പേടിയുടെ താക്കോല്‍
ഉടല്‍ സൂക്ഷിക്കുവാനുള്ള കവചം വാങ്ങുവാന്‍ പടി ഇറങ്ങുന്ന അച്ഛനെ കണ്ട പ്പോള്‍ മകള്‍ വിചാരിച്ചത് ഇനി ശരീരം പൊത്തിപ്പിടിച്ച് ആരെ യും പേടിക്കാതെ ജീവിക്കാമല്ലോയെന്നായിരുന്നു. ഉടലിന് മിനുപ്പും തുടിപ്പും കണ്ണുകളില്‍ തിളക്കവും വന്നുവെന്ന് അറിഞ്ഞത് അപ്പുറത്തെ ഏട്ടന്‍ പേടിപ്പിച്ചപ്പോഴായിരുന്നു. അപ്പോളാണ് സ്വന്തം ഉടലിനെ അവള്‍ ശ്രദ്ധിച്ചതും. എന്നിട്ടും പഠിപ്പിക്കാന്‍ വന്ന മാഷും, മീത്തലെ പീ ടികക്കാരനും, ബന്ധത്തിലെ കാര്‍ണോരും പിന്നെ കണ്ടവരൊക്കെ പേടിപ്പിക്കാന്‍ തുടങ്ങി. അപ്പൊഴൊക്കെ ശരീരം പൊത്തിപ്പിടിച്ച് നിലവിളിയോടെ അവള്‍ ഓടുകയും അവളുടെ കൈയെത്താദൂരത്തെ ഇരുട്ടില്‍ ശ്വാസം അടക്കിപ്പിടിച്ച് ഒളിക്കുകയും ചെയ്തു.
അച്ഛന്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ പിന്നെ വീടിന്റെ എല്ലാ വാതി ലുകളിലും സൂക്ഷ്മതയോടെ അടച്ച് കൊളുത്തിട്ടു. മുന്‍വാതിലും, അടുക്കള വാതിലും പൂട്ടി. എന്നിട്ട് ഉറക്കമുറി യിലെ കട്ടിലില്‍ കയറി. കരിമ്പടം കൊണ്ട് ഗുഹയുണ്ടാക്കി. അതിനകത്ത് ഒറ്റക്കണ്ണുകളോടെ ചുറ്റുപാടും നോക്കി ഇരുന്നു. അന്നേരം കരിമ്പടം അവളെ ചേര്‍ത്ത്പിടിച്ച് ചോദിച്ചു.
''പേടി മാറുന്നുണ്ടോ…''
അവള്‍ മറുപടി പറയാതെ വിറങ്ങലിച്ചു നിന്നു.
പേടിക്കാര്യത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞാല്‍ കുലുങ്ങി ചിരിക്കുകയാണ് പതിവ്.
''ഒരു ദിവസം ആരൊക്കെയോ പറിച്ച് കീറിയ എന്റെ ശരീരം കാണേണ്ടതായി വരും. അപ്പഴേ ബോധമുണ്ടാകൂ…''
''അതൊക്കെ നിന്റെ തോന്നലുകളാണ് മോളേ- ഒന്നും സംഭവിക്കില്ല. മനസ്സില്‍ വേവലാതികളുണ്ടാകുമ്പോഴാണ് ചുറ്റുപാടുകള്‍ പേടിപ്പിക്കുന്നതായി തോന്നുക. നിന്റെ പ്രായത്തിന്റെ പ്രശ്‌നമാണിതൊക്കെ''
''ആണിന്റെ പക്ഷത്ത് നിന്നാണ് അച്ഛന്‍ സംസാരിക്കുന്നത്''
''മോളേ… അങ്ങനെ ഒരിക്കലും കുറ്റപ്പെടുത്തരുത്. ആണുങ്ങളുടെ നിയോഗം കൃഷിയിടങ്ങളില്‍ പാഞ്ഞുകയറുകയെന്നതാണ്. അപ്പോള്‍ വിത്തിന്റെ നിലവിളികള്‍ കാത് വെക്കാനാവില്ല. അടക്കിപ്പിടിക്കാനാവാത്ത വിശപ്പാണ് ഞങ്ങള്‍ക്കി കിട്ടിയത്.''
അത് കേട്ട് മകള്‍ ഉറക്കെച്ചിരിച്ചു.
''അച്ഛന് വിശക്കുന്നുണ്ടോ..?''
കരച്ചിലോടെയാണ് പേടിയോടെയാണ് ചോദിച്ചത്. അതിന് അച്ഛന്‍ മറുപടിയും പറഞ്ഞില്ല.
''നിന്നെ ആരും ഒന്നും ചെയ്യില്ല. ബോസിനോട് പറഞ്ഞ് നിനക്കൊരു ജോലി വാങ്ങിത്തരുന്നുണ്ട് ഈ അച്ഛന്‍''
''നിങ്ങളുടെ ബോസിനെ പണ്ട് കണ്ട കാര്യം അമ്മ പറഞ്ഞുതന്നിരുന്നു. അതിന് ശേഷമാണ് ആത്മഹത്യചെയ്തത്. എനിക്കൊരു ജോലിയും വേണ്ട. കല്യാണം കഴിക്കുന്നതുവരെ ഈ വീട്ടില്‍ ഇരിക്കാനാണ് തീരുമാനം. കല്യാണം കഴിഞ്ഞാല്‍ പിന്നെ ഉടലിന് കാവല്‍ക്കാരനെ കിട്ടുമല്ലോ..''
അവള്‍ക്ക് ചിരിവന്നു.
ഇന്നലെയാണ് ആ പരസ്യം കണ്ടത്. എത്ര വായിച്ചിട്ടും മതിവരാത്ത പരസ്യമായിരുന്നു അത്. അവള്‍ സന്തോഷം കൊണ്ട് ആര്‍ത്ത് ചിരിച്ചു. വീട്ടിനകത്തൂടെ തുള്ളിച്ചാടി.
-ഇങ്ങനെ എത്ര നാളായി ചിരിച്ചിട്ടെന്നോ…
പെണ്‍ശരീരം മൂടിവെക്കാന്‍ കഴിയുന്ന കവചത്തെക്കുറിച്ചായിരുന്നു ആ പരസ്യം. പരസ്യത്തിന്റെ തലക്കെട്ട് തന്നെ ആകര്‍ഷകമായിരുന്നു.
''ഉടല്‍ മുറികളുടെ കാവലിന്…''
പത്രം ചുരുട്ടിപ്പിടിച്ച് അച്ഛനെ കാത്ത് നിന്നു.
കവചം കിട്ടിയാല്‍ പിന്നെ ആരെയും പേടിക്കേണ്ടതില്ലല്ലോ… ആര്‍ക്കും കീഴ്‌പ്പെടുത്താനാവില്ല; പരസ്യം കാണിച്ചുകൊടുത്തപ്പോള്‍ പരിഹസിച്ച് ചിരിക്കുകയാണ് ചെയ്തത്.
''എന്തേ…''
''നീയിത്ര വളര്‍ന്നത് ഞാനറിഞ്ഞില്ല''
അടിമുതല്‍ മുടിവരെ നോക്കിക്കൊണ്ടാണ് അച്ഛന്‍ പറഞ്ഞത്.
''മകളുടെ കാര്യത്തില്‍ അച്ഛന്മാരുടെ ശ്രദ്ധ എപ്പോഴും ഇങ്ങനെതന്നെയായിരിക്കും.''
അന്ന് ഭക്ഷണം കഴിക്കാതെയാണ് ഇരുവരും ഉറങ്ങിയത്. രാവിലെ തന്നെ കവചം വാങ്ങുമ്പോള്‍ കുളിച്ച് മാറ്റി അച്ഛന്‍ ഇറങ്ങി. അച്ഛന്റെ നിഴല്‍ രൂപം ദൂരേക്ക് അലിഞ്ഞപ്പോള്‍ ഉമ്മറവാതില്‍ പൂട്ടി അടുക്കളയി ലേക്ക് നടന്നു. അച്ഛന്‍ തിന്നാതെപോയ ദോശ മുറിച്ചെടുത്ത്, വായിലിട്ട് ചവച്ചരച്ച്, വെള്ളം കുടിച്ചു. കുളിമു റിയില്‍ കയറി കാലും മുഖവും കഴുകി. മുഖക്കണ്ണാടിക്ക് മുന്നില്‍ നിന്ന് ഞാനും സുന്ദരിയാണോയെന്ന് പറഞ്ഞ് സ്വയം ചിരിച്ചു.
ഉറക്കമുറിയില്‍ കയറി വാതില്‍ അടച്ചു. കരിമ്പടത്തിനകത്ത് കയറി കിടന്നു. ഉറങ്ങി പോയി.
കണ്ണുകള്‍ തുറന്നപ്പോള്‍ ചുറ്റുപാടും ഇരുട്ടായി കഴിഞ്ഞിരുന്നു. എഴുന്നേറ്റു; കട്ടിലില്‍ നിന്നും ഇറങ്ങി. മേശപ്പുറത്തെ മുട്ടവിളക്ക് കത്തിച്ചു. മുറിയിലാകമാനം മഞ്ഞവെളിച്ചം.
-അച്ഛന്‍ ഇതുവരെ എത്തിയിട്ടില്ലല്ലോ.
സമയം നോക്കി.
-എന്തേ ഇത്ര വൈകിയത്.
ഘടികാരം സങ്കടപ്പെട്ടു.
കവചം വില്‍ക്കുന്ന പട്ടണം അങ്ങ് ദൂരെയാണ്. കവചം ആവശ്യമുള്ളവര്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പിയും, ഐഡി പ്രൂഫും, കൊണ്ടുവരണമെന്ന് പരസ്യത്തില്‍ പ്രത്യേക അറിയിപ്പായി ചേര്‍ത്തിരുന്നു.
പിന്നെ കാശും.
അമ്മ ബാക്കിവെച്ചു പോയ വളയും മാലയും ഊരി കൊടുത്തു. കിട്ടുന്ന കാശിന് വിറ്റ് കവചം വാങ്ങാന്‍ പറഞ്ഞു.
''തികയ്വോ…''
''തികയും''
''നിന്റെ കല്യാണത്തിന് ഉപയോഗിക്കേണ്ടതാ…''
''ശരീരമില്ലെങ്കില്‍ പിന്നെന്തിനാണ് പൊന്ന്''
അച്ഛന്‍ മറുപടി പറഞ്ഞില്ല.
കട്ടിലില്‍ വീണ്ടും കിടന്നു.
എപ്പോവായിരിക്കും വെളുത്ത കുതിരയില്‍ കയറി രാജകുമാരന്‍ പറന്നു വരിക?
അങ്ങനെ ആലോചിച്ചപ്പോള്‍ ചിരിവന്നു.
അപ്പോഴാണ് വെളുത്ത ചുമരില്‍ തൂങ്ങിക്കിടക്കുന്ന അച്ഛന്റെ ബോസിനെ കണ്ടത്. പേടിച്ച് വിറച്ചുപോയി. ഉറക്കെ നിലവിളിച്ചു.
''അമ്മ്..മ്മേ…''
തുമ്പിക്കൈ നീട്ടി കറകറ ഒച്ചയോടെ ബോസ് അലറിച്ചിരിച്ച് പറഞ്ഞു. ''എത്രനാളായി നിന്നെ കണ്ടിട്ട്. ആനച്ചന്തമായിട്ടുണ്ട്.''
''വാ…''
തുമ്പിക്കൈ നീട്ടി ക്ഷണിച്ചു.
ഉറക്കവാതില്‍ ധൃതിയില്‍ തുറന്ന് സ്വീകരണമുറിയിലേക്ക് ഓടി മുന്‍വാതില്‍ തുറന്ന് രക്ഷപ്പെടണം. എന്നിട്ട് കൂക്കി വിളിച്ച് ആള്‍ക്കാരെ കൂട്ടണം. അപ്പോഴേക്കും പിറകെ ഓടിവന്ന ബോസ് അവള്‌ടെ മുടി പിടിച്ച് വലിച്ച് താഴെ ഇട്ടു.
''എന്നെ ഒന്നും ചെയ്യല്ലേ…'' ബോസിന് നേരെ കൈകൂപ്പി.
''വഴി മധ്യേ നിന്റച്ഛനെ കണ്ടിരുന്നു. കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. നല്ല കാശും കൊടുത്തു. നീ വളര്‍ന്നകാര്യം അച്ഛനാണ് പറഞ്ഞത്''
അവള്‍ അടുക്കളയിലേക്ക് ഓടി. കറിക്കത്തിക്ക് പരതി. അന്നേരം അടുക്കള ഉപകരണങ്ങളെല്ലാം അലി ഞ്ഞില്ലാതായി. മേശയും കസേരും അലമാരയും കട്ടിലും പാത്രങ്ങളും അലിഞ്ഞു. വിഭജിച്ച ചുമരുകള്‍ അ ലിഞ്ഞു. വീട് ഒറ്റച്ചുമര്‍ ലോകമായി. അതിനകത്ത് അവള്‍ ഒറ്റക്ക് മുന്നില്‍ അലറിച്ചിരിക്കുന്ന ബോസ്. ചുറ്റുപാടും ഇരുട്ടാണ്. ഇരുട്ടിനെ നോക്കി അവള്‍ കരഞ്ഞു.
അവള്‍ക്ക് മുന്നില്‍ ബോസ്, നൃത്തം ചെയ്യുവാന്‍ തുടങ്ങി. ഭൂമി കുലുങ്ങുന്ന ഉടല്‍നൃത്തമായിരുന്നു അത്. അയാളുടെ ഉടയാടകള്‍ അഴിച്ച് അവളുടെ മുഖത്തേക്കെറിഞ്ഞ് നഗ്നനായി. അന്നേരം അരക്കെട്ടിലെ ഇരുട്ടില്‍ ഒളിച്ചിരിക്കുന്ന പിക്കാസ് ഉണര്‍ന്നെഴുന്നേറ്റ് തിളങ്ങുന്ന കണ്ണുകളോടെ അവളെ നോക്കി ചുകന്ന നാവ് അനക്കിക്കൊണ്ടിരുന്നു.
''ആരും കാണാതെ, ഇരുചെവിയറിയാതെ, നിന്റെ ഉടലില്‍ ഞാനൊരു ചിത്രം വരക്കും. ഒറ്റ ചിത്രം മതി. അതെന്റെ ആഗ്രഹമാണ്. പിന്നെ ഒരിക്കലും ശല്യം ചെയ്തില്ല.''
''എന്താണ് നിന്റെ തീരുമാനം. ചോദിക്കുന്നത് മര്യാദയാണ്. ചോദിച്ചാല്‍ കിട്ടണം. എങ്കിലേ ചോദ്യത്തിന് കാര്യമുള്ളൂ''
അങ്ങനെ പറഞ്ഞുകൊണ്ട് അവളുടെ ശരീരത്തില്‍ ബോസ് ചിത്രം വരക്കുവാന്‍ തുടങ്ങി. അവളുടെ ശരീരത്തെ ബോസിന്റെ ശരീരം കൊണ്ട് മൂടി. ശ്വാസം മുട്ടി. നിധിതേടുന്ന കൈകളെന്നപോലെ അവളുടെ ശരീരം മാന്തിപ്പറിച്ചു. ചുണ്ടുകളും, മുലകളും, തുടലും, മുഖവും കടിച്ചുപറിച്ചു. നിലവിളിച്ചപ്പോള്‍ മുഖത്തടിച്ചു.
''മിണ്ടാതിരിക്കെടീ''
പിന്നെപ്പോഴോ അയാള്‍ പോരുകാളയായി. നാവിന്റെയും രസത്തിന്റെയും ഊര്‍വ്വരതയുടെയും തണുത്ത അവളുടെ പാടത്തിലൂടെ പോരു കാള ഒച്ചയുണ്ടാക്കി പരക്കം പാഞ്ഞു. അവളുടെ വയല്‍ കൊത്തിക്കിളച്ചു. വയലില്‍ ചോര നിറഞ്ഞു. ചോരയൊഴുകുവാന്‍ തുടങ്ങി. അപ്പോഴും മുക്രയിടുന്ന കാളയുടെ ഒച്ച കേള്‍ക്കാം. പോരു കാള കിതക്കുന്ന ഒച്ച അറ്റുവീഴുന്ന ബോധക്കാഴ്ചയിലൂടെ അവള്‍ അറിയുന്നുണ്ടായിരുന്നു.
''സുഖൂണ്ടോ''
കിതപ്പിന്റെ പെരുക്കത്തിന്റെ ഇടയില്‍ നിന്നും ബോസ് ചോദിക്കുന്നത് അവള്‍ കേട്ടിരുന്നില്ല.
അവളുടെ ബോധം കെട്ടു.
ബോധം തെളിഞ്ഞപ്പോള്‍ ചുറ്റുപാടുകള്‍ വെളിച്ചത്തിന്റെതായിരുന്നു. നേരം വെളുത്തു.
നിലത്ത്, കൈപ്പത്തികള്‍ കുത്തിപ്പിടിച്ച്, ചുമരിന്റെ അരികിലേക്ക് ഇടഞ്ഞിഴിഞ്ഞ് ചുമരില്‍ ചാരി ഇരുന്നു. നഗ്നമാക്കപ്പെട്ടതും, മാന്തിപ്പറിച്ചതും, ശുക്ലം മണക്കുന്നതുമായ ശരീരത്തെ വെറുപ്പോടെ നോക്കി. ശരീര ത്തില്‍ കാര്‍ക്കിച്ചു തുപ്പി. വീണ്ടും വീണ്ടും തുപ്പി. എത്ര തുപ്പിയിട്ടും മതിവരുന്നില്ല. തലമാന്തിപ്പറിച്ചു. ചുമരില്‍ തലയിട്ടടിച്ചു. തലപൊട്ടി ചോര നിലത്ത് ചുരുണ്ടുകിടന്ന് ഏങ്ങലടിച്ച് കരയുവാന്‍ തുടങ്ങി.
ഇത്രയുംകാലം കാത്തുസൂക്ഷിച്ച…
അന്നേരമാണ് ചുറ്റുപാടുകളിലേക്ക് അലിഞ്ഞുപോയ ചുമരുകളും, കറിക്കത്തികളും പാത്രങ്ങളും അലമാര കളും മേശയും കസേരകളും കട്ടിലും കണ്‍മഷിയും പൗഡറും തെളിഞ്ഞുവന്നത്. നിര്‍വികാരതയോടെ നോക്കി ഇരുന്നു. ശരീരം ചുരുട്ടിപ്പിടിച്ച് എഴുന്നേറ്റു. നുറുങ്ങുന്ന വേദനയുണ്ട്. വേച്ച് വേച്ച് നടന്നു.
തുടകള്‍ക്കിടയിലൂടെ യുറ്റി..യുറ്റി വീഴുന്ന ചോര നിലത്ത് പടര്‍ന്ന് ജ്യാമിതീയ രേഖകളുണ്ടാക്കി. അപ്പോഴാണ് ദൂരെ നിന്നും നിറഞ്ഞ ചിരിയോടെ നടന്നുവരുന്ന അച്ഛനെ കണ്ടത്. അവളുടെ മുന്നില്‍ അച്ഛന്‍ നിന്നു. തല ഉയര്‍ത്തി അച്ഛനെ നോക്കിയില്ല. അച്ഛന്‍ മുരടനക്കി ശ്രദ്ധ ക്ഷണിച്ചു.
അവളുടെ മുന്നിലേക്ക് കവചം നീട്ടി വെച്ചു.
''ഇനി നിനക്കാരേയും പേടിക്കേണ്ടതില്ല്‌ലലോ…''
തമാശച്ചിരിയോടെ അച്ഛന്‍ പറഞ്ഞു.
അച്ഛനെ നോക്കി അവള്‍ കറുത്ത ചിരി ചിരിച്ചു.
''എന്ത് പറ്റിയെന്റെ മോളേ…''
അവളുടെ ചുമലില്‍ പിടിച്ച് അച്ഛന്‍ ചോദിച്ചു.
തല താഴ്ത്തി അച്ഛന്‍ ശ്രദ്ധ ക്ഷണിച്ചു. കാലടികള്‍ക്ക് കീഴെ പടര്‍ന്നു വളരുന്ന ചോരപ്പാടം അച്ഛന്‍ കണ്ടു.
''എന്നോട് പൊറുക്കൂ മോളേ…''
മകളുടെ കാലുകള്‍ കൂട്ടിപ്പിടിച്ച് അച്ഛന്‍ പറഞ്ഞു.
അച്ഛന്റെ മുഖത്തേക്ക് മകള്‍ കാര്‍ക്കിച്ചു തുപ്പി.
വീണ്ടും വീണ്ടും കാര്‍ക്കിച്ചു തുപ്പി.
എത്ര തുപ്പിയിട്ടും മതിവരുന്നില്ലല്ലോ…
ഇയ്യ വളപട്ടണം
Kadha vallathe disturb cheyyunnu, Ithrayum vendayirunnu.
vallathe disturb cheyyunnu