Main Menu

പള്ളിമൈതാനവും മദ്യവർജനവും

Saikatham Columns

ഞങ്ങളുടെ നാട്ടിൽ നടന്നൊരു കാര്യമാണ് വിവരിക്കുന്നത്. ഞങ്ങടെ നാടെന്നു പറയുമ്പോ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഘല. രായമംഗലം പഞ്ചായത്ത്. തുരുത്തിപ്ലി പ്രദേ ശം, വളയൻചിറങ്ങര പ്രദേശം, പുല്ലുവഴി പ്രദേശം എന്നൊക്കെ പറയാം. കുന്നത്തുനാട് ആണ് താലൂക്ക്.

ആളുകൾ സ്നേഹത്തോടെ " എന്റെ പുള്ളേ", " എന്നാപ്പാ", "ഇല്ലാപ്പാ" , "കൊച്ചേ" എന്നൊക്കെ വിളിക്കുന്ന സ്ഥലം. പി കെ വി യുടെയും പി ജി യുടെയും ഒക്കെ നാട്. വടക്ക് പെരിയാറും തെക്ക് മുവാറ്റുപുഴയും അതിർത്തി അടയാളങ്ങൾ.

ഭൂപ്രദേശ വിവരണം ദീർഘിപ്പിക്കാതെ കാര്യത്തിലേക്ക് വരാം. ഒരു ദിവസം ഞാൻ വായന ശാലയിലേക്കുള്ള പതിവ് സന്ദർശനത്തിനു എത്തി. വൈകുന്നേരം ചായ കുടി കഴിഞ്ഞാൽ ജോലി ഇല്ലാത്ത ഒട്ടുമിക്ക യുവാക്കളും അവിടെ എത്തും, പിന്നെ തൊട്ടടുത്തുള്ള കളിസ്ഥല ത്തും. അന്ന് ചെന്നപ്പോൾ കണ്ടത് അശോകൻ ചേട്ടൻ ഒരു വെള്ളക്കടലാസുമായി ഇരിക്കു ന്നതാണ്. അദ്ദേഹമാണ് ഞങ്ങളുടെ ശാസ്ത്ര കൂട്ടായ്മയുടെ ചുമതലക്കാരൻ. അടുത്ത് ചെന്ന് കാര്യം ചോദിച്ചു. ആകെ വിഷണ്ണൻ ആണ് കക്ഷി. പുള്ളി കാര്യം പറഞ്ഞു നമ്മുടെ പള്ളി പറ മ്പിനു ചുറ്റും മതില് കെട്ടാൻ പോകുന്നു. കേട്ടപ്പോൾ എനിക്ക് തോന്നിയത് നല്ല കാര്യമ ല്ലേ, പന്ത് റോഡിൽ പോകുന്നത് കുറയുമല്ലോ എന്നാണ്. പിന്നെയാണ് കാര്യം മനസിലാ യത് – മതില് കെട്ടിയ ശേഷം അടുത്ത നടപടി, ആ മൈതാനത്ത് തേക്ക് വയ്ക്കലാണ്. ഞാൻ ചെറുതായൊന്ന് ഞെട്ടി.

ആ മൈതാനത്താണ് ക്രിക്കറ്റും ഫുട്ബോൾ മുതൽ ഒരുവിധം എല്ലാ കളികളും നടക്കുന്നത്, ഞങ്ങടെ നാട്ടിലെ പിള്ളേരെല്ലാം കായിക പരിശീലനം നടത്തുന്നതും അവിടെ. പുതിയ ഒരു മുതലാളി കൈക്കാരൻ ആയി പള്ളിയിൽ കയറിയതിന്റെ പരിഷ്കാരം ആണെന്ന് പതിയെ മനസിലായി. ഞങ്ങൾ എന്തായാലും നിവേദനം കൊടുക്കാൻ തീരുമാനിച്ചു. ഞങ്ങൾ, എന്ന് പറഞ്ഞാൽ ക്രൈസ്തവരും അല്ലാത്തവരും, നിരീശ്വരവാദികളും, ഇടതുപക്ഷക്കാരും എല്ലാം പെടും. പള്ളിയിൽ ചെന്നു അച്ചനെ കണ്ടു. അദ്ധേഹത്തിന്റെ സ്നേഹപ്രസന്ന മുഖം കാര്യം കേട്ടപ്പോൾ കറുത്തു.

പള്ളി കമ്മിറ്റിയുടെ തീരുമാനം ആണ്, ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു ഒരു കുഞ്ഞു പീലാ ത്തോസങ്ങോട്ടു കളിച്ചു. അശോകൻ ചേട്ടനും, മത്തായി സാറും ഒക്കെ പറഞ്ഞു "അച്ചാ, ഇതൊ രു സാമൂഹിക പ്രശ്നമാകും" എന്നൊക്കെ . കേട്ട പാതി അച്ചൻ – മത്തായി സ്ഥിരമായിട്ട് പള്ളീ വന്നിട്ട് സംസ്കാരത്തിന്റെ കാര്യം പറഞ്ഞാൽ ഞാൻ കേൾക്കാമെന്നായി. മത്തായി സാർ പതുക്കെ തല കുനിച്ചു. അവസാനം കൂടെ വന്ന ബിനോയ്‌ ചേട്ടൻ പറഞ്ഞു – "അച്ചാ, ഇവിടം പോയാൽ പിള്ളേർക്കൊന്നും കളിയ്ക്കാൻ വേറെ സ്ഥലമില്ല". അതിനുമച്ചൻ മറുപടി പറഞ്ഞു – " കളിസ്ഥലം ഉണ്ടാക്കേണ്ടത് സർക്കാരാ, പഞ്ചായത്തിൽ പരാതി കൊടുത്താ മതി". പളുപളു ത്ത വേഷത്തിലിരുന്ന കൈക്കാരൻ മൊഴിഞ്ഞു 2-3 ഏക്കര്‍ സ്ഥലം ചുമ്മാ കിടന്നാൽ എന്ത് വരുമാനം കിട്ടും?

ഞങ്ങൾ അവിടെ നിന്ന് പതിയെ ഇറങ്ങി.

പള്ളിയുടെ സ്ഥലം. കളി നിർത്തുക എന്നല്ലാതെ വേറെ ഒന്നും ചെയ്യാൻ സാധിക്കില്ല. മഴ ക്കാലത്ത്‌ തേക്കിൻ തൈകൾ നട്ടു. പ്രിയ മൈതാനത്തെ ഞങ്ങൾ നെടുവീർപ്പോടെ കണ്ടു. സമയം മുന്നോട്ടു പോയി. ഒരു ദിവസം ആ വഴി പോയപ്പോൾ മദ്യകുപ്പികൾ വഴിയോരത്ത് കണ്ടു. ആ പ്രദേശത്ത് മദ്യപാനം കൂടി വരുന്നു എന്ന് ഒരു ദിവസം അശോകൻ ചേട്ടൻ പറ ഞ്ഞു. കളിയ്ക്കാൻ സ്ഥലമില്ലാതെ വരുമ്പോൾ ചുമ്മാ രസത്തിനു തുടങ്ങി. ചിലരൊക്കെ ശീലമാ ക്കി. ചിലര്‍ മെഗാസീരിയൽ എന്ന വികടകലക്ക് മുന്നില്‍ അഭയം തേടി. ചിലർ ചീട്ടുകളി, കുറെ പേർ പുസ്തകത്തിലേക്ക് തിരിഞ്ഞു. അച്ചൻ ഒരു ദിവസം പള്ളിയിൽ ഘോര ഘോരം മദ്യം വിപത്താണെന്നും സാത്താനാണെന്നും പ്രസംഗിച്ചു. പിന്നെയാ പ്രസംഗം സ്ഥിരമായി മദ്യപി ച്ചു അച്ചനെ മകൻ തല്ലി. മദ്യപിക്കാൻ മോഷ്ടിച്ചു അങ്ങനെ അങ്ങനെ കാട് കയറി. ലഹരി വിമോചന ധ്യാനം നടത്തി. ഭവന സന്ദര്‍ശനം നടത്തി. എല്ലായിടത്തും ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നം.

നല്ല നടപ്പിന് ആളില്ല. അച്ചനാകെ പൊറുതി മുട്ടി. ഉപദേശിച്ചു തൊണ്ട വരണ്ടും തുടങ്ങി. എല്ലാ മതസ്ഥരും വന്നു പരാതി പറഞ്ഞും തുടങ്ങി. അങ്ങനെ ഒരു ദിവസം നമ്മുടെ മത്തായി സാർ അച്ചനെ കവലക്ക്‌ വെച്ച് കണ്ടപ്പോള്‍ നല്ല രണ്ടു വർത്താനം പറഞ്ഞു. "തേക്ക് വെട്ടി വിറ്റു ലഹരി വിമുക്തി നടത്താമച്ചോ". അച്ചനാകെ ചൂളിപ്പോയി.

പിന്നെ ഒരു ദിവസം അറിഞ്ഞു, തേക്കിൻ കാടിന്റെ മധ്യഭാഗം അച്ചൻ തന്നെ വെട്ടി. എന്നിട്ട് വീടുകളിൽ കയറി എല്ലാവരും കൂടി നാളെ തന്നെ കളി തുടങ്ങിക്കോണം എന്ന് പറഞ്ഞു.

ഇപ്പോൾ അവിടെ കളിസ്ഥലം തിരിച്ചു വന്നു. മദ്യം പതുക്കെ പടിയിറങ്ങി തുടങ്ങി. മനുഷ്യന് വിഹരിക്കാനും വിനോദത്തിനും ഇടങ്ങള്‍ ഇല്ലാതാകുമ്പോൾ, ആശ്വാസത്തിന് ചെന്നെത്തു ന്ന ഇടങ്ങളിൽ ഒന്ന് മാത്രമാണ് ലഹരി. മനുഷ്യനുള്ള ഇടങ്ങൾ ഇനിയും ഉണ്ടാവട്ടെ. നൂറു മദ്യവിമുക്തി ധ്യാനങ്ങൾ നടത്തുന്നതിനെക്കാൾ നല്ലത് ഒരു കളിസ്ഥലം ലാഭേച്ച കൂടാതെ നാടിന് ഉണ്ടാക്കി കൊടുക്കുന്നതാണ്.13 Comments to പള്ളിമൈതാനവും മദ്യവർജനവും

  1. അനായാസം കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള അനൂപിന്റെ മിടുക്ക് അഭിനന്ദനാര്‍ഹമാണ്‌

  2. മതങ്ങള്‍ എന്നും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്നവയാണ്. സമൂഹത്തില്‍ നല്ലത് ചെയ്യാന്‍ മതങ്ങളെക്കാള്‍ ബാധ്യത രാഷ്ട്രീയക്കാര്‍ക്കുണ്ട്. അവര്‍ ചെയ്യാത്തത് മതങ്ങള്‍ ചെയ്യുമെന്ന് കരുതാന്‍ പറ്റില്ല.

    താങ്കളുടെ നിരീക്ഷണം സ്വഗതാര്‍ഹമാണ്. വളരെ ചെറിയ കാര്യം എന്ന് തോന്നിപ്പിക്കാമെങ്കിലും കലിസ്ഥലങ്ങള്‍ നാട്ടില്‍ നിന്നും അന്യം നിന്ന് പോകുന്നുണ്ട് എന്ന് തോന്നുന്നു. പകരം ഹൈടെക് കളിസ്ഥലങ്ങള്‍ വരുന്നു. പക്ഷെ അവ മനുഷ്യനെ കൂടുതല്‍ അലസരാക്കുന്നതെയുള്ളു എന്നതാണ് വാസ്ഥവം.

  3. മതങ്ങള്‍ പോലും മനുഷ്യനന്മയെക്കാള്‍ കച്ചവട സാധ്യതകള്‍ക്കാണ് മുന്‍ തൂക്കം നല്‍കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: