Main Menu

നിഷ്ക്രിയരുടെ ജൽപനങ്ങൾ

Saikatham Online Malayalam Magazine

വൈകുന്നേരം 6 കഴിഞ്ഞു, ബസ് സ്റ്റോപ്പിൽ ആളുകൾ കുറഞ്ഞു തുടങ്ങി, പണിക്കു പോയവരും, ജോലിക്കു പോയവരും എല്ലാം കൂടണയുന്നു. നെല്പാടങ്ങളുടെ നാ ശത്തിനു ശേഷം, എന്തോ കിളി കൾ കൂടണയുന്നത്‌ കാണാനാകാ റില്ല. വെളിച്ചം മറഞ്ഞിട്ടില്ല, കട കളിൽ വെളിച്ചം വന്നു തുടങ്ങിയി ട്ടുണ്ട്. അരിയും, പരിപ്പും ഉരുളക്കി ഴങ്ങും വാങ്ങി അയൽസംസ്ഥാനക്കാരും പോകുന്നു.

എന്തോ വല്ലാത്ത തളർച്ച തോന്നി. ‘ഒരു നാരങ്ങാ വെള്ളം, ചായ‘ മനസ്സിൽ അങ്ങനെ പലതും ഓടി വന്നു. വേണ്ട ഒന്നും വേണ്ട. കുറച്ചിരുന്നാൽ മതി. അങ്ങനെ ബസ് ഷെൽറ്ററിന്റെ മൂലയിൽ ഇരുന്നു.

അടുത്ത ബസിൽ അവിടെ ഉണ്ടായിരുന്നവർ കൂടി കയറി. ബസിൽ നിന്നവിടെ ഇറങ്ങിയവർ പിരിഞ്ഞു പോയി. ഒരു മന്ദഹാസം പോലും ആരും സമ്മാനിച്ചില്ല.

കുമാരേട്ടൻ എന്തോ വിളിച്ചതു കേട്ടാണ്, ചിന്തയിലാണ്ടു പോയ ഞാനുണർന്നത്. കുമാരേട്ടൻ നാട്ടിലെ ഒരു നല്ല മനുഷ്യ നാണ്. ജോലി അത് കഴിഞ്ഞാൽ അത്യാവശ്യം പൊതുപ്രവർത്തനം അങ്ങനെ പൊതുവിൽ നല്ലൊരു മനുഷ്യൻ. “എടാ വോട്ടർ ലിസ്റ്റിൽ നിന്റെ അനിയന്റെ പേരു ചേർത്തോ?. രണ്ടു പ്രാവശ്യം ചെന്നിട്ടും വീട്ടിലവനെ കണ്ടില്ല” ചോദിച്ചു നിർത്തി.

“അവനിങ്ങനെ കറങ്ങി നടപ്പല്ലേ, ഞാൻ പറയാം “.

“പിന്നെ എന്തോക്കെയാ, ജോലി എങ്ങനെ?”. കുമാരേട്ടൻ ചോദിച്ചു.

“ഇങ്ങനെ പോണു ചേട്ടാ”. കയ്യിലെ കെട്ടുമായി കുമാരേട്ടൻ എഴുന്നേറ്റു. ” വായനശാലയിൽ കമ്മിറ്റി ഉണ്ട് “. നിന്നെ അങ്ങോ ട്ടു കാണാറില്ലല്ലോ. ചോദിച്ചതും. എന്റെ പണ്ടപ്പരപ്പും, പരാതിയും, തിരക്കും എല്ലാം ഒരു വെള്ളം പോലെ പുറത്തു വന്നു. “നീയിങ്ങനെ തേഞ്ഞു തീരാതെ” എന്നു മാത്രം പറഞ്ഞു. പുള്ളി നടന്നു നീങ്ങി. എന്റെ കണ്ണുകൾ അദ്ധേഹത്തെ പിന്തുടർന്നു.

അവനവനിലേക്ക്‌ മാത്രം ചുരുങ്ങാതെ സമൂഹത്തിനു സമയം കൊടുക്കുന്ന ചുരുക്കം ആളുകളിൽ ഒരാൾ.

“ഇവനൊന്നും വേറെ പണിയില്ലേ”. മോഹനേട്ടൻ ആണ്. പണി കഴിഞ്ഞാ വീട്ടിൽ പോകാതെ ഇങ്ങനെ നടക്കും. കുമാരേ ട്ടനെ നോക്കിയാണ് കമ്മന്റ്. ഇങ്ങനെ നടന്നാലൊന്നും നാട് നന്നാവില്ല. ഒരുത്തൻ വിചാരിച്ചാൽ എന്ത് നടക്കാനാ.” പരിഹാസം പ്രവഹിക്കുകയാണ്.

ദോഷൈകദൃക്ക് എന്നു പറഞ്ഞാലും പോര. അതിന്റെ അപ്പുറം ഉള്ള ആളാണ് ഈ മനുഷ്യൻ. എന്തിനെയും വിമർശിച്ചു നിലം പരിശാക്കുന്നവാൻ. നാട്ടിലെ ഏറ്റവും നല്ല “കുറ്റപ്പാട്ടുകാരൻ” എന്നൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കാം. എന്റെ മുഖത്തിന്റെ പ്രസാദം വറ്റി തുടങ്ങി. അദ്ധേഹം പരിഹാസധോരണി നിർത്തി.

“എന്തൊക്കെ മോനേ. ജോലി നല്ലതിലേക്കൊന്നും മാറാൻ പറ്റീല്ലേ “. അടുത്തത് കുത്തുവാക്ക്.

ഞാൻ പതുക്കെ സ്ഥലം വിട്ടാലോ എന്നു മനസ്സിൽ വിചാരിച്ചു. ഉത്തരം കിട്ടാത്തത് കാരണം ചോദ്യം ഇഷ്ടപ്പെട്ടില്ല എന്നു മനസിലായി പുള്ളിക്ക്. കുമാരേട്ടൻ ദൂരത്തൊരു പൊട്ടായി മറയാൻ തുടങ്ങുന്നു.

“ഇവനൊക്കെ ഇപ്പൊ ഇങ്ങനെ നടക്കുന്നു. പണ്ടൊക്കെ ആയിരുന്നു വായനശാല. ഓണത്തിനു വടം വലിയും എന്തായിരുന്നു.“ മൂപ്പരു നൊസ്റ്റാൽജിയ ലൈനിൽ പിടിച്ചു.

“ശരിയാ, എന്റെ കുട്ടിക്കാലത്ത് എല്ലാം കുറച്ചൂടെ ഉഷാറായിരുന്നു. അന്ന് ആളുകൾക്ക് മനസുണ്ടായിരുന്നു, സമയം ഉണ്ടാക്കിയിരുന്നു. ഇങ്ങനെ നടക്കാൻ. ഇപ്പോൾ മനസുള്ളവർ പോലും പ്രവർത്തിക്കുന്നില്ല”.

പുള്ളി വീണ്ടും “പുതിയ ബുക്കുകളില്ല, പരിപാടി നടത്തണില്ലാ”, അങ്ങനെ ഒരു മലവെള്ളം പോലെ കുറ്റങ്ങൾ പറഞ്ഞു

എന്റെ മനസ് ഒരു ചോദ്യം ചോദിപ്പിച്ചു. “ചേട്ടൻ വായനശാല പ്രവർത്തനത്തിനില്ലേ “.

“ഏയ്‌, അതൊന്നും ശരിയാവില്ല. ആകെ കുറച്ചു സമയം ഉള്ളത് അതിനൊക്കെ പോകാൻ പറ്റുവോ ?”.

ഉറപ്പോടെ പറഞ്ഞു തീർന്നതും “പിന്നെ ആര് നന്നാക്കാൻ പ്രവർത്തിക്കുമെന്നാ ചേട്ടൻ പ്രതീക്ഷിക്കുന്നെ ?. സഹായിച്ചിട്ടു വിമർശിച്ചൂടെ?.” ചോദിക്കുമ്പോൾ എന്റെ മുഖം ചുവന്നിരുന്നു.Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: