മഴയുടെ മണം
അയാളുടെ ജീവിതം, അയാളെ കവിഞ്ഞും എനിക്ക് അവ കാശപ്പെട്ടിരുന്നു,ഒരുപക്ഷെ എനിക്ക് മാത്രം.അതിന്റെ അഹങ്കാരത്തില്‍ സ്വയം മതി മറന്നു ജീവിച്ചു. അയാള്‍ക്കെ ന്നെ ഒരുകാലത്തും മറക്കാന്‍ കഴിയില്ലെന്നതായിരുന്നു ഈ ജന്മത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ വരം. നൂറു വര്‍ ഷങ്ങളിതുപോലെ കാത്തിരിയ്ക്കാന്‍ ഈ തിരിച്ചറിവ് മാത്രം മതി.
കാത്തിരിപ്പ്, ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയപ്പാള്‍, പഴയ പ്രണയത്തിന്റെ സ്മാരകശില പോലെ അവളുടെ ഉള്ളിലെ മരം, കറുത്ത, രക്തത്തിന്റെ നിറമുള്ള പൂക്കള്‍ വിടര്‍ത്തി. വിഷം നിറഞ്ഞ അതിന്റെ കായ്കള്‍ അയാള്‍ക്ക് വേണ്ടി മോഹനിറങ്ങ ളില്‍, ചില്ലകളില്‍ തൂങ്ങിയാടി. അയാളുടെ കൈകള്‍ അവയെ തേടി വരുമെന്നും, അപ്പോള്‍ ആരുമറിയാതെ ആ മരത്തില്‍ താന്‍ വളര്‍ത്തിയ കരിനാഗം അയാളെ വരിഞ്ഞു മുറുക്കുമെന്നും, എത്രയോ രാത്രികളില്‍ ചുണ്ടുകള്‍കൊണ്ടു തന്നെ ശ്വാസം മുട്ടിച്ചതുപോലെ, അയാളെയും ആവേശത്തിരയുടെ മുകളില്‍ നിന്നും എറിഞ്ഞുകൊല്ലാമെന്നും ഗൗരി വ്യാമോ ഹിച്ചു.
മറ്റേതോ യുഗത്തില്‍ സംഭവിച്ചതുപോലെ ഭൂതകാലം, ഇരുട്ടുമുറിയിലിരുന്നു ചിരിച്ചു. അന്ന് ലൈബ്രറിയുടെ ഇടനാഴിയില്‍ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ അയാളുടെ മണം അവള്‍ ആദ്യ മായിയറിഞ്ഞു. കണ്ണുകളിലെ മാന്ത്രിക വെളിച്ചം, അവളെ ഈയലാക്കി മാറ്റി.അതിലേയ്ക്ക് നോക്കുമ്പോള്‍ മാത്രം,അവളുടെ മുഖം തുടുത്തു കാണപ്പെട്ടു.
അയാളുടെ ആഴത്തിലുള്ള ചുംബനങ്ങള്‍ക്ക് മഴയുടെ മണമുണ്ടായിരുന്നു.പിന്നീട് അയാള്‍ ശ്രദ്ധിക്കാനായി മാത്രം കടും നിറങ്ങളണിഞ്ഞു,പൊട്ടുതൊട്ടു…. അയാള്‍ ഒരുമാന്ത്രികനായി രുന്നു, അതിനാല്‍ അയാള്‍ക്ക് മുന്നില്‍ സ്ത്രീകള്‍ വേഗം വശംവദരായി. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി.. പക്ഷേ ഒരിക്കലും തന്നെ പോലെ അയാള്‍ക്ക് വേറൊരു സ്ത്രീയേയും സ്‌നേ ഹിയ്ക്കാന്‍ കഴിയില്ലെന്ന് ഗൗരി വിശ്വസിച്ചു. കാരണം വേറൊരു പെണ്ണിനോടും അയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടി്ല്ല, മാന്യമായി പെരുമാറിയിട്ടില്ല. ‘അപ്പോള്‍ പിന്നെ എന്നെയല്ലേ അയാള്‍ ഏറ്റവും സ്‌നേഹിക്കുന്നത്?’ ഈ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പ്രഭ ഉത്ത രമില്ലാതെ നിന്നു. അവള്‍ക്ക് അയാളെ വിശ്വാസമില്ല. ഗൗരിയും ചതിയില്‍ പെടുമെന്ന് പ്രഭ വിശ്വസിച്ചു. അയാളെ നഷ്ടപ്പെടുന്നതിലും വലിയ നഷ്ടങ്ങള്‍ ഒന്നുമില്ലെന്ന് തോന്നി ത്തുടങ്ങിയപ്പോള്‍ വീടുവിട്ടിറങ്ങി.
അയാളോടൊത്തുള്ള ദിവസങ്ങളെല്ലാം ആഘോഷമായിരുന്നു, മുളപൊട്ടാറായ ഒരു വിത്തി ന്റെ സംഭ്രമത്തോടെ അവള്‍ അയാളെ സ്‌നേഹിച്ചു. അങ്ങനെ അവളുടെ ഉള്ളില്‍ ഒരു മരം ജനിച്ചു. ശ്വാസംമുട്ടിക്കുന്ന അയാളുടെ ഉമ്മകള്‍, ആ മരത്തെ പേമാരി പോലെ പൊതിഞ്ഞു. ശിഖരങ്ങള്‍ പൂത്തു, തളിര്‍ത്തു. മഴയുള്ള രാത്രികളില്‍ ഗൗരി അയാളെ ചുറ്റിവരിഞ്ഞു കിടന്നു; ഈ ലോകത്തെ മറന്നു, മനുഷ്യരെ മറന്നു, ദൈവങ്ങളെ മറന്നു.
ഒരുനാള്‍ അയാള്‍ പോകുന്ന കാഴ്ച കണ്ടു ഗൗരി വാതില്‍ ചാരിനിന്നു. എന്റെ വൃക്ഷത്തിന്റെ വേരുകള്‍ ഒരു മഴയ്ക്ക് വേണ്ടി കേണു. പിന്നീട് അവ വസന്തത്തെ കാണാതെ കരിഞ്ഞുണ ങ്ങി.
പ്രഭയുടെ അന്വേഷണങ്ങള്‍ക്കൊടുവില്‍ അയാള്‍ ബനാറസിലോ മറ്റോ ജീവിക്കുന്നതായി ക?െ??ത്തി. കൂടെ ഒരു ബംഗാളി സ്ത്രീ ഉണ്ടെന്നു കേട്ടിട്ടും, വരാനിരിക്കുന്ന മഴക്കാലത്തെക്കു റിച്ച് അവ്യക്തമായെന്തോ പറഞ്ഞതല്ലാതെ, മറ്റൊന്നിനും ഗൗരിക്ക് ഉത്തരം കിട്ടിയില്ല. നാല് ചുവരുകള്‍ക്കപ്പുറത്ത് കാലം തെറ്റിപ്പെയ്യുന്ന മഴ, വാതിലുകളും ജനലുകളും ചേര്‍ത്ത ടച്ചു, പിന്നെ രഹസ്യമായി ചോദിച്ചു:
‘ഗൗരി, നിന്നെ സ്‌നേഹിച്ചു മടുത്ത് അയാള്‍ ഉപേക്ഷിച്ചു പോയതറിഞ്ഞില്ലേ..?’
മറുപടി കിട്ടാതായപ്പോള്‍ മഴ ദേഷ്യത്തോടെ പിറുപിറുത്തു: ‘അറിഞ്ഞിട്ടുണ്ടാകില്ല, കാരണം നിനക്ക് മണം എന്റെ നഷ്ടമായല്ലോ’
By : ഗ്രീഷ്മ മാത്യൂസ്
its goods. write more
good one..
നന്നായിട്ടുണ്ട്