നോവല്‍ “ജാനകി” സിനിമാ താരം മധു പ്രകാശനം ചെയ്തു.
പ്രവാസി എഴുത്തുകാരി സുനില ജോബിയുടെ ജാനകി എന്ന നോവൽ സിനിമാ താരം മധു പ്രകാശനം ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി അല്ഫോൺസാ കോളേജിൽ നടന്ന ചടങ്ങിൽ റിടയേര്‍ഡ് ഏ ഇ ഒ മേർസിക്കുട്ടി എബ്രഹാം, കുര്യൻ ജോസഫ്, എം സി മാത്യൂ, റോസ്ലിൻ എബ്രഹാം, എന്നിവർ പങ്കെടുത്തു. ഖത്തർ എം ഇ എസ് ഇൻഡ്യൻ സ്കൂളിൽ ആറുവർഷത്തോളമായി അധ്യാപികയായി ജോലി ചെയ്യുന്ന സുനില ജോബിയുടെ രണ്ടാമത് പുസ്തകമാണ് സൈകതം ബുക്സ് വായനക്കാരിലെത്തിച്ചത്.
ഉള്ളടക്കത്തില്‍ ഉള്ള വ്യത്യസ്തതയും അവതരണത്തിന്റെ പുതുമയും കൊണ്ട് ഏറെ ശ്രദ്ധേയമായ പുസ്തകം ഒരു അച്ഛന്റെയും മകളുടെയും ആത്മ ബന്ധത്തിന്റെ കഥയാണ് പറയുന്നത്. നവീനവും മനോഹരവും തെളിമയുള്ളതുമായ ഭാഷയില്‍ കഥ പറഞ്ഞുപോകുന്നു . ദേശചരിത്രത്തേയും ഐതിഹ്യങ്ങളേയും ശക്തമായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച് ജന്മദേശത്തിലൂടെ നടത്തുന്ന രസകരമായ സഞ്ചാരമാണ് സുനില ജോബിയുടെ ‘ജാനകി’
Link to this post!