മോര്‍ഫിങ്
ഉയര്‍ന്നുപൊങ്ങുന്ന ഹൈഡ്രജന്‍ബലൂണുകള്‍
നഗ്നമാറിടങ്ങള്‍ .
കുളിച്ചുകയറിയ തുടുത്ത തുടകളിലും
വെള്ളിമണല്‍ തരികളൊട്ടിയ
പാന്റീസിന്‍ നനുരോമങ്ങളിലും
കണ്ണെറിയാന്‍
നായ്ക്കള്‍ ഉറക്കമൊഴിക്കുന്നില്ല;
വിഡ്ഡികള്‍ !
തിരമണലില്‍ കുന്തിച്ചിരുന്ന്
പോക്കുവെയില്‍ ആശ്ലേഷിക്കുന്ന
മാംസകുംഭങ്ങളിലേക്ക് വെറിയോടെ നോക്കികിതച്ചു
അസ്തമിക്കുന്ന ചുവപ്പുനോക്കി വികൃതമായിമോങ്ങി.
പൊടുന്നനെ
എന്റെ കാമാതുരമായ മുഖവും
യജമാന ഭക്തിയാല്‍ ആടുന്നവാലും
ഫോട്ടായാക്കി കൂട്ടുകാരന്‍ .
വിശാലതീരത്ത്
സന്ധ്യവിരിച്ച സ്വര്‍ണ്ണപരവതാനി.
പലവേഷങ്ങള്‍ അണിഞ്ഞ നായ്ക്കള്‍ നിറഞ്ഞുമെത്തുന്നു.
അല്ല; മനുഷ്യര്‍ !
ഒന്നും ശ്രദ്ധിക്കാതെ
ഒന്നും അറിയാതെ
തീരത്തുറങ്ങുന്നു മനുഷ്യര്‍
അല്ല; നായ്ക്കള്‍ !
By : സെബാസ്റ്റ്യന്‍
Link to this post!
താങ്കളുടെ നിര്‍ദ്ദേശത്തിന് നന്ദി. പേര് ചേര്‍ത്തിരിക്കുന്നു.
Kavitha nannyittundu, ezhuthiya aalinte peru nalkamayirunnu
താങ്കളുടെ നിര്‍ദ്ദേശത്തിന് നന്ദി. പേര് ചേര്‍ത്തിരിക്കുന്നു