ഫുട്‌ബോള്‍ : പിന്നോട്ട് നടക്കുന്ന കേരളം

രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിക്ക് ഒഡീഷയിലെ കട്ടക്കില്‍ തുടക്കമായപ്പോള്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളും ആവേശത്തിലായിരുന്നു. ചാമ്പ്യന്‍ ലീഗ് ഫുട്‌ബോളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സ്പാനിഷ് – ഇറ്റാ ലിയന്‍ – ജര്‍മ്മന്‍ ലീഗുകളും മുതല്‍ ഐ-ലീഗ് വരെ ഒരേ ആവേശത്തോടെ കാണുന്ന മലയാളി ഫുട്‌ബോള്‍ ആരാധ കരെ നിരാശരാക്കാതെ തന്നെ കേരളം ഇത്തവണ വിജയ ത്തോടുകൂടി ആരംഭിക്കുകയും ചെയ്തു. ത്രിപുരയേയും ഹിമാ ചല്‍ പ്രദേശിനേയും തകര്‍ത്ത് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

എന്നാല്‍ അതിനേക്കാള്‍ ഗൗരവമേറിയ സംഭവമായിരുന്നു കേരളം ഐ-ലീഗിന്റെ ഒന്നാം ഡിവിഷനില്‍ നിന്ന് പുറത്തായത്. കേരളത്തില്‍ നിന്നുള്ള ഏക ഐ-ലീഗ് ടീം ആയിരുന്ന ചിരാഗ് യുണൈറ്റഡ് കേരള ഒന്നാം ഡിവിഷനില്‍ നിന്നു തരംതാഴ്ത്തപ്പെട്ടതോടെയാണ് ഐ-ലീഗില്‍ കേരളത്തിന്റെ സാന്നിധ്യം അവസാനിച്ചത്. ഐ-ലീഗില്‍ മുന്നിലെത്തുക എന്നതില്‍ നിന്ന് വ്യത്യസ്തമായി ഐ-ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെടാതിരിക്കാന്‍ വേണ്ടി മാത്രം കളിച്ചിരുന്ന കേരളത്തിന്റെ ഐ-ലീഗ് ടീം ഒടുവില്‍ കീഴടങ്ങി എന്നു പറയുന്നതാവും ഉചിതം.
2011-12 സീസണിലെ 26 മല്‍സരങ്ങളില്‍ വെറും ആറെണ്ണത്തില്‍ മാത്രം വിജയിക്കാന്‍ സാധിച്ച ചിരാഗ് 18 തോല്‍വികളാണ് ഏറ്റു വാങ്ങിയത്. രണ്ടെണ്ണത്തില്‍ സമനില കൊണ്ടു പിടിച്ചു നിന്നു. ചിരാഗിനു പിന്നില്‍ പെലാന്‍ ആരോസും എച്ച് എ എല്‍ ബാഗ്ലൂരും മാത്രം. പൈലാന്‍ ആരോസിന് തരംതാഴ്ത്തല്‍ ഇല്ലാത്തതിനാല്‍ 12-ആം സ്ഥാനത്തായിരുന്നിട്ടും ചിരാഗ് പുറത്തു പോവേണ്ടി വന്നു. ഇതിനിടെ തരംതാഴ്ത്തപ്പെട്ട ചിരാഗിനെ ടീം ഉടമസ്ഥരായ കൊല്‍ക്കത്തയിലെ ആര്‍ പി ചിരാഗ് ഗ്രൂപ്പും കയ്യൊഴിയുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. പഴയ ഉടമസ്ഥര്‍ ചിരാഗിനെ ഏറ്റെടുക്കാന്‍ തയാറായില്ലെങ്കില്‍ ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയാകും ചിരാഗിന്.
എന്തായാലും ചിരാഗ് ടീം നിലനില്‍ക്കുകയാണെങ്കിൽ അടുത്ത ഐ-ലീഗിന്റെ രണ്ടാം ഡിവിഷനില്‍ കേരളത്തിന്റെ ഏക പ്രാതിനി ധ്യമായി നിലനില്‍ക്കാം. കാരണം നിലവില്‍ രണ്ടാം ഡിവിഷനിലും കേരളത്തിന്റെ സാന്നിധ്യമില്ല. കഴിഞ്ഞ തവണ ഒന്നാം ഡിവിഷ നില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ഒ എന്‍ ജി സിയും യുണൈറ്റഡ് സിക്കിമും ഇതോടെ രണ്ടാം നിരയില്‍ നിന്ന് ചിരാഗിനും എച്ച് എ എല്ലിനും പകരക്കാരായി മടങ്ങിയെത്തും. രണ്ടാം ഡിവിഷനിലും ഇതേ സമീപനം തുടര്‍ന്നാല്‍ ചിരാഗിനേയും കേരളത്തേയും കാത്തി രിക്കുന്നത് പതനത്തിന്റെ നാളുകളായിരിക്കും.
ഒരു കാലത്ത് പശ്ചിമ ബംഗാളും ഗോവയും ത്രിപുരയുമായിരുന്നു ഇന്ത്യന്‍ ഫുട്‌ബോളിലെ കരുത്തന്മാര്‍ . ഐ എം വിജയനും വി പി സത്യനും സി വി പാപ്പച്ചനും കെ ടി ചാക്കോയും ജോപോള്‍ അഞ്ചേരിയും വരെ നീളുന്ന താരനിര ഇതിനുദാഹരണം. എന്നാല്‍ ക്രിക്കറ്റിന്റ അതിപ്രസരത്തിനിടയിലും ബംഗാളും ഗോവയും പിടിച്ചുനിന്നപ്പോള്‍ കേരളം മാത്രം പിന്നോട്ടു പോയി. ഒടുവില്‍ ക്രിക്കറ്റില്‍ എങ്ങുമെ ത്തിയതുമില്ല ഫുട്‌ബോളില്‍ നിന്ന് പിന്തള്ളപ്പെടുകയും ചെയ്തിരിക്കുന്നു.
Link to this post!
ഫുട്ബോളില്‍ കേരളം പിന്നോട്ട് നടക്കുന്നു എന്നതിനേക്കാള്‍ പിന്നില്‍ കിടക്കുന്നു എന്ന് പറയണം. കാരണം നടപ്പ് നിര്‍ത്തിയിട്ട് കാലം കുറെയായി. പിന്നെ ഇരുപ്പും കിടപ്പുമൊക്കെയായി.
ഇനി ഫുട്ബോള്‍ മരിച്ചു എന്ന് പറയേണ്ടി വരാതിരുന്നല്‍ മതി.