ശേഷം

തിരഞ്ഞു ചെല്ലുമ്പോഴേക്കും
പരിചയമില്ലാത്തവര്‍ക്ക്
തീറെഴുതപ്പെട്ടിരിക്കും
വഴികള്‍
പ്രായാധിക്യം കൊണ്ട്
മറവിയിലാണ്ടെ പോലെ
മരങ്ങള്‍
കണ്ടു പരിചയമുള്ള
ചെടികളോ പൂക്കളോ ഇല്ല
പുഴയുടേതായി
ഒരു നനവെങ്കിലും
ചിത്രങ്ങള്‍
പുതിയതാകുന്നു
ചുവരുകളില്‍ നിന്നും
ഓര്‍മ്മയുടെ
അവസാന നിറവും
തുടച്ചുനീക്കപ്പെട്ടിരിക്കുന്നു
ഇല്ലാവഴികളില്‍
എുന്നം ഇങ്ങിനെ
അലയുന്നതു കൊണ്ടാകാം
മക്കളിവിടെ
പൂട്ടിയിട്ടിരിക്കുത്
ഒരു ജന്മത്തില്‍ നിന്നും
മറ്റൊരു ജന്മത്തിലേക്ക്
ഈ മുറിയിലൂടെ
ഉലാത്തിക്കൊണ്ടിരിക്കുന്നത്.
Link to this post!