മലയാളം മറക്കുന്ന മലയാളികൾ
മലയാളം മറക്കുന്ന മലയാളികള്‍ എന്നുപറയുമ്പോള്‍ പെറ്റമ്മയെ മറക്കുന്ന മക്കളെന്നാണര്‍ ത്ഥം. മലയാളികളുടെ മാതൃഭാഷയായ മലയാളം ഇന്ന് മലയാളികളാല്‍ത്തന്നെ അവഗണിക്ക പ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതിന്റെ കാഴ്ചകളാണ് നമുക്ക് കാണാനാവുക. ഇതിലേറേ ആശ്ചര്യകരം മലയാളികളുടെ സ്വന്തം മാതൃഭാഷയായ മലയാളത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിച്ചത് ഈ അടുത്തകാലത്താണ് എ ന്നതാണ്. എന്നാല്‍ ഉത്തരവുകളും പരിഗണനകളുമെല്ലാം കാറ്റില്‍പ്പറത്തികെണ്ട് നമ്മുടെ ഭാഷയെ എല്ലായിടവും അവഗണിക്കുന്നതിന്റെ അനുഭവങ്ങളാണ് ഔദ്യോഗികമായിത്തന്നെ കാണാവുന്നത്.
കേരളത്തിലെ സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കി ക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറക്കി യതുതന്നെ 27/05/2011 ലാണ്. ഈ ഉത്തരവ് നടപ്പിലാ ക്കുവാനുള്ള സമീപനം കാണുമ്പോള്‍ മാതൃഭാഷയെ അവഗ ണനയില്‍ നിന്ന് അവമതിപ്പിലേക്ക് എടുത്തിടുകയാണ് അ ധികാരികള്‍ ചെയ്യുന്നതെന്നുകാണാം. മലയാളത്തിന് അധി കമായി കണ്ടെത്തേണ്ട ഒരു പീരിയിഡ് രാവിലെ സ്‌കൂള്‍ തുടങ്ങുന്നതിന് മുമ്പോ ഉച്ചയ്ക്കുള്ള ഇടവേള സമയത്തോ, സ്‌കൂള്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിച്ചോ ഐ.റ്റിയുടെ സമയം കുറയ്ക്കാതെയോ തന്നെ മലയാളം രണ്ടാം പേപ്പറി ന്റെ ഒരു പിരിയഡ് വര്‍ദ്ധിപ്പിക്കണമെന്നാണ്. അതായത് ക്ലാസ് സമയത്തിനു വെളിയില്‍ മലയാളം പഠിപ്പിക്കുവാന്‍ സമയം കണ്ടെത്തണമെന്ന് സാ രം (വേണമെങ്കില്‍ എന്ന് വ്യങ്യം) ഇതു കാണുമ്പോള്‍ മലയാളഭാഷ പാകിസ്ഥാനുമപ്പുറമുള്ള ഏതോ രാജ്യത്തെ ആളുകള്‍ സംസാരിക്കുന്ന ഭാഷയാണോ എന്നു സംശയം തോന്നുന്നവരെ കുറ്റപ്പെടുത്തുകയോ മാതൃഭാഷയെ അപമാനിക്കുന്നത് രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ ഭേദഗതി വേണമെന്നലറുകയോ ചെയ്യുന്നവരെ കുറ്റപെടുത്താനാവില്ല. ഈ ഉദ്ധ്യത മാതൃഭാഷാ പ്രണയത്തിനൊപ്പമാണ് എസ്.എസ്.എല്‍.സി ബുക്കില്‍ വിദ്യാര്‍ത്ഥിയുടെ പേര് മലയാളത്തില്‍ രേഖപ്പെടുത്തുന്നത് നിര്‍ത്തലാക്കിയതെന്നതും ശ്രദ്ധേയമാണ്.
ഇതൊക്കെ ചെയ്യുന്നതിനിടയിലാണ് നമ്മുടെ ഭാഷാപണ്ഡിത വൃന്ദങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും എല്ലാം ചേര്‍ന്നുകൊണ്ട് മലയാളത്തിനു ക്ലാസിക് പദവി ലഭിക്കണമെന്ന് മുറവിളികൂട്ടുന്നത്.
ആദ്യം ഭാഷയെ സ്വന്തമെന്നുകരുതുക
പിന്നെ ക്ലാസ്സിക്കലാക്കുക
ഇന്ന് മലയാളികളില്‍ പലര്‍ക്കും മലയാളം എഴുതുവാനോ വായിക്കുവാനോ അറിയില്ല എന്ന താണ് മലയാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. സ്വയമേ മലയാളം പഠിക്കുന്നില്ലെ ങ്കില്‍ നിര്‍ബന്ധിതമായി മലയാളം പഠിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും നമ്മു ടെ അധികാരികള്‍ അകന്നുമാറുമ്പോഴാണ് മലയാളം മലയാളികളുടെ നാവിന് വഴങ്ങാതെ വരി ക. അടുത്തകാലംവരെ കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയായി പഠിപ്പി ക്കുവാനുള്ള ശ്രമമില്ലായിരുന്നു. അതിലേറെ പരിതാപകരമാണ് കേരളത്തിലെ ചില വിദ്യാല യങ്ങളില്‍ മലയാളം സംസാരിച്ചാല്‍ നിര്‍ബന്ധപൂര്‍വ്വം വിടുതല്‍ സര്‍ട്ടിഫിക്കേറ്റ് നല്കിയിരുന്നു വെന്നുള്ളത്. ഇതെല്ലാം ഇവിടെ നടക്കുമ്പോള്‍ പണ്ഡിതവരേണ്യരും അധികൃതരുമൊക്കെ ഇവിടെ എന്തെടുക്കുകയായിരുന്നു എന്ന ചോദ്യം വരുന്നത് സ്വാഭാവികം. ഇത്തരം സന്ദര്‍ഭങ്ങ ളില്‍ നാം തമിഴന്റേയും കന്നടക്കാരന്റെയുമൊക്കെ മാതൃഭാഷാ സ്‌നേഹത്തെ, ഭാഷാഭിമാന ത്തെ നമിക്കുകതന്നെ വേണം. അവര്‍ക്ക് മാതൃഭാഷ ജീവനില്‍ നിന്നും ജീവിതത്തില്‍ നിന്നും വേറിട്ടതല്ല.
നാം മലയാളികള്‍ മാതൃഭാഷയെ ജീവതത്തോട് ചേര്‍ത്തു നിര്‍ത്തി ഊറ്റം കൊള്ളുന്നത് ‘എനി ക്ക് മലയാലം റെറ്റ് ചെയ്യാനോ, റീഡ് ചെയ്യാനോ അരിയില്ല’ എന്നഭിമാനിച്ച് കൊണ്ടാണ്. ദൃശ്യ മാധ്യമങ്ങളിലൂടെ പേരെടുത്ത ചിലയാളുകള്‍ മലയാളം പറയുന്നതുതന്നെ മലയാളത്തെ ഇംഗ്ലീഷില്‍ എഴുതി മലയാളത്തില്‍ ഉച്ചരിച്ചാണ് എന്നതറിയുമ്പോള്‍ ചുരുങ്ങിയ പക്ഷം നാം ഒന്നു ഞെട്ടേണ്ടതെങ്കിലുമാണ്. മറിച്ച് നാം ചെയ്യുന്നത് അത്യധികം ആരാധനയോടെ അവരു ടെ വാക്‌സാമര്‍ത്ഥ്യത്തെ വാനോളം പുകഴ്ത്തുകയാണ്. മലയാള ലിപികളും വാക്കുകളും അര്‍ ത്ഥങ്ങളുമൊക്കെ വക്കൊടിഞ്ഞും വലിഞ്ഞുനീണ്ടും വികലമാകുന്നതിന്റെ വേദനയുടെ അസ്വ സ്ഥത നമ്മുടെ മനസ്സിനെ മഥിക്കുന്നില്ല. ഇത് ജുഗുപസാവഹമാണ്. ആത്യന്തികമായി മാപ്പര്‍ഹിക്കാത്ത കുറ്റവും.
മാധ്യമങ്ങളുടെ ആധിക്യവും ആധിപത്യവും നമ്മുടെ ഭാഷയുടേയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയെ സഹായിക്കേണ്ടതാണ്. എന്നാല്‍ അവ മഹത്തായ നമ്മുടെ ഭാഷയ്ക്കും സംസ്‌കാര ത്തിനും മീതെ അധിനിവേശം നടത്തുകയാണ് ചെയ്യുന്നത്. ഭാഷയുടെ ഉപയോഗവും ഉച്ചാരണ വും മുതല്‍ എല്ലാം നമ്മള്‍ അറിഞ്ഞുകൊണ്ടുതന്നെ ആംഗലേയവത്കരിക്കുകയാണ്. അവി ടെ നമ്മുടെ ഭാഷയുടെ മഹത്വം അവഗണിക്കപ്പെടുകയാണ്. നമ്മള്‍ നമ്മുടെ മലയാളത്തെ ഇംഗ്ലീഷിലാക്കി സ്വന്തം സ്വത്വങ്ങള്‍ നഷ്ടപ്പെടുത്തുന്നു. അതിന് ദൃശ്യമാധ്യമങ്ങള്‍ അവറ്റ കളെക്കൊണ്ടാവോളം സൗകര്യങ്ങളൊരുക്കുന്നു. അപ്പോഴും മലയാളത്തിലെ മാധ്യമങ്ങളുടെ എണ്ണത്തില്‍ നാം ഊറ്റം കൊള്ളുന്നു.
മലയാളത്തിലെ ഏറെപ്രശസ്തമായ കൃതി ‘ഒരാള്‍കൂടി കള്ളനാകുന്നു’ എന്നത് ഇത്തരക്കാര്‍ പറ യുമ്പോള്‍ ഒരല്‍കൂടി കല്ലനാകുന്നു എന്നാകുന്നു. ഇങ്ങനെ പറയുന്നവര്‍ മലയാളിയല്ലെങ്കില്‍ നമുക്ക് പൊറുക്കാം, മലയാളിയാണെങ്കില്‍ വെറുക്കുക തന്നെ വേണം.
ഇത്തരുണത്തില്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ണ്ട് സായിപ്പടക്കമുള്ള പരദേശിസായിപ്പന്‍മാരെ നാം നമിക്കണം. അവരിവിടെയെത്തി എന്തും സുദൃഢമായി പറയുവാന്‍ വഴക്കമുള്ള നാവുള്ളവരാ യി മലയാളം പഠിച്ച് ഭാഷയ്ക്ക് വ്യാകരണവും നിഘണ്ടുവും രചിച്ചവരാണല്ലോ. അപ്പോഴാണ് നാം മലയാളികള്‍ വഴക്കമുള്ള ഭാഷയെ വഴുവഴുപ്പുള്ളതാക്കി നാക്കില്‍ നിന്ന് വഴുതി ഉച്ചരിച്ച വികലമാക്കുന്നത്. എന്നിട്ട് മുഴത്തിനു മൂന്നുറുതവണ മാതൃഭാഷാ സ്‌നേഹം പ്രസംഗിക്കുകയും ചെയ്യും.
അത്തരക്കാരുടെ ഭാഷാഭിമാനം പ്രസംഗത്തിന് വാക്കുകള്‍ ഒരുക്കാനുള്ള ജാള്യം മറ യ്ക്കാനാണ്. മറ്റുള്ളവര്‍ നമ്മുടെ ഭാഷയെ ദ്രാവിഡ തനിമയും പാരമ്പര്യവും, അതിലേറെ ക്ലാസി ക്ക് കൃതികളുടെ മാതൃസാങ്കേതമായും കാണുമ്പോള്‍ മലയാളികള്‍ ഭാഷയെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ഇതിങ്ങനെ തുടര്‍ന്നാല്‍ മലയാളത്തെ മാതൃസ്‌നേഹത്തിന്റെ അമ്മിഞ്ഞപ്പാല്‍ മധുരം പോലെ ഹൃദയത്തിലും നാവിലും ഊറിനടന്നിരുന്ന കാവ്യ ചക്രവര്‍ ത്തിമാരായ വള്ളത്തോളും, ഇടശ്ശേരിയും, പി. കുഞ്ഞിരാമന്‍ നായരും കഥാസാമ്രാജ്യത്തിലെ നിത്യ വിസ്മയങ്ങളായ തകഴിയും, ബഷീറും, കേശവദേവുമൊക്കെ, മലയാളഭാഷയെ വികൃത വും വികലവുമാക്കുന്ന ആധുനിക മലയാളിയുടെ മിഥ്യാഭിമാനത്തെ വാക് ഗദകൊണ്ട് അടിച്ചു വീഴ്ത്തുവാന്‍ പുനര്‍ജനിക്കും, ഉറപ്പ്.
ആശയവിനിമയത്തിന് മാതൃഭാഷയായ മലയാളം ഉപയോഗിക്കുമ്പോഴും മുഴത്തിനു മുന്നൂറു വീതം ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ച് തന്റെ ലോകവിജ്ഞാനം പ്രകടിപ്പിക്കുന്നവരായി മലയാളി മാറിക്കഴിഞ്ഞു. നമുക്ക് സ്വന്തമായി ഒരു ഭാഷയുള്ളപ്പോള്‍ അതിനെ സ്ഥാനത്തും അസ്ഥാനത്തും അവഹേളിക്കുന്നവരായി നാം മാറുമ്പോഴാണ് നമ്മുടെ മാതൃഭാഷ മരിക്കുമോ എന്ന ആശങ്ക നാം പങ്കുവയ്‌ക്കേണ്ടത്. അമ്മയുടെ മുലപ്പാലിനൊപ്പം മലയാളിയിലുണ്ടായ കേരളീയതയാണ് മലയാളം. മലയാളത്തെ മറക്കുന്നത് പെറ്റമ്മയെ മറക്കുന്നതിന് തുല്യമാണ്. നമുക്ക് എന്തെല്ലാമുണ്ടെന്നുപറഞ്ഞാലും നാം എന്തെന്തുനേടിയെന്നിരുന്നാലും നമ്മുടെ മാതൃ ഭാഷയെ സ്‌നേഹിക്കുന്നവരല്ലെങ്കില്‍ അതിലധികം പോരായ്മയില്ലെന്നറിയണം. അതി നര്‍ത്ഥം നാം ഭാഷാഹങ്കാരികളാകണമെന്നല്ല. ഭാഷാഭിമാനികളാകണമെന്ന് തന്നെയാണ്! ലോകസാഹിത്യത്തിലെ എക്കാലത്തെയും ക്ലാസ്സിക്കുകളില്‍ ചിലവ നമ്മുടെ തകഴിയുടേയും ബഷീറിന്റെയും പൊറ്റക്കാടിന്റെയും മറ്റും കൃതികളാണെന്നതില്‍ എന്തേ മലയാളികള്‍ അഭി മാനമുള്ളവരായി മാറാത്തത്. നമ്മുടെ കൊച്ചുഭാഷയില്‍ നിന്നു എത്രയെത്ര കൃതികളാണു മറ്റ് ലോക ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിലെല്ലാം ഊറ്റം കൊണ്ട് നാം സങ്കുചിത ഭാഷാഭിമാനികളായി മാറണമെന്നല്ല. ഇംഗ്ലീഷ്ടക്കം എല്ലാ ഭാഷകളും നാം പഠിക്കുകയും പറയുകയും ചെയ്യുക. അത് അഭിമാനമായി കരുതുക.
സങ്കുചിത മാതൃഭാഷാഭിമാനം അപകടകരമാണ്. മാതൃഭാഷാഭിമാനം ആവശ്യത്തിനില്ലെ ങ്കില്‍ അപമാനകരവും, നാം മറ്റെല്ലാഭാഷകളെയും പഠിക്കുകയും പറയുകയും ചെയ്യുമ്പോള്‍ ഒന്നോര്‍ക്കുക. നമ്മുടെ ഭാഷ പഠിക്കുവാന്‍ നമ്മളേയുള്ളു. നാം അതു പഠിക്കുകതന്നെവേണം. മാതൃഭാഷയ്ക്കുവേണ്ടിയുള്ള നമ്മുടെ ‘ഭാഷ’ തെളിമയുള്ളതും ഒരുമയുള്ളതുമായിരിക്കണം. അത് ഹൃദയത്തില്‍നിന്നുള്ള ഭാഷയുമായിരിക്കണം. പലപ്പോഴും ഭാഷയെക്കുറിച്ചുള്ള ഉത്ഘണ്ഠ കള്‍ ഉപരിപ്ലവങ്ങളായ ഉത്‌ഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള കേവലപ്രഘോഷണങ്ങളായി തീരുന്നു എന്നുള്ളതാണ് നമ്മുടെ വല്ലായമ.
2013 മെയ് മാസം 23 ന് നമ്മുടെ മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചു. പണ്ഡിതനും കവിയും ഭരണ നിപുണനുമായ ശ്രീ. കെ. ജയകുമാര്‍ തലവനായി മലയാള സര്‍വ്വകലാശാല യും നിലവില്‍വന്നു. യുനസ്‌കോയുടെ ശ്രേഷ്ടഭാഷാ പട്ടികയില്‍ മലയാളത്തിന് പതിനാറാമ ത്തെ സ്ഥാനമുണ്ട്. ഇത്രമാത്രം ഭാഷകളുള്ള ഈ ലോകത്തില്‍ നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠഭാഷക ളില്‍ പതിനാറാം സ്ഥാനമുണ്ട് എന്നത് അത്യാഹ്‌ളാദവും അഭിമാനവും നല്കുന്നതാണ്. ഇന്ത്യന്‍ ഭാഷകളില്‍ സംസ്‌കൃതം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകള്‍ക്കൊപ്പം നമ്മുടെ ഭാഷ മല യാളവും ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് ഏതൊരു മലയാളിക്കും ആത്മാഭിമാനമുണ്ടാക്കേണ്ടതാണ്. എന്നാല്‍ എന്റെ മോന്‍/മോള്‍ക്ക് മലയാളം അറിയില്ല എന്ന അഭിമാനപൂര്‍വ്വം പറയുന്ന രക്ഷിതാക്കള്‍ മനസ്സിലാക്കണം കാലാന്തരത്തില്‍ ആ മക്കള്‍ വളര്‍ന്ന് അവര്‍ക്ക് അമ്മയേയും അച്ഛനേയുമറിയില്ലെന്നു പറയുന്നവരായി വളരു മെന്ന്. അതൊരുതിരിച്ചറിവായി ഒരു തിരുത്തലായി മനസ്സിലുണ്ടാകണം.
ഈ ഭാഷ എന്റെ നാവി ലൂറുന്നത് ഹൃദയത്തില്‍നിന്നിറങ്ങിയാവണമെന്ന് മലയാളി അഭിമാന പൂര്‍വ്വം പ്രതിജ്ഞചെയ്യണം.
മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയപ്പോള്‍ അവാര്‍ഡ് സ്വീക രണത്തിനായി കവി ഡല്‍ഹിയിലെത്തി. അവാര്‍ഡ് സ്വീക രണത്തിനുശേഷം കൈപ്പറ്റു രസീതില്‍ അദ്ദേഹം അഭിമാ നപൂര്‍വ്വം മലയാളത്തില്‍ പേരെഴുതി ഒപ്പിട്ടു. എന്നാല്‍ കൈയ്യൊപ്പ് ഇംഗ്ലീഷില്‍ വേണമെന്ന് കാര്യദര്‍ശി ഉദ്യോ ഗസ്ഥന്‍ ശഠിച്ചപ്പോള്‍ ഭാഷാഭിമാനം കൊണ്ട് ആ കവി പൊട്ടിത്തെറിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.
‘ഈ ഭാഷകൊണ്ടാണ് ഞാനിവിടെയെത്തിയത്. ഈ ഭാഷ വേണ്ടെങ്കില്‍ നിങ്ങളുടെ നക്കാപ്പിച്ച കാശെനിക്കും വേണ്ട.’
കവിയുടെ കത്തിജ്വലിക്കുന്ന ഭാവവും വാക്കുകളും അധികൃതരുടെ പിടിവാശികളഞ്ഞുവെന്നുമാ ത്രമല്ല. അവര്‍ കവിയോട് മാപ്പിരക്കുകയും ചെയ്തു.
ചുരുങ്ങിയപക്ഷം നമ്മുടെ ഭാഷക്കുവേണ്ടി നാം വാശിപിടിക്കുക. തീര്‍ച്ചയായും നാം മഹത്താ യൊരു ഭാഷയുടെയും സംസ്‌കാരത്തിന്റെയും നേരവകാശികളാണെന്നും. നാം അതിന്റെ സംരക്ഷകരും പരിപോഷകരും കാവല്‍ക്കാരുമായി മാറുകതന്നെവേണം.
പുലരുക മലയാളമേ.
വളരുക മലയാളമേ.
നമിക്കുന്നുനിന്നെ
ഞാനെന്നമ്മയേപ്പോല്‍.
വിശ്വൻ പടനിലം
Good article 👍
മലയാള ഭാഷയുടെ മഹത്വം എന്ന വിഷയത്തിൽ ഒരു പ്രസംഗം വേണം
Good article sir
മലയാളം മറക്കാതിരിക്കാൻ അല്ലെങ്കിൽ മലയാളഭാഷാ സ്നേഹം വളർത്താൻ ആധുനീക വിദ്യാഭ്യാസം വേണ്ട എന്ന് വക്കേണ്ട ആവശ്യമൊന്നുമില്ല. മലയാളം മാത്രം പഠിപ്പിക്കുന്ന സ്കൂളുകളേക്കാൾ മലയാളം പഠിപ്പിക്കുന്നത് നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് എന്നാണ് തോന്നിയിട്ടുള്ളത്. അതോടോപ്പം തന്നെ മറ്റ് ഭാഷകൾ കൂടി കുട്ടികൾ സ്വായത്തമാക്കുന്നു.
കുട്ടികൾ മലയാളം വായിക്കുവാൻ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്. നല്ല സാഹിത്യ സൃഷ്ടികൾ തന്നെയാണ് ഒരു വ്യക്തിയെ ഭാഷയോടടുപ്പിക്കുന്നത്. വായനയോട് കുട്ടികളെ അടുപ്പിക്കണം. മുകളിൽ ആരോ പറഞ്ഞ പോലെ നല്ല സാഹിത്യരചനകൾ ഇല്ല എന്ന അഭിപ്രായമൊന്നും എനിക്കില്ല. പ്രത്യേകിച്ചും കുട്ടികൾക്കുള്ള സാഹിത്യ രചനകൾ വളരെയധികം ഉണ്ടാകുന്ന ഇക്കാലത്ത്.
മലയാളം നഷ്ടപ്പെടുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദികൾ ഇപ്പോഴത്തെ അച്ഛനമ്മമാർ തന്നെയാണ്. വീട്ടിൽ മലയാളം തന്നെ സംസാരിക്കുക. നല്ല ബുക്കുകൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കുക. സ്വന്തം സംസ്കാരവും ഭാഷയും എങ്കിലും മനസ്സിലാക്കുകയോ അതിനെ സ്നേഹിക്കുകയോ ചെയ്താലെ ജീവിതത്തിൽ മറ്റേതെങ്കിലും സംസ്കാരത്തെ ഉൾക്കൊള്ളാനും , അവരെയും അംഗീകരിക്കാനും ഊകെ സാധിക്കു.
കുട്ടികളെ പുസ്തകങ്ങളുടെ കൂട്ടുകാരാക്കുക എന്നത് ഒരോ മാതാപിതാക്കളുടെയും കടമയാണ്.
@ Short Story Lover
Please remember what happened to the New Generation Poems
What short story writer said is OK. Like New generation Cinema, the New generation story is required. But Just remember what happened to the New Generation Poems…
There are many story books in new styles from fresh authors. But most of the readers are still behind the known authors. Even they don’t like their books, they are buying it. And the new writers are getting ignored.
കാലത്തിനനുസരിച്ച് ഭാഷയും സംസ്കാരവും മാറും . അതില്‍ അസ്വഭാവികമായി ഒന്നും ഇല്ല. കേരളത്തിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും മലയാളം അറയാതോന്നുമില്ല . അവര്‍ക്ക് അവരുടെതായ രീതി ഉണ്ട്. ആ രീതി തെറ്റാണെന്ന് പഴയ തലമുറയ്ക്ക് തോനുന്നത് സ്വാഭാവികമാണ്. ഭാഷയുടെ ലഘൂകരണം ലോകത്തിലെ എല്ലാ ഭാഷകള്‍ക്കും സംഭവിച്ചു കിണ്ടിരിക്കുന്നുണ്ട് , അത് സാഹിത്യത്തിലും കണ്ടു തുടങ്ങി. പുതിയ തലമുറയെ മലയാളം പഠിപ്പിക്കല്‍ അവര്‍ക്കുവേണ്ടി നല്ല സാഹിത്യശ്രിഷ്ടികള്‍ ഉണ്ടാവണം , അത് യുവാക്കളെ ലക്‌ഷ്യം വച്ചുല്ലതാകണം , അവരുടെ കഥകളാകണം. ആ കഥകള്‍ അവര്‍ മലയാളത്തിലൂടെ വായിക്കുബോള്‍ അവര്‍ മലയാളം പഠിക്കും. മലയാളത്തിലെ മിക്ക എഴുത്തുകാരും ഇപ്പോഴും പഴയ രീതികളില്‍ എഴുതികൊണ്ടിരികുന്നവരാന് . ഞാന്‍ പറഞ്ഞു വരുന്നത് മലയാള സാഹിത്യം പുതിയ തലമുരയ്കൊത് മാറിയാല്‍ മാത്രമേ തങ്ങള്‍ പറഞ്ഞ ഈ പ്രശ്നം പരിഹരിക്കാന്‍ പറ്റൂ.
മലയാളികൾക്ക് മലയാലം എന്ന് പറയാനാണല്ലോ ഇഷ്ടം. മക്കൾ മല്യാലം അരിയില്ല എന്ന് പറയുന്നത് അഭിമാനമായിക്കരുതുന്ന മാതാപിതാക്കൾ. ഇപ്പോൾ മലയാളത്തേക്കാൾ കൂടുതൽ നമ്മുടെ ആളുകൾ സംസാരിക്കുന്നത് ഹിന്ദി ആണെന്ന് തോന്നുന്നു :). പണിയെങ്കിലും നടക്കണ്ടെ.
തമിഴന്റെ ഭാഷാസ്നേഹത്തിന്റെ പത്തിലൊന്നെങ്കിലും മലയാളിക്കുണ്ടായാൽ ഭാഷ രക്ഷപെടും
ആദ്യം ഭാഷയെ സ്വന്തമെന്നുകരുതുക
പിന്നെ ക്ലാസ്സിക്കലാക്കുക
abhiprayam kollam
[…] മലയാളം മറക്കുന്ന മലയാളികൾ […]
nalla arivu nalkunnu