Main Menu

വിത്ത്

Saikatham Online Magazine

നേരം പരപരാ വെളുത്തു തുടങ്ങി യപ്പോൾ തന്നെ രാമൻ എഴു ന്നേറ്റു. രാത്രി തീരെ ഉറങ്ങിയിരു ന്നില്ല അയാൾ. ചെറിയ മഴ ഉണ്ടാ യിരുന്നു രാത്രിയിൽ. രാമന് പുറ ത്തിറങ്ങി നോക്കി. സുര്യന്റെ ചു വന്ന കിരണങ്ങൾ ദൂരെ കുന്നിൻ മുകളിലൂടെ തെളിഞ്ഞു കാണാം. നെറ്റിയിൽ ചുവന്ന സിന്ദൂരമണി ഞ്ഞ നവവധുവിന്റെ സൗന്ദര്യമാ യിരുന്നു പ്രകൃതിക്കപ്പോൾ. ഇ ന്ന് വലിയ മഴക്കോളില്ല എന്നിട്ടും അയാളുടെ മനസ്സിൽ വേവലാതിയായിരുന്നു. കൊയ്ത്തു തുടങ്ങാറായി. മഴ ചതിക്കുമോ ഇപ്രാവിശ്യം?.

നല്ല വിളവു കിട്ടുമെന്നാണ് പ്രതീക്ഷ. വേഗം പാടത്തേയ്ക്കു പോകണം. പഴങ്കഞ്ഞിയും കഴിച്ച്, തൂമ്പയും എടുത്ത് അയാൾ ഇറങ്ങി. പൂത്ത് വിളഞ്ഞു നില്ക്കുന്ന കതിർമണികൾ നിറഞ്ഞ പാടവരമ്പിലൂടെ അയാൾ നടന്നു. തവളകളുടെ കരച്ചിൽ കേൾക്കാം. ഇന്ന് മഴ പെയ്യുന്ന ലക്ഷണം ഉണ്ട്. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ തൊട്ടപ്പുറത്തെ വയൽ വരമ്പത്ത് കേളപ്പേട്ടൻ താടിക്ക് കൈയും കൊടുത്ത് കൂനിക്കൂടി ഇരിപ്പുണ്ട്.

“ആ കേളപ്പന് നേരത്തെ എത്തിയോ?”

“ഇന്നലെ തീരെ ഉറങ്ങിയില്ല രാമാ. എങ്ങനെ ഉറങ്ങാൻ ? മഴ പെയ്താ പിന്നെ പോയില്ലേ എല്ലാം. വിയർപ്പ് പൊടിച്ചു ഉണ്ടാ ക്കിയതെല്ലാം വെള്ളത്തിൽ പോയാലോ. പാട്ടത്തിനെടുത്ത പാടമല്ലേ പോരെങ്കിൽ ബാങ്ക് ലോണ് വേറേയും”.

“ഞാനും അങ്ങനെ തന്നെ തീരെ ഉറങ്ങിയില്ല ”

“നിന്റെ മക്കളൊക്കെ നല്ല നിലയിലല്ലേ രാമാ. അവര് സഹായിക്കില്ലേ നിന്നെ?”

“ഉം മക്കൾ! ചോരയും നീരും ഊറ്റി വളര്ത്തിയതാ. പഠിപ്പിച്ചു ഇപ്പൊ ഉദ്യോഗവും ആയി എല്ലാം ഈ മണ്ണ് തന്നതാ. വളർ ന്നപ്പോ എല്ലാം മറന്നു അവര്. ഇപ്പൊ അവർക്ക് കൃഷിയോട് പുച്ഛമാണ്. നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറികൾ ഞാൻ അവർക്ക് പട്ടണത്തിൽ കൊണ്ട് പോയി കൊടുക്കും. പക്ഷെ അവർക്കത് നാണക്കേടാ. അച്ഛൻ കൃഷിക്കാരനാണെന്ന് പറയാൻ അവർക്ക് കുറച്ചിലാത്രേ. വിഷം പുരട്ടിയ പച്ചക്കറിയാണ് അതിലും ഭേദമെന്ന്.’’

