സ്വര്‍ണ്ണാഭരണ ഭ്രമം

നാലാള് കൂടുന്നിടത്ത് സ്ത്രീ കഴുത്തിലും കാതിലും കൈകളിലും അര യിലും തലയിലും കാലുകളിലും സ്വര്‍ണ്ണത്തില്‍ കുളിച്ചുവരുന്ന കാഴ്ച കേരളത്തില്‍ സര്‍വ്വസാധാരണം. കൈകളില്‍ തൂങ്ങിക്കിട ക്കുന്ന സ്വര്‍ണ്ണാഭരണങ്ങളുടെ ഭാരം നിമിത്തം കൈകള്‍ ഉയര്‍ ത്തിപ്പിടിച്ച്, നെഞ്ചിലാകമാനം മഞ്ഞലോഹങ്ങളുടെ സമൃദ്ധിയും കാഴ്ചക്കാരില്‍ പരിഹാസ്യവുമാണ് സൃഷ്ടിക്കുന്നതെന്ന് ഭാരം വഹി ക്കുന്നവളും എഴുന്നെള്ളിക്കുന്നവനും തിരിച്ചറിയുന്നില്ലായെന്ന താണ് ഖേദകരം. ഈ എഴുന്നെള്ളിക്കല്‍ ഉത്സവ കാഴ്ചയാകുന്നു. പാവപ്പെട്ട സ്ത്രീകള്‍ പൊങ്ങച്ചം കാണിക്കുവാന്‍ സ്വര്‍ണ്ണം പൂശിയ ആഭരണങ്ങള്‍ അണിയുന്നു.
ഇത്തരം പ്രകടനക്കാരുടെ എണ്ണം സമൂഹത്തില്‍ കൂടിക്കൂടി വരികയാണ്. വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരികളിലാണ് ഈ സ്വാധീനം കൂടുതലായി കാണുന്നുവെന്നതാണ് ഏറെ രസകരം. നേരിയ ഒന്നുരണ്ടു സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുമ്പോഴാണ് സ്ത്രീ സുന്ദരിയും സുശീലയുമാകുന്നത്. (കഥാകാരി ഗ്രേസി പറയുന്നത് കേള്‍ക്കുക)
സ്ത്രീയുടെ സ്വര്‍ണ്ണാഭരണ ഭ്രമത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരമെന്താ ണ്? ‘വലിയ ആള്‍ക്കാര് (പണക്കാര്‍) പൊന്ന് ധരിച്ചിട്ടില്ലെങ്കില്‍ പ്രശ്‌നമില്ല (?) അവര്‍ ക്കുണ്ടെന്ന് എല്ലാവരും പറയും. പ്രദര്‍ശിപ്പി ക്കാത്തത് അവരുടെ ഗുണമാണെന്ന് എന്നാല്‍ നമ്മളോ? ഒരു കല്യാണത്തിനോ മറ്റോ പോയാല്‍ മുകളില്‍നിന്ന് താഴോട്ടേക്ക് ഒരു നോട്ടമാ… നെരിയാണി തൊട്ട് തരിച്ചു കയറും മോനേ..
പ്രകടനപരതയിലുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്, സമൂഹത്തില്‍ കയ്യില്‍ നിന്നും നമുക്ക് വിലയും, പൊരുളും, മാന്യതയും നേടു വാന്‍ നാം പാടുപെടുന്നു. ധരിച്ച സ്വര്‍ണ്ണത്തിന്റെ അളവു കൂട്ടിയാല്‍ ഒരിക്കലും സമൂഹം അംഗീ കരിക്കുകയില്ല. സമൂഹത്തില്‍ കയ്യില്‍ ഒരളവുകോലുണ്ട്. ‘ഇന്ന ആള്‍ക്ക് സാമ്പത്തികമായി ഇത്ര കഴിവുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം.’ ഇങ്ങനെ ഇരന്നും കടം വാങ്ങിയും ധരിക്കുന്ന സാ ധാരണക്കാരന്റെ പൊങ്ങച്ചവും ഇടത്തരക്കാരന്റെ പ്രദര്‍ശനവും പണക്കാരന്റെ നാട്യവും അഹങ്കാരവുമാണ് ഇന്ന് മലയാള സമൂഹത്തില്‍ കാണുന്നത്.
മത ചിട്ട സൂക്ഷിക്കുന്ന മുസ്ലീം സ്ത്രീകളിലും പര്‍ദ്ദ ധരിച്ച ശേഷം മാറത്തും കൈകളിലും സ്വര്‍ണ്ണാ ഭരണം പ്രദര്‍ശിക്കുന്ന കാഴ്ചകള്‍ കാണാരുള്ളതാണല്ലോ.
ഈ പ്രദര്‍ശിപ്പിക്കലിന്റെയും, അണിയലിന്റെയും ഏച്ചുകെട്ടലിന്റെയും പിന്നില്‍ ഒരു മനഃശാ സ്ത്രമുണ്ട്. നമുക്ക് എന്തിന്റെയൊ ഒരു കുറവുണ്ടെന്ന് ഉപബോധ മനസ്സ് ശഠിക്കുമ്പോഴാണത്രെ നാം ഇത്തരം കോപ്രാട്ടിത്തരങ്ങള്‍ നടത്തുന്നത്. നാം ധരിക്കുമ്പോഴും അണിയുമ്പോഴും കൈവ രുന്ന ആത്മസംതൃപ്തിയാണ് തേടേണ്ടത്. എന്നാല്‍ കച്ചവട മനഃസ്ഥിതിക്കാരായ പ്രസിദ്ധീകര ണങ്ങളും പരസ്യക്കാരും കച്ചവടക്കാരും ആവശ്യപ്പെടുന്നത് കാഴ്ചക്കാരുടെ തൃപ്തിയടയലാണ്.
സ്വര്‍ണ്ണം മുതല്‍ക്കൂട്ടുതന്നെയാണ്. അത് കറന്‍സിയോട് ബന്ധപ്പെടുത്തുമ്പോഴാണ് ആസ്തിയും സമ്പാദ്യവുമാകുന്നത്.
സ്വര്‍ണ്ണാങരണത്തിന്റെ കാതല്‍ എവിടെയാണ്? പാശ്ചാത്യ വനിതകളില്‍ സ്വര്‍ണ്ണാഭരണ സ്വാധീനം കുറവാണത്രെ. പാശ്ചാത്യരാണല്ലോ നമ്മുടെ ഫാഷന്‍ പ്രയോക്താക്കള്‍! പണ്ടത്തെ രാജാക്കന്മാര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ ചിത്രത്തിന്റെ തിളക്കവും ലഹരിയും ഉള്‍ക്കൊ ണ്ട സന്തതി പരമ്പരകള്‍ പഴമയെ പിന്‍തുടരുകയാണോ..?
നാം കപട ശീലങ്ങള്‍ക്ക് ബലിയാടാകുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് മലയാളിത്തവും സംസ്‌കാ രവുമാണ്. ഫെമിനിസത്തിന്റെ വക്താക്കള്‍ പോലും (ചുണ്ടില്‍ ചായം പൂശി ഏഷണിയും കുശു മ്പും പറയുന്ന സൊസൈറ്റി ലേഡികളെയല്ല ഉദ്ദേശിക്കുന്നത്) ഈ സ്വര്‍ണ്ണാഭരണ ഭ്രമത്തെ ക്കുറിച്ച് പ്രതികരിക്കുന്നില്ലായെന്നത് നിസ്‌കര്‍ക്കമാണ്. ഭാരതീയനില്‍നിന്നും മലയാളി വ്യത്യ സ്തനാകുന്നത് വിദ്യാഭ്യാസവും സംസ്‌കാരവും നിമിത്തമാണ്. ആ മലയാളിയാണ് ഇത്തരം വൈകൃതങ്ങള്‍ക്കു മേല്‍ അടയിരിക്കുന്നത്.
ഗ്രേസിയുടെ കത്ത്
എനിക്ക് മേനി പറയുവാനും നടിക്കുവാനും തീരെ ഇഷ്ടമില്ല. അതുകൊണ്ട്തന്നെ പറയട്ടെ, മഞ്ഞലോഹം എനിക്കിഷ്ടമാണ്. മനോഹരവും ലളിതവുമായ ഡിസൈനുകളിലുള്ള സ്വര്‍ണ്ണാ ഭരണങ്ങള്‍ എന്നെ ആകര്‍ഷിക്കാറുണ്ട്. ഇടയ്ക്ക് ഞാന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാറുണ്ട്. അത് വിവാഹപ്രായമടുത്ത മകള്‍ക്കുവേണ്ടിയാണ്. ഒരുപാട് ആഭരണങ്ങള്‍ വലിച്ച് വാരിയിട്ട് നടക്കു ന്ന പെണ്ണുങ്ങളെ എനിക്ക് സഹിക്കാന്‍ വയ്യ. ആഭരണമൊന്നും ധരിക്കാതെ നടക്കുന്നതാകട്ടെ ഒരുതരം ജാടയായിട്ടാണ് എനിക്ക് തോന്നുക. ഇല്ലാത്തവരുടെ കാര്യം വേറെ. കഥയെഴുതി ചെത്തി മിനുക്കുന്നതിന്റെ പിന്നിലുള്ള എന്റെ സൗന്ദര്യബോധം ഇക്കാര്യത്തിലും ബാധകമാ ണ്. അതുകൊണ്ട് ഞാന്‍ നേരിയ ഒരു ചെയിനും ചെറിയ കാതില്‍പൂക്കളും ധരിക്കാറുണ്ട്. ഒരു തരിവളയും നേര്‍ത്ത ഒരു മോതിരവും അണിയുന്നുണ്ട്.