Main Menu

സഹാനുഭൂതിയും വിയർപ്പിന്റെ ഉപ്പും

ഷാജി ചേട്ടൻ ഒരു പ്രത്യേകതക്കാരൻ ആണ്. പുറമേ ഒരു മുരടൻ, ആരോടും സംസാരിക്കാൻ വലിയ താല്പര്യം ഒന്നും കാണിക്കില്ല. നമ്മൾ ഒന്ന് സംസാരിച്ചു തുടങ്ങിയാലോ, ഈ മനുഷ്യനെ തന്നെ ആണോ നമ്മൾ ഇത്തിരി മുമ്പ് കണ്ടത് എന്ന് തോന്നും. അങ്ങേയറ്റത്തെ ആത്മാർത്ഥ ത. പിന്നെ കാണുമ്പോൾ നമ്മളുടെ സൂക്ഷമമായ വിവരങ്ങളോട് വരെ കരുതൽ. അന്വേഷ ണം. വല്ലപ്പോഴും മുറതെറ്റാത്ത വിളികൾ. ആള് ഒരു ഓട്ടോ തൊഴിലാളി ആണ്, പക്ഷേ പ്രവർത്തന മേഖല സാമൂഹ്യ സേവനവും.

പരിചയപ്പെട്ട കാലത്ത് ഒരു ദിവസം വൈകുന്നേരം കവലയിൽ കണ്ടപ്പോൾ വെറുതേ ചോദിച്ചു”. ഷാജി ചേട്ടാ, രാവിലെ കണ്ടില്ലല്ലോ ഇവിടെ എന്ന്?”. “അത് കുറച്ചു പരിപാടി ഉണ്ടായിരുന്നു” – കുറച്ചു വാക്കു കളിൽ മറുപടി. ഒരു ദിവസം മറ്റൊരു ചേട്ടനോട് ചോദിച്ചു, അപ്പോൾ പറഞ്ഞു മൂപ്പർ ഈ ഇടയായി ഉച്ചക്കേ വരുന്നുള്ളൂ എന്ന്. “വേറെ എന്തെങ്ങിലും കോള്” ഒത്തുകാണുമെന്നും അടക്കത്തിൽ പറഞ്ഞു. എന്തായാലും ആളൊരു കഠിനാധ്വാനി ആണ്. അപ്പോൾ ഈ വൈകൽ എനിക്കെന്തോ മനസിലായില്ല. ദിവസങ്ങൾ കഴിഞ്ഞു, ഞങ്ങളുടെ പരിചയം കുറച്ചു കൂടി മുന്നോട്ടു നീങ്ങി. എനിക്ക് ഷാജി ചേട്ടൻ താമസിക്കുന്ന വീടും, മൂപ്പർക്ക് ഞാൻ താമസിക്കുന്ന വീടുമൊക്കെ മനസിലായി. വല്ലപ്പോഴും കാരംസ് കളിക്കാൻ ഞാനും കൂടാറുണ്ട്. അങ്ങനെ ഇല പൊഴിയും പോലെ, പരിചയവും പുതു നാമ്പുകൾ ഉണർത്തി. ഒരു ദിവസം വൈകുന്നേരം എനിക്കൊരു ഫോണ്‍ വന്നു, അങ്ങേ തലക്കൽ ഷാജി ചേട്ടനാണ്. “എടാ ഒരത്യാവശ്യം ഉണ്ട്” ഒരു 500 രൂപ വേണം, ഞാൻ കൊടുക്കാമെന്നും പറഞ്ഞു. വീട്ടിൽ വന്നു ആൾ വേഗത്തിൽ തിരിച്ചു പോയി.

പിറ്റേ ദിവസം 300 രൂപയുമായി വന്ന ഷാജി ചേട്ടനെ ഞാൻ പിടിച്ചിരുത്തി. “നിങ്ങളെക്കു റിച്ച് എനിക്കൊന്നുമറിയില്ല ” എന്ന് പരാതി പറഞ്ഞു. അതിനും മാത്രം ഒന്നും ഇല്ലെടാ, എന്നാ യി പറച്ചിൽ. ഞാൻ ഓട്ടോ ഓടിക്കുന്നു, കുടുംബം ഉണ്ട്, ഒരു കുട്ടി, അച്ഛനും അമ്മയും അനിയ ന്റെ കൂടെ ആണ്, ഭാര്യ സന്ധ്യ തയ്ക്കാൻ പോകുന്നു. ഇതൊക്കെ അല്ലാതെ എന്ത്?. ചേട്ടൻ രാവിലെ വിടെ പോകുന്നു ?.. റബ്ബർ ടാപ്പിംഗ് എന്ന സുപരിചതമായ മറുപടി പ്രതീക്ഷിച്ചി രുന്ന എനിക്ക്. “ഞാൻ ആശുപത്രീൽ പോണതാടാ” എന്ന മറുപടി ഒട്ടും ദഹിച്ചില്ല. “ചേട്ടനെ ന്തെങ്കിലും അസുഖം, ചേച്ചിക്കോ അതോ കൊച്ചിനോ” അങ്ങനെ മനസ്സിൽ വളരെ അധികം സന്ദേഹങ്ങൾ മുളപൊട്ടി. “ദിവസവും?” എന്ന ചോദ്യം മനസ്സിൽ നിന്ന് നാക്കിലേക്കുള്ള യാത്ര യിൽ നിന്ന് പോയി. “കുറച്ചു ചോറും പൊതി കൊടുക്കാൻ പോണതാ”. ഷാജിച്ചേട്ടൻ ചിരിച്ചു.

എന്റെ മനസ് സ്വാർത്ഥം ആയ എന്തോ ലക്ഷ്യങ്ങൾ ചികയാൻ വേണ്ടി ചോദിച്ചു വീണ്ടും..” ബന്ധുക്കൾ ആരെങ്കിലും?” .. “അല്ലെടാ, കുറേ മനുഷ്യർ”. എന്റെ മുഖത്തെ സന്ദേഹം മാറാ തെ നിന്നപ്പോൾ “നീ നാളെ വീട്ടിലേക്കു വാ, കണ്ടോ”. ഷാജിച്ചേട്ടൻ പോയപ്പോഴും മനസ് വീണ്ടും ചോദ്യച്ചുഴികളിലേക്ക് നഷ്ടപ്പെട്ടു.

വീട് ചെറുതാണ്, സമ്പാദിക്കാതെ സേവനത്തിനു ഇറങ്ങുമോ ആരെങ്കിലും?. അങ്ങനെ നിർ ലജ്ജം നിരവധി ചോദ്യങ്ങൾ മനസിന്റെ ഓളപ്പരപ്പിൽ ഒഴുകി നടന്നു.

ഞാൻ വണ്ടിയുമെടുത്ത്‌ ചേട്ടന്റെ വീട്ടിലെത്തി, ഓട്ടോ പുറത്തു തന്നെ ഉണ്ട്. ചെറുതായി പാചക പ്രക്രിയ ആണ്. 10 – 15 പേർക്കുള്ള ചോറ്, അച്ചാറും, തോരനും. വാട്ടിയ വാഴ ഇല കൾ. ചേട്ടനും ചേച്ചിയും ആണ് ചെയ്യുന്നതൊക്കെ. സാമ്പാർ തിളക്കുന്നു. ഞാൻ അരി വാർ ക്കുന്ന പരിപാടിയിൽ കൂടി. പൊതിച്ചോറിൽ സാമ്പാർ ഒഴിച്ച് കൊടുക്കും. താമസിയാതെ ഞാൻ ഒരു കാഴ്ചക്കാരൻ ആയി.

വീട്ടിലെ സാഹചര്യം മൊത്തത്തിൽ കുഴപ്പമില്ല എന്നേ ഉള്ളൂ. ചേച്ചി തന്ന ഒരു ഗ്ലാസ്‌ കഞ്ഞി വെള്ളവും കുടിച്ചു. “നീ പോരുന്നോ” എന്ന ചോദ്യത്തിന് ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി. ഓട്ടോയിൽ സാമ്പാർ പാത്രവും, പൊതികൾ വെച്ച പ്ലാസ്റ്റിക്‌ ഐസ് ബോക്സും. ഞാനും ഷാജി ചേട്ടനും. എന്റെ മനസ്സിൽ നിന്ന് ഈ സംരംഭത്തിന്റെ വികാസത്തിനുള്ള മന്ത്രങ്ങൾ പുറത്തു വന്നു തുടങ്ങി. ചേട്ടാ നമുക്കിത് പിരിവിട്ടു വലു താക്കി കൂടെ, സംഭാവന സ്വീകരിക്കാം അങ്ങനെ ഇങ്ങനെ, ആശയങ്ങളുടെ വെള്ളപ്പാച്ചിൽ ആയിരുന്നു.

“എടാ സംഭാവന മാത്രം പോര, അധ്വാനവും വേണം,.. ഞാൻ ചെയ്യുന്ന പ്രവർത്തിയിൽ ഏറ്റ വും എളുപ്പം ഉള്ളത് പൈസ തരൽ ആണ്. എനിക്കാ പൈസ രണ്ടു ദിവസം കഷ്ടപ്പെട്ടാൽ ഉണ്ടാക്കാം. പക്ഷേ എന്റെ പ്രശ്നം പൈസയല്ല ലക്ഷ്യവും അതല്ല, എന്റെ സഹാനുഭൂതി യിൽ വിയർപ്പിന്റെ ഉപ്പു കലർന്നാ ലെ എനിക്കത് കൊടുക്കാൻ പറ്റൂ”.

പെട്ടന്നാണ് ചേട്ടൻ പറഞ്ഞതെങ്കിലും പൊരുൾ ഞാൻ ഗ്രഹിച്ചെടുത്തു. സഹാനുഭൂതിക്കു വില ഇട്ടു വിൽക്കാൻ നടക്കുന്ന നിരവധി “ചാരിറ്റി” സ്ഥാപനങ്ങൾ ഉള്ളപ്പോൾ ഒരു ഷാജി ക്ക് നേർവഴി കാണിക്കാനാകും, അല്ലെങ്കിൽ ഒരാളുടെ എങ്കിലും കണ്ണ് തുറപ്പിക്കാനാകും, സഹാനുഭൂതി വിൽക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയാനാകും.

മനസ്സിൽ ഞാൻ ആ ആശയത്തെ വണങ്ങി , യാത്ര തീരും വരെ ഞങ്ങളുടെ മൌനങ്ങൾ സംവദിച്ചു കൊണ്ടിരുന്നു.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: