സമ്പൂര്‍ണ്ണ കവിതാ സമാഹാരം
എന്റെ സമ്പൂര്‍ണ്ണ കവിതാ സമാഹാരം
എന്നൊരു പരസ്യം
എവിടെയെങ്കിലും കണ്ടാല്‍
വെറുതെ വാങ്ങിയേക്കരുതേ…
നിങ്ങള്‍ പറ്റിക്കപ്പെടാനിടയുണ്ട്.
കാരണം, അതൊരിക്കലും
സമ്പൂര്‍ണ്ണമാകാനിടയില്ല.
ശവപ്പെട്ടിക്കു പുറത്തേക്കു
തള്ളി നില്‍ക്കുന്ന രണ്ടു കാലുകള്‍ പോലെ
ഞാനും ആ പുസ്തകത്തിനു
പുറത്തായിരിക്കും.
എന്നാല്‍ ,
എന്റെ അപൂര്‍ണ സമാഹാരം
എന്നോ മറ്റോ കണ്ടാല്‍
ഒന്നു ട്രൈ ചെയ്യുന്നതില്‍
തരക്കേടില്ല.
അതിലെവിടെയെങ്കിലും
ഞാനുണ്ടാകാനിടയുണ്ട്.
ചെറിയ കുത്തായോ
കോമയായോ
ചോദ്യ ചിഹ്നമായോ..
By : വി.എച്ച്. നിഷാദ്
Link to this post!
ഈ ലോകം പോലും മൂര്‍ത്തമായ ഒരപൂര്‍ണ്ണതയല്ലേ മാഷേ
Good one..