Main Menu

ദൈവകണങ്ങള്‍

Prof. Elias N. Paulയാഥാര്‍ത്ഥ്യത്തിന്റെ പൊരുള്‍ തേടിയുള്ള മനുഷ്യന്റെ വഴിയറിയാത്ത യാത്രയിലാണ് ശാസ്ത്രസിദ്ധാന്തങ്ങള്‍ പിറന്നുവീണിട്ടുള്ളത്. പ്രപഞ്ചത്തെ അടുത്തറിയാനായി മനുഷ്യന്‍ നടത്തിയ ശ്രമങ്ങള്‍ അവനെ പ്രപഞ്ച വിസ്മയങ്ങളുടെ ആഴക്കടലിലാണ് എത്തിച്ചത്. പ്രപഞ്ചം എന്ന കടങ്ക ഥക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അനന്ത വിസ്മയങ്ങ ളുടെ കലവറയാണത്. ആര്‍ക്കും ഒരിക്കലും പൂര്‍ണ്ണമായി കീഴടക്കാന്‍ നിന്നു കൊടുക്കാത്ത വിസ്മയം. ദൃശ്യവും അദൃശ്യവുമായ എല്ലാ ദ്രവരൂപങ്ങ ളുടെയും ഊര്‍ജ്ജത്തിന്റെയും സ്ഥലങ്ങളുടെയും സ്ഥലകാലങ്ങളുടെയും സംയുക്ത രൂപമാണ് പ്രപഞ്ചം. ഗ്രീക്കു ചിന്തകന്മാരില്‍ നിന്നും കടം കൊണ്ടവയായിരുന്നു ആദ്യകാല പ്രപഞ്ച വീക്ഷണം. 15-ആം നൂറ്റാണ്ടില്‍  കോര്‍പ്പസ് നിക്കസ് എന്ന പോളിഷ് ജ്യോതി ശാസ്ത്രജ്ഞനാണ് ആധുനിക പ്രപഞ്ചശാസ്ത്രത്തിന് തുടക്കം കുറിച്ചത്. പിന്നിട്ട നൂറ്റാണ്ടു കളില്‍ ഗലീലിയോ, കെപ്ലര്‍, ന്യൂട്ടന്‍ തുടങ്ങിയ പ്രതിഭകളിലൂടെ മഹാശാസ്ത്രജ്ഞനായ ഐന്‍സ്റ്റീനിലെത്തിയതോടെ പ്രപഞ്ച വിജ്ഞാനത്തിന് പുതിയമാനം കൈവന്നു. പൂര്‍വ്വ സൂരികളില്‍ നിന്നാരംഭിച്ച ശാസ്ത്രത്തിന്റെ ഈ മഹാപ്രയാണം ഈ നൂറ്റാണ്ടിലെ അതികാ യനായ സ്റ്റീഫന്‍ ഹോക്കിംങ്ങ് വരെ എത്തിനില്‍ക്കുന്നു. പ്രപഞ്ചത്തെക്കുറിച്ച് അറിഞ്ഞതില്‍ കൂടുതല്‍ ഇനിയും അറിയാതിരിക്കുന്നു എന്നാണ് ശാസ്ത്ര നിഗമനം.

god-particleപ്രപഞ്ചത്തിന്റെ തുടക്കം എങ്ങനെയായി രുന്നെന്നും അതിന്റെ ഘടന എന്താണെ ന്നും വിശദീകരിക്കാനുള്ള ആധുനിക സി ദ്ധാന്തങ്ങള്‍ സങ്കീര്‍ണ്ണ ഗണിത സമീക രണങ്ങളിലൂടെയും സങ്കല്പനങ്ങളിലൂടെയു മാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രപഞ്ചവി ജ്ഞാനത്തിലേക്ക് വെളിച്ചം വീശുന്ന വ്യത്യസ്ത സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടന വിശ കലനം ചെയ്യാനുള്ള സിദ്ധാന്തങ്ങളില്‍ ഏറ്റവും സ്വീകാര്യതയുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്ന സൈദ്ധാന്തിക പാക്കേജും പ്രപഞ്ചോല്‍പത്തി വിശദീകരിക്കുന്ന മഹാവിസ്‌പോടന സിദ്ധാന്ത (Big- Bang – Theory)വുമാണ് അവയില്‍ പ്രധാനം. ഈ രണ്ടു സിദ്ധാന്തങ്ങളും പൂര്‍ണമാകണമെങ്കില്‍ പ്രപഞ്ചത്തിലെ ദ്രവ്യത്തിന് പിണ്ഡം നല്‍കുന്ന മൗലിക കണത്തിന്റെ സാന്നിധ്യം കൂടി സ്ഥിരീകരിക്കപ്പെടേണ്ടതുണ്ടായിരുന്നു. 1964- ല്‍ ബ്രീട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്ഗ്‌സ്(Peter Higgs) ഇത്തരമൊരു കണത്തെ ക്കുറിച്ച് പ്രവചനം നടത്തി. തുടര്‍ന്ന് ഹിഗ്ഗ്‌സിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം peter higgsഹിഗ്ഗ്‌സ് കണത്തിന്റെ സാധ്യതയെ കുറിച്ച് പഠനം നടത്തി സിദ്ധാന്തം അവതരിപ്പിച്ചു. വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ ബോസ് (Sathyendra Nath Bose) ആവിഷ്‌ക്ക രിച്ച് ഐന്‍സ്റ്റീന്‍ പരിഷ്‌കരിച്ചെടുത്ത ബോസ്-ഐന്‍സ്റ്റീന്‍ സാംഖികം  (Bose-Einstein Statistics)എന്ന ഗണിത സമീകരണം അനുസരിക്കുന്ന ബോസോണ്‍ എന്ന ബലവാഹിനികളായ മൗലിക കണങ്ങളുടെ കൂട്ടത്തിലാണ് അതിന്റെ സ്ഥാനം എന്ന് മനസ്സിലാക്കി. ഹിഗ്ഗ്‌സിനോടും ബോസിനോടുമുള്ള ആദരസൂച കമായി ഈ ആദ്യകണത്തിന് ഹിഗ്ഗ്‌സ് ബോസോണ്‍ (Higgs boson) എന്ന പേരു നല്‍കി. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പ്രകാരം വസ്തുക്കളുടെയും ഊര്‍ജ്ജ ത്തിന്റെയും അടിസ്ഥാനമായി 18 കണങ്ങളാണ് ഉള്ളതെന്നാണ് അവകാശവാദം. അതില്‍ ആറു തരം ക്വാര്‍ക്കും ആറുതരം ലെപ്‌ടോണുകളും പെടുന്നു. പ്രാകാശത്തിന്റെ അടിസ്ഥാന കണമായി കരുതപ്പെടുന്ന ഫോട്ടോണുകള്‍ക്ക് പിണ്ഡമില്ല. അതില്‍ നിന്ന് വ്യത്യസ്തമായി ക്വാര്‍ക്കുകള്‍ക്കും ലെപ്‌ടോണുകള്‍ക്കും പിണ്ഡം ലഭിക്കുന്നത് എങ്ങനെയെന്ന് വിശദീക രിക്കാന്‍ ഈ മോഡലിന് Satyendra Nath Boseകഴിഞ്ഞില്ല. ഈ കുറവ് പരിഹരി ക്കാനാണ് പീറ്റര്‍ ഹിഗ്ഗ്‌സും കൂട്ടരും ഹിഗ്ഗ്‌സ് ഫീല്‍ഡ് എന്ന സങ്കല്പം കൊണ്ടു വന്നത്. ഹിഗ്ഗ്‌സ് ഫീല്‍ഡിന് അടിസ്ഥാനമിടുന്ന കണങ്ങളാണ് ഹിഗ്ഗ്‌സ് ബോസോണുകള്‍.

ഹിഗ്ഗ്‌സ് ബോസോണിനെ കണ്ടെത്താനായി ആദികണങ്ങളൊ ന്നിനെക്കുറിച്ച് പീറ്റര്‍ ഹിഗ്ഗ്‌സ് പഠിച്ച് കണക്കുകൂട്ടി. അരനൂറ്റാ ണ്ടോളം മഷിയിട്ട് തിരഞ്ഞു നോക്കി. ആദ്യം പുച്ഛിച്ചു തള്ളിയെ ങ്കിലും പിന്നീട് അവ ശാസ്ത്രജ്ഞരുടെ കണ്ണിലുണ്ണിയായി. സൈദ്ധാ ന്തിക തലത്തില്‍ നിര്‍ണ്ണായക പ്രാധാന്യമുള്ള ഈ കണിക പ്രായോഗിക തലത്തില്‍ കണ്ടെത്താന്‍ അരനൂറ്റാണ്ടുകാലത്തെ അന്വേഷണത്തിനൊടു വിലും ശാസ്ത്ര ലോകത്തിന് കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് ഗവേഷകര്‍ കണികാ പരീക്ഷണത്തിന് മുതിര്‍ന്നത്. ഏകദേശം 1400 കോടി വര്‍ഷം മുമ്പ് ഒരു വിസ്‌ഫോടന(Big Bang) ത്തിലൂടെ പ്രപഞ്ചം രൂപപ്പെട്ടു എന്നാണ് പ്രബലമായ വിശ്വാസം. അനന്ത സാന്ദ്രതയുള്ള ഒരു ആദിമ കണ(Primordial atom) മാണ് ഇതിനു പിന്നില്‍ ആ കണത്തിന് സ്‌പോടനം സംഭവിച്ചപ്പോഴാണ് പ്രപഞ്ചം പിറന്നതെന്നാണ് കരുതപ്പെടുന്നത്. അതിനു മുമ്പുവരെ സ്ഥലവും കാലവും പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന ബലങ്ങളോ ഊര്‍ജ്ജ രൂപങ്ങളോ ഇല്ലായിരുന്നു. മഹാവിസ്‌പോടനത്തിന് തൊട്ടടുത്ത നിമിഷം പ്രപഞ്ചോല്പത്തിക്ക് നിദാനമായെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണിന്റെ സാന്നിധ്യമാണ് കണികാ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞര്‍ ലഷ്യമിട്ടത്. അത്യധികം ശ്രമകരമായ ഒരു സാഹസിക മുന്നേറ്റമാണിത്. ജനീവക്കടുത്ത് ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലണ്ടിന്റെയും  അതിര്‍ത്തിയില്‍ ഭൂനിരപ്പില്‍ നിന്നും 175 മീറ്റര്‍ താഴ്ചയില്‍ 27 കി. മീറ്റര്‍ ചുറ്റളവില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഒരു തുരങ്കമാണ് പരീക്ഷണ ശാല. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) എന്ന പേരിലറിയപ്പെടുന്ന ഈ കണികാത്വരിത്ര (Particle Accelerator)ത്തില്‍ നിരവധി ഉപകരണങ്ങള്‍ നിരത്തി പതിനായിരത്തോളം ശാസ്ത്രജ്ഞര്‍ തപസിരിക്കുകയായിരുന്നു. സേണിലെ  (CERN: European Centre for Nuclear Research)  ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. ഈ ഭൂഗര്‍ഭതുരങ്കത്തിനുള്ളില്‍ അത്യുന്ത ഊര്‍ജ്ജധാരികളായ പ്രോട്ടോണ്‍ കണങ്ങളെ എതിര്‍ ദിശയില്‍ പായിച്ച് ഓരോ സെക്കന്റിലും 14 ലക്ഷം കോടി വോള്‍ട്ടിന്‍ കോടിക്കണക്കിന് കൂട്ടിയിടികള്‍ സൃഷ്ടിച്ചാണ് പരീക്ഷണം നടത്തിയത്. ഇത്തരം കൂട്ടിയിടിയില്‍ പ്രോട്ടോണുകള്‍ തകരുകയും അവയിലെ സൂഷ്മതരങ്ങളായ കണികകള്‍ ചിതറി ത്തെറിക്കുകയും ചെയ്യും. കൂട്ടിയിടിയില്‍ ഉണ്ടാകുന്ന ഉന്നതതാപനിലയും കൂടിയാകുമ്പോള്‍ മഹാവിസ്‌ഫോടനത്തിന് തൊട്ടുപിന്നാലെ യുള്ള പ്രപഞ്ചത്തിന്റെ അവസ്ഥയ്ക്ക് സമാനമായ സ്ഥിതി രൂപപ്പെടും. ആ സ്ഥിതി വിശേഷത്തില്‍ പദാര്‍ത്ഥത്തിന് പിണ്ഡം നല്‍കുന്ന ഹിഗ്ഗ്‌സ് ബോസോണിനെ സ്വതന്ത്ര മായി കണ്ടെത്താനാകുമെന്നായിരുന്നു ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ശാസ്ത്രലോകത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടു മുന്നേറിയ പരീക്ഷണ വേളയിലാണ് ഇതിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞത്. അവിസ്മരണീയമായ ഈ ശാസ്ത്രവിജയം ജൂലൈ 4 ന് ലോകത്തിന് മുമ്പില്‍ അവതരിച്ചപ്പോള്‍ അത് ചരിത്രസംഭവമായി.

അരനൂറ്റാണ്ടുകാലം ആര്‍ക്കും പിടികൊടുക്കാതെ കഴിഞ്ഞ ഹിഗ്ഗ്‌സ് കണങ്ങള്‍ ശാസ്ത്രജ്ഞരുടെ കൈപ്പിടിയില്‍ ഒതുങ്ങിയതോടെ അവക്കു കൈവന്ന ദൈവകണം എന്ന പേരിലെ പൊരുത്തക്കേട് ഒരു വിവാദത്തിന് ഇടനല്‍കി. ശാസ്ത്രസിദ്ധാന്തങ്ങളില്‍ ഒരിടത്തും ദൈവത്തിന് സ്ഥാനമില്ല എന്നതാണ് ഇതിന് കാരണം. ദൈവകണം എന്ന അപരനാമം ഉപജ്ഞാതാവായ പീറ്റര്‍ ഹിഗ്ഗ്‌സിന്റെയോ മറ്റു ശാസ്ത്രജ്ഞരുടെയോ സംഭാവനയല്ല. നൊബേല്‍ ജേതാവായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ലിയോണ്‍ Leon Max Ladermanലെഡര്‍മാന്‍ (Leon Max Laderman) തന്റെ ഒരു ശാസ്ത്ര ഗ്രന്ഥത്തിന് തലക്കെട്ടായി നല്‍കിയത് നാശം പിടിച്ച കണങ്ങള്‍ എന്നര്‍ത്ഥത്തില്‍ Goddamn particle എന്നായിരുന്നു. കച്ചവടക്കണ്ണുള്ള പ്രസാധകന്‍ അത് God particle  എന്നാക്കി. തലക്കെട്ടില്‍ വായനക്കാര്‍ക്ക്  പ്രിയമേറിയതോ ടെ പുസ്തകം ധാരാളമായി വിറ്റഴിഞ്ഞു. സുഹൃത്തുക്കളായ ശാസ്ത്രജ്ഞര്‍ കാര്യം തിരക്കിയ പ്പോള്‍ പ്രസാധകന്റെ കള്ളക്കളി പുറത്തുവിട്ട് ലെഡര്‍മാന്‍ കൈമലര്‍ത്തി. യുക്തിവാദിയായ പീറ്റര്‍ ഹിഗ്ഗ്‌സും ഈ പേരിനോട് യോജിച്ചില്ല. ദൈവകണം കണ്ടെ ത്തിയ വിവരം സേണിലെ ശാസ്ത്രസംഘം ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകളും വിടര്‍ന്ന പുഞ്ചിരിയുമായി ഹിഗ്ഗ്‌സ് അവിടെ സന്നിഹിതനായിരുന്നു. ഈ ചരിത്ര മുഹൂര്‍ത്തത്തിന് ദൃക്‌സാക്ഷിയാകാന്‍ ഭാഗ്യം ലഭിച്ച പീറ്റര്‍ ഹിഗ്ഗ്‌സിനും അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ ലോകത്തോട് വിടപറയേണ്ടി വന്ന സത്യേന്ദ്രനാഥ ബോസിനുമുള്ള ആദരം കൂടിയായിരുന്നു ആ പ്രഖ്യാപനം. ബോസിന്റെ സൃഷ്ടിയായ ബോസോണിന്റെ പ്രാധാന്യം 1920കളില്‍ ക്വാണ്ടം മെക്കാനിക്‌സിന്റെ ആവിര്‍ഭാവ ത്തോടെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. മൗലിക കണങ്ങളെ മൊത്തത്തില്‍ ഫെര്‍മിയോണ്‍ എന്നും ബോസോണ്‍  എന്നും രണ്ടായി തരംതിരിക്കാം. ഈ രണ്ട് കണങ്ങള്‍ കൊണ്ടാണ് പ്രപഞ്ചത്തിലെ സമസ്തവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ശാസ്ത്രമതം. അതിനാല്‍ ദൈവകണത്തിന്റെ അവതാരം പ്രപഞ്ചോല്പത്തി രഹസ്യങ്ങളിലേക്കുള്ള വാതായനം തുറക്കുമെന്നാണ് കരുതപ്പെടുന്നത്. ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് കണ്ടെത്തിയത് ഹിഗ്ഗ്‌സ് ബോസോണ്‍ ആണെന്ന് ഉറപ്പാക്കിയാലും അന്വേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേ യിരിക്കും.

എന്നാല്‍ പ്രപഞ്ചോല്പത്തി സംബന്ധിച്ച അവസാന വാക്കുകള്‍ കണികാപരീക്ഷണത്തില്‍ നിന്നൊന്നും ഉരുത്തിരിഞ്ഞു വരുമെന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നില്ല. പ്രപഞ്ച സൃഷ്ടിയെ ക്കുറിച്ചുള്ള സൂഷ്മമായ അന്വേഷണത്തിന്റെ പേരില്‍ പരിണാമ വാദികളും സൃഷ്ടിവാദികളും നമ്മില്‍ ഏറ്റുമുട്ടിയേക്കാം അറിയാത്ത വിഷയങ്ങളെ ദൈവത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തി ശാസ്ത്രാന്വേഷത്തെ തടസ്സപ്പെടുത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. എന്നാല്‍ അത്യന്തികമായി വിജയിക്കുന്നത് മനുഷ്യന്റെ ജിജ്ഞാസയും അറിവിനു വേണ്ടിയുള്ള അവി രാമമായ അന്വേഷണവുമാണ്. ദൈവകണത്തിന്റെ കണ്ടെത്തലിലൂടെ, മൗലിക കണങ്ങ ളെയും അവയുടെ പ്രതി പ്രവര്‍ത്തനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്ന പ്രാമാണിക മാതൃക ഏറെ ഭദ്രത കൈവരിച്ചിരിക്കുന്നിവെന്ന് നിസ്സംശയം പറയാം. ശാസ്ത്രത്തിലായാലും തത്വചിന്തയിലായാലും ചോദ്യങ്ങള്‍ മിക്കതും ഒന്നുതന്നെ യാണ്. മതങ്ങള്‍ പഴയ ഉത്തരങ്ങളില്‍ കടിച്ചുതൂങ്ങും. ശാസ്ത്രമാകട്ടെ ഉത്തരങ്ങള്‍ പുതുക്കാനുള്ള ശ്രമങ്ങള്‍ തുടരും.

By : Prof. Elias N. Paul




4 Comments to ദൈവകണങ്ങള്‍

  1. വളരെ വിശദമായ നല്ല വായന. ഉപകാരപ്രദമായ ഈ ലേഖനം പ്രസിദ്ധീകരിച്ചതിന് നന്ദി

Leave a Reply to nazarCancel reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: