Main Menu

മരത്തേക്കാള്‍ വലിയ കൊമ്പുകള്‍

Usman Iringattiriമരത്തേക്കാള്‍ വലിയ കൊമ്പുകള്‍ , അമ്പലത്തെക്കാള്‍ വലിയ പ്രതിഷ്ഠ , എന്നൊ ക്കെ കേട്ടിട്ടില്ലേ? അത് പോലെ എന്റെ ചില ചെറിയ പോസ്റ്റുകള്‍ക്ക്‌ കിട്ടിയ ‘വലിയ ‘കമന്റുകള്‍ ഒരു പൊതു വായനക്ക് സമര്‍പ്പിക്കുന്നു.

എനിക്ക് തോന്നുന്നത് പോസ്റ്റ്‌ എഴുതുന്നതിലേറെ കഴിവും സിദ്ധിയും പ്രത്യുത്പന്നമതിത്വവും ക്ഷമയും വേണ്ടത് കമന്റ് എഴുതാനാണ് . പോസ്റ്റ്‌ എത്ര മിനുക്കാനും തിളക്കം കൂട്ടാനും വെട്ടാനും തിരുത്താനും ഒക്കെ സാവകാശം ഉണ്ട് . പക്ഷെ കമന്റിന്റെ കാര്യം അങ്ങനെയല്ല. ഓണ്‍ ദി സ്പോട്ട് ആണ് എഴുതേണ്ടത്. അത് കൊണ്ട് പോ സ്റ്റിനു കൊടുക്കുന്നതിലേറെ മാര്‍ക്ക് ഞാന്‍ കമന്റിനു ആണ് കൊടുക്കുക .

പിന്നെ കമന്റ് തൊഴിലാളികള്‍ എന്നൊക്കെ പറഞ്ഞ് തമാശയ്ക്ക് പോലും അവരെ കളിയാക്കാന്‍ ഞാനില്ല . കമന്റുകള്‍ എഴുത്തിന്റെ ജീവവായു ആണ്. ആ നിലക്ക് പോസ്റ്റിനേക്കാള്‍ ഒരു പണത്തൂക്കം മുന്‍പില്‍ തന്നെയാണ് കമന്റിന്റെ സ്ഥാനം . ഇവിടുത്തെ രീതി പോസ്റ്റ്‌ മീതെയും കമന്റ് കീഴെയും ആയതു കൊണ്ട് അങ്ങനെ ഒരു ചിന്താഗതി വരുന്നു എന്നേയുള്ളൂ. ചില പോസ്റ്റുകളും അതിനു കിട്ടിയ ചില കമന്റുകളും കാണുമ്പോള്‍ ഈ കമന്റ് ആണ് മീതെ വരേണ്ടത് പോസ്റ്റ്‌ താഴെ പോകേണ്ട താണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

എഴുതി തെളിയണം എന്ന് ആഗ്രഹമുള്ള ആര്‍ക്കും അതിനു പറ്റിയ നല്ല ഒരു അവസരം ആണ് കമന്റ് എഴുത്ത് . നമുക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളോട് നമ്മുടെ ഭാഷയില്‍ പ്രതികരിക്കുക . വെറും ‘ഹായ് പൂയ് കൂയ് …’ എന്ന് പറയാതെ വിഷയവുമായി ബന്ധപ്പെട്ടു നമുക്ക് വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ അത് കമന്റ് ആയി എഴുതുക. എന്നിട്ട് അത് കൊള്ളാം എന്ന് തോന്നിയാല്‍ കുറച്ചു ലൈക്‌ ഒക്കെ കിട്ടിയാല്‍ അത് നമ്മുടെ വാളില്‍ പോസ്റ്റ്‌ ചെയ്യുക. എങ്കില്‍ ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ ‘ എന്ന് പറഞ്ഞ പോലെ നമുക്കുമാകാം ‘പോസ്റ്റീശ്വരന്‍ ‘..

പോസ്റ്റും മികച്ചത് എന്ന് എനിക്ക് തോന്നിയ കമന്റുകളും

പോസ്റ്റ്‌ :

മലയുടെ പുറം
മലപ്പുറം
നന്മയുടെ ഇപ്പുറം
മലപ്പുറം
വെണ്മയുടെ മറുപുറം
മലപ്പുറം
ഒരുമയുടെ മാറിടം
മലപ്പുറം
ചിലര്‍ക്ക് മലപ്പുറം
കലഹപ്പുറം
ലഹളപ്പുറം
അനുഭവസ്ഥര്‍ക്ക് മലപ്പുറം
സ്നേഹപ്പുറം
ഹൃദയം തൊടുന്നൊരു
മമതപ്പുറം
അപ്പുറവും ഇപ്പുറവുമില്ലാതെ
‘സോദരത്വേന വാഴുന്ന’
മാതൃകപ്പുറം !!

** ഏതെങ്കിലും അപക്വമായ ഒരു പ്രസ്താവനയുടെ പേരില്‍ ഒരു പ്രദേശത്തെ മൊത്തം ആക്ഷേപിക്കല്ലേ സുഹൃത്തേ, അത് അവിടെ സ്നേഹത്തോടെ, സൌഹാര്‍ദ്ദത്തോടെ, പരസ്പര വിശ്വാസത്തോടെ ജീവിക്കുന്ന ‘മനുഷ്യരെ’ മൊത്തം അവഹേളിക്കുന്നതിന് തുല്യമല്ലേ ?

Arjun A Bhaskaran

മലപ്പുറത്തുകാരുടെ നിര്‍മ്മല സ്നേഹം അറിഞ്ഞു വളര്‍ന്നവനാണു ഞാന്‍. നല്ലതും ചീത്തയും എല്ലായിടത്തുമുണ്ട്‌. ഏതെങ്കിലും നാട്ടില്‍ ഒരു പുരുഷന്‍ സ്ത്രീയെ പീഡിപ്പിച്ചാല്‍ എല്ലാ പുരുഷന്മാരും കാമഭ്രാന്തന്മാര്‍ ആണെന്നു പറയുന്ന പോലെയാണിതും. ഇന്നലെ യൂത്ത്‌ ലീഗിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ ഞാനും ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അത്‌ രാഷ്ട്രീയമായ ഒരു പോസ്റ്റ്‌ ആയിരുന്നില്ല. മലപ്പുറം എന്നാല്‍ ലീഗ്‌ ആണെന്നും, ഞങ്ങള്‍ വിചാരിക്കുന്ന പോലെയെ എല്ലാം നടക്കൂ എന്നും ഉള്ള അവരുടെ ധാര്‍ഷ്ഠ്യത്തിനെതിരെ ആയിരുന്നു. എന്നു കരുതി എല്ലാ ലീഗുകാരും മോശമാണെന്ന അഭിപ്രായവും എനിക്കില്ല. ലീഗ്‌ പ്രവര്‍ത്തകരായ ഒരു കൂട്ടം നല്ല സുഹൃത്തുക്കളും എനിക്കുണ്ട്‌.

സൗഹൃദങ്ങളില്‍ ജാതിമതപാര്‍ട്ടികളാല്‍ അതിര്‍ത്തിയിട്ടാല്‍ പിന്നെന്ത്‌ മനോഹാരിത!!

Muhammed Ibraheem Edakangattil

കുഞ്ഞാലിക്കുട്ടിയും വി.എസും തമ്മിലുള്ള പ്രശ്നം അവര്‍ തീര്‍ത്തോളും. യൂത്ത്‌ ലീഗുകാര്‍ പറഞ്ഞത്‌ അവരുടെ അഭിപ്രായം, അല്ലാതെ മലപ്പുറത്തിന്റെ അഭിപ്രായമല്ല. ലീഗനും കമ്മ്യൂണനും ബിജെപിയും അല്ലാത്ത കുറെ മനുഷ്യന്മാരുണ്ട്‌ മലപ്പുറത്ത്‌ .. അത് വന്ന് കാണു..

പോസ്റ്റ്‌ :

ശരീരം നിറയെ
മുള്ളുകളുണ്ടായിട്ടും
നീയെന്തെയിങ്ങനെ
വെറുമൊരു
തൊട്ടാവാടിയായി?!

Asjas Vnb

രണ്ടു കണ്ണും
രണ്ടു കയ്യും
രണ്ടു കാലും
ഭീമാകാരമായ
ഒരു ശരീരവും നിനക്കുണ്ട്‌
എന്നിട്ടും നീയെന്തേ
ഒരു ലോല ഹൃദയനായി എന്നെപ്പോലെ !!!

Jalal Rehman

ഞാന്‍ അഹങ്കാരി അല്ല. ആരുടെയം മെക്കിട്ടു കയറാറില്ല. അങ്ങോട്ട്‌ ചെന്ന് ഉപദ്രവിക്കാറില്ല ഉപദ്രവി ക്കാന്‍ വരുന്നവരോട് താണ് വീണു അപേക്ഷിക്കും എന്നിട്ടും ഉപദ്രവിക്കുന്നവര്‍ക്ക് ദൈവ ശിക്ഷ അതാണ് എന്റെ മുള്ളുകള്‍

പോസ്റ്റ്‌ :

പ്രവാസിയല്ലാത്ത ആര്‍ക്കും തീരെ കേട്ടുകൂടാത്തതും
പ്രവാസികളായവര്‍ക്ക് തിരിച്ചും മറിച്ചും
മറിച്ചും തിരിച്ചും കേട്ടാലും പറഞ്ഞാലും
എഴുതിയാലും വായിച്ചാലും
മതിവരാത്തതുമായ ഒരു വൈകാരികതയാണ് ”പ്രവാസ കഥകള്‍ “

Zakeer Hussain

എല്ലാ ദുഖങ്ങളും ഉള്ളിലൊതുക്കി പുറമേ സന്തോഷം അഭിനയിച്ച്, വേണ്ടപെട്ടവർക്കെല്ലാം താങ്ങായി, ദുര ന്തങ്ങൾ താണ്ടി അവസാനിക്കാത്ത പ്രവാസം തുടരുന്നു .. പ്രവാസിയും പ്രവാസവും അവസാനിക്കുന്നില്ല.

Hameed Vadakkayil Vadakkekad

സ്വന്തമായി വീടില്ലാതെ മറ്റുള്ളവരുടെ വീടിന് വേണ്‍ടി സഹായിക്കുന്നവന്‍…സ്വന്തം മക്കളെ കെട്ടിക്കാതെ മറ്റുള്ളവരുടെ മക്കളെ കെട്ടിക്കാന്‍ സഹായിക്കുന്നവന്‍…സ്വന്തം ജീവിതംനോക്കാതെ മറ്റുള്ളവരെ ജിവിപ്പി ക്കുന്നവന്‍ പ്രവാസി. ആലോചിച്ചു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും പ്രവാസിയുടെ പ്രയാസത്തെ കുറിച്ച്

പോസ്റ്റ്‌ :

‘ഫേസ് ബുക്കിലെ കവികള്‍ ‘ ക്ക് എന്താ കൊമ്പുണ്ടോ ?

Saijith Kandoth

പ്രാസപരിപാടി തെല്ലൊന്നുമല്ല നല്ല കവിതകളെ സാധാരണക്കാരില്‍ നിന്നും അകറ്റിയത്. അതില്‍ നിന്നും ഉണ്ടായ തിരിച്ചറിവ് ആണ് എല്ലാവര്‍ക്കും മനസില്‍ ആവുന്ന രീതിയില്‍ ഉള്ള കവിതകളുടെ വരവ്. കൂടാതെ കേസറ്റ് കവിതകള്‍ ആണ് സത്യത്തില്‍ കുറച്ചു കൂടി ജനങ്ങളിലേക്ക് കവിതകളെ അടുപ്പിച്ചത്, അതിനു ദാഹരണം ആണ്, എല്ലാരും മൂളി നടക്കുന്ന നാരാണത്ത് ഭ്രാന്തന്‍ എന്ന കവിത. ശ്രീ സാക്കീര്‍ ഹുസ്സയിന്റെ കമന്റ് വളരെ പ്രസക്തമാണ് വിഷയ ദാരിദ്ര്യം കൊണ്ടാണോ എന്നറിയില്ല ചില വിഷയങ്ങളില്‍ മാത്രം കവിത ഒതുങ്ങി പോകുന്നുണ്ടോ എന്നൊരു സംശയം ഉണ്ട്. അതിനൊരു അപവാദമാണ് ശ്രീ Pavithran Theekkuni Mazha കവിതകള്‍ മഴയെ സ്നേഹിക്കുന്നതോടൊപ്പം. മനോഹരമാണ് അദ്ദേഹത്തിന്റെ മറ്റു വിഷയങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ട് എഴുതുന്ന കുഞ്ഞു കവിതകളും, അവ ആനുകാലിക പ്രസക്തി ഉള്‍ക്കൊണ്ട്‌ തന്നെ എഴുതുന്നവയും ഉള്ളില്‍ തട്ടുന്നവയുംആണ് .

Aarsha Abhilash

മാഷെ, ഉള്ളൂരോ, ആശാനോ, വയലാറോ അയ്യപ്പനോ, ചുള്ളിക്കാടോ ആരായാലും ജീവിച്ച, കടന്നു പോയ സാഹചര്യങ്ങള്‍ അവരുടെ കവിതകള്‍ക്ക് പിന്‍ബലം ആയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു – ഇന്ന് വേരിറ ങ്ങാനുള്ള മണ്ണില്ല, ബോണ്‍സായ് ആണ് താനും.. അപ്പോള്‍ പിന്നെ എന്ത് ചെയ്യും?

Fasil Ks

എല്ലാ കാര്യങ്ങളും വിശദമായി തന്നെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. നമുക്ക് മനസ്സിലാവാത്ത ഒന്നിനെ അളക്കു ന്നതില്‍ അര്‍ത്ഥമില്ല. നാം കാണുന്ന പരന്ന രൂപമല്ലല്ലോ ഭൂമിക്കുള്ളത്. ഓരോരുത്തരുടെയും അറിവിന്‌ അനുസരിച്ചേ അവരുടെ ചിന്തകള്‍ ഉയരുകയുള്ളൂ എന്ന് കാണിച്ചു തരുന്ന നല്ല ഒരു കഥയുണ്ട്.

മഹാനായ ചൈനീസ് സഞ്ചാരി ഹ്യുയാന്‍ സാങ് ഇന്ത്യയില്‍ വന്നപ്പോള്‍ ആന എന്ന മൃഗത്തെ കണ്ടു അത്ഭുതം അടക്കാനായില്ല. തിരിച്ചു ചൈനയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് മുന്നില്‍ അതിനെ വര്‍ണ്ണിച്ചു. മുറം പോലെയുള്ള ചെവി, ചെറിയ കണ്ണുകള്‍, ഉയരമുള്ള ഭീമാകാരമായ ശരീരത്തിനെ താങ്ങാന്‍ പോരാ എന്ന് തോന്നുന്ന തൂണു പോലുള്ള കാലുകള്‍, നീണ്ടു വളര്‍ന്നു നിലത്തു മുട്ടുന്ന മൂക്ക്, കറുത്ത നിറം, ശരിയായ രോമ വളര്‍ച്ച ഇല്ലാത്ത വാല്. ആളുകള്‍ക്ക് കേട്ടപ്പോള്‍ അത്ഭുതം .

ഹ്യുയാന്‍ സാങ് വീണ്ടും യാത്ര തുടര്‍ന്നു. കുറേക്കാലത്തിനു ശേഷം ചൈനയില്‍ തിരിച്ചെത്തി. നാട്ടുകാര്‍ വട്ടം കൂടി. ആനയെക്കുറിച്ചുള്ള അവരുടെ അടക്കാനാവാത്ത അത്ഭുതാവേശം ഒരു പ്രതിമയാക്കി നിര്‍മ്മി ച്ചത് കാണിച്ചു കൊടുത്തു. ആനപ്രതിമയുടെ കോലം കണ്ടു ഹ്യുയാന്‍ സാങ്ങിന്റെ കണ്ണ് തള്ളിപ്പോയി.

മുറം പോലെയുള്ള ചെവിയുള്ള, ചെറിയ കണ്ണുകള്‍ ഉള്ള , ഉയരമുള്ള ഭീമാകാരമായ ശരീരത്തിനെ താങ്ങാന്‍ പോരാ എന്ന് തോന്നുന്ന കാലുകള്‍ ഉള്ള, നീണ്ടു വളര്‍ന്നു നിലത്തു മുട്ടുന്ന മൂക്ക് ഉള്ള, കറുത്ത നിറം ഉള്ള, ശരിയായ രോമ വളര്‍ച്ച ഇല്ലാത്ത വാലുള്ള ഭീമാകാരനായ ഒരെലിയെ ഉണ്ടാക്കി വെച്ചിരിക്കുന്നു. ആനയെ ക്കുറിച്ചു പറഞ്ഞതെല്ലാം ഉണ്ട്, അല്‍പ സ്വല്പം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മാത്രം.

നാം കാണാത്ത ഒന്നിനെ, അറിയാത്ത ഒന്നിനെ കുറിച്ച് അറിയുമ്പോള്‍, നമ്മളുടെ മനോ വികാസത്തിന നുസരിച്ച് നമ്മള്‍ നമ്മുടെ ചിന്തയില്‍ ഒരു രൂപമുണ്ടാക്കും. എന്നാല്‍ യദാര്‍ത്ഥ വസ്തുവിന്റെ രൂപമായോ, അര്‍ത്ഥമായോ അതിനു ബന്ധം ഉണ്ടായിക്കൊള്ളണമെന്നില്ല. അന്ധന്മാര്‍ ആനയെ കണ്ട കഥയും ഇതിന്റെ കൂടെ ചേര്‍ത്തു വായിക്കുക.

ഇനി ഇക്കഥ പറഞ്ഞതെന്തിനാണെന്നു പറയാം. നമുക്ക് മനസ്സിലാകാത്ത റേഞ്ചില്‍ ഉള്ള കവിതകളെയും കഥകളെയും ജീവിതത്തിലെ മറ്റ് എന്തുകളെയും പുച്ചിക്കാതെ, പുല ബന്ധമില്ലാത്ത അഭിപ്രായങ്ങള്‍ എഴുന്നള്ളിക്കാതെ, ബുജി എന്നുകളിയാക്കാതെ വെറുതെ വിടുക.

കൂട്ടത്തില്‍ ഇത്തരം എഴുത്തുകള്‍ പോസ്റ്റ്‌ ചെയ്യുന്നവരോടും ഒരു വാക്ക്. ഇവിടെ പിറന്നു വീഴുന്ന പോസ്റ്റു കളില്‍ ചാപിള്ള ഇല്ലായെന്ന് പറയുന്നില്ല. പക്ഷെ നല്ല കവിതകള്‍ നിരന്തരം എഴുതുന്ന നിശ്ശബ്ദരായ ഒരു വിഭാഗം പ്രതിഭകള്‍ ഉണ്ടിവിടെ. അവര്‍ ആരെയും മൈന്റ് ചെയ്യില്ല. ആര്‍ക്കും ഒരു ലൈക്‌ പോലും കൊടു ക്കില്ല. മറ്റൊരാളുടെയും കവിത വായിക്കില്ല . അത് തന്നെയാണ് അവരുടെ പരാജയവും. ജാഡ എന്ന പേര് ചാര്‍ത്തിക്കിട്ടാന്‍ ഇതില്‍ പരം എന്ത് വേണം?

ഒരു കാര്യം ഓര്‍ക്കുക. നമ്മള്‍ ആരെ മൈന്റ് ചെയ്താലും അത് കൊടുത്തതിലേറെ തിരിച്ചു കിട്ടും. ആരെയും മൈന്റ് ചെയ്യാതെ മുഖം തിരിച്ചാല്‍ നമ്മെ ഇവിടെ കാണുമ്പോഴേക്കും അവിടെ ആളുകള്‍ മാറിപ്പോകും. “ഈ” ലോകത്തും “ഇ” ലോകത്തും അതെ !!!

പോസ്റ്റ്‌ :

‘ഫേസ് ബുക്കില്‍ നിന്ന് ഇറങ്ങി നടക്കാറും ഉണ്ടോ ‘?

Fasil Ks

എന്റെ കുട്ടിക്കാലം സുഹൃദ് ബന്ധങ്ങളെ കൊണ്ട്, കളിക്കൂട്ടുകാരെ കൊണ്ട് ശക്തമായിരുന്നു. എവിടെയോ വെച്ച് എങ്ങിനെയോ അതിനൊക്കെ മാറ്റം വന്നു. നമ്മള്‍ പോലും വിചാരിക്കാത്ത മുന്‍വിധികള്‍ , തെറ്റി ദ്ധാരണകള്‍ , പിണങ്ങലുകള്‍ ഒക്കെയായി കൊണ്ടുനടക്കാന്‍ പറ്റാത്ത വിധമായി. നമ്മെ കാണുമ്പോള്‍ സന്തോഷം തോന്നുന്ന ഒരു മുഖമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. പകരം പരാതികള്‍ , പണം കടം ചോദി ക്കല്‍ , സഹായ പ്രതീക്ഷകള്‍ എന്നിങ്ങനെയൊക്കെയായി സുഹൃദ് ബന്ധത്തിന്റെ ശീതളിമ നഷ്ടപ്പെട്ടു. പിന്നെയുള്ള ചിലര്‍ ഗള്‍ഫിലായി , അമേരിക്കയിലായി. അങ്ങിനെ വലിയൊരു ഗ്യാപ് നിലനില്‍ക്കെ, നമ്മുടെ മുമ്പില്‍ പടച്ചവന്‍ കൊണ്ടിട്ട അനുഗ്രഹമാണ് ഫേസ്ബുക്ക് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മുന്‍ധാരണ കള്‍ അലട്ടാത്ത, എന്നാല്‍ ശക്തമായ ബന്ധങ്ങള്‍ ഇതില്‍ നിന്നും ലഭിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തി നിടക്ക് ഇരുപതോളം നല്ല സുഹൃത്തുക്കളെ വ്യക്തിപരമായി ലഭിച്ചു. അതില്‍ തന്നെ നാല് ഉറ്റ ബന്ധങ്ങളും. ഫേസ്ബുക്ക് സുഹൃദ് ബന്ധങ്ങള്‍ ഒരു നത്തോലിയല്ല, ചെറു മീനുമല്ല എന്നാണു എനിക്ക് തോന്നിയത്.

By : Usman Iringattiri

 Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: