്ക പ്പെടുന്നത്. മുള്ളന്‍ പന്നിയുടെ ശരീരത്തില്‍ നിന്നും നിവര്‍ന്ന് നില്‍ക്കുന്ന മുതുകുമുള്ളുകള്‍ എയ്യുന്നതുപോലെ ശകലീഭവിച്ച് തുണ്ടുകള്‍ അഗ്നിയാല്‍ ആവരണം ചെയ്യപ്പെട്ടിരുന്നു.

വളരെ വാശിയേറിയതായിരുന്നു ഷീനയുടെ ജീവിതം. ഈ ലോകം തന്നെ വെട്ടിപിടിക്കുവാനു ള്ളത്ര ഊര്‍ജ്ജം അവള്‍ക്ക് ഉള്ളതുപോലെ. ഈ ഭൂമിയില്‍ അവള്‍ ഓരോ ചുവട് വയ്ക്കുമ്പോഴും ആയിരം കാതം അകലെയായിരുന്നു അവളുടെ കണ്ണുകള്‍. അതിനാല്‍ ലക്ഷ്യസ്ഥാനത്തെ ത്താന്‍ അതിശീഘ്രം നടക്കാനായിരുന്നു അവളുടെ താല്‍പര്യം. ചുറ്റും നടക്കുന്നതില്‍ അവള്‍ ക്ക് അഭിരുചിയില്ല. കാരണം, വേഗതയില്‍ അവള്‍ വിശ്വസിച്ചു. ഓരോ കാര്യവും വേഗ ത്തില്‍ ചെയ്തു തീര്‍ക്കുന്നതില്‍ അവള്‍ സന്തോഷിച്ചു. നേട്ടങ്ങള്‍ അവള്‍ കൊതിച്ചു. സിംഹത്തിന്റെ ഏകാഗ്രത അവള്‍ക്ക് ആവേശമായി മാറിയിരുന്നു. പുരാണങ്ങളിലേയും, ഇതിഹാസങ്ങളിലേയും കഥാപാത്രങ്ങള്‍ അവള്‍ക്ക് നിശ്ചയദാര്‍ഢ്യവും പകര്‍ന്ന് നല്‍കിയി രുന്നു. ജീവിതം അവള്‍ക്ക് ഒരു ഉന്മാദമായിരുന്നു.

ഷീനക്ക് കിട്ടിയ ആദ്യത്തെ കുത്തില്‍ അവള്‍ കരഞ്ഞില്ല എന്നാണ് അറിഞ്ഞത്. അവള്‍ ചോദിച്ചുവത്രെ ''ഞാന്‍ നിന്നോട് ചെയ്ത തെറ്റെന്താണ്? നിന്റെ പ്രേമം നിരസിച്ചതോ!'' അവനാകെ വെപ്രാളപ്പെട്ടുപോയിരുന്നു ആ ചോദ്യത്തില്‍ തന്നെ. തെറ്റിന് ഒരു സ്വാഭാവിക തയുണ്ട്, ബോധപൂര്‍വ്വമല്ലാത്ത ആവേശശീലനം. ഒരു തെറ്റ് നമ്മളെ അടുത്ത തെറ്റിലേക്ക് അറിയാതെ വഴുതി വീഴ്ത്തും.

മൃദുലയ്ക്കറിയാം ഷീനക്ക് പ്രേമമെന്ന വികാരം അറപ്പും വെറുപ്പും ആണെന്ന്. ആരെങ്കിലും പ്രേമത്തെപ്പറ്റി പറയുമ്പോള്‍ അവള്‍ ആ സംഭാഷണങ്ങളില്‍ നിന്നും കുതറിമാറിയിരുന്നു. അവള്‍ക്കിഷ്ടമല്ലാത്തത് ആര് പറഞ്ഞാലോ ചെയ്താലോ അവളില്‍ വെറുപ്പ് സൃഷ്ടിക്കപ്പെ ടും. പിന്നെ വരുന്ന വാക്കുകള്‍ കടിഞ്ഞാണില്ലാത്തതാണ്. മയമില്ലാത്ത വാക്കുകള്‍ ഉറ ക്കെ സംസാരിക്കണമെന്നില്ലല്ലോ നമുക്ക് വേദനിക്കാന്‍. ബുദ്ധിയില്‍ നിന്നും നീറ്റിയെടു ത്ത വിദ്വേഷം എന്നെ വിഷവാതകം അവളുടെ തൊണ്ടക്കുഴിയിലേക്ക് ഊറിയിറങ്ങു. അവള്‍ എതിര്‍വാദം നടത്തുമ്പോള്‍ കണ്ഠത്തില്‍ നിന്നും പുറപ്പെടുന്ന വായു ആ വാതകത്തെ വഹി ച്ചുകൊണ്ട് അവളുടെ നാവിന്‍തുമ്പില്‍ എത്തിക്കുമ്പോള്‍ അവിടുത്തെ എരിയുന്ന സ്ഫുലിംഗങ്ങ ളെ അവ ആളിക്കത്തിക്കും. അത് കേള്‍ക്കുവാന്‍ ഇടയാകുന്നവരുടെ ഹൃദയത്തെ കീറിമുറിച്ച് അതിന്റെ വിടവില്‍, നാരങ്ങയില്‍ ഉപ്പും മുളകും പുരട്ടി, തേച്ചാല്‍ ഉള്ള നീറ്റല്‍ അത് ആര്‍ക്കും അസഹ്യമാണ്.
''എടോ വിഡ്ഢി, എടോ പരട്ടെ, തനിക്കെന്നെയല്ലാതെ വേറെ ആരെയും കിട്ടിയില്ലെ? ഈ ലോകത്തില്‍ ക്ഷാമമില്ലാത്ത ഒന്നാണ് പെണ്ണ്. ഒന്നുപോയാല്‍ മറ്റൊന്ന്. എന്നെ നിങ്ങള്‍ വിട്ടേര്.'' അതായിരുന്നു പ്രേമാഭ്യര്‍ത്ഥന നടത്തിയ ജോസഫിനോട് മാസങ്ങള്‍ക്ക് മുന്‍പ് അവള്‍ പറഞ്ഞത്.

''നീ എന്നെ എന്തുവാണ് വിളിച്ചത്? വിഡ്ഢിയെന്നോ! പരട്ടയെന്നോ!'' രണ്ടാമത്തെ കുത്തില്‍ ജോസഫ് ചോദിച്ചു. പക്ഷേ ഇത്തവണ അവളെ അവശയാക്കാന്‍ എന്നവണ്ണം നട്ടെല്ലി ന്റെ നടുക്കാണ് കത്തി ആഴ്ത്തിയിറക്കിയത്. രക്തം തെറിച്ചപ്പോള്‍ ജോസഫിന്റെ മന സ്സില്‍ പരശ്ശതം നിന്നിരുന്ന താപനില കുത്തനെ കുറഞ്ഞു. മര്‍ദ്ദത്താല്‍ ഭൗമാവരണത്തിലു ള്ള ഉരുകിയ പദാര്‍ത്ഥങ്ങള്‍ പിളര്‍പ്പിലൂടെ പുറത്തേക്ക് തള്ളുന്നതായാണ് ധാരധാരയായുള്ള രക്തത്തിന്റെ വാര്‍ന്നൊലിക്കല്‍ ജോസഫിന് ഉള്ളില്‍ അനുഭവപ്പെട്ടത്.
പെട്ടെന്ന് തലച്ചോറ് ഉണര്‍ന്നു. ശരീരം മുഴുവന്‍ വിറയ്ക്കുവാന്‍ തുടങ്ങി. മനസ്സിന് ഒന്നും താങ്ങില്ലാത്ത അവസ്ഥ. വ്യക്തമായൊരു തീരുമാനം എടുക്കുവാന്‍ ഒക്കുന്നില്ല. തന്റെ ധൈര്യമെല്ലാം എവിടെപ്പോയി! ഇത്രയെ ഉണ്ടായിരുന്നുള്ളോ തനിക്കിവളോടുള്ള വെറുപ്പ്. ഇനി എന്ത് ചെയ്യും? ഇവളെ രക്ഷപെടാന്‍ സമ്മതിച്ചാല്‍… എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ. ഒരു കുറ്റവാളിയായി ലോകം മുഴുവന്‍ തന്നെ കാണില്ലെ.

''ജോസഫ്…ജോസഫ്'' ഷീനയുടെ ശബ്ദം തളര്‍ന്ന് തുടങ്ങിയിരുന്നു. നിന്നെ എന്നോടുള്ള പ്രേമത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ എനിക്ക് വേറെ വഴിയൊന്നും ഇല്ലായിരുന്നു. നീ എന്നെ വെറുക്കണം എന്നു മാത്രമേ എനിക്കുണ്ടായിരുന്നൊള്ളൂ. എനിക്ക് ആരെയും പ്രേമി ക്കാന്‍ ഒക്കുകയില്ല അങ്ങനെ ഒരു വികാരം എനിക്കില്ല. എനിക്ക് നിന്നെയെന്നല്ല, ഈ ലോകത്തില്‍ ആരോടും പ്രേമമില്ല. എനിക്ക് ഈ ലോകം സുന്ദരമാണ്. അതിന്റെ സൗന്ദ ര്യം എനിക്ക് ഇതുവരെ ആസ്വദിച്ച് മതിയായിട്ടില്ല. എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് അതാണ് അല്ലാതെ ഞാന്‍ മറ്റൊന്ന് ഈ ജീവിതം കൊണ്ട് കാണുന്നില്ല.

ഒന്നില്ലെങ്കില്‍ ഇവളെ കൊല്ലുക. പിന്നെ കത്തിച്ച് കളയുക. ഇവളെ രക്ഷിച്ചാലും കൊ ന്നാലും താന്‍ ക്രൂരനായ കുറ്റവാളിയായോ കൊലപാതകിയായോ ലോകം കാണുകയുള്ളൂ. ഞാന്‍ ഇനി ഇവളെ രക്ഷിച്ചാലും തന്റെ ബന്ധുമിത്രാദികള്‍ എന്നെ ഒറ്റപ്പെടുത്തും. വാര്‍ത്താമാധ്യമങ്ങള്‍ ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ എന്നെ പൊതിയും. ഇവള്‍ തന്നെ എന്തെല്ലാം വിളിച്ച് പറയും എന്ന് ആര് കണ്ടു. ഞാന്‍ എങ്ങനെ ഈ ലോകത്തില്‍ ജീവിക്കും. എനിക്ക് ഒന്നും അറിഞ്ഞുകൂടാ…

ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കിടന്നിരുന്ന ഷീനയെ കാണാന്‍ വന്ന മൃദുലയെ യും പോലീസ് ചോദ്യം ചെയെതു. ''നിങ്ങള്‍ക്ക് ആരെയെങ്കിലും സംശയമുണ്ടോ?'' തനിക്കറി യാമായിരുന്നെങ്കില്‍ ജോസഫിന്റെ പേര്‍ താന്‍ അപ്പോഴെ പറഞ്ഞേനെ. താനും ജോസ ഫിലെ കുറ്റവാളിയെ അറിയുന്നത് അവരുടെ വിവാഹശേഷമാണ്. എനിക്കൊരിക്കലും ചിന്തി ക്കാനൊക്കാത്തത്, അവള്‍ക്ക് അവനോട് എങ്ങനെ ക്ഷമിക്കാന്‍ കഴിഞ്ഞു എന്നാണ്. അതിനപ്പുറം, തന്നെ കൊല്ലാന്‍ ശ്രമിച്ചു ഒരാളെ അവള്‍ വിവാഹം ചെയ്തു. ഒരുപക്ഷേ ഷീന ജോസഫില്‍ കണ്ടത് ഒരു കുറ്റവാളിക്കപ്പുറമുള്ള ഒരു രക്ഷനെയായിരിക്കാം. ജോസഫിന് ഒരുപക്ഷേ എന്നെന്നേക്കുമായി ഷീനയെ നിശബ്ദമാക്കാമായിരുന്നു.

ഘർഷണമാണ്‌ കാലാകാലങ്ങളിലെ സംഭവപരമ്പരകൾ സൃഷ്ടിക്കുന്നത്‌. വാക്കും മനസ്സും തമ്മിലുള്ള ഘർഷണം വ്യക്തികൾ തമ്മിലുള്ള അകലം കൂട്ടുമ്പോൾ, മനസ്സും ബുദ്ധിയും തമ്മിലുള്ള ഘർഷണം ഒരുവനെ തന്നിൽ നിന്നു തന്നെ അകറ്റും.

എവിടെയാണ് തന്റെ കൂട്ടുകാരിക്ക് പിഴച്ചത്. താനും പ്രേമാഭ്യര്‍ത്ഥനകള്‍ തിരസ്‌കരിച്ചി ട്ടുണ്ട്. എന്നാല്‍, ഇത്രയും പൈശാചികമായി പെരുമാറാന്‍ മാത്രം എന്ത് തെറ്റാണ് അവള്‍ ചെയ്തത്. അവളുടെ അകലെയുള്ള കണ്ണുകള്‍ക്ക് അടുത്ത കാല്‍വയ്പിലെ ചതിക്കുഴി കാണുവാ നുള്ള ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടിരുന്നിരിക്കാം. അധികം സംസാരിക്കുന്ന പ്രകൃതം ഇല്ലെങ്കിലും, അവളുടെ സംസാരം മറ്റുള്ളവരുടെ മനസ്സില്‍ സൃഷ്ടിക്കുന്ന പിരിമുറുക്കം ചോക്ക് പീസുകള്‍ കൊണ്ട് ക്ലാസ് ബോര്‍ഡില്‍ എഴുതുമ്പോള്‍ ഉണ്ടാകുന്ന കിറുകിറു ശബ്ദം പോലെയാണ്. മറ്റ് ചിലപ്പോള്‍ ലോഹകഷണങ്ങള്‍ അമര്‍ന്ന് നിലത്തുരയുമ്പോള്‍ ഉണ്ടാക്കുന്ന തീപ്പൊരി പ്പോലെയാണ്. എനിക്കിത് അവളോട് പറയാമായിരുന്നു. അത്തരം പിരിമുറുക്കങ്ങളാകാം മറ്റുള്ളവരുടെ മനസ്സിലെ വെറുപ്പിനെയും, കുറ്റവാളിയെയും, ശത്രുവിനെയും നമ്മള്‍തന്നെ സൃഷ്ടിക്കുന്നത്. ഒരു പക്ഷേ, താനവളെ തിരുത്തിയിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമാ യിരുന്നു.

ഉല്‍ക്കകള്‍ക്ക് ഒരു സ്വഭാവമുണ്ട്. അവ ആകാശത്തില്‍ സ്വയം മല്ലിടുമ്പോഴും ആകൃതി യില്‍ ചെറുതാകുന്നതറിയുന്നില്ല. ഭൂമിയെ നശിപ്പിക്കുവാനുള്ള ഉത്ക്കടമായ ആഗ്രഹം ഉള്ളപോലെയുള്ള അവയുടെ പാച്ചിലില്‍ കൊള്ളിമീനുകള്‍ എപ്പോഴും അവ പുറപ്പെട്ട പ്പോഴുള്ള വലിപ്പത്തിലാണ് ചിന്ത. അവയുടെ വേഗതക്കനുസരിച്ച് ചിന്തയെത്തുന്നില്ല. അന്തിയില്‍ അവ ഭൂമിയില്‍ പതിക്കുമ്പോള്‍ ജഢീകൃതവസ്തുവായി ഒരു പരീക്ഷണ പദാര്‍ത്ഥമായി മാത്രം മാറുന്നു. ഷീനയുടെ ജീവിതം പോലെ.

By : രതീഷ് ഗോപിനാഥ മേനോൻ



9 Comments to ഘര്‍ഷണം

  1. ഇതിന്റെ ചിത്രീകരണം ചെയ്തവരെ എന്റെ നന്ദി അറിയിക്കുക.

  2. SK താങ്കളുടെ വിലയേറിയ അഭിപ്രായത്തിന്‌ നന്ദി

  3. എഴുത്ത് ഇനിയും നന്നാകേണ്ടതുണ്ട്. കഥ പറയുന്ന രീതി അത്ര ആകര്‍ഷകമല്ല. വായനയുടെ കുറവ്‌ ഫീല്‍ ചെയ്യുന്നു. അതോ എഴുതി തഴക്കം വരാത്തതിന്റെയോ. അതോ മറ്റ് കഥകള്‍ ഞാന്‍ വായിച്ചിട്ടില്ലാത്തത് കൊണ്ടോ?

  4. ഇവിടെ വാചകം മുഴുവനായും ഇല്ല. ഇവിടെ ഇട്ടപ്പോൾ എന്തോ തെറ്റുപറ്റിയിരിക്കുന്നു.

    “ഘർഷണമാണ്‌ കാലാകാലങ്ങളിലെ സംഭവപരമ്പരകൾ സൃഷ്ടിക്കുന്നത്‌. വാക്കും മനസ്സും തമ്മിലുള്ള ഘർഷണം വ്യക്തികൾ തമ്മിലുള്ള അകലം കൂട്ടുമ്പോൾ, മനസ്സും ബുദ്ധിയും തമ്മിലുള്ള ഘർഷണം ഒരുവനെ തന്നിൽ നിന്നു തന്നെ അകറ്റും”

Leave a Reply to arunCancel reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: