Main Menu

പുഴക്കാഴ്ച

പൊട്ടിച്ചിരിച്ച് നിറഞ്ഞുതുളുമ്പി അഗാധതയിലേക്കും തുടര്‍ന്ന് അനന്തതയിലേക്കും ഒഴുകിനീങ്ങുന്ന പുഴക്കാഴ്ചയാണ് അതിരപ്പിള്ളി. കാഴ്ചയുടെ അവാച്യമായൊരു അനുഭൂതിക്കുശേഷം പുഴയുടെ പിന്നാമ്പുറത്തേക്ക് നടന്നു. കാമറയിലേക്ക് ഒഴുകിവന്നത് ഒരു പ്ളാസ്റ്റിക് കുപ്പി. ഏത് ജലസമൃദ്ധിക്കിടയിലും കുടിക്കാന്‍ നമുക്ക് കുപ്പിവെള്ളം തന്നെ വേണം. അവശിഷ്ടമോ പുഴയിലേക്കും. മനസ്സ് മന്ത്രിച്ചു. ‘ഏറ്റുവാങ്ങുക എന്നിട്ട് ഒഴുകിയൊഴുകി ഭൂതകാലം പോലെ നീ മാഞ്ഞുപോകുക. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ജലസ്ഥലികള്‍ തേടിയുള്ള ഒരു വിലാപമുയരും. അപ്പോള്‍ നീ പുനര്‍ജ്ജനിക്കരുതേ…’



6 Comments to പുഴക്കാഴ്ച

  1. മനോഹരമായ ഒരു പുഴക്കഴ്ച്ചയില്‍ ആ കുപ്പി എത്രയധികം കല്ലുകടി ഉണ്ടാക്കുന്നു എന്നത് നിര്‍വ്വചിക്കുക വയ്യ. സ്വയം ശപിക്കുകയല്ലാതെ.

  2. അപ്പോള്‍ ആരും കാണുന്നില്ലെങ്കില്‍ മുണ്ട് പൊക്കാം അല്ലെ ചേട്ടാ.

  3. എന്തിനധികം പറയുന്നു, റോഡരുകില്‍ ആര് നിന്നാലും അവരുടെ ഒക്കെ മുന്നില്‍ വച്ച് മുണ്ട് പൊക്കി മൂത്രമൊഴിക്കുന്ന സംസ്കാരം വളരെ സന്തോഷപൂര്‍വ്വം ഇപ്പോഴും കൊണ്ടു നടക്കുന്ന പുരുഷന്മാരാണ് കേരളത്തില്‍ ഉള്ളത്. ഇത് മോശമല്ലെ എന്ന് ചോദിച്ചാല്‍, പരസ്യമായി ചോദിക്കുന്നവനെ കളിയാക്കുന്നവരും. പിന്നെ ഈ കുപ്പികള്‍ എന്ത് ?!!

  4. കേരളത്തിന്റെ പ്ലാസ്റ്റിക് സംസ്കാരം ഒരിക്കലും ഇനി മാറുമെന്ന് തോന്നുന്നില്ല.

Leave a Reply to chriswinCancel reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: