Main Menu

മനസ്സെന്ന പ്രതിഭാസം

Saikatham Online Malayalam Magazine

വ്യത്യസ്ഥമായ ചിന്താശേഷികളും, സ്വഭാവങ്ങളും, പെരുമാറ്റങ്ങളുമുള്ള വർ എന്നുമാത്രമല്ല, പലമേഘല യിലുള്ള വ്യാപാരികൾ, തൊഴിലാ ളികൾ, കർഷകർ, വിവിധ മേഖല യിൽ ജോലിചെയ്യുന്നവർ എന്നി വരെ കൂടാതെ വിദ്യാർത്ഥികളും, തൊഴിലില്ലാത്തവരുമൊക്കെ ചേരുന്നതാണ് നമ്മുടെ സമൂഹം.

ഇതിൽ ഏറിയ പങ്ക് ജനങ്ങളും സ്വ ന്തം കഴിവുകളെ വിശ്വസിക്കാതെ, അന്ധവിശ്വാസത്തിൽ ഉറച്ചു വിശ്വ സിക്കുന്നവരാണ്.

ഒരുകാലത്ത്‌ അന്ധവിശ്വാസങ്ങളുടെ പ്രതീകമായ മാന്ത്രികവും, ജ്യോതിഷവുമൊക്കെ കൂടുതൽ നടമാടിയതിനാലാകും  ഇന്ത്യ ബ്ലാക്‌ മാജിക്കുകാരുടെ നാടാണന്ന് യൂറോപ്യൻസ്‌ വിശേഷിപ്പിച്ചത്‌. അതിൽ തെറ്റുപറയാൻ പറ്റില്ല കാരണം അത്രക്ക്‌ അന്ധവിശ്വാസങ്ങൾ ഇവിടെയുണ്ടായിരുന്നു.

കാലചക്രത്തിന്റെ ഗതിമാറിയപ്പോൾ കുറെയൊക്കെ ഒഴുകി പോയിരുന്നു.

ഒഴുക്കിനെ പ്രതിരോധിച്ചുനിന്നവ കൂടുതൽ ശക്തമായി ഈ നൂറ്റാണ്ടിൽ പച്ചപിടിച്ചുവരുന്നു.

വിശ്വാസമാകാം, അത്‌ അന്ധമാകുമ്പോൾ സമൂഹത്തെക്കൂടിയാണു ബാധിക്കുക.

ഉദാഹരണത്തിന് ജ്യോതിഷത്തിന്റെ കാര്യം ഒന്നെടുക്കാം.

കണക്കിന്റെ കളിയാണെന്നു പറയുന്നവരുണ്ട്‌.

9 ഗ്രഹങ്ങളും, 27 നക്ഷത്രങ്ങളുമുണ്ട്‌.

അവയാണ് നമ്മേ നിയന്ത്രിക്കുന്നത്‌ എന്നുപറഞ്ഞാൽ സാമാന്യ ബുദ്ധിയുള്ളവന് ദഹിക്കില്ല. കാരണം പുതിയതായി ഒരുഗ്രഹം കൂടി കണ്ടെത്തിയെന്ന് നാം അറിഞ്ഞിരിക്കില്ലല്ലൊ, അപ്പോൾ ഈ കണക്കൊക്കെ തെറ്റില്ലേ, പിന്നെ ഭാരതത്തിൽ ജീവിക്കുന്നവർക്കു മാത്രമേ ഇങ്ങനെയൊക്കെയുള്ള കണക്കുള്ളോ?

ഇതിലെ വാസ്തവമെന്തെന്നാൽ ജോത്സ്യന്മാരുടെ മുന്നിലെത്തുന്നവരെ ആകർഷിപ്പിക്കുവാൻ വേണ്ടിയുള്ള തുടർന്നടപടി കൾ അവർ കരസ്ഥമാക്കിവെച്ചിട്ടുണ്ട്‌. നമ്മുടെ പ്രയാസങ്ങളും, കഷ്ടതകളുമൊക്കെ അവർ കവടിനിരത്തി വിളിച്ചു പറയു മ്പോൾ ഇതിനേക്കുറിച്ചൊന്നും അറിയാത്ത നാം കബളിപ്പിക്കപ്പെടുന്നു എന്നതാണ് സത്യം.

എന്റെ കഴിഞ്ഞ ലേഖനത്തിൽ ഇതിന്റെ പിന്നിലെ മനശാസ്ത്രം എന്തെന്ന് സൂചിപിച്ചിട്ടുണ്ട്‌.

മനശാസ്ത്രത്തിൽ ഉപയോഗിക്കപ്പെടുന്ന ഒബ്സർവേഷൻ, അസ്സസ്‌മെന്റ്‌ തുടങ്ങിയ പാഠഭാഗങ്ങൾ അശാസ്ത്രീയമായി പഠിച്ച്‌ നമ്മുടെ ചലനങ്ങൾ, വർത്തമാനം, നടക്കുന്നരീതി, ഡ്രസ്സിംഗ്‌ രീതി തുടങ്ങി നമ്മുടെ മോട്ടോർ ആക്റ്റിവിറ്റി അവർ മനസ്സിലാക്കിയെടുക്കുന്നു.

എല്ലാ മനുഷ്യരിലും ഇങ്ങനെ ചിലതുണ്ട്‌. ഏതു മേഘലയിലാണോ നാം ജോലി ചെയ്യുന്നത്‌ അതിൽ ചില കാര്യങ്ങളിൽ പ്രാഗത്ഭ്യം വരുന്നതുപോലെ. നാം അറിയാതെയാണ് അങ്ങിനെ ചിലത്‌ നമ്മിലേക്ക്‌ ആർജ്ജിക്കപ്പെടുന്നത്‌.

ഇങ്ങനെ ആർജ്ജിച്ചെടുത്തവ ചിലർ വിപണനം ചെയ്ത്‌ പണമുണ്ടാക്കുന്നു. മറ്റുചിലർ അതിൽപെട്ട്‌ പണം നഷ്ടപ്പെടുത്തുന്നു.

ഇതുകൂടാതെ മറ്റുകാര്യങ്ങളുമുണ്ട്‌. ഏതൊരു മനുഷ്യനും സ്വന്തം ഗുണസവിശേഷതകൾ മറ്റുള്ളവരിൽനിന്ന് കേൾക്കുന്നത്‌ ഇഷ്ടമാണ്. അതിനാൽ ഇതു ഭംഗിയായി കൈകാര്യം ചെയ്യാനറിയാവുന്ന ഇവരെ പോലെയുള്ളർ നമ്മളുമായി നേരത്തേ തന്നെ ഒരു റാപ്പോ ഉണ്ടാക്കിയെടുക്കുന്നു.

അതിന്റെ അടിസ്ഥാനത്തിൽ നമ്മളിൽ ഒരു വിധേയത്വഭാവം രൂപപ്പെടുന്നതിനാൽ അവർ നൽകുന്ന ശക്തമായ നിർദ്ദേശ ങ്ങൾ നമ്മുടെബ്രയിനിൽ ഒരു സിഗ്നലുണ്ടാകുന്നു.

ഇതിന്റെ ഭാഗമായി ഈ കാര്യങ്ങൾ മനസ്സിനെ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.

അവർ നൽകുന്ന നിർദ്ദേശങ്ങൾ എന്തൊക്കെയെന്നു നിരീക്ഷിച്ചാൽ മനസ്സിലാകുന്ന ചിലകാര്യങ്ങൾ, സമീപ ഭാവിയി ലെ ചില നേട്ടങ്ങളേയും, മുന്നൊരുക്കങ്ങളേയും പറ്റിയാകും കൂടുതൽ.

തുടർച്ചയായുള്ള നിർദ്ദേശങ്ങൾ പലപ്പോഴും മനുഷ്യമനസ്സിനെ സ്വാധീനിക്കാറുണ്ടന്നുള്ളത്‌പഠനങ്ങളിൽ നിന്നും തെളിയിക്ക പ്പെട്ടിട്ടുള്ളതാണ്.

ജോത്സ്യൻ ഒന്നോ രണ്ടോ തവണ പറയുന്നുള്ളുവെങ്കിൽ, നാമത്‌ പലയാവർത്തി ഇതുതന്നെയാണുരുവിടുന്നത്‌. അപ്പോൾ മാറ്റങ്ങൾ ഉണ്ടാകുന്നത്‌ സ്വാഭാവികം .പിന്നെ ഇതിൽ നടക്കുന്ന പൂജയും ,മറ്റു കർമ്മങ്ങളുമൊക്കെ കണ്ണിൽ പൊടിയിടാ നുള്ള ചില വിദ്യകൾമാത്രം.

തുടർച്ചയായി നാം എന്തു നിർദ്ദേശങ്ങളാണോ (പോസ്സിറ്റീവോ, നെഗറ്റീവോ)‍ മനസ്സിലേക്ക്‌ കൊടുക്കുന്നത്‌, അതിന്റെ റിസൾട്ട്‌ പെട്ടെന്നു തന്നെ കാണാൻ കഴിയുന്നതാണ്.

നെഗറ്റീവായ നിർദ്ദേശങ്ങളാണ് കൊടുക്കുന്നതെങ്കിൽ നെഗറ്റീവും, പോസിറ്റീവാണെങ്കിൽ അതുമായിരിക്കും തിരികെ ലഭിക്കുന്നത്‌.

ഇക്കാര്യങ്ങൾ മനസ്സിലാകാതെ അവരുടെ സ്വാധീനശക്തികൊണ്ടാണ് എന്നുള്ള വികലമായ ധാരണ, അന്ധവിശ്വാസ ങ്ങളെ വളർത്തുകയും, മനസ്സിന്റെ ശക്തിയെ തളർത്തുകയുമാണ് ചെയ്യുന്നത്‌.

അങ്ങനെ ഇതു മൂലമെന്ന് കരുതി നമുക്ക്‌ നേട്ടങ്ങളുണ്ടാകുമ്പോൾ അവർക്ക്‌ നാം തന്നെ വൻ പാരിതോഷികങ്ങളും, പ്രചര ണങ്ങളുമൊക്കെ കൊടുക്കുന്നു.

അതിനാൽ നമ്മൾ നേടിയ വിജയത്തിൽ അവർക്ക്‌ ഒരുപങ്കുമില്ലാതെ അവരുടെ വിജയമായി കണ്ട്‌ നമ്മേ വിഡ്ഡികളാക്കി ക്കൊണ്ടാകും അവർ തടിച്ചു കൊഴുക്കുന്നത്‌.

ഇതിനു ഹേതുവാകുന്നത്‌ നമ്മുടെ കഴിവുകളിൽ ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണിങ്ങനെയൊക്കെ സംഭവിക്കുന്നത്‌.

മനസ്സിനെ വിശ്വസിച്ചുകൊണ്ട്‌ എന്തു പ്രവർത്തികളിൽ ഏർപ്പെട്ടാലും വിജയം സുനിശ്ചിതമാണെന്ന കാര്യം വിസ്മരിക്കു മ്പോഴാകും ഇങ്ങനെയൊക്കെയുള്ള ആപത്തുക്കളിൽ ചെന്നുചാടി ധനഹാനിയും, മാനഹാനിയും, സമയനഷ്ടവുമൊക്കെ ഉണ്ടാകുന്നത്‌.

അവരിലെ നല്ല വശങ്ങളെ നാം എടുക്കുകയാണന്നു കരുതുക.

അവർ നമ്മേക്കുറിച്ച്‌ പുകഴ്ത്തി പറയുകയും, പരിഹാരമായി ഇന്നതൊക്കെ ചെയ്താൽ മതിയെന്ന് പറയുകയും സ്നേഹത്തോ ടെയും ആത്മവിശ്വാസവുമൊക്കെ തന്ന് നമ്മേ ഊർജ്ജസ്വലനാക്കുകയും ചെയ്യുമ്പോളാണ് നാം അവരെ പിൻതുടരുന്നത്‌. കാരണം നമ്മേ പ്രകീർത്തിച്ചുപറയുന്നതിനാൽ, അവരോട്‌ നമുക്ക്‌ ഒരിക്കലും വെറുപ്പു തോന്നുകയില്ല, അതുകൊണ്ടാണ് നാം അവരെ തള്ളി പറയുകയോ, അവരോടു അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്യാത്തത്‌.

ഇതിൽ നിന്ന് മറ്റൊരു വശമെടുത്താൽ കുടുമ്പത്തിലുള്ളവരോ, ജോലി സ്ഥാപനത്തിലുള്ളവരോ, അയൽക്കാരോ, അങ്ങനെ ആരുമായിക്കൊള്ളട്ടെ, അതിൽ ആരോടെങ്കിലുമൊക്കെ ചിലപ്പോൾ നമ്മൾ ശത്രുത വച്ചുപുലർത്താം. അവരോട്‌ സ്നേഹ ത്തോടെ ചിലത്‌ അംഗീകരിച്ച് , സന്തോഷിപ്പിച്ച്‌ അവരെ കൂടെ നിർത്തിയാൽ നമുക്ക്‌ ശത്രുക്കളെ ഇല്ലാതാക്കാൻ കഴിയു കില്ലേ?. എന്തെന്നാൽ ഇതൊക്കെയും മനസ്സിന്റെ ചില കളികളാണന്നു മനസ്സിലാക്കണം. എന്നാൽ ഈ കളിയിൽ വിജയിക്കണമെങ്കിൽ സ്വന്തം മനസ്സിന്റെ കഴിവ്‌ എന്തൊക്കെയാണെന്ന് അറിയാൻ ശ്രമിക്കുകയും വേണം.

 Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: