Main Menu

പാസ്‌വേഡ് ഇനി ടൈപ്പ് ചെയ്യേണ്ട!

ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വിവിധ സൈബര്‍ സേവനങ്ങളുടെയും ഉപയോഗം സാധ്യമാകുന്നത് പാസ്‌ വേഡ് എന്ന അടയാളം വഴിയാണ്. എടിഎം മുതല്‍ ഇമെയില്‍ വരെ പലയിടത്തും പല വാക്കുകള്‍ /അക്കങ്ങള്‍ /ചിഹ്നങ്ങള്‍ ടൈപ്പ് ചെയ്താണ് നമ്മള്‍ വിനിമയം നടത്തുന്നത്. പാസ്‌വേഡിന് പകരമായി പല സംഗതികളും അവതരിച്ചിട്ടുണ്ട്, നേത്രാട യാളവും വിരല്‍പാടും ഇതിന് ഉദാഹരണം. സര്‍ക്കാരിന്റെ വിവാദമായ ആധാര്‍ പദ്ധതിയില്‍ ഇത് രണ്ടും ശേഖരിക്കുന്നതിനെ തിരെ വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു എന്നത് സ്മരണീയം.

ഇക്കൂട്ടത്തിലേക്കാണ് ഇപ്പോള്‍ ശബ്ദപ്പൂട്ട് കടന്ന് വരുന്നത്, എന്ന് വച്ചാല്‍ നിങ്ങളുടെ ശബ്ദം തന്നെ പാസ്‌വേഡായി ഉപയോഗിക്കുന്നു. മദ്രാസ് ഐഐടി യിലെ ടെക്‌നോബിസിനസ് ഇന്‍കുബേറ്ററിലെ ഒരു കമ്പനിയുടെ ശ്രമഫലമായി ഇന്ത്യയിലെ ചില പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ ശബ്ദം അടയാളമായി ഉപയോഗിക്കാനായുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു.

ഫോണിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിനിമയോപാധി വഴിയോ ഉപഭോക്താവ് ബന്ധപ്പെടുമ്പോള്‍ അതാത് സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കുന്ന സിസ്റ്റം വിളിക്കുന്നയാളെ തിരിച്ചറിഞ്ഞ ശേഷം സേവനം ലഭ്യമാക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഒരിക്കല്‍ തിരിച്ചറിഞ്ഞ ശേഷം ഇടപാടിനും ശബ്ദസന്നിവേശ സങ്കേതം (സ്പീച്ച് റെക്കഗ്‌നിഷന്‍) ഉപയോഗിക്കാം.

പനിയോ ജലദോഷമോ പിടിപെട്ട അവസ്ഥയാണങ്കില്‍ പോലും ഇതില്‍ മൂന്നോ നാലോ സ്വഭാവം മാത്രമേ മാറൂ എന്ന് നിര്‍മാതാക്കള്‍ അവകാശ പ്പെടുന്നു. ഏതെങ്കിലും മിമിക്‌സ് കലാകാരനെ കൊണ്ട് പറയിച്ചാലോ അല്ലെങ്കില്‍ റെക്കോഡ് ചെയ്ത് വച്ച ശബ്ദം ഉപയോഗപ്പെടുത്തിയാലും സമ്മതിക്കില്ലത്രേ.

ഭാരതിയ ഭാഷകള്‍ അടക്കം പിന്തുണ യ്ക്കുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ശബ്ദത്തിന്റെ 28 വ്യത്യസ്ത സ്വഭാവം (പരാമിറ്റര്‍ ) വിശകലനം ചെയ്താണ് ഉപയോക്താവിനെ ഉറപ്പാക്കുന്നത്.

 അക്കൌണ്ട് ഉടമയെ ഭീഷണിപ്പെടുത്തി പറയിച്ചാലും സേവനം നിഷേധിക്കുന്ന സംവിധാ നവും ഉണ്ടാകുമായിരിക്കും എന്ന് പ്രതീക്ഷിക്കാം ഇല്ലെങ്കില്‍ പണി പാളുമല്ലോ.

അക്ഷരാഭ്യാസം ഇല്ലാത്തവര്‍ക്കും എടിഎം പോലെയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാം എന്നത് ഇതിന്റെ മെച്ചമാണ്. നിലവില്‍ ഇത് പ്രായോഗികമാകുമോ എന്ന് സംശയിക്കു ന്നവരുണ്ടാകാം, ഒരു പക്ഷെ വ്യാപകമായ വാണിജ്യ ഉപയോഗത്തില്‍ പരാജയപ്പെടാനും ഇടയുണ്ട്, എന്ന് വച്ച് ഇത് സാങ്കേതികമായി സാധ്യമല്ല എന്ന് അര്‍ത്ഥമില്ല. കാരണം ഇപ്പോള്‍ ഉദ്ദേശിക്കുന്നതിലും തികച്ചും വിഭിന്നമായ ഇടത്താണ് ഇത് ഉപയോഗിക്കപ്പെ ടുന്നതെങ്കിലോ?

നാം ഇന്ന് ഉപയോഗിക്കുന്ന പല ഉപകരണങ്ങളും സങ്കേതങ്ങളും അതിനായി തന്നെ നിര്‍മ്മിക്കപ്പെട്ടതല്ല, സന്ദര്‍ഭവശാല്‍ മറ്റ് പല ഉപയോഗത്തിലും എത്തി ജനകീയമായവ ഉണ്ട്. അത് പോലെ ഈ ശബ്ദപ്പൂട്ട് എവിടെയെങ്കിലും കാര്യമായ ഉപയോഗം ഉണ്ടാകും.



2 Comments to പാസ്‌വേഡ് ഇനി ടൈപ്പ് ചെയ്യേണ്ട!

  1. സങ്കേതികത മനുഷ്യന് ചിന്തിക്കാന്‍ കഴിയാത്തത്ര ലവലിലേക്ക് പോയ്ക്കൊണ്ടിരിക്കുന്നു. ഈ ലേഖനന്‍ നന്നായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: