Main Menu

സെന്‍സര്‍ ചെയ്യാത്ത അധരാനുഭവങ്ങള്‍

ചുണ്ടുകളില്‍ ചുംബിച്ച് സ്തനഭരങ്ങള്‍ക്കിടയിലൂടെ ഒഴുകി നാഭിച്ചുഴിയിലേക്ക് ഇറങ്ങി നിലകൊ ണ്ട മഴത്തുള്ളികളുടെ രത്യാത്മകചിത്രം ആദ്യമായി മനസ്സില്‍ കൊത്തിവച്ചത് കാളിദാസനാ ണ്. ഓരോ മഴത്തുള്ളിയും പാര്‍വ്വതിയുടെ ചുണ്ടുകളെത്തൊട്ടിറങ്ങുന്ന പ്രണയാനുഭവങ്ങളായി ഉള്ളില്‍ പെയ്തുതുടങ്ങിയത് അന്നുമുതലാണ്. ആകാശവും ഭൂമിയും ചക്രവാളങ്ങള്‍ക്കപ്പുറത്ത് ചുണ്ടുകള്‍ ചേര്‍ത്തു ചെയ്യുന്ന അനന്തതയുടെ അപാരചുംബനം. കടല്‍ കരയുമായി അന്നു തൊട്ടിന്നോളം തുടരുന്ന ജലചുംബനത്തിന്റെ അനശ്വരമായ ആന്തോളനം. കാറ്റ് മരങ്ങളില്‍ പതിവായി ചെയ്യുന്ന ഇളംചുംബനത്തിന്റെ പച്ചയിലയാട്ടങ്ങള്‍. ചുണ്ടുകളില്‍ കൊതികോര്‍ ക്കപ്പെടുന്ന പ്രണയത്തിന്റെ അധരമധുരാസക്തികള്‍ പ്രകൃതിയില്‍ നിന്ന് മനുഷ്യ പ്രകൃതി കളിലേക്ക് ഇങ്ങനെ പകര്‍ത്തപ്പെടുന്നുണ്ടാവണം  പലമട്ടിലും.

മനസ്സില്‍ വന്നുനിറയുന്ന പ്രണയത്തിന് ശരീരം കാട്ടിത്തരുന്ന മനോഹരമായ പരിഭാഷയാ ണ് ചുംബനം. അധരങ്ങളിലെ ഉമിനീര് മധുരചഷകമായി മാറുന്ന അത്ഭുതാത്മകമായ ഒരു പരസ്പരജ്വലനമാണത്. ആണിനെയും പെണ്ണിനെയും അത് ഉണര്‍വ്വിന്റെ കൊടുമുടിയിലേ ക്കും അനുഭൂതികളുടെ താഴ്‌വരകളിലേക്കും കൊണ്ടുപോകുന്നു. കാറ്റും കാര്‍മേഘവും പോലെ ഉടലുകള്‍ തമ്മിലുരഞ്ഞ് ജൈവകാമനകളുടെ സര്‍ക്ഷസംഗീതമായി അത് ജീവിതത്തിനുമേല്‍ നനഞ്ഞിറങ്ങുന്നു.

എത്രവട്ടം കൊഴിഞ്ഞാലും വേരില്‍ നിന്ന് മുളപൊട്ടുന്ന അതിജീവനത്തിന്റെ മഹാമന്ത്രമായാ ണ്  ഓരോ മനസ്സിലും പ്രണയം പുനര്‍ജ്ജനിക്കുന്നത്. പ്രണയത്തിന്റെ ആണ്‍/പെണ്‍വി നിമയങ്ങള്‍ മനസ്സില്‍ നിന്ന് ശരീരത്തിലേക്കും മറിച്ചും നിഷ്‌ക്രമിച്ച് നിരന്തരം പ്രതിസ്പന്ദിക്കു ന്നുണ്ട്. അതുകൊണ്ടുതന്നെ അത് നിലകൊള്ളുന്നത് മാനസികവും ശാരീരികവുമായ തലത്തി ലാണ്. ഓരോ ശരീരത്തെയും കാന്തശക്തിയാല്‍ ആകര്‍ഷിക്കുന്നു ചുണ്ടുകളുടെ ഈ പ്രണയ കവാടം. അതുകൊണ്ടുതന്നെ പ്രണയത്തിന്റെ സ്വച്ഛതയിലേക്ക് ഉയര്‍ന്നു പറക്കാനുള്ള കിളിവാതിലുകളായി ചുംബനങ്ങള്‍ മാറുന്നു.

Ninakku mathramayulla chumpanangalപ്രണയത്തില്‍ മാംസനിബദ്ധ തയെ തമസ്‌കരിക്കാന്‍ ശ്രമി ച്ച് കുമാരനാശാന്‍ തന്റെ ആ ദ്യകാല കവിതയായ വീണപൂ വില്‍ത്തന്നെ കാമുകനായി പൂവിനെച്ചെന്ന് ചുംബിക്കുന്ന വണ്ടിന്റെ ചിത്രമാണ് വരച്ചി ട്ടത്. പൂവിന്റെ വിബുധകാമി തമാം ഗുണത്തിലാകൃഷ്ടനായ് അതിനെ അനുഭവിച്ചൊരു ധന്യനായി വണ്ട് മാറുന്നു. പൂവാകട്ടെ ശലഭചുംബന ത്തെക്കാള്‍ ഭൃംഗരാജന്റെ പരുഷചുംബനം കാംക്ഷിക്കു ന്നവളായി മാറുകയും ചെയ്യുന്നു. ആശാനില്‍ അന്തര്‍ലീനമായ കാമുകത്വത്തിന്റെ രതിരേഖ കള്‍ എത്ര ഒളിപ്പിച്ചുവച്ചാലും വെളിപ്പെട്ടുപോകുന്നതിന്റെ ചിത്രം വീണപൂവില്‍ നിന്നാണ് തുടങ്ങുന്നത്.

വിശ്വമഹാകവികളും വിശ്വേ ത്തരകലാസൃഷ്ടികളും ചുംബന ത്തെ തൊട്ടുരയ്ക്കുകയും അവയ്ക്ക്   അനശ്വരത നല്‍കിപ്പോരു കയും ചെയ്തിട്ടുണ്ട്. നിന്റെ ചു ണ്ടുകളിലാണ് എന്റെ സ്വര്‍ഗ്ഗമെന്ന് വെളിപ്പെടുത്തുന്ന പ്രണയപരവശതയെ ഉന്മാദമാ യിട്ടല്ല ആണ്‍പെണ്‍വിനിമയങ്ങളുടെ ഏറ്റവും ഉദാത്തമായ നൈസര്‍ഗികതയാണ് കാണേ ണ്ടത്. ജീവിതത്തിലെ പ്രണയം കാലാന്തരപരിണാമത്തിന് വിധേയമാവുമ്പോള്‍ കലയിലെ പ്രണയം വ്യതിയാനലേശമില്ലാതെ കാലത്തിനപ്പുറം സഞ്ചരിക്കുകയും ജീവിതത്തിന്റെ ഒരു തീവ്രസന്ദര്‍ഭത്തിന് അനശ്വരത നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കീറ്റ്‌സിന്റെ 'ഓഡ് ഓണ്‍ ദി ഗ്രീഷ്യന്‍ ഏണ്‍' എന്ന കവിതയിലെ ചുംബിക്കാന്‍ ഊന്നി നില്‍ക്കുന്ന നിത്യകാ മുകനെപ്പോലെ.

Bold Lover, never, never canst thou kiss,
Though winning near the goal-yet, do not grieve

ഇത്തരമൊരു നിശ്ചയചിത്രത്തിലൂടെ സഫലമോ വിഫലമോ ആകാത്ത ചുംബനശ്രമത്തിന് ഉദാത്തമായൊരു നിത്യഭംഗി നല്‍കാന്‍ കവിക്കിവിടെ കഴിയുന്നു. പാബ്ലോ നെരുദയാവട്ടെ ചെറുമരങ്ങളില്‍ വസന്തമെന്നപോലെ കാമിനിയുടലില്‍ പൂത്തുവിരിയാനൂന്നി നില്‍ക്കുന്ന മാസ്മരികതയായി നമ്മെ പൊതിയുന്നു.

പ്രണയത്തിന്റെ രതിജന്യമായ തരളഭാവങ്ങള്‍ മലയാളികള്‍ ഏറെ പരിചയിച്ചത് മലയാള ചലച്ചിത്രഗാനങ്ങളിലൂടെയാണ്. വയലാറും, പി. ഭാസ്‌കരനും,  ഒ.എന്‍.വിയുമടങ്ങുന്ന പഴയ തലമുറയുടെ പാട്ടുകളില്‍ പ്രണയം ഈറനുടുത്തുവന്ന ഗ്രാമീണവിശുദ്ധിയായിരുന്നു. സ്‌നേഹ പരാഗങ്ങളുടെ ചുംബനമലരികള്‍കൊണ്ട് അവര്‍ മലയാളികളുടെ മനസ്സില്‍ പ്രണയത്തിന്റെ പല കാലങ്ങള്‍ കുറിച്ചു. ചുണ്ടോരങ്ങളില്‍ പതിഞ്ഞുകിനിയുന്ന ഗാനങ്ങള്‍ പ്രാണനില്‍ പെയ്ത ചുംബനങ്ങളായിരുന്നു. കാതോരങ്ങളിലേക്ക് നനഞ്ഞിറങ്ങിയത് പ്രണയത്തിന്റെ അധര സ്പര്‍ശമായിരുന്നു. സിനിമയുടെ ദൃശ്യഭാഷയ്ക്കനുസൃതമായി അയഥാര്‍ത്ഥങ്ങളോ അനുപൂരകങ്ങ ളോ ആയ പ്രണയവിനിമയങ്ങളായി അത് നമ്മെ തൊട്ടുകടന്നുപോയി.

പതിവ് നിറച്ചാര്‍ത്തുകളില്‍ നിന്ന് പ്രണയത്തെ മോചിപ്പിച്ച് യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറക്കി ക്കൊണ്ടുവന്നത് കാല്പനികാനന്തര കവിതകളാണ്. ക്ഷണികഭംഗിയ്ക്കപ്പുറം ജീവിതത്തിന്റെ ക്ഷതചിത്രങ്ങള്‍ പൊട്ടിയ കണ്ണാടിയെന്നപോലെ ഇത്തരം കവിതകളില്‍ ചിന്നിച്ചിതറുന്നു. ഉന്മാദമായ വൈകാരികതയ്ക്കു പകരം ഊഷരമായ നിര്‍വ്യക്തീകരണത്തെ ഉത്പാദിപ്പിച്ചു കൊണ്ടാണ് ആധുനികതയോടൊപ്പം അത് മലയാളകവിതയിലേക്ക് കടന്നുവരുന്നത്. ഉടുപ്പു ലയാത്ത കെട്ടിപ്പിടുത്തവും വഴുക്കുന്ന ചുംബനവും മടുപ്പിന്റെ തുടര്‍ച്ചകളായി ഏറ്റുവാങ്ങുന്ന മനുഷ്യരുടെ മാനസികലോകത്തെക്കൂടി അത് കാട്ടിത്തരുന്നു. 'എന്‍ ചുണ്ടിലൊട്ടിടയ്ക്കൂറിയ മാധുരി/നിന്‍ ചുണ്ടിനുള്ളതോ ലിപ്സ്റ്റിക്കിനുള്ളതോ' എന്ന് എന്‍.വി. കൃഷ്ണവാര്യര്‍ ചോദിച്ചത് ശരീരത്തിനും മനസ്സിനും ആധുനികനാഗരികജീവിതം വരുത്തിത്തീര്‍ത്ത മാറ്റങ്ങളെ തിരിച്ചറി ഞ്ഞുകൊണ്ടാണ്.

അമ്മ കുഞ്ഞിന്റെ കവിളില്‍ പകരുന്ന സഫലതയുടെ ആദ്യചുംബനത്തില്‍ നിന്നാവണം സ്‌നേഹത്തിന്റെ പകര്‍ത്തപ്പെടലുകള്‍ ആരംഭിക്കുന്നത്. ചുംബനം, മുത്തം, ഉമ്മ, ബാ ച്ചം, കിസ്സ് എന്നിങ്ങനെ പല പേരിട്ടുവിളിക്കുന്ന അധരത്തിന്റെ മധുരസ്പര്‍ശനത്തിന് അത് നല്‍കുന്ന ശബ്ദവിനിമയത്തിനനുസരിച്ച് പ്രയോഗവ്യതിയാനവും  അര്‍ത്ഥവ്യതിയാനവും സംഭവിക്കുന്നുണ്ട്. 'ക്ഷണം കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് മനുഷ്യരില്‍ ചുംബന ശീലം തുടങ്ങിയത് എന്ന നിഗമനമാണ് ഡോ. റിച്ചാര്‍ഡ് സെറിലിനുള്ളത്. കുഞ്ഞുങ്ങള്‍ക്ക് തീറ്റ നല്‍കുന്നതിനായി പക്ഷികളടക്കമുള്ള ജീവിവര്‍ഗ്ഗങ്ങള്‍ കൊക്കുരുമ്മുന്നു. മൃഗങ്ങളില്‍ ചിമ്പാന്‍സിയടക്കമുള്ള ചില മൃഗങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ ചുണ്ടുകള്‍ പരസ്പരം സ്പര്‍ശിച്ച് അഭി വാദ്യം ചെയ്യുകയും ക്ഷണം കൈമാറുകയും ചെയ്തിരുന്നതായി ജന്തുപെരുമാറ്റപഠനവിദഗ്ധ നായ ജെയ് ഗൂഡാളും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ആഹാരസ്വീകരണം, 'ഭാഷണം, സ്‌നേഹാവിഷ്‌കാരം എന്നതിനപ്പുറം മറ്റൊരു ധര്‍മ്മവും ചുണ്ടുകള്‍ക്ക് നിര്‍വ്വഹിക്കാനില്ല. 'ഭാഷണവും ആഹാരസ്വീകരണവും ദൈനംദിന ചര്യക ളില്‍പ്പെടുമ്പോള്‍ സ്‌നേഹാവിഷ്‌കാരത്തിന്റെ സൃഷ്ടിയായ ചുംബനം സ്വകാര്യതയുടെതാ യ പാരസ്പര്യത്തെയാണ് പ്രകടമാക്കുന്നത്. ലോകകമിതാക്കളുടെ മത്സരയിനമായതോടെ ചുംബനവും ഇന്ന് സ്വകാര്യതയെക്കൂടി അതിലംഘിക്കുന്നു. കിസ്സത്തോണില്‍ (Kissathon) സ്വകാര്യതയെ പരസ്യപ്പെടുത്തിയാണ് അമ്പത്തെട്ടര മണിക്കൂര്‍ നീണ്ട അധരബന്ധന ത്തിലൂടെ തായ്‌ലാന്‍ഡിലെ എക്കച്ചായി തിരനരട്–ലക്‌സാന ദമ്പതികള്‍ ചുംബനത്തിന്റെ രാജാവും റാണിയുമായി ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

കാമസൂത്രം, അനംഗരംഗം തുടങ്ങിയ രതിശാസ്ത്രഗ്രന്ഥങ്ങളിലൊക്കെ ചുംബനത്തിന്റെ പ്ര യോഗ വൈവിവിധ്യങ്ങള്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സോളമന്റെ ഉത്തമഗീതങ്ങള്‍, ഖലീല്‍ ജിബ്രാന്‍, ജയദേവ കവിയുടെ ഗീതാഗോവിന്ദം എന്നിവയിലാകട്ടെ അധരപാനത്തിന്റെ രസലീലകളാണ് നിറം പകരുന്നത്. ഉത്തമഗീതം ആരംഭിക്കുന്നത് 'അയാള്‍ അധരങ്ങള്‍ കൊണ്ട് എന്നില്‍ ചുംബനം ചൊരിയട്ടെ, നിന്റെ പ്രേമം വീഞ്ഞിലും മധുരതരം' എന്ന മണ വാട്ടിയുടെ വചനമര്‍മ്മരത്തോടെയാണ്. 'അധരങ്ങളിലൂടെയും ദന്തങ്ങളിലൂടെയും മധുരമായി ചോര്‍ന്നിറങ്ങുന്ന നല്ല വീഞ്ഞുപോലെയായിരിക്കട്ടെ നിന്റെ ചുംബനങ്ങള്‍' എന്ന മറുമൊ ഴി പ്രിയന്‍ അവര്‍ക്കായി നല്‍കുകയും ചെയ്യുന്നു.

മണിപ്രവാളകവികള്‍ കാമന്റെ പടവീട് തീര്‍ത്താണ് മലയാളകവിതയില്‍ ശൃംഗാരത്തിന്റെ ശീല്‍ക്കാര ശബ്ദങ്ങളുണ്ടാക്കിയത്. സംബന്ധഗൃഹങ്ങളന്വേഷിച്ചുപോവുന്ന നമ്പൂതിരിക്കവിക ളുടെ താംബൂലാര്‍ദ്രമായ കുശലോക്തിയില്‍ രതിജ്വരബാധയുടെ വൈകൃതങ്ങളളൊടൊപ്പം കല്പനാബന്ധുരത കൂടി അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ട്. ചെറിയച്ചി, ഇളയച്ചി, ഉണ്ണുനീലി സന്ദേശം, തുടങ്ങിയ മണിപ്രവാളകൃതികളിലെ ചുംബനദൃശ്യങ്ങളില്‍ തെളിയുന്ന മനോഹാ രിതകള്‍ ഇതിന് ഉദാഹരണങ്ങളാണ്.

ജീവിതത്തിന്റെ പൊതു ഇടങ്ങളിലേക്ക് ഒട്ടും സെന്‍സര്‍ ചെയ്യാത്ത അനുഭവങ്ങളെ പകര്‍ ത്തിവയ്ക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്. ഒരു കൂട്ടം കവികള്‍ ഇവിടെ കവിതയില്‍ കടും ചുംബനങ്ങളര്‍പ്പിക്കുന്നു. ദന്തദംശനമായി സിരകളെ ഉഗ്രമൂര്‍ച്ചയിലേക്കും ശലഭചുംബനമായി അതിലോലമായ സുഖസ്പര്‍ശത്തിലേക്കും ഈ കവിതകള്‍ വായനക്കാരെ കൊണ്ടുപോകുന്നു. കിട്ടിയ ചുംബനങ്ങളുടെ ഓര്‍മ്മകളില്‍ അലിയാനും കിട്ടാതെ പോയവയുടെ ശൂന്യതയില്‍ അലയാനും വിധിക്കപ്പെട്ടവരുടെ അനുഭവങ്ങളിലേക്ക് തുറന്നുവയ്ക്കുന്നു ഈ പുസ്തകം. പേരു കള്‍ കൊണ്ട് തളച്ചിടാതെ കാതലില്‍ തെളിയുന്ന ഹൃദയരേഖകളായി മാത്രം കവിതകളെ ഇവിടെ ഉള്ളടക്കം ചെയ്യുന്നു.കണ്ണുകള്‍ തുറക്കുമ്പോള്‍ ഈ കവിതകളില്‍ നിങ്ങളുടെ ആദ്യ ചുംബനങ്ങള്‍ പതിയും.

കണ്ണടയ്ക്കുമ്പോള്‍ മധുരാര്‍ദ്രമായ ഒരു സുഖദുഃഖചുംബനം പോലെ അത് നിങ്ങളെ കോരി ത്തരിപ്പിക്കും. ആണും പെണ്ണും ചുംബിച്ചുണര്‍ത്തിയ കവിതയുടെ പരാഗങ്ങളാല്‍ നിഗൂഢമായ മനസ്സിന്റെ കിളിവാതിലുകള്‍ തുറക്കപ്പെടുകയും ഒളിപ്പിച്ചുവച്ച ഒരോര്‍മ്മയില്‍ നിന്ന് ഒരാ യിരം ചുംബനമലരികള്‍ വിടര്‍ന്നുവരികയും ചെയ്യുന്നത് നിങ്ങള്‍ക്കപ്പോള്‍ കാണാം.

ദീപേഷ് കരിമ്പുങ്കര
അസി. പ്രൊഫസര്‍, എസ്.എന്‍,ജി, കോളേജ്
ചെളന്നൂര്‍, കോഴിക്കോട്‌

ബുക്ക് ഇവിടെ വാങ്ങാം



4 Comments to സെന്‍സര്‍ ചെയ്യാത്ത അധരാനുഭവങ്ങള്‍

  1. ചുമ്പന രസം നുകർന്ന് കൊണ്ട് എഴുതിയ കവിതകൾ. നല്ല കവിതയെ സ്നേഹിക്കുന്നവർക്ക് ഒരു മുതൽക്കൂട്ട് ആണ് ഈ പുസ്തകം

  2. ഇത്രയും മനോഹരമായ കവിതകള്‍ ഒരു സമാഹാരത്തില്‍ നിന്നും പ്രതീക്ഷിച്ചില്ല. ഒരേ വിഷയമാകുമ്പോള്‍ ആവര്‍ത്തന വിരസതയുണ്ടാകും എന്നു വിചാരിച്കിരുന്നു. പക്ഷെ ഓരോ കവിതയും ഒന്നിനൊന്ന് മെച്ചം. ഒന്ന് ചുമ്പിക്കാന്‍ തോന്നിപ്പോകും. 🙂

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: