Main Menu

ഫെമിനിസ്റ്റ്

Saikatham Online Malayalam Magazine

”ഓളാരാ ഫെമിനിസ്റ്റാ?”

ശബ്ദം അമ്മയുടേതും ചോദ്യത്തി ലെ ‘ഓൾ’ പാറുവുമാണ്. പാറു ഫെമിനിസ്റ്റാണെന്നതിന് തെളി വായുള്ള മൂന്ന് ആരോപണങ്ങളി ലാദ്യത്തേതാണ് ഇത്.

ഞങ്ങളുടെ കുടുംബത്തിലെ ചെറു തും വലുതുമായ എല്ലാ ശുഭാശുഭ കാര്യങ്ങൾക്കും സാരഥിയായ് ഒ രുപാട് കാലം പാറു വന്നും പോയു മിരുന്നു. ചെറുക്കനും പെണ്ണിനും കാരണവന്മാർക്കും ഇഷ്ടമായ് ഒരു കല്യാണം വാക്കാൽ ഉറപ്പിക്കുമ്പോഴേക്കും പാറുവിനായി ആളുപോയിരിക്കും. പിന്നീട് വരു ന്ന നിശ്ചയം, കല്യാണം, വിരുന്ന് ഇവ കഴിഞ്ഞേ അവർക്കും മടക്കയാത്ര ഉണ്ടാവാറുള്ളൂ. സ്വന്തം വീട്ടിലെത്തി മൂരി നിവർത്തു മ്പോഴേക്കും പെണ്ണിന് ഗർഭമായ വാർത്തയും കൊണ്ട് ആരെങ്കിലും കാത്തുനിൽക്കുന്നുണ്ടാവും. രക്തസാക്ഷി മണ്ഡപത്തി നടുത്തുള്ള ബസ്‌സ്റ്റോപ്പിൽ നിന്നും തെക്കോട്ടേക്ക് ബസ്സുപിടിച്ച് അവർ വീണ്ടും വരവായ്.

ബ്രിട്ടീഷ് ഭരണകാലത്ത് ഏതോ സായ്പ് ജന്മികളുടെ കൈയാളായി അഞ്ചുപേരെ വെടിവെച്ചു കൊന്ന പറങ്കി മാവിൻ തോ ട്ടം. അവരുടെ സ്മരണയ്ക്കായ് എത്ര വളവുകൾ കഴിഞ്ഞാലും വീണ്ടും പുനർജ്ജനിക്കുന്ന രീതിയിൽ കെട്ടിയിരിക്കുന്നതാണ് ഈ മണ്ഡപം. യാത്രയിൽ അവ കണ്ണിൽ നിന്നും മറയുന്നതു വരെ പാറു നോക്കിയിരിക്കും. ചിലപ്പോൾ പരിചയമില്ലാത്ത ആ സഖാക്കൾക്കു വേണ്ടി രണ്ടിറ്റു കണ്ണീരും പ്രത്യക്ഷപ്പെടും.

തന്റെ ചെറുപ്പകാലത്ത് വയലിൽ പണി എടുത്തിട്ടുണ്ട് പാറു. കറ്റമെതിയും നെല്ല് ചിക്കലും കുത്തും എല്ലാം അവിടങ്ങളിലെ ജന്മി കുടുംബങ്ങളിൽ അവർ ചെയ്തു. പിന്നീട് പുറം പണിയും മറ്റും മാത്രമായ് ഒതുങ്ങി. അതും അവർക്കിഷ്ടപ്പെട്ട വീടുകളിൽ മാത്രം. പാറുവിന്റെ വരവോടെ വീട്ടിലെ പെൺകുട്ടികൾ അൽപ്പം മടിച്ചികളാവും. അവർ രണ്ടു മൂന്നു പേർ ഒരുമിച്ച് ചെയ്യുന്ന അടിച്ചു വാരൽ, വൃത്തിയാക്കൽ കർമ്മങ്ങൾ പാറു നിഷ്പ്രയാസം ഒറ്റക്കു ചെയ്തു വന്നു.

കുനിഞ്ഞാൽ നിലം തൊടുന്ന വലിയ മുലകളും ഒരു ചെറിയ ചൂലും കൊണ്ട് പാറു വീടും പരിസരവും വൃത്തിയാക്കി. തന്റെ സുല ഭമായ ശരീരപ്രദർശനം വഴിപോക്കരിലൊരാൾക്കെങ്കിലും മാനസിക പരിവർത്തനം ഉണ്ടാക്കുന്നെങ്കിൽ അവർ ധന്യയാ യ്. ചെറിയ ബ്ലൗസിലും ലുങ്കിയിലും ഒതുങ്ങാതെയുള്ള ഉരുണ്ട ശരീരഭാഗങ്ങൾക്ക് കാഴ്ചക്കാരുണ്ടോ എന്ന് മുറ്റമടിയിലും നടു നിവർത്തി ചൂലിലടിച്ച് അവർ ശ്രദ്ധിച്ചു.

ഒരു കല്യാണകാലത്ത് തന്നെയാണ് പാറു ഫെമിനിസ്റ്റാണെന്നതിന്റെ ആദ്യ ആരോപണം നടക്കുന്നത്. കല്യാണവും സൽക്കാരവും കഴിഞ്ഞ് വംശവർദ്ധനക്കായ് കന്യകയെയും അയച്ച് പാറു തിരിച്ച് പോകാനുള്ള മുഹൂർത്തം നോക്കുന്ന കാലം. അമ്മ അടുത്തെവിടെയോ പോകാൻ അകമ്പടിയായി കൂട്ടിയിരിക്കയാണ് പാറുവിനെ. മുൻപിലും പിറകിലുമായി ചെ റിയ ഇടയിലൂടെ ലോക കാര്യങ്ങൾ പറഞ്ഞ് നടക്കുകയാണ് അമ്മയും പാറുവും. ഇടയുടെ ഇരുവശത്തും ഉയർന്നു നിൽക്കു ന്ന കിടങ്ങുകൾ താഴെ എത്തുന്ന സൂര്യപ്രകാശത്തെ തടഞ്ഞു നിർത്തി. അത്തരം വഴികളിൽ വഴിപോക്കരെ കണ്ടുമുട്ടുന്നതും അപൂർവ്വമായിരുന്നു.

”ഞാനിപ്പം ബര്‌ന്നേ ടീച്ചറേ…” എന്ന പാറുവിന്റെ ഒച്ച കേട്ട് തിരിഞ്ഞു നോക്കിയ അമ്മ കണ്ടത് അവർ സാരി മുൻഭാഗത്ത് നിന്നും പൊക്കി കിളയിലേക്ക് നിന്നു കൊണ്ട് മൂത്രമൊഴിക്കുന്നതാണ്.

അമ്മയുടെ രക്തം തിളച്ചെന്നും അഭിമാനമെല്ലാം ചോർന്നു പോയെന്നുമാണ് പിന്നീട് പ്രസ്താവിക്കപ്പെട്ടത്.
”ആ നേരത്ത് ആരെങ്കിലും വന്നിട്ടുണ്ടെങ്കിലോ? നിന്നിട്ട് മൂത്രമൊഴിക്കെ… എന്റെ തൊലി ഉരിഞ്ഞു പോയി.”

”പറമ്പി പണിക്കു പോവുമ്പോ ഞാളിങ്ങന്യാ മൂത്രമൊഴിക്ക ടീച്ചറേ…” പാറു പ്രതിഭാഗം വ്യക്തമാക്കി.

”പെണ്ണുങ്ങള് നിന്നാ മൂത്രമൊഴിക്ക?” ലോകത്തിലെ സകലമാന പെൺവർഗ്ഗത്തിനും പാറു അപമാനമുണ്ടാക്കി. സ്ത്രീ വിസർ ജ്ജന പ്രക്രിയയുടെ സൗകുമാര്യത നഷ്ടപ്പെടുത്താതെ പാറുവിന് ഇരുന്ന് കാര്യങ്ങൾ സാധിക്കാമായിരുന്നു.

”അതെ…ടീച്ചറേ… നമ്മ തുണി പൊക്കി ഇരുന്നാല് വരുന്നോരും പോണോരും നമ്മടെ ചന്തി രണ്ടും വെറുതേ കാണൂലേ…ഹ…ഹ…”

പറഞ്ഞൊപ്പിച്ച വാചകങ്ങളിലെ തമാശയ്ക്ക് പാറു സ്വയം ചിരിച്ചു. സംഗതി സത്യമാണ്. ന്യായം മുഴുവൻ പാറുവിന്റെ ഭാഗ ത്താണ്. നിന്നുകൊണ്ട് കിടങ്ങിലേക്ക് മൂത്രമൊഴിക്കുമ്പോൾ പെട്ടെന്നാരെങ്കിലും വന്നാലും പ്രശ്‌നമില്ല. ഒന്നും കാണില്ല. ഇനി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അത് കിടങ്ങിലെ മാളങ്ങളിലുള്ള ചെറുപ്രാണികൾ മാത്രം. കോടതി കേസ് തള്ളിക്ക ളഞ്ഞെങ്കിലും അമ്മ ക്ഷമിക്കാൻ തയ്യാറല്ല. അവരുടെ കോപം അഗ്നിയായി. ”ഛെ…ഛെ…ആണുങ്ങളെപ്പോലെ നിന്ന് മൂത്രമൊഴിക്കാൻ ഓളാരാ ഫെമിനിസ്റ്റാ…?”

താൻ ഫെമിനിസ്റ്റാണെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടേൽ അത് ഈ കാരണങ്ങൾ കൊണ്ട് ആകരുതെന്നും തക്ക തായ മറ്റൊരു കാരണം ഉണ്ടെന്നുമാണ് പാറുവിന്റെ വിശ്വാസം. സ്വയം ഫെമിനിസ്റ്റാണെന്ന് പാറു അഭിമാനിക്കുന്ന ആ സംഭവം നടക്കുന്നത് അവരുടെ ദാമ്പത്യത്തിന്റെ പകുതി വഴിയിൽ വച്ചാണ്. നാലഞ്ചു കുഞ്ഞുങ്ങളെ മുറപോലെ ഉണ്ടാക്കി ക്കൊടുത്തപ്പോഴേക്കും ഭർത്താവെന്ന കായികാഭ്യാസിക്കു മതിയായി… ഇനിയും കൂലിവേല ചെയ്യുന്നത് അന്തസ്സല്ല. ജീവനുള്ള അഞ്ചു കൃതികളുടെ കർത്താവാണ്. ഇനി തന്റെ ആവശ്യങ്ങൾ പാറുനോക്കട്ടെ…

പാറു മറുത്തൊന്നും പറഞ്ഞില്ല. പണി കഴിഞ്ഞ് വരുമ്പോൾ കിട്ടുന്ന കൂലിയിൽ നിന്നും വീട്ടുസാധനങ്ങളും ഭർത്താവിനുള്ള ദിനേശ് ബീഡിയും വാങ്ങി എന്തെങ്കിലും മിച്ചം വയ്ക്കാൻ ശ്രമിക്കും. കുട്ടികൾ വളർന്നു വരികയാണ്. പാറു എത്തുമ്പോഴേക്കും പുറത്ത് പോവാൻ നിൽക്കുന്ന അഭ്യാസി ബീഡിയും ബാക്കി പൈസയും വാങ്ങി കുമാരന്റെ ഷാപ്പിൽ ഹാജരു കൊടുക്കും. അവിടെ പൊരിഞ്ഞ സാംസ്‌ക്കാരിക ചർച്ചകൾക്കൊടുക്കം ഭരണഘടനയിലുള്ള തന്റെ അസംതൃപ്തി മുഴുവൻ ഉറങ്ങിക്കിടക്കു ന്ന കുട്ടികൾക്കും പാറുവിനും അയാൾ സമമായ് കൊടുത്തു തീർക്കും. കായികാഭ്യാസിയുടെ കലാപ്രകടനങ്ങൾ നിത്യേന കൂടി വന്നു. പാറു സർവ്വംസഹയായി…ഭാരതസ്ത്രീയുടെ ഭാവശുദ്ധി. അടി പിന്നേയും കൂടിയപ്പോൾ ഭാവത്തിൽ അൽപ്പം അശുദ്ധി കലർത്താതെ തരമില്ലെന്നായി.

പിറ്റേന്ന് രാത്രി തന്റെ നേരെ വന്ന ഭർത്താവിന്റെ ശോഷിച്ച ശരീരം ബലിഷ്ഠമായ സ്വന്തം കൈകളിലൊതുക്കി തന്നോട് ചേർത്ത് പാറു ആ സത്യം തുറന്നടിച്ചു. തന്നെ ഫെമിനിസ്റ്റാക്കിയെന്നു പാറു സമ്മതിക്കുന്നതും ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണലിപികളിൽ എഴുതേണ്ടതുമായ ആ വാചകങ്ങൾ ചുവടെ ചേർക്കുന്നു.

”രക്ഷിക്കുന്നവനു മാത്രമേ ശിക്ഷിക്കാനുള്ള അധികാരമുള്ളൂ. മേലിൽ കുടിച്ച് കോപ്രായം കാട്ടിയാ അടിച്ച് കാല് ഞാൻ എടു ക്കും. പോ…പോവാൻ…” പാറു അയാളെ വലിച്ചെറിഞ്ഞു. കൃത്യമായി പായയിൽ വീണ അഭ്യാസി ആ രാത്രി ഉറങ്ങിപ്പോയെ ങ്കിലും പിന്നീടങ്ങോട്ട് എന്നും ഉണർന്നിരുന്നു എന്നാണ് പാറുവിന്റെ മതം.

എന്തെങ്കിലും ജോലി സ്വയം കണ്ടെത്തുന്ന പ്രകൃതമായിരുന്നു പാറുവിന്റേത്. ഉച്ചഭക്ഷണം കഴിഞ്ഞ് വീട്ടുകാർ വിശ്രമിക്കുന്ന അവസരത്തിലും പറമ്പിൽ അലഞ്ഞ് തിരിഞ്ഞ് വീണുകിടക്കുന്ന ഓലയും മടലും സംഭരിച്ച് പിന്നാമ്പുറത്ത് കെട്ടുകളാക്കി വക്കും. മുറ്റത്തെ പുല്ല് ചെത്തിക്കളയുക, ആല വൃത്തിയാക്കുക, ചണ്ടികൾ അടിച്ച് കൂട്ടി തീയിട്ട് നശിപ്പിക്കുക. എല്ലാ ജോലികളും ആരുടേയും നിർദ്ദേശമില്ലാതെ അവർ ചെയ്തു പോന്നു. സന്ധ്യയാകുമ്പോഴേക്കും സ്വന്തം പണികളെല്ലാം തീർത്ത് രാത്രി ഭക്ഷണവും കഴിച്ച് നിലത്തിരുന്ന് ഇഷ്ട സീരിയൽ കാണും. ഉടുത്തൊരുങ്ങിക്കരഞ്ഞു കൊണ്ടിരിക്കുന്ന നായികമാരുടെ ദുഃഖങ്ങളിൽ പങ്കുകൊണ്ടങ്ങനെ കണ്ണുനനക്കും.

പാറുവിന്റെ മടക്കയാത്ര പലപ്പോഴും ഒരു കാഴ്ചയാകാറുണ്ട്. താൻ താമസിക്കുന്ന വീടുകളിലെ ഉപയോഗമില്ലാത്ത എല്ലാ സാധനങ്ങളും പാറുവിന് സ്വന്തമാണ്.

വീടുകളിൽ പാകമാകാതെ കെട്ടിക്കിടക്കുന്ന കുപ്പായങ്ങൾ മുതൽ കുട്ടികൾ ഉപേക്ഷിച്ച കളിപ്പാട്ടങ്ങൾ വരെ വരും.
”വീട് കൊള്ളയടിച്ച് പോണപോലെയുണ്ട്…”

”ഇത്രയും സാധനം വയ്ക്കാൻ അത്രയ്ക്ക് വലുതാ നിങ്ങടെ വീട്” ഇതൊക്കെ എന്ത് ചെയ്യാനാണ്? പുഴുങ്ങിത്തിന്ന്യാ…? ബല്ലാത്തൊരാർത്തിപ്പണ്ടാരപ്പാ…”

മുറുമുറുപ്പുകൾ ചിലപ്പോഴെല്ലാം ഉയർന്നു വന്നു. അതൊന്നും ശ്രദ്ധിക്കാൻ പാറുവിന് നേരമില്ല. ഭാരിച്ച ചാക്കുകെട്ടുകൾ വീട്ടിലെത്തിക്കാനുള്ള തത്രപ്പാടിലാണ് അവരപ്പോൾ.

പോകുന്ന വഴി മുഴുവൻ വീടുകളായ വീടുകൾ കയറി ഇറങ്ങി ഭാണ്ഡങ്ങൾ പകുത്തു കൊടുക്കും. എല്ലാ ആവശ്യക്കാരേയും പാറുവിന് നന്നായി അറിയാം. പാവങ്ങൾ…ഉടുക്കാനില്ലാത്തവർ… ഉണ്ണാനില്ലാത്തവർ…തന്നെ പോലെ വയലിൽ പണി യെടുത്ത് ഒന്നും സമ്പാദിക്കാത്തവർ. അവരുടെ കണ്ണുകളിൽ നിറയുന്ന സ്‌നേഹം മാത്രം മതി പാറുവിന്. വീട്ടിലെത്തുമ്പോ ഴേക്കും ഭാരം മുഴുവൻ തീർന്നിരിക്കും. പിറ്റേന്ന് രാവിലെ മുതൽ വീണ്ടും ജന്മിയുടെ വയലിൽ വേലയ്ക്കു പോകുകയായ്. ലോകം സമത്വസുന്ദരമാവണം! ഇത്രേ പാറുവിനൊള്ളൂ.

ഇങ്ങനെയൊക്കെ ചെയ്യാൻ തന്നെ തോന്നിപ്പിക്കുന്നതെന്ത് മറിമായമാണെന്ന് ആലോചിച്ച് പാറു സമയം കളഞ്ഞില്ല. എല്ലാവരും അങ്ങനെയൊക്കെയാണ് എന്ന് സ്വയം വിശ്വസിച്ച് ആശ്വസിച്ചു. സഹജീവികളെ സ്‌നേഹിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യണമെന്ന് അനുശാസിക്കുന്ന എല്ലാ ‘ഇസങ്ങളുടേയും’ ശക്തമായ വക്താവാണ് താനെന്ന് അറിയാതെ പാറു വളരെ നാൾ ജീവിച്ചു.

വാർധക്യവും അനാരോഗ്യവും ശരീരവും മനസ്സും കീഴടക്കിയ നാളുകളിൽ ആളുകളിലുള്ള തന്റെ വിശ്വാസങ്ങൾ തെറ്റുന്നത് കണ്ട് പാറു വേദനിച്ചു. ആ വേദനകൾ കൊളുത്തിയ ‘തീ’യിൽ സ്വയം ചാരമായി സ്വർഗ്ഗത്തിലെ ജന്മികളുടെ അടുത്തേക്ക് അവർ യാത്രയായ്.

പാറു ഫെമിനിസ്റ്റാണെന്നതിനുള്ള ഒടുവിലത്തെ തെളിവും അങ്ങനെ വെറും കടംകഥയായ് മാത്രം ഇവിടെ അവസാനിക്കുന്നു.

 One Comment to ഫെമിനിസ്റ്റ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: