Main Menu

രഞ്ജി ട്രോഫി ഇനി പുതിയ രൂപത്തില്‍

രാജ്യത്തെ ക്രിക്കറ്റ് മല്‍സരങ്ങളുടെ അടി ത്തറയായി കണക്കാപ്പെടുന്ന രഞ്ജി ട്രോഫിയിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ ക്രിക്ക റ്റിന്റെ നിലവാരത്തേയും ബാധിക്കുമെ  ന്ന കാര്യത്തില്‍ സംശയമില്ല. ഐ പി എല്‍ ആവേശങ്ങള്‍ക്ക് കീഴടങ്ങും മുമ്പെ ഇന്ത്യന്‍ ടീമിലേക്കുള്ള പ്രധാന പാതയും ഇതുതന്നെയായിരുന്നു. ഇപ്പോഴും ഇതില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല

പുതിയ ഘടന പ്രകാരം എലൈറ്റ് ഡിവിഷ നും പ്ളേറ്റ് ഡിവിഷനും ഇനി ഉണ്ടാവില്ല. എ, ബി, സി എന്നീ മൂന്നു ഗ്രൂപ്പുകളിലായി 27 ടീമുകളാണ് ഇനി രഞ്ജി ട്രോഫി മല്‍സര ങ്ങള്‍ക്ക് ഇറങ്ങുക. ഓരോ ടീമുകള്‍ക്കും എട്ടു മല്‍സരങ്ങള്‍ വീതമുണ്ടായിരിക്കും. ഐ-  ലീഗ് ഫുട്‌ബോള്‍ മല്‍സരങ്ങളുടേതു പോലെ തരംതാഴ്ത്തലും സ്ഥാനക്കയറ്റവും ഇനി ര ഞ്ജി ക്രിക്കറ്റിലും ഉണ്ടായിരിക്കും. ഗ്രൂപ്പുകളി ലെ ടീമുകളുടെ സ്ഥാനം സംബന്ധിച്ച് അന്തി മ തീരുമാനമായിട്ടില്ലെങ്കിലും ഏറ്റവും ശ ക്തമായ ഗ്രൂപ്പ് എ-യും ഏറ്റവും ദുര്‍ബലമാ യത് സി-യും ആയിരിക്കും. ഇപ്പോള്‍ ലഭ്യമായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എ, ബി ഗ്രൂപ്പുകളിലെ ടീമുകള്‍ക്ക് ഉയര്‍ന്ന സ്ഥാനവും സി ഗ്രൂപ്പിനെ താഴ്ന്ന പദവിയുമാണ് ഉണ്ടായിരിക്കുക. ആദ്യ രണ്ടു ടീമുകളിലെ ഏറ്റവും താഴെ എത്തുന്ന ഓരോ ടീമുകള്‍ ഗ്രൂപ്പ് സി-യിലേക്ക് തരംതാഴ്ത്തപ്പെടും. പകരം ഗ്രൂപ്പ് സി-യിലെ രണ്ട് മുന്‍ നിര ടീമുകള്‍ മറ്റ് രണ്ട് ഗ്രൂപ്പുകളിലേക്ക് ഉയര്‍ത്തപ്പെടും.

ഓരോ സീസണിലേയും പോയിന്റു നിലയ്ക്ക് അനുസരിച്ച് ഗ്രൂപ്പ് എ-യിലും ബി-യിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും. ചാമ്പ്യന്മാര്‍ക്ക് ഗ്രൂപ്പ് എ-യിലും റണ്ണേഴ്‌സ്-അപ് ടീമിന് ഗ്രൂപ്പ് ബി-യിലുമായിരിക്കും സ്ഥാനം. മറ്റ് രണ്ട് സെമി ഫൈനലിസ്റ്റുകളും വ്യത്യസ്ത ഗ്രൂപ്പുകളിലേക്ക് പോകുമ്പോള്‍ ബാക്കി ടീമുകളെ അവരുടെ പോയിന്റിന്റെ അടിസ്ഥാനത്തില്‍ ഇരു ഗ്രൂപ്പികളിലേക്കും ചേര്‍ക്കുന്നു. എന്നാല്‍ ആദ്യ രണ്ട് ടീമുകള്‍ സ്ഥാനക്കയറ്റം ലഭിച്ച് പോകുന്നതും രണ്ടു ടീമുകള്‍ തരംതാഴ്ത്തപ്പെട്ട് വരുന്നതും ഒഴിച്ചാല്‍ ഗ്രൂപ്പ് സി-യിലെ ടീമുകള്‍ക്ക് മാറ്റമുണ്ടാവില്ല. മൂന്നു ഗ്രൂപ്പുകളിലേയും ആദ്യ രണ്ടു സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് യോഗ്യത നേടും.

ഓരോ ടീമുകള്‍ക്കും ലീഗ് തലത്തില്‍ നാലു വീതം എവേ മല്‍സരങ്ങളും ഹോം മല്‍സര ങ്ങളുമാണ് ഉണ്ടാവുക. കൂടാതെ, നോക്ക്-ഔട്ട് തലത്തിലേക്ക് വരുമ്പോള്‍ മല്‍സരങ്ങള്‍ അഞ്ചു ദിവസമാകും. മാത്രമല്ല, ഫലം കണ്ടെത്താനാവുന്നില്ലെങ്കില്‍ ഒരു ദിവസം കൂടി അധികം നല്‍കുകയും ചെയ്യും. എന്നിട്ടും ഫലം കണ്ടെത്താനാവുന്നില്ലെങ്കില്‍ ടോസിലൂടെ വിജയിയെ നിശ്ചയിക്കും. പോയിന്റ് നിലയിലും വ്യത്യാസം വരും. കൃത്യമായ വിജയത്തിന്റെ പോയിന്റ് അഞ്ചില്‍ നിന്ന് ആറായി ഉയര്‍ത്തും. പത്തു വിക്കറ്റ് ജയത്തിനും ഇന്നിംഗ്‌സ് ജയത്തിനുമുള്ള ബോണസ് പോയിന്റുകള്‍ തുടരും. ഒരോറവറില്‍ എറിയാവുന്ന ബൗണ്‍സ റുകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഏകദിന മല്‍സരങ്ങളില്‍ ഒരു ബൗളര്‍ക്ക് 12 ഓവര്‍ വരെ അനുവദിച്ചിട്ടുണ്ട്.

നിലവില്‍ ഗ്രൂപ്പ് സി-യിലേക്കാണ് കേരളത്തിന് സ്ഥാനം ലഭിച്ചിരിക്കുന്നത്. പുതിയ ഘടന പ്രകാരം ഇനി കേരളത്തിന് കഠിനാധ്വാനം ചെയ്താല്‍ മാത്രമേ മുന്നോട്ടു ഉയര്‍ച്ചകള്‍ സാധ്യമാകൂ.

മുമ്പ് മേഖലാ അടിസ്ഥാനത്തില്‍ മല്‍സരങ്ങള്‍ നടത്തിയിരുന്ന രഞ്ജി ട്രോഫിയില്‍ 2002-03-ല്‍ ആണ് എലൈറ്റ് ലീഗും പ്ളേറ്റ് ലീഗും എന്ന മാറ്റം കൊണ്ടുവന്നത്. കഴിഞ്ഞ ജൂണ്‍ 12-നാണ് സൗരവ് ഗാംഗുലി ചെയര്‍മാനായും മറ്റൊരു മുന്‍ ഇന്ത്യന്‍ കാപ്റ്റന്‍ അനില്‍ കുംബ്ലെ അംഗമായുമുള്ള സമിതിക്ക് രൂപം നല്‍കിയത്. സമിതിയുടെ അംഗീകരിക്കപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ രാജ്യത്തിന്റെ ക്രിക്കറ്റ് സീസണ്‍ ദുലീപ് ട്രോഫിയോടു കൂടി തുടങ്ങാനും തീരുമാനമായിട്ടുണ്ട്.

എന്തായാലും രാജ്യത്തെ ക്രിക്കറ്റ് മല്‍സരങ്ങളുടെ അടിത്തറയായി കണക്കാപ്പെടുന്ന രഞ്ജി ട്രോഫിയിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവാരത്തേയും ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഐപിഎല്‍ ആവേശങ്ങള്‍ക്ക് കീഴടങ്ങും മുമ്പെ ഇന്ത്യന്‍ ടീമിലേക്കുള്ള പ്രധാന പാതയും ഇതുതന്നെയായിരുന്നു. ഇപ്പോഴും ഇതില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നി ട്ടില്ല. അതുകൊണ്ടുതന്നെ പുതിയ നിര്‍ദ്ദേശങ്ങള്‍ രാജ്യം ശ്രദ്ധയോടെ തന്നെ വീക്ഷിക്കു മെന്ന കാര്യത്തില്‍ സംശയമില്ല.

[fbshare]



6 Comments to രഞ്ജി ട്രോഫി ഇനി പുതിയ രൂപത്തില്‍

  1. കിതപ്പ് മാത്രമെ ഉണ്ടാകു. കുതിപ്പുണ്ടാകാന്‍ സാധ്യതയില്ല

  2. കൊള്ളാവുന്ന സ്പോണ്‍സര്‍ അല്ലെങ്കില്‍ കായിക ധനസഹായങ്ങള്‍ താരങ്ങളിലേക്കെത്തല്‍ ഇതിലേതെങ്കിലും നടക്കാതെ ഒരിക്കലും രക്ഷപെടാന്‍ പോകുന്നില്ല.

  3. ranji ini enthra trophy kalichalum ithokke thanne gathi.

    Goverment nalla reethiyil sahakarikkaathe oru ranjiyum trophy aakilla

Leave a Reply to sivakumarCancel reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: