Main Menu

ജെ എന്‍ യു : ഇനിയും സമയമുണ്ട് സഖാക്കളേ

Delhi Kerala copyപ്രസേന്‍ജിത്ത് ബോസിനോട് കൂറു പ്രഖ്യാപിച്ച് ജെ.എന്‍ .യുവിലെ മുന്‍ എസ്.എഫ്.ഐക്കാരും നിലവിലുള്ള ഭാരവാഹികളികളില്‍ മിക്കവാറും പേരും മുന്നോട്ടു വന്നു. ബംഗാളികളാണീക്കൂട്ടത്തില്‍ ഏറെയും. ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നതോടെ ജെ.എന്‍ .യുവിലെ എസ്.എഫ്.ഐ യൂണിറ്റ് തന്നെ അഖിലേന്ത്യ കമ്മിറ്റി പിരിച്ചു വിട്ടു. സംസ്ഥാന കമ്മിറ്റിയില്‍ പുതിയ ഭാരവാഹികളെ വച്ച് അഡ്ജസ്റ്റ് ചെയ്തു. കാമ്പസിലെ പ്രസേന്‍ജിത്ത് അനുഭാവികള്‍ എസ്.എഫ്.ഐ ജെ.എന്‍ .യു എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി

കേരളത്തിലും ബംഗാളിലും ത്രിപുരയിലു മല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യാമ ഹാരാജ്യത്ത് നിലനില്‍ക്കുന്നതെവിടെ എന്ന ചോദ്യത്തിന് ഡല്‍ഹിയിലെ ഉ ത്തരം ജെ.എന്‍ .യുവിലും വിത്തല്‍ഭായി പട്ടേല്‍ ഹൗസിലും എന്നതാണ്. വിത ല്‍ഭായ് പട്ടേല്‍ ഹൗസ് എന്ന വി.പി.ഹൗ സ് എം.പിമാരുടെ താമസസ്ഥലമാണ്. ഭൂരിപക്ഷം സി.പി. എം, സി.പി.ഐ എം. പിമാര്‍ പണ്ടേക്ക് പണ്ടേ ചേക്കേറിയിരു ന്നത് പാര്‍ലമെന്റില്‍ നിന്ന് നടന്നു പോ കാവുന്ന ദൂരത്തുള്ള ഈ പഴയ ഫ്ളാറ്റുക ളിലാണ്. സി.പി.എമ്മിന്റെ സംസ്ഥാന സമിതി ഓഫിസ് അടക്കം ഇടതുപക്ഷ സംഘടകളുടെ പല ഓഫീസുകള്‍ പ്രവര്‍ ത്തിക്കുന്നതും പ്രകാശ് കാരാട്ടും എസ്. ആര്‍ .പി.യും എ.കെ.പിയുമടക്കമുള്ള തല മുതിര്‍ന്ന സി.പി.എം നേതാക്കളും സി.പി. ഐ ദേശീയ സെക്രട്ടറി ഡി. രാജയും താമസിക്കുന്നതും ഇവിടെ തന്നെ. 2009- ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും ഇടത്പക്ഷം തോറ്റതോടെ വി.പി.ഹൗസിലെ ചുവപ്പ് രാശി മെല്ലെ മങ്ങി. സമാജ്‌വാദി പാര്‍ട്ടിക്കാര്‍ മുതല്‍ കോണ്‍ഗ്രസുകാര്‍ വരെയുള്ളവര്‍ വി.പി. ഹൗസിന്റെ ഇരുണ്ട ഇടനാഴികളില്‍ ആധിപത്യം സ്ഥാപിച്ചു.

2011 മെയ് മാസമായപ്പോഴേക്കും ബംഗാള്‍ മൂന്ന് പതിറ്റാണ്ടായി പുതച്ചിരുന്ന ചുമപ്പ് മേലങ്കി ഉപേക്ഷിച്ചത് ചരിത്രം. പക്ഷേ കേരളത്തിന്റെ പകുതിയോളം അപ്പോളും ചുവന്ന് തന്നെ കിടന്നു. ത്രിപുരയും മണിക് സര്‍ക്കാരും എപ്പോഴും സി.പി.എമ്മിന്റെ ചുവന്ന കൊടിക്ക് കീഴില്‍ സുരക്ഷിതമായി നിന്നു. ചുവപ്പിനൊന്നും പഴയ ചുവപ്പില്ലെന്ന് എല്ലാക്കാലത്തുമെ ന്നപോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ പറഞ്ഞു നടന്നുവെന്ന് മാത്രം. ജെ.എന്‍ .യുവില്‍ പക്ഷേ കാര്യങ്ങളൊന്നും അത്ര ഭദ്രമല്ലാതായിട്ട് നാളേറെയായി. ജെ.എന്‍ .യുവെന്ന ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല ഇന്ത്യയിലെ ബൗദ്ധിക പെരുമാളുമാരുടെ ആസ്ഥാനമാണ്. ഇടത് പക്ഷവും തീവ്ര ഇടത്പക്ഷവും എല്ലാമായി അറുപതുകള്‍ മുതല്‍ ക്ഷുഭിത ചിന്തകളുടെ കേ ന്ദ്രം. ഉദാരീകരണ സാമ്പത്തിക വാദത്തിനെതിരായും കാര്‍ഷിക വ്യവസ്ഥയില്‍ അടിയുറച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമായും ജെ.എന്‍ .യു രാജ്യത്തെ ഉദ്‌ബോധിപ്പിച്ചു. ജന പ്പെരുപ്പമാണ് രാജ്യത്തെ പട്ടിണിയുടേയും ദാരിദ്ര്യത്തിന്റെയും അടിത്തറയെന്ന് വാദിച്ചുറപ്പി ക്കുന്ന ഉദാരീകരണ വാദികളെയും അന്തരാഷ്ട്ര നിരീക്ഷകരേയും ജെ.എന്‍ .യു വാദിച്ചു തോല്‍ പ്പിച്ചു. ദാരിദ്ര്യമാണ് ജനപ്പെരുപ്പമടക്കമുള്ള ഇന്ത്യയുടെ എല്ലാ ദുരിതങ്ങളുടെയും അടിത്തറ യെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി പലതും മാറിയിട്ടുണ്ടെങ്കിലും ഇടതുപക്ഷ ത്തിനും തീവ്ര ഇടതുപക്ഷത്തിനും ജെ.എന്‍ .യു എപ്പോഴും ആവേശം പകര്‍ന്ന് നിലനിന്നു. ബാബ്‌രി മസ്ജിദ് തകര്‍ക്കാനായി രാജ്യത്തിന്റെ സംഘടിത ഭൂരിപക്ഷം അണിനിരന്നപ്പോള്‍ ജെ.എന്‍ .യുവിലും അതിന്റെ തുടര്‍ ചലനങ്ങളുണ്ടായതും സംവരണത്തിനെതിരെ രാജ്യത്തെ സവര്‍ണ്ണജനത ‘യോഗ്യത’യുടെ പേരില്‍ തെരുവിലിറങ്ങിയപ്പോള്‍ തുല്യതാ സിദ്ധാന്തവുമാ യി യൂത്ത് ഫോര്‍ ഇക്വാളിറ്റി എന്ന ഉപരിവര്‍ഗ്ഗം അവതരിച്ചതുമൊഴികെയുള്ള സാഹചര്യങ്ങ ളില്‍ രാജ്യത്തെ പുരോഗമന ചിന്തയുടെ താവളമെന്ന പേരിന് ജെ.എന്‍ .യു കളങ്കം വരുത്തിയി ട്ടില്ല.

തൊണ്ണൂറുകളുടെ മധ്യത്തോടെ ചന്ദ്രശേഖറെന്ന യുവ വിപ്ളവകാരിയാണ് ജെ.എന്‍ .യുവില്‍ സി.പി.ഐ എം.എല്ലിന്റെ വിദ്യാര്‍ത്ഥി വിഭാഗമെന്ന ഐസ (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് യൂണി യന്‍ )ക്ക് വേരോട്ടം ഉണ്ടാക്കുന്നത്. എതിരാളികളെ പോലും ആശ്ളേഷിക്കുന്ന ആര്‍ജ്ജവമായി രുന്നു ചന്ദ്രശേഖര്‍ . നക്‌സലേറ്റ് എന്ന് എളുപ്പത്തില്‍ വിളിക്കാവുന്ന ഒരു ആശയത്തിന്റെ പ്ര ചാരവുമായി ബീഹാര്‍ – യു.പി അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ചന്ദ്രശേഖര്‍ ഡല്‍ഹിയില്‍ ഉയര്‍ ത്തി വിട്ട ചെറുകാറ്റ് പതുക്കെ ശക്തിയാര്‍ജ്ജിച്ചു. ചന്ദ്രശേഖര്‍ ജെ.എന്‍ .യു വിട്ട ശേഷം മറ്റ് ജെ.എന്‍ .യു ഇടത്പക്ഷക്കാരെ പോലെ ഡല്‍ഹിയില്‍ എന്‍.ജി.ഒ സംഘങ്ങളോട് ചേര്‍ന്ന് വിപ്ളവം സംഘടിപ്പിക്കാതെ ഗ്രാമത്തില്‍ പോയി. ഏതുവിപ്ളവകാരിക്കും ഇന്ത്യ കരുതിവ ച്ചിരുന്ന സമ്മാനം ചന്ദ്രശേഖറിനും ലഭിച്ചു; നീചമായ കൊലപാതകം.

ചന്ദ്രശേഖറിന്റെ വധത്തിനെല്ലാം ശേഷമാണ് ജെ.എന്‍ .യുവില്‍ ഐസ നിര്‍ണ്ണായ ശക്തി യാകുന്നത്. എസ്.എഫ്.ഐ-ഐസ എന്ന നേരിട്ടുള്ള മത്സരത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി. ഒ ന്നോ രണ്ടോ കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ എന്‍ .എസ്.യു/എ.ബി.വി.പി/യൂത്ത് ഫോര്‍ ഇക്വാ ളിറ്റി തുടങ്ങിയവര്‍ വീതിച്ചെടുക്കുമ്പോള്‍ നിര്‍ണ്ണായക സീറ്റുകളില്‍ ഐസയും എസ്.എഫ്. ഐയും തമ്മില്‍ പൊരുതി. ആര്‍ക്കാണ് കൂടുതല്‍ വിപ്ളവ വീര്യമെന്നുള്ളതായിരുന്നു പ്രധാന ചോദ്യം.

എന്നാല്‍ ഒന്നാം യു.പി.എ സര്‍ക്കാരിനെ സി.പി.എം പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ കാര്യങ്ങളില്‍ മാറ്റം വന്നു. കേന്ദ്രസര്‍ക്കാരിന്റെ ബൂര്‍ഷ്വാ വിദ്യാഭ്യാസ-സാമൂഹ്യ-നയങ്ങള്‍ ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന വിദ്യാര്‍ത്ഥി സംഘടന എന്നതില്‍ നിന്ന് കേന്ദ്രസര്‍ ക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയിലേയ്ക്ക് എസ്.എഫ്.ഐയുടെ നിലപാടുകള്‍ക്ക് വ്യതിചലനം ഉണ്ടായി. സി.പി.എം ജനറല്‍ സെക്ര ട്ടറി സ്ഥാനത്തേയ്ക്ക് പ്രകാശ് കാരാട്ട് എത്തിയതും എസ്.എഫ്.ഐ നേതൃത്വത്തിലേയ്ക്ക് കേര ളത്തില്‍ നിന്നുള്ള കൃഷ്ണപ്രസാദിന് പകരം കെ.കെ.രാഗേഷ് എത്തിയതും തുടര്‍ന്നുള്ള വര്‍ഷ ങ്ങളില്‍ തന്നെ. ഇത്തരം യാദൃശ്ചികതകളാണ് ഇന്ന് ജെ.എന്‍ .യുവില്‍ എസ്.എഫ്.ഐയെ എന്‍ .എസ്.യുവിനേക്കാള്‍ ബഹുജന്‍ വിദ്യാര്‍ത്ഥി സമാജിനേക്കാള്‍ എല്ലാം ചെറിയ ഒരു കൂട്ടമാക്കി മാറ്റിയത്.

കൃഷ്ണപ്രസാദിന് പകരം എസ്.എഫ്.ഐ നേതൃത്വത്തി ലെത്തിയ കെ.കെ.രാഗേഷ് ജെ.എന്‍ . യുവിന്റെ രാഷ്ട്രീയ ത്തിലെത്തിലേയ്ക്ക് തിരിഞ്ഞു നോക്കിയില്ല. ജെ.എന്‍ .യുവില്‍ നിന്ന് രാഷ്ട്രീയ വിദ്യാഭ്യാസം ആരംഭിച്ച ജനറല്‍ സെക്രട്ടറിയാകട്ടെ ഈ അവസരത്തില്‍ സ്വന്തമൊരു വിശ്വസ്തനെ കാമ്പസിന്റെ കാര്യങ്ങള്‍ക്ക് വേണ്ടി നേരിട്ട് നിയമിച്ചു. ജെ.എന്‍ .യുവിലെ മുന്‍ എസ്.എഫ്.ഐ നേതാ വും പ്രകാശ് കാരാട്ടിന്റെ വിശ്വസ്തനുമായ പ്രസേന്‍ജിത്ത് ബോസായിരുന്നു അത്. പിന്നീടുള്ള കാലത്ത് എസ്. എഫ്. ഐ കേന്ദ്രനേതൃത്വത്തിന്റെ സ്ഥാനത്തുനിന്ന് പ്രസേന്‍ ജിത്ത് ബോസ് ജെ.എന്‍ .യു എസ്.എഫ്.ഐ ഭരിച്ചു. എസ്.എഫ്.ഐയുടെ ഭരണ ഘടനയെ പുറം തള്ളി, സ്വത ന്ത്രവിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന നിലപാട് മറന്ന്, സി.പി. എമ്മിന്റെ നിലപാടുകള്‍ക്കൊത്ത് കാമ്പസില്‍ തുള്ളിക്ക ളിച്ചു. അക്കാലത്ത് തന്നെ പശ്ചിമബംഗാളിലെ ഗ്രാമങ്ങള്‍ സിംഗൂരിനും നന്ദിഗ്രാമിനും ഒപ്പം സി.പി.എമ്മിനെതിരായി നിലപാടെടുത്തപ്പോള്‍ ജെ.എന്‍ . യുവിലെ എസ്.എഫ്. ഐ ആണവക്കരാറിന് എതിരായി പ്രചാരം നടത്തി അപ ഹാസ്യരായി. ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ദളിത് വിദ്യാര്‍ത്ഥികള്‍ സംഘടിതരായി രംഗത്തെത്തിയ പ്പോള്‍ ജാതിയെ അഭിമുഖീകരിക്കാന്‍ എന്നും മടിച്ച സംഘടിത ഇടത്പക്ഷത്തിന്റെ യഥാസ്ഥിതികത്വം തന്നെ പ്രസേന്‍ജീത്ത് ബോസും കൂട്ടരും ജെ.എന്‍ .യുവില്‍ ആവര്‍ത്തിച്ചു. കാമ്പസില്‍ വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ നടത്തി യ ജനാധിപത്യ വിരുദ്ധ നിലപാടുകളോട് പ്രതിഷേധിക്കാന്‍ ഗാന്ധിമുറ തന്നെ പ്രയോഗിച്ചു. മറ്റെന്തും ‘ജെ.എന്‍ .യു പാരമ്പര്യ ത്തിന്’ വിരുദ്ധമാണെന്ന് എസ്.എഫ്.ഐ ആവര്‍ത്തിച്ചു. മന്‍മോഹന്‍സിങ്ങ് കാമ്പസില്‍ വന്നപ്പോള്‍ കരിങ്കൊടി കാണിച്ചവരെ തല്ലിയോടിക്കാന്‍ എസ്.എഫ്.ഐ നേതൃത്വവും മുന്‍കൈയ്യെടുത്തു. ഇതു കണ്ട് മടുത്ത് കേരളത്തില്‍ നിന്ന് എത്തിയ എസ്.എഫ്.ഐക്കാരില്‍ ഭൂരിപക്ഷവും പ്രവര്‍ത്തനം മരവിപ്പിച്ചു. ഇതിന്റെ എല്ലാം തുടര്‍ച്ചയായാണ് നാലുവര്‍ഷം മുമ്പു നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നഷ്ടപ്പെട്ട് എസ്.എഫ്.ഐ ജവഹര്‍ലാല്‍നെഹ്രു സര്‍വ്വകലാശാല കാമ്പസില്‍ അമ്പര ന്നത്.

അമ്പരപ്പും അപഹാസ്യതയും നേരിട്ടുവെങ്കിലും ജെ.എന്‍ .യുവില്‍ എസ്.എഫ്.ഐ അക്കാല ത്തും അപ്രസക്തര്‍ ആയിരുന്നില്ല. തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കാമ്പസില്‍ തിരഞ്ഞെടുപ്പ് നടന്നില്ല. ഇടത്പക്ഷ കാമ്പസിനെ അരാഷ്ട്രീയമാക്കാനുള്ള ഭരണകൂടത്തി ന്റെയും നീതിപീഠത്തിന്റെയും എല്ലാ സംഘടിത ശ്രമം ലിങ്‌തോ തിരഞ്ഞെടുപ്പ് പരിഷ്കര ണത്തില്‍ പിടിച്ചു തൂങ്ങിയപ്പോള്‍ ജെ.എന്‍ .യു അതിന്റെ ജീവശ്വാസമായ തിരഞ്ഞെടുപ്പു കളില്ലാതെ പിടഞ്ഞു. എന്നാല്‍ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനോ കാര്യ ങ്ങളെ തിരിച്ചറിവോടെ നേരിടാനോ ഇക്കാലത്തും എസ്.എഫ്.ഐയ്ക്ക് കഴിഞ്ഞില്ല. മണ്ഡല്‍ കമ്മീഷന്‍ കാലത്ത് ഐസ സംവരണത്തിനെതിരായി -ന മണ്ഡല്‍ , ന കമണ്ഡല്‍ –  മുദ്രവാക്യം ഉയര്‍ത്തിയിട്ടുണ്ടെന്ന ഒറ്റ ന്യായത്തിന് അപ്പുറമോ ഇപ്പുറമോ വലിയ ന്യായമൊന്നും ഐസക്കെതിരെ ഉയര്‍ത്താന്‍ എസ്.എഫ്.ഐക്കുണ്ടായില്ല. സ്വയം വിമര്‍ശന പരമായി പരാജയത്തെ നേരിടാനോ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിക്കാനോ ശ്രമിക്കാതെ കാമ്പസിലെ എസ്.എഫ്.ഐ നേതൃത്വം ചൂടിനെ കുറിച്ചും മഴയെ കുറിച്ചും പുതിയ സിനിമകളെ കുറിച്ചും ഫെയ്‌സ് ബുക്കില്‍ സ്റ്റാറ്റസ് മെസേജുകളിട്ട് ഉത്തേജിതരായി.. കഴിഞ്ഞ രണ്ട് വര്‍ഷമായി യൂണിറ്റ് സമ്മേളനം പോലും എസ്.എഫ്.ഐ നടത്തിയിട്ടില്ല.

ഇതിന്റെ എല്ലാം അവസാനം ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. സി.പി.എമ്മി ന്റെ പരാജയം മറ്റാരേക്കാളും അവിടെ നിന്നുള്ള യുവ എസ്.എഫ്.ഐക്കാരെ ബാധിച്ചു. മുപ്പ തുകളില്‍ സഞ്ചരിക്കുന്ന ആ യുവാക്കളാരും ഇന്നേവരെ ഇടത്പക്ഷ ഭരണമല്ലാതെ മറ്റൊ ന്നും കണ്ടിട്ടില്ല. ഭരിച്ചുകൊണ്ടുള്ള വിപ്ളവമായിരുന്നു അവരുടെ സ്വപ്‌നവും യാഥാര്‍ഥ്യവും. വേട്ടമൃഗത്തെ കുറിച്ചുള്ള വേവലാതികള്‍ക്കിടയില്‍ വേട്ടയില്‍ തങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് അവര്‍ ഓര്‍ത്തതുമില്ലായിരുന്നു. ഭരണനഷ്ടം അവര്‍ക്ക് വലിയ തിരിച്ചറിവായിരുന്നു. ഒരി ക്കലും മെയ്യനങ്ങി സമരം പോലും ചെയ്തിട്ടില്ലാത്ത ഇവര്‍ ഇതോടെ വിപ്ളവത്തെ കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ തുടങ്ങി.

ഇതിന്റെ പരിണാമഗുപ്തിയായിരുന്നു പ്രസേന്‍ജിത്ത് ബോസിന്റെ അത്യന്തം നാടകീയമായ രാജി. നന്ദിഗ്രാമിലെ കാര്‍ഷിക ഭൂമി ടാറ്റയ്ക്ക് കൈമാറിയതിന്റെ പേരിലല്ല, സിംഗൂരിലെ പോലീസ് വെടിവെയ്പിന്റേയോ തുടര്‍ന്നുള്ള നരനായാട്ടിന്റേയോ പേരിലല്ല, യു.പി.എ സര്‍ക്കാരിനെ അഞ്ചു കൊല്ലം പിന്തുണയ്ക്കാനുള്ള തീരുമാനത്തിന്റെ പേരിലുമല്ല, കേര ളത്തിലോ ബംഗാളിലോ പാര്‍ട്ടി കൈക്കൊണ്ട രാഷ്ട്രീയ മണ്ടത്തരങ്ങള്‍ കൊണ്ടുമല്ല, എ ന്തിന് ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ പോലുമല്ല, പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ !!!. അത്ഭുതമെന്നല്ലാതെന്ത് പറയാന്‍ . ജെ.എന്‍ .യുവില്‍ കുറേക്കാലത്തിന് ശേഷം എസ്.എഫ്.ഐ കമ്മിറ്റി ചേര്‍ന്ന് അതിഗംഭീരമായ ഒരു തീരുമാനവും എടുത്തു. പ്രസേന്‍ജിത്തിന്റെ ഈ തീരുമാനത്തെ പി ന്തുണയ്ക്കാനായിരുന്നു അത്. തുടര്‍ന്ന് ജെ.എന്‍ .യുവിലെ എസ്.എഫ്.ഐ ഭാരവാഹികളും ഡല്‍ഹി സംസ്ഥാന കമ്മിറ്റിയിലെ എസ്.എഫ്.ഐ ഭാരവാഹികളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പിന്നെ നാടകങ്ങളുടെ അയ്യരുകളിയായിരുന്നു.

പ്രസേന്‍ജിത്ത് ബോസിനോട് കൂറു പ്രഖ്യാപിച്ച് ജെ.എന്‍ .യുവിലെ മുന്‍ എസ്.എഫ്.ഐക്കാരും നില വിലുള്ള ഭാരവാഹികളികളില്‍ മിക്കവാറും പേരും മുന്നോട്ടുവന്നു. ബംഗാളികളാണീക്കൂട്ടത്തില്‍ ഏറെയും. ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന തോടെ ജെ.എന്‍ .യു വിലെ എസ്.എഫ്.ഐ യൂണിറ്റ് തന്നെ അഖിലേന്ത്യ കമ്മിറ്റി പിരിച്ചു വിട്ടു. സംസ്ഥാന കമ്മിറ്റിയില്‍ പുതിയ ഭാരവാഹികളെ വച്ച് അഡ്ജസ്റ്റ് ചെയ്തു. കാമ്പസിലെ പ്രസേന്‍ജിത്ത് അനുഭാവികള്‍ എസ്.എഫ്.ഐ ജെ.എന്‍ .യു എന്ന പേരില്‍ പ്രവര്‍ ത്തിച്ചുതുടങ്ങി. ഭയങ്കര ആരോപണങ്ങളൊക്കെയാ ണ് ഔദ്യോഗിക പക്ഷത്തിനെതിരെയും സി.പി. എമ്മിനെതിരേയും ഇവര്‍ ആരോപിക്കുന്നത്. അപ്പോള്‍ ഇത്രയും കാലമൊക്കെ ഇതിന്റെ കൂടെ നിന്ന് നിങ്ങളെന്താണ് ചെയ്തത്? നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞ എത്ര പേരെ നിങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ പടിയടച്ച് പുറത്താക്കിയിട്ടുണ്ട് എന്ന ചോദ്യമൊക്കെ അപ്രസക്തം. ഔദ്യോഗിക പക്ഷമാണോ മോശം. പ്രസേന്‍ജിത്ത് ബോസിനെ ചീത്തവിളിച്ചു കൊണ്ട് അവരും രംഗത്തു വരുന്നു. അല്ല, സാറന്മാരെ ഇയാളെയല്ലേ അയാള്‍ സ്വയം പുറത്തുപോകുന്നത് വരെ നിങ്ങള്‍ പൂവിട്ട് പൂജിച്ചിരുന്നത്. അദ്ദേഹവും ഭാര്യ അല്‍ബിന ഷക്കീലും അടുത്ത പ്രകാശും ബൃന്ദയുമാണെന്ന് രഹസ്യമായി കോള്‍മയിര്‍ കൊണ്ടിരുന്നത്? ഇയാളെ അല്ലേ സംഘടനാ ചട്ടക്കൂടുകള്‍ക്കൊക്കെ അപ്പുറം ജെ.എന്‍ .യുയിലെ എസ്. എഫ്.ഐ ചുമതല മുഴുവന്‍ നല്‍കിയിരുന്നത്? ചില ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല.

എന്തായാലും ഇരു കൂട്ടരും കാരണം ലഘുലേഖകള്‍ കുറേ പുറത്തുവന്നു. ആ ലഘുലേഖകളില്‍ നിന്നാണ് ഒരു പ്രധാന കാര്യം പുറത്തുവരുന്നത്. ഏകദേശം 8000 വിദ്യാര്‍ത്ഥികളുള്ള ജെ.എന്‍ .യു കാമ്പസില്‍ എസ്.എഫ്.ഐയുടെ അംഗത്വം അഞ്ഞൂറോളം മാത്രമാണ്. പത്തുവര്‍ഷം മുമ്പ് ജെ.എന്‍ .യു കാമ്പസ് ആദ്യമായി കാണുമ്പോള്‍ എസ്.എഫ്.ഐ നടത്തുന്ന പ്രകടന ത്തില്‍ ഉണ്ടായിരുന്നു അതിലേറെ പേര്‍. അവസാനം എസ്.എഫ്.ഐ-ജെ.എന്‍ .യു എന്ന സി.പി.എം വിരുദ്ധ എസ്.എഫ്.ഐക്കാര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത് 45 പേര്‍. ഔദ്യോഗികവിഭാഗം പുതിയ കമ്മിറ്റിക്ക് വേണ്ടി ജനറല്‍ ബോഡി വിളിച്ച പ്പോഴെത്തിയത് 13 പേര്‍ ! ചുമപ്പിന്റെ ഒരു തിളക്കമേ!! എന്തായാലും ഇരു കൂട്ടരും വേര്‍ തിരിഞ്ഞു ധാരാളം പ്രവര്‍ത്തനം നടത്തുന്നുണ്ട്. കഴിഞ്ഞ ഏഴെട്ടുവര്‍ഷം ഈ പ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ഐസയ്ക്ക് എതിരാളികളായെങ്കിലും എസ്.എഫ്.ഐ ഇവിടെ അവശേഷിച്ചേനെ എന്നുമാത്രമാണ് ഇതുകാണുമ്പോള്‍ തോന്നുക.

തിരിച്ചു വരാന്‍ കുറച്ചു സമയമെടുക്കും സഖാക്കളെ, ബംഗാളിലും ജെ.എന്‍ .യുവിലും വിത്തല്‍ഭായ് പട്ടേല്‍ ഹൗസിലും ഇപ്പോക്കാണ് പോകുന്നതെങ്കില്‍ കേരളത്തിലും. നിങ്ങള്‍ തിരിച്ചുവരണമെന്ന് തന്നെയാണ് ആഗ്രഹം. ഇന്ത്യന്‍ പാര്‍ലമെന്റില്‍ വേറിട്ടൊരു ശബ്ദം കേള്‍ക്കാനെങ്കിലും!!

[fbshare]7 Comments to ജെ എന്‍ യു : ഇനിയും സമയമുണ്ട് സഖാക്കളേ

  1. ഗൗരിയമ്മയുടെ നേതൃത്വത്തിലുളള വിഭാഗം ഇടതു ചേരിയിലെത്തിയാല്‍ മറു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ നിലവിലുളള സാഹചര്യത്തില്‍ യു.ഡി.എഫ്‌. നേതൃത്വം പല വിട്ടുവീഴ്‌ചകള്‍ക്കും തയാറായേക്കും. ഇതു രാഷ്‌ട്രീയപരമായി ഈ വിഭാഗത്തിന്റെ വളര്‍ച്ചക്ക്‌ ഏറെ ഗുണം ചെയ്യും.യഥാര്‍ത്ഥ ജെ.എസ്‌.എസ്‌. തങ്ങളാണെന്നു വരുത്താന്‍ ശ്രമിക്കണമെന്നാണു കോണ്‍ഗ്രസ്‌ നേതൃത്വവും എസ്‌.എന്‍.ഡി.പി.യോഗം നേതൃത്വവും രാജന്‍ ബാബുവിനോടും മറ്റും ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇതു മുന്നില്‍ കണ്ടുളള രാഷ്‌ട്രീയ നീക്കമാണ്‌ ഗൗരിയമ്മയോട്‌ എതിര്‍പ്പുളള വിഭാഗം നടത്തുന്നത്‌.

  2. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ത് കൊണ്ട് ഇത് പോലെ നശിച്ച് പോകുന്നു എന്ന് ചോദിച്ചാല്‍ അത് കിയ്യിലിരുപ്പ് എന്ന് തന്നെ പറയേണ്ടി വരും. കോണ്‍ഗ്രസ്സ് അന്നത്തെപ്പോലെ തന്നെ ഇന്നും.

    കോണ്‍ഗ്രസ്സ് ആണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്രമിക്കുന്നത് എന്ന് ഇപ്പോള്‍ അവര്‍ പറയുകയും കരുതുകയും ചെയ്യുന്നു. എന്നാല്‍ പരസ്പരം തളര്‍ത്താനും താറടിക്കാനം സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ കാണിക്കുന്ന അന്തര്‍ നാടകങ്ങളാണ് ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ കാണുന്നത്.

  3. CPI thanne nilakkano ventayo enna nilayil ottathilaanu. CPM enthu cheyyanamennariyathe pakachu nilkkunnu.

    Pinnalle JNU vum SFi yum.

    anacondayo cherayi valuthu ennu chodikkum pole. ipparayunna prasejithokke aaraanavo. athinekkaal balya Sa + Si nilkkunnu appozhaa

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: