സുപരിചിത മനശാസ്ത്രം

ജീവിതത്തിൽ പലരും അറി ഞ്ഞും, അറിയാതയും മനശാ സ്ത്രമുപയോഗിക്കുന്നുണ്ട്. പക്ഷേ അവരിത് സർവ്വകലാ ശാലകളിൽനിന്നും ആർജ്ജി ച്ചെടുത്തവയല്ല. ജീവിതയാത്ര കളിൽനിന്നും പലതും കൈ യ്യിൽ വന്നുപെട്ടതാണ്. ഇതൊരു ചികിത്സാ സമ്പ്രദാ യം മാത്രമല്ല, കാരണം മിക്ക മേഘലകളിലും ഇന്ന് മന ശാസ്ത്രം ഉപയോഗിക്കുന്നുണ്ട്. നാം എവിടെചെന്നുപെട്ടാലും മനശാസ്ത്രം അറിയുന്നവരാണ് ചുറ്റിനും.
എന്തിന് താങ്കൾപോലും. താങ്കളുടെ മുന്നിൽ വന്നുപെട്ട ഒരുവൻ തന്നെ കബളിപ്പിക്കാൻ വന്നവനാണോ, സഹായിക്കാൻ വന്നവനാണോ എന്നെങ്കിലും പറയുവാൻ സാധിക്കും. ഇത് “ഇന്റ്യുഷൻ” വഴി ലഭിച്ചതാ യിരിക്കും. കാരണം എപ്പോൾ ഏതു സാഹചര്യത്തിൽ പഠിചെടുത്തവ എന്നുപറയാൻ സാധിക്കുകയില്ല.
ഇപ്പോൾ താങ്കൾ ഷോപ്പിങ്ങിനു പോകുന്നുവെന്നിരിക്കട്ടെ. സെയിൽ മാനോട്, അല്ലെങ്കിൽ വഴിയോര കച്ചവടക്കാരനോട് സാധനത്തിന്റെ ഗുണനിലവാരം, വില തുടങ്ങിയവ ചോദിച്ചു തുടങ്ങുമ്പോൾ തന്നെ അയാൾക്ക് മനസ്സിലാക്കുവാൻ സാധിക്കും താങ്കൾ അതിൽ ആകൃഷ്ടനായിരിക്കുന്നോ ഇല്ലയോ എന്നത്. അർത്ഥ സമ്മതത്തിലായ താങ്കളുടെ മനസ്സിനെ അയാൾ പൂർണ്ണതയിൽ എത്തിക്കുവാൻ വേണ്ട മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു.
ശേഷം സംഭവിക്കുന്നത്, അയാളുടെ നിർദ്ദേശപ്രകാരം സാധനങ്ങൾ വാങ്ങി നാം പോരുകയുംചെയ്യും.
യഥാർത്ഥത്തിൽ താൽപ്പര്യമില്ലാതിരുന്നവസ്തു കച്ചവടക്കാരന്റെ/സെയിൽസ്മാന്റെ വാക്ചാതുര്യത്തിൽ നമ്മൾ വിലകൊടുത്തുവാങ്ങുന്നു. വീട്ടിലെത്തിയതിനുശേഷമായിരിക്കും ചിന്തിക്കുകതന്നെ അപ്പോഴേക്കും നമ്മുടെ പണം നഷ്ടപെട്ടിരിക്കും. മനശാസ്ത്രത്തിൽ ഉൾപ്പെട്ടിട്ടുള്ള ഹിപ്നോട്ടിസ്സത്തിനും ഇതിൽ പങ്കുണ്ട്.
പരസ്യങ്ങളാൽ ആകൃഷ്ടരായി അതിൽ കണ്ട വസ്തുക്കൾ വാങ്ങുന്നതും ഇതിന്റെ തന്ത്ര ഫലമായാണ്. പുതിയരീതിയിലുള്ള കോൺവർസ്സേഷണൽ ഹിപ്നോട്ടിസത്തിന്റെ സ്വാധീനത്താലാണ് നാം ഇരകളായി തീരുന്നത്.
ചുരുക്കത്തിൽ ഇതിനെ കോവർട്ട് ഹിപ്നോട്ടിസ്സമെന്നാണ് പറയുക. ഇന്ത്യയിൽ അധികം വ്യാപകമായ രീതിയിൽ ഉപയോഗിക്കുന്നത് കണ്ടുവരുന്നില്ലാ എങ്കിലും വൻകിട കമ്പനികൾ അവരുടെ ഉൽപ്പന്നത്തി ന്റെ പ്രചരണാർത്ഥം ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുവരുന്നു.
ഇതിന്റെ യാഥാർത്ഥ്യമെന്തെന്നാൽ, നിരന്തരവും,ശക്തമായതുമായ നിർദ്ദേശങ്ങൾ നമ്മുടെ ബ്രയിനിൽ ഒരു “കണ്ടീഷനിംഗ്” ഉണ്ടാക്കുന്നു.പിന്നീട് ഷോപ്പുകളിലോമറ്റോ ചെല്ലുമ്പോൾ പരസ്യത്തിൽ കണ്ട വസ്തു വിന്റെ പേരു നാം കാണുകയും, ബ്രയിനിലെ ന്യുറോനെറ്റുവർക്കിൽ നിന്നും സെൻസറി ഓർഗ്ഗൻ വഴി ഒരു സിഗ്നൽ ഉണ്ടാകുകയും, ചഞ്ചലമാകപ്പെട്ട നമ്മുടെ മനസ്സിനെ വാങ്ങുവാൻ പ്രേരിതമാക്കപെടുകയും ചെയ്യുന്നു.
മനശാസ്ത്രത്തിൽ തന്നെയുള്ള ഹ്യുമൻ റിസോഴ്സ് എന്ന മേഘല ഇന്നിവിടെയുള്ള എല്ലാ സ്ഥാപനങ്ങളി ലും കണ്ടുവരുന്നു. ഹോസ്പിറ്റലുകൾ, ഐറ്റികമ്പനികൾ, ഫാക്ടറികൾ, ഷോപ്പിഗ് മാളുകൾ എന്തിന് അൻപതിലധികം ആളുകൾ ജോലിനോക്കുന്ന സ്ഥാപനങ്ങളിൽ വരെ മാനുഷിക വിഭവശേഷി അളന്ന് അവരുടെ കഴിവുകൾ അനുസരിച്ച് ജോലിചെയ്യുവാൻ പ്രാപ്തമാക്കുന്നു.
മുൻപൊക്കെ ഡയറക്ടർബോർഡിലുള്ളവരും, മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുമാണ് ഇന്റർവ്വ്യു നടത്തിയി രുന്നത്. അതും സർവ്വകലാശാലകളിൽനിന്ന് ലഭിച്ച മാർഗ്ഗുകളുടേയും പൊതുവിജ്ഞാനത്തിന്റേയും വ്യക്തി ത്വസ്വഭാവങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. പക്ഷേ,ഇന്ന് ആ സ്ഥിതികളൊക്കെ മാറിയിരിക്കുന്നു. പലതലങ്ങളിലെ ഇന്റർവ്വ്യുനടന്നതിനുശേഷം, ഹ്യുമൻ റിസ്സോഴ്സ് (മാനുഷിക വിഭവശേഷി)ലുള്ള ഉദ്ദ്യോഗ സ്ഥർ (ഇതിൽ വിദഗ്ദ പഠനം നടത്തിയവർ) ഉദ്യോഗാർത്ഥിയുടെ പെർഫോമൻസ് സ്കിൽ, മാനേജ്‌മന്റ് സ്റ്റൈൽ, പെർസ്സണാലിറ്റി, പെർസ്സണൽ പെർഫോമൻസ്, ആറ്റിറ്റ്യൂട്, ആപ്റ്റിറ്റ്യൂഡ് തുടങ്ങി മനോനില കൾ മനസ്സിലാക്കിയാണ് ഇന്റർവ്വ്യുകളിൽ തിരഞ്ഞെടുക്കുന്നത്. ഇതൊന്നും മനസ്സിലാക്കാതെ ചെല്ലു മ്പോളായിരിക്കും നാം പരാജിതനാകുന്നത്.
നമ്മുടെ നോട്ടം, കണ്ണുകളുടെയും കൈകാലുകളുടേയുംചലനം, നടത്തം, ആംഗ്യവിക്ഷേപങ്ങൾ, ഇരിക്കുന്ന രീതി. തുടങ്ങിവയിലൂടെ നമ്മെ സ്വയം കാട്ടികൊടുക്കുന്ന ഒരു ശൈലി തന്നെ നാമറിയാതെ തന്നെ നമ്മിൽ കടന്നുകൂടിയിട്ടുണ്ട്. അതിനാൽ നമ്മൾ അറിയാതെതന്നെ 5 മിനിറ്റിനുള്ളിൽ തന്നെ നാം ആരെ ന്ന് അപരന് വെളിവാക്കികൊടുക്കുന്നു. എത്രകണ്ടതുനിയന്ത്രിച്ചാലും പുറത്താകുകതന്നെചെയ്യും.
അത് മാറ്റിയെടുക്കണമെങ്കിൽ (വലിയ കുഴപ്പമാണങ്കിൽ മാത്രം) കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്, ജീവി തശൈലികൾ മാറ്റിയെടുക്കുവാനുതകുന്ന ധാരാളം ബുക്കുകൾ വിപണിയിൽ ലഭ്യമാണ്. പക്ഷേ, ആധി കാരികമായത് തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കുക.
ബുക്കുകൾകൂടാതെ ഇന്റർനെറ്റിലും സുലഭമാണ്. ജീവിതത്തിന്റെ ഭൂരിഭാഗവും സോഷ്യൽ മീഡിയ സൈറ്റു കളിൽമാത്രം മുഴുകാതെ പത്തോ, പതിനഞ്ചു മിനിട്ടുനേരം ജീവിതത്തിൽ മാറ്റം വരുത്തുവാനുള്ള ശ്രമത്തിൽ മുഴുകുക.
പക്ഷേ ഇതുവായിച്ചതുകൊണ്ടുമാത്രം നമ്മുടെ ശൈലികൾ മാറുകയില്ല. അറിവുകൾ പ്രയോജനപെടുത്തി പ്രവർത്തിച്ചാൽ മാറ്റം ഉണ്ടാകുകയും ചെയ്യുന്നു. ഇവയൊക്കെ പഠിച്ചെടുക്കുന്നതോടുകൂടി നമ്മുടെ ജീവിത ത്തിലും മനശാസ്ത്രം സ്വാധീനം ചെലുത്തപ്പെടുന്നു. കൂടാതെ മറ്റുള്ളവർക്ക് മാതൃകയാകുന്നവിധം നമ്മിലെ വ്യക്തിത്വം വികസനത്തിന്റെ പാതയിൽ ആകുകയും ചെയ്യുന്നു. അതിനാൽ മാറ്റം കാലത്തിനനിവാര്യ മാണ് എന്നുള്ളതും നാം മറക്കരുത്.
മാറ്റം ഉണ്ടാകണം എന്നുപറയുന്നതിലല്ല, മറിച്ച് മാറ്റംവരുത്തുവാൻ ശ്രമിക്കുകയും മാറിക്കാണിക്കുകയു മാണ് വേണ്ടത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ സ്വഭാവം മാറ്റിയെടുക്കാമോ എന്നു ചോദിച്ചാൽ ഇല്ലാ യെന്നാണ് ഉത്തരം. കാരണം നിരന്തര പരിശ്രമത്തിൽകൂടിയേ ഇതുസാധ്യമാകുകയുള്ളു. അതിന് കുറച്ചു നാളെടുക്കുമെന്ന് മനസ്സിലാക്കുക.
ഫുട്ബോൾകളിയിൽ നാം ഗോളടിക്കുവാനും ഗോളി അതു തടയുവാനും ശ്രമിക്കുന്നപോലെ നമ്മിലെ ബോധമനസ്സ് ലക്ഷ്യത്തിലേക്കും ഉപബോധമനസ്സ് ലക്ഷ്യം തെറ്റിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കും. ബോധപൂർവ്വമതിനെയൊക്കെ മറികടന്നാൽ മാത്രമേ അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയുകയുള്ളു. മുൻപ് പറഞ്ഞിരുന്നുവെല്ലോ നാം ജോലിചെയ്യുന്ന സ്ഥാപനത്തിലെ എച്.ആർ വിഭാഗത്തിനെക്കുറിച്ച്. അവർ നമ്മെ ഒഴിവാക്കാതെ നമ്മിലുള്ള എല്ലാകഴിവുകളും പരമാവധി പ്രയോജനപ്പെടുത്തിതന്നെയാണ് സ്ഥാപനത്തെ മുന്നോട്ടുനയിക്കുന്നത്.
ഇതിനുകാരണം വിഭിന്നമായ കഴിവുകൾക്കുടമകളാണ് നാം. ഒന്നല്ലെങ്കിൽ മറ്റൊരുകഴിവ് നമ്മിൽ ഉണ്ടാ യിരിക്കും. അതുമനസ്സിലാക്കി അതാണ് അവർ പ്രയോജനപ്പെടുത്തുന്നത്. നമ്മിലെ കഴിവുമനസ്സിലാക്കു ന്നതിനു വേണ്ടിയാണ് എച്.ആർ വിഭാഗം പ്രവർത്തിക്കുന്നതെന്നു മനസ്സിലായിക്കാണുമല്ലോ.?
അതിനാൽ എന്തൊക്കെയാണ് നമ്മിലെ കഴിവുകൾ എന്നുകൂടി മനസ്സിലാക്കുകയും ഞാൻ മാത്രമാണ് ശരി എന്നുള്ള നിലപാടുമാറ്റുകയും ഞാനും നിങ്ങളും ശരിയാണ് എന്നപാതയിലെത്തുമ്പോൾ നാമറിയാ തെ തന്നെ ഒപ്പമുള്ളവരുടെ പ്രിയപ്പെട്ട ആളായിമാറുകയുംചെയ്യുന്നു. ഒപ്പം മറ്റുള്ളവരെമനസ്സിലാക്കാനും അവരെ അംഗീകരിക്കാനും കഴിയുന്നു.