“വിതച്ചാലല്ലേ രാമാ കൊയ്യാൻ പറ്റൂ, കൊയ്താലല്ലേ മൂന്ന് നേരം ഉണ്ണാൻ പറ്റൂ. കൃഷിയില്ലെങ്കിൽ പിന്നെ എങ്ങനെ സാധിക്കും ഇതെല്ലാം? കൃഷി ചെയ്യാൻ ഇപ്പൊ പാടങ്ങൾ എവിടെയാ? ഒക്കെ നികത്തി വീട് പണിതില്ലേ. വിത്തും കൈക്കോട്ടും ഒക്കെ ഇനി പുതു തലമുറയ്ക്ക് അന്യമായിരിക്കും’’.

“അത് അവർ ഓര്ക്കുന്നില്ല കേളപ്പാ.എത്രയും പെട്ടെന്ന് കൊയ്ത്തു തുടങ്ങണം. പണിക്ക് ആളെ കിട്ടുന്നില്ല .പിന്നെ എ ങ്ങനെ കൊയ്യും? നമുക്കുവേണ്ടി സംസാരിക്കാൻ ഇവിടെ ആരും ഇല്ല. തെരഞ്ഞെടുപ്പ് ആകുമ്പോൾ ആരെങ്കിലും ഇതിലേ വന്നാലായി. ഇപ്പൊ പിന്നെ സീറ്റ് പിടിക്കാനുള്ള നെട്ടോട്ടമല്ലേ. ടിവി നോക്കിയാൽ ഇതുതന്നെ വാർത്ത’’.

“ആ… ഞാൻ കൊയ്യാനുള്ള ആൾക്കാരെ കിട്ടുമോന്നു നോക്കിയേച്ചു വരാം” എന്നുപറഞ്ഞ് അയാൾ ഇറങ്ങി.

രണ്ടു മൂന്ന് ദിവസം കഴിഞ്ഞാണ് കൊയ്യാനുള്ള ആൾക്കാരെ കിട്ടിയത്. അവരേയും കൊണ്ട് അയാൾ പാടത്തു എത്തുമ്പോഴേക്കും ചെറുതായി മഴ ചാറാൻ തുടങ്ങിയിരുന്നു.

“കുറെ സ്ഥലത്ത് അന്വേഷിച്ചു കേളപ്പാ . ആരേയും കിട്ടിയില്ല അവസാനം ദാ ഈ ബംഗാളികളെയാണ് കിട്ടിയത് ”.

‘’ബംഗാളിയെങ്കിൽ ബംഗാളി. അല്ലെങ്കിലും നമ്മൾ മലയാളികൾക്ക് നാടിനെയും നാട്ടുമഹിമയേയും കുറിച്ച് വാ തോരാതെ സംസാരിക്കാൻ മാത്രമല്ലെ അറിയൂ. അതു ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അറിയില്ലല്ലോ.’’

അങ്ങനെ കുറച്ചു ദിവത്തിനുള്ളിൽ തന്നെ കൊയ്ത്തും മെതിയും കഴിഞ്ഞു. നെന്മണികൾ ചെറിയ കുന്നുപോലെ കൂട്ടിയിട്ടിരി ക്കുന്നു. വാങ്ങാൻ വന്നവർ ചെറിയ വിലയാണ് പറയുന്നത്. മുതലുപോലും കിട്ടില്ല. കുറച്ചുകൂടി നല്ല വിലകിട്ടാൻ അവർ കാത്തിരുന്നു. അപ്പോഴേക്കും മഴ കനത്തു. മഴക്കാലം എത്തിക്കഴിഞ്ഞു. നെല്ല് സൂക്ഷിച്ചു വെയ്ക്കാനുള്ള സ്ഥലവുമില്ല. പ്ളാസ്റ്റിക് ഷീറ്റ് കൊണ്ട് നന്നായി മൂടിയെങ്കിലും നെല്ലിലേക്ക് മെല്ലെ വെള്ളം കേറാൻ തുടങ്ങി.

“ഇങ്ങനെ പോയാൽ നെല്ല് മുളയ്ക്കുമല്ലോ രാമാ അങ്ങനെ സംഭവിച്ചാൽ പിന്നെ മരിക്കുകയേ വഴിയുള്ളൂ.” കേളപ്പന്റെ സങ്കടം വാക്കുകളായി.

രണ്ട് മൂന്ന് ദിവസം കഴിഞ്ഞു. രാവും പകലും കാവൽനിന്നു വെള്ളം കേറാതെ നോക്കിയിട്ടും നെല്ല് മുളയ്ക്കാൻ തുടങ്ങിയിരിക്കുന്നു. രണ്ടു പേരും എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു.

“നീ രണ്ടു ദിവസായില്ലേ രാമാ ഉറങ്ങിട്ട്. നീ പോയി നാളെ വാ ഇന്ന് ഞാൻ ഇവിടെ നില്ക്കാം”. എന്നായി കേളപ്പൻ.

“എന്നാൽ ശരി ഞാൻ പോയി എന്തെങ്കിലും വഴി കാണുമോന്ന് നോക്കി വരാം. വരുമ്പോൾ കുറച്ചു കൂടി കട്ടി കൂടിയ ഷീറ്റ് വാങ്ങി വരാം.” എന്നുപറഞ്ഞ് രാമൻ പോയി.

പിറ്റേന്ന് നേരം പുലർന്നപ്പോൾ തന്നെ അയാൾ പാടത്തെത്തി. കൈയ്യിൽ കേളപ്പന് കൊടുക്കാനുള്ള ഭക്ഷണവും കരു തിയിരുന്നു. ഓലകൊണ്ട് മറച്ചുണ്ടാക്കിയ ആ ചെറിയ മാടത്തിൽ അയാളെ കണ്ടില്ല.

നെൽകൂനകളുടെ അടുത്തേക്ക് പോയപ്പോഴാണ് അതിന്റെ മുകളിൽ കമിഴ്ന്നു കിടക്കുന്ന കേളപ്പനെ അയാൾ കണ്ടത്. അയാൾ ഓടിപ്പോയി പൊക്കിയെടുത്തു നേരെ കിടത്തി. ജീവനറ്റ അയാളുടെ മുഖത്ത് നെൽമണികൾ പറ്റിപിടിച്ചിരുന്നു. അയാൾ തകര്ന്നു പോയി “നീ പറഞ്ഞത് പോലെ ചെയ്തല്ലോ” എന്നയാൾ വിലപിച്ചു.

“ഈ മണ്ണിനെ സ്നേഹിച്ചതാണോ ഞങ്ങൾ ചെയ്ത കുറ്റം? ഞങ്ങളുടെ വിയർപ്പിന്റെ വിലയാണ് ഈ വെള്ളത്തിൽ ഒഴുകി പ്പോയത്. ഈ ഹൃദയം തകരുന്ന കാഴ്ച കാണാൻ ആരും ഇല്ല.” അയാൾ കൈക്കുമ്പിളിൽ നെന്മണികൾ കോരി എടുത്ത് വീശി എറിഞ്ഞു.

മുളച്ചു പൊന്തട്ടെ ഓരോ വിത്തും ഈ മണ്ണിനെ സ്നേഹിച്ച, പരമ്പരാഗതമായ കൃഷിയുടെ നന്മ കൈവിടാതെ സൂക്ഷിച്ചവ രുടെ ആത്മാക്കളുടെ പ്രതീകമായി!



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: