സാധാരണതയുടെ അസാധാരണത
മലയാളത്തില്‍ നോവലുക ളുടെ വസന്തകാലമാണ്. നോവലുകളുടെ പെരുമഴ തന്നെ. ചെറിയ നോവല്‍ മു തല്‍ ആയിരത്തോളം പേജു കളിലായി ജീവിതത്തെ കൂട്ടി യും കിഴിച്ചും പെരുക്കിയെടു ത്തും വരുന്ന വലിയ നോവ ലുകളുമുണ്ട്. കാലത്തെയും ദേശത്തെയും സംസ്‌കാര ത്തെയും മുകളില്‍ നിന്നും താഴെ നിന്നും എഴുതിയൊപ്പുന്ന ജീവിതകഥകളുണ്ട് അവയില്‍. ആണും പെണ്ണും ആപെണ്ണുടലുകളിലുള്ള വരും ഉണ്ട്. കള്ളനും കൊലപാതകിയും ആരാച്ചാരും ആടുജീവിക്കുവരും കളിക്കോപ്പ് കച്ചവടക്കാരനും ഉണ്ട്. മിത്തുകളും പുരാവൃത്തങ്ങളും ജീവിതത്തെ മിഴിവോടെ ഒപ്പിയ ആത്മാനുഭവങ്ങളും ഉണ്ട്. ഈശ്വരന്റെ യും നിരീശ്വരന്റെയും കൗതുകങ്ങളുണ്ട്. മൺമറഞ്ഞ സ്വപ്നസുന്ദരികളും പരേതസുന്ദരരും ഉണ്ട്. വായന ആവശ്യപ്പെടുന്ന വൈവിധ്യവും പ്രമേയഭംഗിയും തരാന്‍ നോവല്‍ സാഹിത്യത്തിന് ഒരു പ്രയാസവുമില്ല.
പെരുമ്പടവം ശ്രീധരന്റെ സങ്കീര്‍ത്തനം പോലെ എന്ന നോവലാണ് വായനക്കാര്‍ക്കിടയില്‍ ഏറ്റവും ആകര്‍ഷണീയമാകുകയും വിപണിയില്‍ ഒരലക്ഷത്തോളം വിറ്റു പോകുകയും ചെയ്ത ആദ്യകൃതി. ദസ്‌തേവ് സ്‌കിയുടെയും അന്നയുടെയും പ്രേമത്തിന് ശേഷം ബെന്യാമിന്റെ നജീബും പെണ്ണാരാച്ചാരും വില്‍പ്പന യില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ആ കണ്ണിയിലേക്ക് ചേര്‍ക്കാവുന്ന ഒരു നോവലാണ് സ ജില്‍ ശ്രീധറിന്റെ വാസവദത്ത. ചെറിയ നോവലാണിത്. ലളിതവും ജനകീയവുമായ ഭാഷ. കൃത്യമാര്‍ന്ന ക്രാഫ്റ്റ്, ഫിലോസഫിക്കലായി വായിക്കപ്പെട്ട പ്രമേയത്തിന്റെ സൂക്ഷ്മമായ ഉപയോഗം എിവയാണ് ഈ നോവലിന്റെ പ്രത്യേകത.
വാസവദത്ത നമുക്ക് അറിയാവുന്നവള്‍ തന്നെ. ശരീരം വിറ്റ് ജീവിക്കുന്ന അതിസുന്ദരിയായ സ്ത്രീ. ഉപഗുപ്തഭിക്ഷുവില്‍ അനുരാഗപരവശയാകുന്നതും ഉപഗുപ്തന്‍ അവഗണിക്കുന്നതും രാജശിക്ഷ യാല്‍ ശരീരം ചുടുകാട്ടില്‍ അഭയം തേടവെ ഉപഗുപ്തന്‍ അവിടെ എത്തി അവളെ കാണുന്നതും മോക്ഷം അവര്‍ക്ക് കിട്ടുന്നതും ഒക്കെ കരുണ മുതലിങ്ങോട്ട് നമുക്കറിയാവുന്ന വിഷയങ്ങളാണ്. ആശാന്റെ കരുണയിലെ പ്രമേയവും ഇതുതന്നെയാണ്.
സജില്‍ ശ്രീധറിന്റെ നോവല്‍ വാസവയുടെ അറിയാത്ത മുഖത്തെയാണ് കാണിച്ചു തരുന്നത്. കുടുംബ ത്തിന്റെ ഓമനയായ പെകിടാവാണ് നാമിതില്‍ കാണുന്ന വാസവദത്ത. കാമുകനെ ഏറെ സ്‌നേഹിക്കു ന്ന വാസവദത്തയില്‍ നിന്നും അവനൊപ്പം ജീവിക്കാന്‍ ഏറെ ദൂരം ഒളിച്ചോടുന്നവള്‍. അവള്‍ ഏതൊരു സാധാരണക്കാരിയെ പോലെയും ഹൃദയത്തില്‍ സ്വപ്നങ്ങളും പുഞ്ചിരിയുമായാണ് ജീവിതത്തെ സമീപിക്കു ന്നത്. ജീവത് പ്രതീക്ഷയോടെ കാമുകനെ കാത്തിരിക്കുവള്‍. ചതിയാണ് അവളെ പക്ഷെ കാത്തിരിക്കു ന്നത്. ഒരു കേവലചരക്ക് പോലെ വില്‍ക്കപ്പെട്ട വാസവ ശരീരവില്‍പ്പനക്കാരിയും കൊലപാതകത്തിന് കൂട്ടൂനില്‍ക്കുവളുമൊക്കെയായി തീരുന്നു. കേട്ടു പരിചയിച്ച വാസവദത്താ പ്രമേയത്തിന്റെ ഉള്ളിലെ കഥ കളാണ് നോവലിന്റെ കഥാതന്തു. പ്രമേയത്തിന്റെ പുതുമയും കൗതുകവും നിലനിര്‍ത്തിക്കൊണ്ടാണ് എഴുത്തുകാരന്‍ നോവല്‍ മുന്നോട്ട് കൊണ്ടുപോകുത്.
സങ്കീര്‍ണ്ണതകളോ കെട്ടൂപാടുകളോ ഇല്ലാത്ത സ്വതന്ത്രവും ലളിതവുമായ ഭാഷയാണ് നോവ ലിന്റെ മറ്റൊരു പ്രത്യേകത. വായനക്കാരനോട് നേരിട്ട് സംവദിക്കുന്ന തരം ഭാഷയാണിത്. എളുപ്പ ത്തില്‍ നോവലിലേക്കെത്തുവാനും നോവലിനെ അറിയാനും ഈ ഭാഷയാണ് നമ്മെ സഹായി ക്കുക. ഘടനയും ലളിതമായാണ് ചെയ്തിരിക്കുന്നത്.
ഉത്തരാധുനികാനന്തര കാലത്തിന്റെയോ ഇറ്റ് ഇസങ്ങളുടെയോ സിദ്ധാന്തങ്ങളുടെയോ കെട്ടുകളോ കെ ട്ടുപാടുകളോ ജാടകളോ ഇല്ലാത്ത കൃതിയാണിത്. വായനക്കാരനോട് നേരിട്ട് സംസാരിക്കു നോവല്‍. നോവലിന്റെ ക്രാഫ്റ്റും മനോഹരമാണ്. കൃത്യമായ എഡിറ്റിംഗും ചാപ്റ്റര്‍ വത്കരണവും ചേരുമ്പോള്‍ തുടക്കക്കാരനായ നോവലിസ്റ്റാണിതെന്ന് നമുക്ക് തോന്നുകയില്ല. എഴുതി തഴക്കം വന്ന, എഴുതിയെഴുതി പഴക്കം കൊണ്ട് തെളിഞ്ഞ എഴുത്തുകാരെ പോലെ അനായാസമായി എഴുത്തുകാരന്‍ നോവല്‍ മുന്നോട്ട് കൊണ്ടു പോകുന്നു. മാണിക്യനും വാസവദത്തയും ഉത്തരയും വാസവദത്തയും വണിക്കുകളും വാസവദ ത്തയും ഉപഗുപ്തനും വാസവദത്തയും എിങ്ങനെ ഓരോരുത്തരുമായുള്ള ബന്ധമാണ് ഓരോ അധ്യായ ത്തിലെയും പ്രത്യേകത. ഈ ബന്ധത്തെ സസൂക്ഷ്മം അവതരിപ്പിക്കുന്നതിലൂടെ വാസവ ഒരു ഗണിക യെന്നതിലുമുപരി സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആശയുള്ള സാധാരണ സ്ത്രീയായി പരിണമി ക്കുന്നു. ഒരു ഗണികയുടെ കുത്തഴിഞ്ഞ ജീവിതമല്ല, മറിച്ച് ജീവിതത്തെ അത്യന്തം സ്‌നേഹവായ്‌പോടെ സമീപിച്ച സ്ത്രീയുടെ പരാജയങ്ങളെ കാണുന്നു എതാണ് നോവലിനെ വ്യതിരിക്തമാക്കുന്നത്.
പുതുതലമുറ എഴുത്തുകാരുടെ നോവല്‍ കണ്ണിയിലേക്ക് ഇതാ ഒരു എഴുത്തുകാരന്‍ എന്ന് നമുക്ക് നിസ്സംശ യം പറയുവാന്‍ കഴിയും. ദുര്‍ഗ്രഹതയും സങ്കീര്‍ണ്ണതയും ഒഴിവാക്കിക്കൊണ്ട് സാധാരണമനുഷ്യജീവിത വ്യവഹാരങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് എഴുത്തുകാരന്‍ നമുക്കൊപ്പമുള്ള ഒരു സ്ത്രീയുടെ കഥ മനോഹര മായി അവതരിപ്പിക്കുന്നു. സജില്‍ ശ്രീധറിന്റെ എഴുത്തുയാത്രക്ക് എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു.
ഇന്ദു മേനോൻ