സൈകതം അഞ്ചാം വാർഷികം ആഘോഷിച്ചു
കോതമംഗലം: പുസ്തകപ്രസാ ധനരംഗത്ത് 150 ഓളം പുസ്ത കങ്ങളുമായി മുന്നേറുന്ന സൈകതം ബുക്സിന്റെ അഞ്ചാം വാര്‍ഷികാഘോഷം കോതമംഗലം റോട്ടറി ക്ളബ് ഹാളില്‍ നടന്നു. ജീവകാരു ണ്യ സാംസ്കാരിക മേഖല യില്‍ നിറഞ്ഞുനില്ക്കുന്ന കൊച്ചൗസേഫ് ചിറ്റിലപ്പി ള്ളി, പ്രശസ്ത സാഹിത്യകാരന്മാരായ കെ എൽ മോഹനവർമ്മ, പായിപ്ര രാധാകൃഷ്ണൻ, സൈകതം മാനേജിംഗ് ഡയറക്റ്റേർസ് ജസ്റ്റിൻ ജേക്കബ്, സംഗീത ജസ്റ്റിൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉല്‍ഘാടനം ചെയ്തു. തുടർന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഉത്ഘാടന പ്രസംഗം നടത്തി. സൈകത ത്തിന്റെ തുടക്കവും വളർച്ചയും എന്ന വിഷയത്തിൽ സുനിൽ സലാം സംസാരിച്ചു. മുതിര്‍ന്ന എഴുത്തു കാരായ കെ.എല്‍. മോഹനവര്‍മ്മ, പായിപ്ര രാധാകൃഷ്ണന്, സച്ചിദാനന്ദന് പുഴങ്കര, പ്രൊഫ. ടി.എം. പൈലി, ടി.വി. മാത്യൂസ്, പ്രൊഫ. ബേബി എം. വര്‍ഗീസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സൈകതം പ്രസിദ്ധീകരിച്ച പായിപ്ര രാധാകൃഷ്ണന്റെ നന്മതിന്മകളുടെ പത്തായം പ്രമുഖ നോവലിസ്റ്റ് കെ.എല്‍. മോഹനവര്‍മ്മയും, ഹാരിയറ്റ് ജേക്കബ്സിന്റെ ആത്മകഥാ വിവര്‍ത്തനവും അജി എയുടെ ചില ചന്തി ചിന്തകൾ എന്ന പുസ്തകവും പ്രശസ്ത കഥാകൃത്ത് ശിഹാബുദീന് പൊയ്തുംകടവും, മനോജ് കുറൂരിന്റെ സുഡോക്കു കവി എസ്. ജോസഫും, ടി.ഐ. നാരായണന്റെ കഥ ഇതുവരെ ഡോ. കെ.എന്‍. ഉണ്ണികൃഷ്ണനും പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരായ പി.എന്‍. ഗോപീകൃഷ്ണന്, ശ്രീപാര്‍വ്വതി, സൂനജ അജിത്, സുരേഷ് കണക്കൂര്‍, സുരേഷ് കീഴില്ലം എന്നിവര്‍ സംസാരിച്ചു. പ്രശസ്ത ഗായകനും പട്ടുറുമാൽ എന്ന ടിവി ഷോയുടെ വിധികർത്താവുമായ ഒ.അബൂട്ടി ഗസല്‍ അവതരിപ്പിച്ചു. സൈകതം ബുക്സ് മാനേജിംഗ് ഡയറക്ടര്‍ ജസ്റ്റിന് ജേക്കബ് സ്വാഗതവും സൈകതം ചീഫ് എഡിറ്റർ നാസർ കൂടാളി കൃതജ്ഞതയും പറഞ്ഞു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പുസ്തകങ്ങളെ പരിചയപ്പെടുത്തല്‍, എഴുത്തുത്സവം, സാഹിത്യ ക്യാമ്പ്, പുസ്തകമേള എന്നിവയും നടന്നു.
കൂടുതൽചിത്രങ്ങൾക്ക് CLICK HERE