ചരിത്രത്തെ വിസ്മയിപ്പിച്ച പാലിയത്തച്ചന്‍
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും മുന്‍പ് രാജഭരണകാലത്ത് കൊച്ചിരാജ്യത്തെ പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്നവരാണ് പാലിയത്തച്ചന്‍മാര്‍. 16 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളില്‍ പാലി യത്തച്ചന്‍മാര്‍ ഈ സ്ഥാനം വഹിച്ചിരുന്നു. 1681ല്‍ കൊച്ചിരാജാവ് പാലിയത്തച്ചന്‍മാര്‍ക്ക് സര്‍വാദ്ധ്യക്ഷ സ്ഥാനം നല്‍കി. രാജ്യഭരണം സംബന്ധിച്ച എല്ലാ വിനിമയങ്ങളുടെയും പരമാ ധികാരി എന്നതാണ് ആ വാക്കിന്റെ ആന്തരാര്‍ത്ഥം. പാലിയത്തച്ചന്‍ എന്നത് ഒരു വംശ ത്തെ, കുലത്തെ സൂചിപ്പിക്കുന്ന പേരാണ്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ചേന്ദ മംഗലത്ത് സ്ഥിതി ചെയ്യുന്ന പാലിയത്ത് തറവാട് 450 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. കാലാകാലങ്ങളില്‍ ഈ പരമ്പരയില്‍പ്പെട്ടവര്‍ കൊച്ചിയുടെ ഏറ്റവും സമുന്നതമായ അധി കാരസ്ഥാനം അലങ്കരിക്കുന്നു. ഏതാണ്ട് പന്ത്രണ്ടോളം പാലിയത്തച്ചന്‍മാര്‍ ഈ തരത്തില്‍ കൊച്ചിയുടെ ഭരണാധീകാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും സമുന്നതനും വിഖ്യാതനുമായിരുന്നു വേലുത്തമ്പി ദളവയുടെ സമകാലികനും ശക്തന്‍ തമ്പുരാന്റെ കാല ഘട്ടത്തില്‍ കൊച്ചിയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്നതുമായ പാലിയത്ത് ഗോവിന്ദന്‍ കോമിയച്ചന്‍. 1731ല്‍ കോമിയച്ചന് പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു.
രാജാവ് കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനവും അധികാരകേന്ദ്രവും പാലിയത്തച്ചന്‍മാര്‍ക്കായി രുന്നു. സമ്പത്തിലും രാജകുടുംബത്തേക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല പാലിയത്തുകാര്‍. ഇതൊ ക്കെ തന്നെ പൂര്‍വികരില്‍ നിന്നും ലഭിച്ചതായിരുന്നു താനും. പരമ്പരാഗതമായി വലി ജന്മികളും ഭൂഉടമകളുമായിരുന്നു പാലിയത്തുകാര്‍. ”കൊച്ചി-പാതി പാലിയത്ത്” എന്നൊരു പറച്ചില്‍ തന്നെ അക്കാലത്ത് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അത്രമാത്രം ഭൂസ്വത്ത് പാലിയത്തുകാര്‍ ക്ക് സ്വന്തമായി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പണത്തിലോ ഇതര ഭൗതിക നേട്ടങ്ങളി ലോ അഭിരമിക്കാതെ രാജ്യതാല്‍പര്യത്തിന് ഇണങ്ങും വിധം സത്ഭരണം നിര്‍വഹിക്കാനും സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പൊരുതുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്നു പാലിയത്തച്ചന്‍മാര്‍.
പോര്‍ച്ചുഗീസുകാരുടെ വരവിന് ശേഷം നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ചിരുന്നവ ധീരദേശാഭിമാനികളായിരുന്നു പാലിയത്തച്ഛന്മാര്‍. പാലിയത്തച്ചന്മാ രുടെ സേവനങ്ങള്‍ മാനിച്ച് കൊച്ചി രാജാവ് വൈപ്പിന്‍ ദ്വീപ് സമ്മാനമായി നല്‍കിയിരുന്നു. ബ്രിട്ടീഷുകാരും ഡച്ചുകാരും അടക്കമുള്ള കൊളോണിയല്‍ ഭരണാധികാരികള്‍ക്ക് എതിരെ നിരവധി യുദ്ധങ്ങള്‍ പാലിയത്തച്ചന്‍ നയിച്ചിട്ടുണ്ട്.
പാലിയത്തച്ചന്മാരെക്കുറിച്ചും അവരുടെ ചരിത്രപശ്ചാത്തലത്തെ സംബന്ധിച്ചും രണ്ട് ഗ്രന്ഥ ങ്ങള്‍ നിലവിലുണ്ട്. എം.ആര്‍. രാധാദേവി എഴുതിയ പാലിയം ഹിസ്റ്ററിയും ശ്രീകുമാരി രാമച ന്ദ്രന്‍ എഴുതിയ പാലിയം ചരിത്രവും. ഇത് ഏറെക്കുറെ ആധികാരിക ചരിത്രരേഖകളായി പരി ഗണിക്കാം. പാലിയത്തച്ചന്മാരെക്കുറിച്ച് കൂടുതലായി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്ത രം രചനകള്‍ പ്രയോജപ്പെടുത്താവുന്നതാണ്.
പാലിയത്തച്ചന്‍ എന്ന കഥാപാത്രവും സമകാലികരായ ഇതരകഥാപാത്രങ്ങളും സ്വീകരിച്ചു കൊണ്ട് ആ കാലത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീ. സജില്‍ ശ്രീധര്‍ ഒരുക്കിയ സ്വതന്ത്രരച നയാണ് ഈ തിരക്കഥ. ഇതില്‍ ഭാവനാത്മകമായ ഒട്ടേറെ സംഭവങ്ങളും പരാമര്‍ശങ്ങളുമു ണ്ട്. ഇതൊന്നും തന്നെ ചരിത്ര പുരുഷന്മാരെയോ ചരിത്രത്തെയോ ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തിപ്പെടുത്താനോ ഇകഴ്ത്താനോ ഉദ്ദേശിച്ചുള്ളതല്ല.ചരിത്രപുരുഷന്‍മാര്‍ കഥാ പാത്രങ്ങളാകുമ്പോള്‍ വിമര്‍ശനങ്ങളും വിയോജനങ്ങളും സ്വാഭാവികമാണ്. ഈ തിരക്കഥ യില്‍ അവര്‍ കേവലം കഥാപാത്രങ്ങള്‍ മാത്രമാണ്. അങ്ങനെയും സംഭവിച്ചാല്‍ എങ്ങനെ? എന്ന കല്‍പ്പിത ചിന്തയില്‍ നിന്ന് ഉരുവായ കഥാസന്ദര്‍ഭങ്ങളാണ് ഏറെയും. അത് മേല്‍പ്പ റഞ്ഞ വ്യക്തികളുടെ യശസിനെ ഏതെങ്കിലും തരത്തില്‍ ദോഷമായി ബാധിക്കില്ല എന്ന ഉത്തമവിശ്വാസം ഞങ്ങള്‍ക്കുണ്ട്. ചരിത്രപുരുഷന്‍മാര്‍ എന്ന നിലയില്‍ അവരുടെ സംഭാവ നകള്‍ ഇതിലെ പരാമര്‍ശങ്ങളില്‍ നിന്നും തുലോം വ്യത്യസ്തമാവാം.ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതക്കായി ചരിത്രഗ്രന്ഥങ്ങളെ തന്നെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ഈ കൃതിയില്‍ സ്വീകരിച്ച വ്യതിയാനങ്ങള്‍ ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയില്‍ ഗ്രന്ഥകാരന് അനുവദനീയമായ സ്വാതന്ത്ര്യത്തിന്റെ ഭാഗം മാത്രം. പാലിയത്തച്ചന്‍ എന്നും പാലിയത്തച്ഛന്‍ എന്നും രണ്ട് രീതിയിലും വിശേഷിപ്പിക്കാം എന്ന് വ്യത്യസ്ത അഭിപ്രായമുണ്ട്. ഈ പുസ്തകത്തില്‍ രണ്ടും ഉപയോഗിച്ചിട്ടുണ്ട്.
പാലിയത്തച്ചന്‍ ദൂരദര്‍ശനില്‍ പരമ്പരയായി സംപ്രേക്ഷണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അത്യ പൂര്‍വ്വമായ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നു ലഭിച്ചത്. മികച്ച നിരൂപകശ്രദ്ധയും നേടി. മലയാളം കണ്ട ഏറ്റവും മികച്ച പരമ്പരകളിലൊന്നായി രണ്ട് പതിറ്റാണ്ടിന് ശേഷവും പാലിയ ത്തച്ചന്‍ വിലയിരുത്തപ്പെടുന്നു. നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡും ലഭിക്കുകയുണ്ടാ യി. കേരളത്തിലെ ആദ്യത്തെ ചരിത്ര ടെലിവിഷന്‍ പരമ്പരയുടെ പുസ്തകരൂപത്തിന് നിമിത്ത മാകാന്‍ കഴിഞ്ഞതില്‍ സൈകതം ബുക്‌സ് അഭിമാനിക്കുന്നു.
പുസ്തകം വാങ്ങാം CLICK HERE