Main Menu

മല്ലുസ് മലയാളം

ഏഴാം ക്ലാസ്സില്‍ ഭൂമിശാസ്ത്രം പഠിപ്പിച്ചിരുന്ന ഞങ്ങളുടെ അധ്യാപികയെ  രഹസ്യമായി ഞങ്ങള്‍ വിളിച്ചിരുന്നത് ‘ചിറാപൂഞ്ചി’* യെന്നായിരുന്നു’. അല്പം പൊങ്ങിനിന്നിരുന്ന അവരുടെ പല്ലുകള്‍ക്കിടയിലൂടെ തുപ്പല്‍ സദാസമയവും പെയ്തുകൊണ്ടിരിക്കും അങ്ങനെയുള്ള ഒരാള്‍ക്കിടാവുന്ന നല്ല ഇരട്ടപ്പേരല്ലേ ചിറാപൂഞ്ചി? പോരാത്തതിന് പഠിപ്പിക്കുന്നതോ ഭൂമിശാസ്ത്രവും. ഇതുപോലെ നിങ്ങള്‍ സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും അവര്‍ തിരിച്ചു നിങ്ങള്‍ക്കും ഒരുപാട് ഇരട്ടപ്പേരുകളിട്ടിട്ടുണ്ടാകാം. ഒരാളുടെ പ്രകൃതത്തിലെയോ മനോഭാവത്തിലെയോ ഏതാനും അംശങ്ങള്‍ എടുത്തുകൊണ്ട് പൂര്‍ണമായ മറ്റൊന്നിലേക്ക് ബന്ധപ്പിക്കുകയാണ് ഇരട്ടപ്പേരിടുന്നൊരാള്‍ ചെയ്യുന്നത്; മെലിഞ്ഞുണങ്ങിയ ഒരാളെ നൂലന്‍ എന്ന് വിളിക്കുന്നതുപോലെ. (എം.ടിയെ വൈക്കം മുഹ മ്മദ് ബഷീര്‍ നൂലന്‍വാസൂ എന്നു വിളിച്ചതോര്‍ക്കുക) അങ്ങനെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇരട്ടപ്പേരിട്ട് കേമനോ കേമിയോ ആയ നിങ്ങള്‍ ഈ പരസ്യം ശ്രദ്ധിച്ചിട്ടുണ്ടാകാം.

കാതുനിറയെ കേള്‍ക്കാം
മനം നിറയെ ശ്വസിക്കാം
മതിവരുവോളം സംസാരിക്കാം
സഹായത്തിന് മിംസ് നിങ്ങള്‍ക്കരികിലുണ്ട്.  

എന്താണ് ഈ മിംസ്? മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലിമിറ്റ്ഡ് എന്ന തിന്റെ ചുരുക്കരൂപം. അതായത് പൂര്‍ണമായ ഒന്നിനെ സൂചിപ്പിക്കുന്ന അംശം. ഈ അംശം മതി പൂര്‍ണത്തെ കുറിക്കാന്‍. മലയാളികളെ ‘മല്ലു’ ആക്കുമ്പോഴും സംഭവിക്കുന്നത് ഇതു തന്നെ. ഇപ്രകാരം അംശംകൊണ്ട് പൂര്‍ണത്തെക്കുറിക്കുന്ന ഈ സമ്പ്രദായത്തെ മെറ്റോ ണമി എന്ന് വിളിക്കാം.  മലയാളത്തില്‍ ഉപാദാനലക്ഷണയെന്നും.


‘നല്ല ഗോതമ്പിന്റെ നിറം ഇന്ദുലേഖയുടെ നിറം’ എന്ന പരസ്യവാചകത്തിലെ ഇന്ദുലേഖ സ്‌കിന്‍കെയര്‍ ലേപനമാണെന്ന സൂചന ലഭിക്കുന്നതും  ഉപാദാനലക്ഷണയിലൂടെ. മാത്രമല്ല ശരീരം എവിടെത്തുടങ്ങുന്നു കസവ് എവിടെ അവസാനിക്കുന്നുവെന്ന് സന്ദേഹം തോന്നിക്കുന്ന ശരീരകാന്തിയുള്ള ചന്തുമേനോന്റെ ഇന്ദുലേഖയെയും ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ത്തുപോകാം. ഇതാണ് ഉപാദാനലക്ഷണയുടെ കഴിവ്. ‘ഇ.എം.എസ്’ എന്ന മൂന്നക്ഷരവും ‘അമ്മ’ എന്ന സിനിമാപ്രവര്‍ത്തകരുടെ സംഘടനയും മെറ്റോണമികളാണ്.


ഉപാദാനലക്ഷണ അലങ്കാരവസ്തുവാണെന്ന് ധരിക്കേണ്ട. നമ്മുടെ ചിന്തയെ ഭാഷയുമായി ബന്ധിപ്പിക്കുന്ന ധൈഷണികവൃത്തിയാണത്. മനുഷ്യമനസ്സിന്റെ ജ്ഞാനാര്‍ജ്ജനപ്രവര്‍ ത്തനങ്ങളെയാണ് ധൈഷണികം (cognition) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ദ്രിയ സംവേദനം, സ്മരണ, ചിന്ത, വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധം, യുക്തിചിന്ത, അപഗ്രഥ നാത്മകചിന്ത, ശ്രദ്ധ, പൂര്‍വധാരണ തുടങ്ങിയ മാനസികവൃത്തികളാണവ. അനുഭവങ്ങളെ വിനിമയം ചെയ്യാനുള്ള ആശയങ്ങളാക്കി മാറ്റുകയാണ് ധൈഷണികവൃത്തികളുടെ പ്രധാന ധര്‍മം. ആ ധര്‍മം നിര്‍വ്വഹിക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉപാദാനല ക്ഷണ. അതിനാല്‍ വാമൊഴി വരമൊഴിഭേദം കൂടാതെ നമ്മുടെ ചിന്തയെ യാഥാര്‍ഥ്യത്തോട് അടുപ്പിക്കുവാന്‍ അനുദിനം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മെറ്റോണമി.

ഭാഷയ്ക്കുള്ളില്‍ മറ്റൊരു ഭാഷ സൃഷ്ടിച്ചുകൊണ്ട് സാമാന്യഭാഷയുടെ സ്ഥായിയായ സ്വഭാവ ത്തെയും അതിലൂടെ സാമൂഹികജീവിതത്തെയും  തകിടം മറിച്ച് പ്രതീതിയാഥാര്‍ഥ്യത്തെ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ദൃശ്യ-ശ്രാവ്യമാധ്യമങ്ങളില്‍ നിലനില്‍ക്കുന്ന ഭാഷ സൃഷ്ടിക്കുന്ന പ്രതീതിയാഥാര്‍ഥ്യത്തെ ഒട്ടൊക്കെ മറിക്കടക്കാന്‍ നമ്മെ സഹായിക്കുന്ന ഘടകം കൂടിയാണ് ഉപാദാനലക്ഷണ. ആശയങ്ങള്‍ ആവിഷ്‌കരിക്കുവാനുള്ള ധൈഷണിക തയുടെ അടിസ്ഥാനവൃത്തിയായ ഉപാദാനലക്ഷണ വാച്യാര്‍ഥത്തില്‍നിന്ന് പൂര്‍ണമായും ലക്ഷ്യാര്‍ഥത്തിലേക്ക് മാറുന്നില്ല എന്നതുകൊണ്ടാണ് പ്രതീതിയാഥാര്‍ഥ്യത്തില്‍നിന്ന് യാഥാര്‍ഥ്യത്തെ മനസ്സിലാക്കാന്‍ ഉപാദാനലക്ഷണ സഹായിക്കുന്നത്.

മെറ്റഫറും ഉപാദാനലക്ഷണയും

മെറ്റഫറും (ലക്ഷകം) ഉപാദാനലക്ഷണയും തമ്മില്‍ വ്യത്യാസമുണ്ടെന്ന്  വിലയിരുത്തുന്നുണ്ട്. അവ തമ്മിലുള്ള പ്രധാനവ്യത്യാസം താഴെ വിശദീകരിക്കുന്നു: 1. മെറ്റഫറിന്/ലക്ഷകത്തിന് സ്രോതസ്തലം, ലക്ഷ്യതലം എന്നിങ്ങനെ രണ്ട് തലങ്ങളുണ്ട്.. ലക്കോഫും ജോണ്‍സണും (1980/2003) ചേര്‍ന്നെഴുതിയ ‘Metaphor We Live by’  എന്ന പുസ്തകത്തില്‍ മെറ്റഫറിന് ഒരു അലങ്കാരത്തെക്കാള്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. മാത്രമല്ല ഭാഷാപരമെന്നതിനേക്കാള്‍ അത് സങ്കല്പനപരമാണ്. ‘അവന്റെ തലയില്‍നിന്ന് ചിന്ത പറന്നു’. ഈ വാക്യത്തിലെ സ്രോതതലം;  ‘കൂട്ടില്‍നിന്ന് ഒരു പക്ഷി പറന്നുയര്‍ന്നു’ എന്നതാകുന്നു. എന്തിനേയാണോ ലക്ഷകവത്ക്കരിക്കുന്നത് അത് ലക്ഷ്യതലം. ഇവിടെ ചിന്തയാണ് ‘പറക്കുന്നത്’. അതിനാല്‍ അത് ലക്ഷ്യതലവുമാകുന്നു.

 ലക്ഷ്യതലമെന്നത് വസ്തുവാണ്. ലക്ഷകാധിഷ്ഠിതയുക്തി പ്രവര്‍ത്തിച്ച് യുക്ത്യധിഷ്ഠിതമായ ആശയത്തെ ആവിഷ്‌കരിക്കുന്ന ഒന്നാണത്.  ലക്ഷകഭാഷയ്ക്ക് സ്രോതസ്തലത്തില്‍ വാച്യാര്‍ ഥമാണുള്ളത്. ചിലപ്പോള്‍ അതിന് രണ്ടില്‍ക്കൂടുതല്‍ ഘടകങ്ങളുമായി താരതമ്യസ്ഥിതിയും വരാം. എന്നാല്‍ ഉപാദാനലക്ഷണയ്ക്കാകട്ടെ ഒറ്റ തലമേയുള്ളൂ. വസ്തു മാത്രം. അവിടെ അടയാളപ്പെടുത്തലും ഒന്നേയുള്ളു.

ഉപാദാനലക്ഷണ

വാച്യാര്‍ഥത്തിനുപുറമേ മറ്റൊരു ആശയത്തെക്കൂടി സൂചിപ്പിക്കുന്നതാണ് ഉപാദാനലക്ഷണ എന്ന് സാമാന്യമായി പറയാം. ലക്ഷണയുടെ മറ്റൊരു തലം.  അറിവിന്റെ അടിസ്ഥാന ഘട കമായി വര്‍ത്തിക്കുന്ന സങ്കല്പനപ്രതിഭാസമാണ് ഉപാദാനലക്ഷണ സങ്കല്പനവ്യവസ്ഥയെ  ശക്തമായി ആവിഷ്‌കരിക്കുവാന്‍ ഉപാദാനലക്ഷണയ്ക്കു കഴിയും.

1. ചന്തുമേനോനെ വായിച്ചു (എഴുത്ത്) (ഇംഗ്ലീഷ് രീതിയിലുള്ള വാക്യമാണെങ്കിലും മലയാള ത്തില്‍ ധാരാളമായി പ്രയോഗിച്ചുകാണുന്നതിനാല്‍ ഉദാഹരിക്കുന്നു) 2. പത്രസമ്മേളനത്തിന് മാതൃഭൂമി വന്നില്ല (റിപ്പോട്ടര്‍). ഈ ഉദാഹരണങ്ങളില്‍ ആദ്യത്തേത് ‘ചന്തുമേനോന്റെ എഴുത്തി’നെയും രണ്ടാമത്തെത് ‘റിപ്പോട്ടറെ’യും കുറിക്കുന്നു. ഉപാദാനലക്ഷണണയ്ക്ക് സൂചക ധര്‍മമാണു കൂടുതലായുമുള്ളത്.  എങ്കിലും ഒരു കാര്യം മനസ്സിലാക്കിത്തരുന്ന ധര്‍മവും അതി നുണ്ട്.  ‘പത്രസമ്മേളനത്തിന് മാതൃഭൂമി വന്നില്ല’ എന്ന വാക്യത്തില്‍ ‘റിപ്പോട്ടര്‍ ‘ വന്നി ല്ലെന്ന് മാത്രമല്ല മറിച്ച് ആ പത്രത്തിനുള്ള പ്രാധാന്യത്തെക്കൂടി കാണിക്കുന്നുണ്ട്. മറ്റൊരു ഉദാഹരണം – ‘നല്ല തലയുള്ള ആളാണ്’ . ഇവിടെ അംശം പൂര്‍ണത്തിന്  പകരമായിനില്‍ ക്കുന്നു. വ്യാജസ്തുതിയല്ലെങ്കില്‍ അത് ‘ബുദ്ധിയുള്ള ആള്‍’ എന്ന അര്‍ഥത്തിലാണ് ഉപയോഗി ക്കുന്നത്. മുഖം നോക്കാതെ നടപടിയെടുത്തു. മറ്റൊരു ഉദാഹരണം – പാല്‍ വന്നു. ‘പാല്‍ ‘ എന്ന അംശം കൊണ്ട് ‘പാല്‍ക്കാരന്‍ ‘ എന്ന പൂര്‍ണത്തെ കാണിക്കുന്നു.

ജീവിതപശ്ചാത്തലത്തിനനുസരിച്ച് ഒരേ അംശം വ്യത്യസ്ത സാകല്യങ്ങളെ കുറിക്കുകയുമാകാം. ഉദാഹരണത്തിന് ‘വെള്ളം വന്നു’ എന്നത് കേരളത്തിലെ മലയാളികള്‍ പറയുമ്പോള്‍ സാമാന്യമായി അര്‍ഥമാക്കുക ‘പൈപില്‍ വെള്ളം’ വന്നുവെന്നായിരിക്കും എന്നാല്‍ ചെന്നൈ യില്‍ താമസിക്കുന്ന മലയാളി ‘വെള്ളം വന്നു’ എന്ന് പറയുമ്പോള്‍ നേരത്ത സൂചിപ്പിച്ച അര്‍ഥം കൂടാതെ ‘ക്യാനില്‍ കുടിവെള്ളം എത്തിക്കുന്നയാള്‍ വന്നോ’ എന്നോ ‘വെള്ളവുമായി ലോറി വന്നോ’ എന്നെല്ലാം അര്‍ഥമെടുക്കാം. ചെന്നൈയിലെ പോലെ ജലക്ഷാമമുള്ള മറ്റിടങ്ങളിലും ഇതേ അവസ്ഥയുണ്ടെങ്കില്‍ ഇതേ ഉപാദാനാലക്ഷണാര്‍ഥം തന്നെ ലഭിക്കും

മനുഷ്യജീവിതാനുഭവങ്ങളുടെ അവിഭാജ്യഘടകമാണ് ഉപാദാനലക്ഷണ. ഒരാള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തമാക്കാന്‍ ഉപാദാനലക്ഷണയ്ക്ക് കഴിയുന്നു. മനുഷ്യന്റെ സങ്കല്പനവ്യവസ്ഥയില്‍ ‘സാകല്യത്തിന് പകരം അംശം’ എന്ന നില യിലാണ് സ്ഥലത്തെ മനസ്സിലാക്കിയിരിക്കുന്നത്. അത് മറ്റിടങ്ങളിലും കാണാം. ഉദാഹര ണത്തിന് ‘ആള്‍ ‘ എന്ന പൂര്‍ണത്തെ ‘മുഖം’ എന്ന അംശം കൊണ്ട് മനസ്സിലാക്കുക എന്ന ഉപാദാനലക്ഷണാബന്ധം. അതായത് മുഖത്തിന്  സംസ്‌കാരം വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.

 1. പുതുമുഖങ്ങളെ ആവശ്യമുണ്ട്
 2. മുഖം നോക്കാതെ നടപടിയെടുത്തു
 3. മുഖം രക്ഷിച്ചു
 4. മുഖമില്ലാത്ത ആള്‍ക്കൂട്ടം

‘ആള്‍ ‘ എന്ന ‘പൂര്‍ണത്തിന്’ പകരമായിട്ടാണ് ഇവിടെ ‘മുഖം’ എന്ന ‘അംശം’ നില്‍ക്കുന്നത്. അത്രത്തോളം പ്രാധാന്യം സംസ്‌കാരം മുഖത്തിന് കൊടുക്കുന്നുണ്ടെന്നര്‍ഥം.
അതായത് ആളുകളുടെ മുഖം എന്ന ഈ ഉപാദാനലക്ഷണാബന്ധം ഭാഷയുടെ മാത്രം പ്രശ്‌ന മല്ലെന്നര്‍ഥം. ഒരു വ്യക്തിയെക്കുറിച്ചുള്ള അടിസ്ഥാനധാരണ രൂപപ്പെടുന്നത് ആ വ്യക്തി യുടെ മുഖത്തില്‍നിന്നാണ് എന്നുകൂടി  ഇത് കാണിക്കുന്നു. ‘അരോഗദൃഢഗാത്രനായ യുവാവിന് വധുവിനെ ആവശ്യമുണ്ട്’ എന്നതിന് പകരം ‘സുമുഖനായ യുവാവിന് വധുവിനെ ആവശ്യമുണ്ട്’ എന്ന മട്ടിലാണ് വിവാഹപരസ്യങ്ങളേറെയും. സൗന്ദര്യമെന്നാല്‍ മുഖസൗന്ദര്യമാണെന്ന് കാഴ്ചപ്പാടിന്റെ പ്രതിഫലനമാണിത് അതിനാല്‍ അത് മലയാളിയുടെ സാംസ്‌കാരികമനോ ഭാവത്തെകൂടി കാണിക്കുന്നുണ്ട്.

ഉപാദാനലക്ഷണ സേച്ഛാപരമോ ക്രമമില്ലാത്തതോ അല്ല. അതിന് സംസ്‌കാരത്തില്‍ ചില കൃത്യമായ ക്രമമൊക്കൊയുണ്ട്.

സംസ്‌കാരവും ഉപാദാനലക്ഷണയും

ജീവിതരീതിയുടെ വ്യത്യസ്ത ആവിഷ്‌കാരങ്ങളെ ഉപാദാനലക്ഷണ എങ്ങനെ പ്രത്യക്ഷീകരിക്കു ന്നുവെന്നിടത്താണ് അത് സംസ്‌കാരവുമായി ബന്ധപ്പടുന്നത്. സാമൂഹികചലനാത്മകത യ്ക്കനുസരിച്ച് രൂപപ്പെടുന്ന സങ്കല്പനങ്ങളെ ആവിഷ്‌കരിക്കാന്‍ ഉപാദാനലക്ഷണ ശക്ത മാണ്. ചുറ്റുപാടുകളെയും ജീവിതരീതികളെയും തദനുസൃതമായ വീക്ഷണങ്ങളും ഉപാദാനല ക്ഷണയെ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം. അംശം, ഉത്പന്നം, ഉപകരണം, ഉത്തരവാദിത്വം, സ്ഥാപനങ്ങള്‍ , സംഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുവരുന്ന ഉപാ ദാനലക്ഷണകളെ ഉദാഹരണസഹിതം വിശദീകരിക്കുകയാണിവിടെ. സംസ്‌കാരത്തെ പ്രതിനിധികരിക്കുന്നതും വ്യവസ്ഥയോടുകൂടിയതുമാണ് ഉപാദാനലക്ഷണരൂപങ്ങള്‍ .

ജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ ആവിഷ്‌കരിക്കാന്‍ ഉപാദാനലക്ഷങ്ങള്‍ക്കാകുന്നു. മാധ്യ മഭാഷയിലൂടെയും മറ്റും പൊതുഭാഷയില്‍ ധാരാളം ഉപാദാനലക്ഷണാപ്രയോഗങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്.
 
ഉത്പന്നത്തിന് പകരം ഉത്പന്നം

അവന്‍ മാരുതി വാങ്ങി (ഇത് ചിലപ്പോള്‍ ഒരു പ്രത്യേക ഉത്പന്നം മറ്റ് ഉത്പന്നങ്ങളെ കുറിക്കുന്ന തരത്തില്‍ സ്ഥായിയായി മാറുന്നുമുണ്ട്. ഉദാഹരണം സിഗരറ്റിനെ കുറിക്കാന്‍ സിസേര്‍സ് എന്ന പ്രയോഗമുള്ളത് പോലെ). വ്യക്തിയുടെ അടിസ്ഥാനജ്ഞാനം, വിശ്വാസം, ഊഹം, പ്രതീക്ഷ തുടങ്ങിയ മനശ്ശാസ്ത്രപരമായ ആശയങ്ങള്‍ ഉപാദാനലക്ഷണ വഴി ലഭി ക്കുന്ന അര്‍ഥം മനസ്സിലാക്കാന്‍ അത്യാവശ്യമാണ്. പൂര്‍വ്വാനുഭവങ്ങളില്‍നിന്ന് വെളിച്ചമുള്‍ ക്കൊണ്ട് പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇത് വ്യക്തിയെ സഹായിക്കും

 ഉപകരണം ഉപയോഗിക്കുന്ന ആളിനെ സൂചിപ്പിക്കുക

‘ബസ് പണിമുടക്ക്’ എന്നത് ബസ് ജീവനക്കാരുടെ പണിമുടക്കാണല്ലോ. നീലപെന്‍സില്‍ എന്നതു പത്രത്തിലെ എഡിറ്ററെ കുറിക്കുന്നത് മറ്റൊരു ഉദാഹരണം
 
ജനങ്ങളുടെ ഉത്തരവാദിത്വത്തെ സ്ഥാപനംകൊണ്ട് സൂചിപ്പിക്കുക:

ആ നടപടി സിണ്ടിക്കേറ്റ് അംഗീകരിച്ചു, കോടതി കല്പിച്ചു.

സ്ഥാപനങ്ങളെ സ്ഥലം സൂചിപ്പിക്കുക 

‘കോടമ്പാക്കം പ്രതിസന്ധിയിലാണ്‍. ചെന്നൈയിലെ ഒരു സ്ഥലത്തിന്റെ പേരാണ്   കോട മ്പാക്കം. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട സിനിമാകേന്ദ്രമാണത്. അതുകൊണ്ട്  സിനിമാ വ്യവസായത്തെയും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും സൂചിപ്പിക്കുവാന്‍ കോട മ്പാക്കത്തിന് കഴിയുന്നു. അതിനാല്‍ കോടമ്പാക്കാം പ്രതിസന്ധിയിലാണെന്ന് പറഞ്ഞാല്‍ സിനിമാവ്യവസായം പ്രതിസന്ധിയിലാണെന്നര്‍ഥം.

‘നിന്നെ കുതിരവട്ടത്തെക്ക് അയക്കും’
 കോഴിക്കോടുള്ളൊരു സ്ഥലത്തിന്റെ പേരാണ് കുതിരവട്ടം. അവിടെയാണ് മലബാറിലെ പ്രധാനപ്പെട്ട മാനസികാരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ‘നിന്നെ കുതിര വട്ടത്തെക്ക് അയക്കും’ എന്ന് പറഞ്ഞാല്‍ അര്‍ഥം മറ്റൊന്നാകുന്നു. ഇവിടെയും സ്ഥാപന ത്തെ സ്ഥലം കൊണ്ട് സൂചിപ്പിക്കുകയാണ്. തിരുവനന്തപുരത്തെ ‘ഊളമ്പാറ’യും ഇതേ അര്‍ഥത്തില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്.

സംഭവങ്ങളെ സ്ഥലം കൊണ്ട് സൂചിപ്പിക്കുക

‘സൂര്യനെല്ലി’, ‘കിളിരൂര്‍ ‘ എന്നീസ്ഥലങ്ങള്‍ ഇന്ന്  മലയാളികളുടെ മനസ്സില്‍ പെണ്‍വാ ണിഭത്തെ കുറിക്കുന്നവയാണ്. അതിക്രൂരമായി ലൈംഗീകചൂഷണത്തിന് ഇരയായി പെണ്‍കു ട്ടികളുടെ ഇടം എന്നര്‍ഥത്തില്‍ ഈ സ്ഥലങ്ങള്‍ കുപ്രസിദ്ധമാണ്.

കച്ചവടസ്ഥാപനം സംഭവത്തെ കാണിക്കുക- മലയാളികളെ സംബന്ധിച്ചിടത്തോളം ‘ഐസ്‌ക്രിം പാര്‍ലര്‍ ‘ എന്നതിന്  പെണ്‍വാണിഭകേന്ദ്രമെന്നുകൂടി അര്‍ഥമുണ്ട്.

സംഭവത്തെ സൂചിപ്പിക്കുവാന്‍ ഒരാളുടെ നടപടി -‘ചാക്കിരിപാസ്’ പഴയ കാലത്തെ വിദ്യാഭ്യാസമന്ത്രി നടപ്പാക്കിയ കൂട്ടത്തോടെയുള്ള ക്ലാസ്സ് കയറ്റമാണിത് ഒരേ സംഭവം കൊണ്ട് രണ്ടോ അതിലധികമോ സ്ഥലങ്ങളെ കുറിക്കുക ഉദാഹരണത്തിന്: ‘മാറാട് മറ്റൊരു കണ്ണൂര്‍ ആക്കരുത്.’ മാറാടിനെ അപേക്ഷിച്ച രാഷ്ട്രീയകൊലപാതകങ്ങള്‍ ആദ്യം നടന്നത് കണ്ണൂരാണ്. അതിനാല്‍ കണ്ണൂര്‍ എന്നാല്‍ രാഷ്ട്രീയകൊലപാതകത്തിന്റെ നാട് എന്നായി അര്‍ഥം. അതിനുശേഷമാണ് മാറാടില്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത്. അത് കണ്ണൂരില്‍ കാണുന്നതുപോലെ വളര്‍ത്തരുതെന്ന് വിവക്ഷ.

മുകളില്‍ കൊടുത്ത ഉദാഹരണങ്ങള്‍ ഒരു സമൂഹം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെയും പ്രവര്‍ത്തിക്കുന്നുവെന്നതിന്റെയും ഉദാഹരണങ്ങളാണ്. ഒന്നിന് മറ്റൊന്നിനോടുള്ള ബന്ധ ത്തിന്റെ അടിസ്ഥാനത്തില്‍ ആശയങ്ങള്‍ ഗ്രഹിക്കാന്‍ വ്യക്തിയെയും സമൂഹത്തെയും പ്രാപ്തരാ ക്കുകയാണ് ഉപാദാനലക്ഷണരൂപത്തിന്റെ സവിശേഷത. വ്യക്തിയുടെ അടിസ്ഥാ നജ്ഞാനം, വിശ്വാസം, ഊഹം, പ്രതീക്ഷ, തുടങ്ങിയ മനശ്ശാസ്ത്രപരമായ ആശയങ്ങള്‍ ഉപാദാ നലക്ഷണവഴി ലഭിക്കുന്ന അര്‍ഥം മനസ്സിലാക്കാന്‍ അത്യാവശ്യമാണ്. പൂര്‍വ്വാനു ഭവങ്ങളില്‍നിന്ന് വെളിച്ചമുള്‍ക്കൊണ്ട് പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇത് വ്യക്തിയെ സഹായിക്കും. ചുരുക്കിപ്പറഞ്ഞാല്‍ , അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍നിന്നു തന്നെയാണ് ഉപാദാനലക്ഷണയുമുണ്ടാകുന്നത്.

ഇരട്ട ഉപാദാനബന്ധം

പരസ്യദാതാക്കളുടെ കയ്യിലെ ശക്തമായ ആയുധമാണ് ഉപാദാനലക്ഷണ. ഉപാദാന ലക്ഷണ മനസ്സിലാക്കുന്നതിന് ഒരു വ്യക്തിയുടെ ധാരണ, പ്രതീക്ഷ തുടങ്ങിയ മനശ്ശാസ്ത്രപര മായ ആശയങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പൂര്‍വ്വാനുഭവങ്ങളില്‍നിന്ന് വെളിച്ചമുള്‍ ക്കൊണ്ട് പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ഇത് ഭാഷകരെ സഹായിക്കുന്നു.

1.പരസ്യങ്ങളിലെ ഭാഷ കൊണ്ട് ലഭിക്കുന്ന ഉപാദാനബന്ധം
2.പരസ്യചിഹ്നങ്ങളില്‍നിന്ന് ലഭിക്കുന്ന ഉപാദാനബന്ധം എന്നിങ്ങനെ രണ്ടു കാര്യങ്ങളെ പരിഗണിക്കുന്നതുകൊണ്ടാണ് ഇരട്ടഉപാദാനബന്ധം എന്ന് പറയുന്നത്
ഭാഷയോട് ചേര്‍ന്നുവരുന്ന  പരസ്യങ്ങിലെ  ആശയ ത്തിന് ഇരട്ടഉപാദാനബന്ധത്തില്‍ പ്രസക്തിയുള്ളു. പരസ്യങ്ങളിലെ ഉപാദാനസങ്കല്പനത്തെ മോഹന്‍ ലാല്‍ മോഡലായി വന്ന ചാരായപരസ്യത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാം. ഭാഷകൊണ്ട് ലഭിക്കുന്ന ഉപാദാനബന്ധത്തിന് ഈ പരസ്യത്തില്‍ വന്ന  വാക്യങ്ങള്‍ പരിശോധിക്കാം. ‘വൈകിട്ട് എന്താ പരിപാടി’,  എന്ന വാക്യം നില്‍ക്കുന്നത് ഉപാദാനബ ന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. വൈകുന്നേ രം/രാത്രി (എന്നുവെച്ചാല്‍ നിങ്ങള്‍ ഫ്രീയാകുമ്പോള്‍ ) കള്ള് കുടിക്കാനുള്ളതാണെന്ന് ദ്യോതിപ്പിക്കുകയാണി വിടെ.  നേരത്തെ സൂചിപ്പിച്ച ജ്ഞാനാര്‍ഥഘടനയി ലാണ് ഈ പരസ്യവാചകങ്ങള്‍ നിലനില്‍ക്കുന്നത് . ‘അന്തിക്കള്ള് മോന്തുക’ എന്ന മലയാളിയുടെ ശീല മാണ് ഇവിടെ സൂചിപ്പിക്കുന്നത്. അന്തിക്കള്ള് ‘അന്തി ക്ക് എടുക്കുന്ന’ കള്ളും ‘കുടിക്കുന്ന കള്ളു’മാണ്. മോന്തി മോന്താനുള്ളതാണെന്നര്‍ഥം. ഇവിടെ അംശത്തില്‍നിന്ന് പൂര്‍ണത്തിലേക്ക് എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഉപാദാ നബന്ധം നിലനില്‍ക്കുന്നത്. മോഹന്‍ലാല്‍ എന്ന നടന്റെ പെരുമാറ്റമാണ് ഈ പരസ്യ ത്തിലെ ചിഹ്നം. പരസ്യത്തിലെ ഭാഷ കൂടെ ദൃശ്യചിഹ്നങ്ങള്‍ സൃഷ്ടിക്കുന്ന ഉപാദാനലക്ഷ ണയും ഈ പരസ്യത്തെ സദാചാരബോധത്തിലേക്ക് നയിക്കുന്നു. ( ദക്ഷിണേന്ത്യയിലെ മദ്യവര്‍ജനസംഘടനകള്‍ ഈ പരസ്യത്തിന് എതിരെ രംഗത്തുവന്നു. കാരണം ജനപ്രിയനാ യകനായ, അതുകൊണ്ടുതന്നെ ജനങ്ങളോട് സദാചാരപരമായ ഉത്തരവാദിത്തമുള്ള മോഹന്‍ലാല്‍ മോഡലായി വന്നതാണ് ഇതിന് കാരണം. ഇത് കാണിക്കുന്നത് പരസ്യത്തില്‍ ആര് വരണം എന്നത് നിര്‍ണയാകഘടകമാണെന്നാണ്. ഈ പരസ്യത്തിലൂടെ മോഹന്‍ ലാല്‍ മദ്യസംസ്‌കാരത്തിന്റെ ഉപാദാനചിഹ്നമായതുപോലെ പരസ്യങ്ങളിലൂടെ ലൈംഗീക സംസ്‌കാരത്തിന്റെ ഉപാദാനചിഹ്നമായി മാറിയ നടനാണ് ജോണ്‍ എബ്രഹാം. ആണുങ്ങളിലെ സില്‍ക്ക് സ്മിത എന്നും ജോണിനെ വിശേഷിപ്പിക്കുന്നവരുമുണ്ട്

നേരത്തെ മദ്യത്തിന്റെ പരസ്യം നേരിട്ട് കാണിക്കാതെ അതുമായി ബന്ധപ്പെട്ട ചില ചിഹ്നങ്ങള്‍ വഴിയായിരുന്നു കാണിച്ചിരുന്നത്. ‘കിങ്ഫിഷര്‍ ‘ എന്ന മദ്യത്തെ സൂചിപ്പിക്കു വാന്‍ ‘കിങ്ഫിഷര്‍ ‘ എന്ന സോഡയുടെ പരസ്യം കാണിക്കുക. ഇത് യഥാര്‍ഥത്തില്‍ ഉപാദാനലക്ഷണയ്ക്ക് മികച്ച ഉദാഹരണമാണ്. ഉത്പന്നത്തിന് പകരം മറ്റൊരു ഉത്പന്നം കൊണ്ട് തീര്‍ക്കുന്ന ഉപാദാനബന്ധത്തിന് ഉദാഹരണംകൂടിയാണിത് ബോര്‍ദ്യു (1984) നിരീക്ഷിച്ചതുപോലെ അഭിരുചിയുടെ ഏറ്റിറക്കങ്ങള്‍ സാമൂഹികമായി നിര്‍മിച്ചെടുക്കാന്‍ പരസ്യങ്ങള്‍ക്ക് കഴിയുന്നു. പരസ്യദാതാവ് പരസ്യങ്ങളിലൂടെ  ഉത്പന്നങ്ങള്‍ക്ക് അഭിരുചിയുടെ പ്രതീകാത്മക മൂല്യം പ്രദാനം ചെയ്യുന്നത് ഉപാദാനലക്ഷണയിലൂടെയും കൂടിയാണ്. ഈ പ്രതീകാത്മകമൂല്യത്തിന്റെ ഉടമസ്ഥത വ്യക്തികളെ അഭിജാതരും ഉന്നതരുമാക്കുന്നു. ഇതിലൂടെ സംസ്‌കാരം വ്യവസായമായി മാറുകയാണ്.

അറിവ് സൂക്ഷിക്കുവാനുള്ള പാത്രമാണ് ഭാഷ. ഭാഷയും ലോകവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുവാനുള്ള ഉപാധികളില്‍ ഒന്നാണ് ഉപാദാനലക്ഷണ. അതായത് വ്യക്തിമനസ്സ് ലോകത്തെ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാകുന്നു. സത്യം എന്നത് വ്യക്തിയെയും സാഹചര്യത്തെയും ആസ്പദമാക്കി നിര്‍മിക്കപ്പെടുന്ന ആപേക്ഷികമായ കാര്യമാണെന്ന സങ്കല്പം ഇതിനുണ്ട്. കേവലസത്യത്തില്‍ വിശ്വസി ക്കുന്നില്ല. അതിനാല്‍ ആശയവിനിമയത്തില്‍ ഉപാദാനലക്ഷണയ്ക്ക് അതിയായ പ്രാധാന്യം വകവെച്ചുകൊടുക്കണം

ഉപാദാനലക്ഷണയും അധികാരവും

സമൂഹത്തില്‍ അധികാരം എങ്ങനെ രൂപപ്പെടുന്നുവെന്നും അധികാരദൂര്‍വിനിയോഗം നട ത്തുന്നത് എങ്ങനെയെന്നും അധികാരമുള്ളവര്‍ മറ്റ് സമൂഹങ്ങളുടെമേല്‍ തങ്ങളുടെ ആധിപ ത്യം ചെലുത്തുന്നത് എങ്ങനെയെന്നും  അതോടപ്പം അധികാരത്തെ  സമൂഹം എങ്ങനെ പ്രതി രോധിക്കുന്നുവെന്നും മനസ്സിലാക്കാന്‍ ഉപാദാനലക്ഷണയുടെ അപഗ്രഥനത്തിലൂടെ കഴിയും. കാരണം മനുഷ്യന്‍ ചുറ്റുപാടുകളെ മനസ്സിലാക്കുന്നത് ധൈഷണികതയുമായി ബന്ധപ്പെട്ട കാര്യമാകുന്നു. ധൈഷണികതയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് ഉപാദാനലക്ഷണ. ധൈഷണികത മനുഷ്യമസ്തിഷ്‌ക്കത്തിന്റെ കേന്ദ്രമായി മനസ്സിനെ കണ ക്കാക്കുന്നു. ചിന്ത, വീക്ഷണം, പ്രതിനിധാനം തുടങ്ങിയ ഒരു കൂട്ടം മാനസിക ധര്‍മങ്ങളാണ് ധൈഷണികത. സ്മരണയാണ് ധൈഷണികതയുടെ പ്രധാനപ്പെട്ട മറ്റൊരു വൃത്തി. ക്ഷണികമായ സ്മരണയെന്നും ദീര്‍ഘ (കാലം നിലനില്‍ക്കുന്ന) സ്മരണയെന്നും സ്മരണയെ രണ്ടായി തരംതിരിക്കാം.

വ്യക്തിപരവും ആത്മകഥാപരവും സ്മരണ ദീര്‍ഘസ്മരണയുടെ ഭാഗമാണ്. മാനസികമാതൃക – വ്യക്തിസ്മരണയില്‍ പ്രതിനിധീകരിക്കപ്പെടുന്ന ആര്‍ഥികമാനസികമാത്ര എന്നത് ഒരു വ്യവഹാരത്തിലെ സംഭവങ്ങളുടെയും സാഹചര്യങ്ങളുടെയും ആത്മനിഷ്ഠമായ പ്രതിനിധീ കരണമായിരിക്കും. പ്രദേശികാര്‍ഥത്തിന്റെ ചുവയുള്ള ഉപാദാനലക്ഷണ പലപ്പോഴും വക്താവിന്റെ വൈകാരികവും സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മാനസികമാതൃകള്‍ക്ക് അനുസരിച്ചുണ്ടാകുന്നതായിരിക്കും.

 ഭാഷ ഉപയോഗിക്കുന്ന വ്യക്തികളുടെ അനുഭവങ്ങളിലോ അവര്‍ കൊടുക്കുന്ന ആപേക്ഷി കമായ അര്‍ഥങ്ങളിലല്ല പ്രാഥമികമായി വിമര്‍ശനാത്മക ഭാഷാശാസ്ത്രപഠനം ശ്രദ്ധിക്കു ന്നത്. സ്ഥാപനങ്ങള്‍ , സംഘടനകള്‍ , സാമൂഹികപ്രസ്ഥാനങ്ങള്‍ സാമൂദായികകൂട്ടായ്മകള്‍ സൃഷ്ടിക്കുന്ന അധികാരത്തിലും അധികാരദുര്‍വിനിയോഗത്തിലും മേധാവിത്വത്തിലും കോയ്മ കളിലെല്ലാമാണ്. അതുകൊണ്ടുതന്നെ സവിശേഷവ്യവഹാരങ്ങളിലുള്ള  അടിസ്ഥാനപര മായ വ്യക്തിപരമായ മാനസികമാതൃകകള്‍ക്ക് പകരം സാമൂഹികധൈഷണികതയ്ക്ക് പ്രാധാന്യ മുണ്ട്. വ്യക്തികള്‍ പരസ്പരം വിനിമയം ചെയ്യുന്ന ജ്ഞാനം, മനോഭാവം, മൂല്യം, നിയമങ്ങള്‍ , പ്രത്യയശാസ്ത്രങ്ങള്‍ , എന്നിവയാണ് ഉപാദാനലക്ഷണയ്ക്ക് ആധാരം ഈ സാമൂഹികപ്രതിനി ധാനം വ്യക്തിപരമായി എടുക്കുന്ന നിര്‍മാണമാണങ്ങളില്‍ വ്യക്തികള്‍ പങ്കാളികളാകുന്നു. സമൂഹത്തിന്റെ വിശ്വാസം വ്യക്തിയെ സ്വാധീനിക്കാം. ഈ സ്വാധീനം ഉപാദാനലക്ഷണ യിലും പ്രകടമാകും


* ഒരു വിദ്യാര്‍ഥിനി പറഞ്ഞത്

[fbshare]

 8 Comments to മല്ലുസ് മലയാളം

 1. ധൈഷണികത എന്ന സംജ്ഞയെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്

 2. അറിവ് സൂക്ഷിക്കുവാനുള്ള പാത്രമാണ് ഭാഷ. ഭാഷയും ലോകവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുവാനുള്ള ഉപാധികളില്‍ ഒന്നാണ് ഉപാദാനലക്ഷണ. അതായത് വ്യക്തിമനസ്സ് ലോകത്തെ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാകുന്നു.

 3. മല്ലുസ് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ കുരങ്ങന്‍ എന്നാണെന്നാണ് അറിവ്. അപ്പോള്‍ കുരങ്ങന്റെ മലയാളം എന്ന് അര്‍ത്ഥമെടുക്കം അല്ലെ 🙂

 4. മലയാളത്തിലെ പറഞ്ഞ് പഴകിപ്പോയ വാക്കുകള്‍ ഇങ്ങനെ നിരവധിയുണ്ട്. താങ്കള്‍ തന്നെ വളരെയധികം ഉദാഹരണങ്ങള്‍ കാണിച്ച് തരുന്നുണ്ട്. യഥാര്‍ത്ഥ അര്‍ത്ഥവുമായി ഒരു ബന്ധവുമില്ലാത്ത എന്നാല്‍ കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഒരു ചിത്രം നല്‍കുന്ന വാക്കുകള്‍. രസകരവും ചിന്തോദ്ദീപകവുമായ ലേഖനം.

  • ഈ ലേഖനം എല്ലാവരിലും എത്തേണ്ടത് തന്നെ

 5. ഔചിത്യത്തിന് ഇവിടെ വിലയേറിയ സ്ഥാനമുണ്ടെന്നു വിശ്വസിക്കുന്നു. കാരണം വസ്തുനിഷ്ഠമായവയെ അവതരിപ്പിക്കുമ്പോഴും വ്യക്ത്യധിഷ്ഠമായവയെ സാമാന്യത്തിലേക്കു പകർത്തുമ്പോഴും അതു എത്രത്തോളം ഫലപ്രദമാണെന്ന ഒരന്വേഷണം നടന്നിരിക്കാനുള്ള സാധ്യതയുണ്ടല്ലോ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: