Main Menu

കാലുമാറുന്ന ഇടതുപക്ഷരാഷ്ട്രീയം

പി.എം ജയന്‍
പി.എം ജയന്‍

കവര്‍ സ്റ്റോറി

സഹകരണ സംഘങ്ങള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ പാര്‍ട്ടി കെട്ടിപ്പടുത്തതോടെ പാര്‍ട്ടിസമ്മേളനങ്ങളില്‍ കാണുന്ന വലിയ ആള്‍ക്കൂട്ടങ്ങളെല്ലാം വെറും കരിയറിസ്റ്റുകള്‍ മാത്രമായി മാറി. പാര്‍ട്ടിക്കുവേണ്ടി കൊല്ലാനും ചാകാനും തയ്യാറാകുന്ന പഴയ അണികളുടെ അസാന്നിധ്യം എതിരാളികളെ കൊല്ലാന്‍ ക്വട്ടേഷന്‍ ടീമിനെ ഏര്‍പ്പാടാക്കുന്ന നിലയിലേക്ക് പാര്‍ട്ടിയെ എത്തിച്ചു. പല കൊലകളും നടത്തുന്നത് ക്വട്ടേഷന്‍ ടീമുകളായതോടെ ആ ക്രിമിനല്‍ സംഘത്തിന്റെ നിയന്ത്രണക്കാരായി പാര്‍ട്ടി പ്രദേശികനേതാക്കള്‍ വഴിമാറുകയും ചെയ്തു. പുറമെ നിന്ന് നോക്കുമ്പോള്‍ ജനാധിപത്യപാര്‍ട്ടി എന്ന് തോന്നുമെങ്കിലും സി.പി.എം ക്രിമിനല്‍ സംഘമായി സാവധാനം മാറുകയാണ്.

 1977ല്‍ അടിയന്തിരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തറപറ്റി ക്കാന്‍ അത്യപൂര്‍വ്വമായ മുന്നണിയാണ് കേരളത്തില്‍ ഉടലെടുത്തത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ബദ്ധവൈരികളെന്ന് കണക്കു കൂട്ടിയ ആര്‍ .എസ്.എസിന്റെ വകഭേദമായ ജനസംഘം അടങ്ങുന്ന ജനതാപാര്‍ട്ടിക്കൊപ്പമായിരുന്നു സി.പി.എം നിലയുറപ്പിച്ചത്. കേന്ദ്രത്തിലെ ഇന്ദിരാകോണ്‍ഗ്രസ് ഭരണത്തിനെതിരായ വികാരത്തിന്റെ പുറത്താണ് ഇത്തരം കൂട്ടുമുന്ന ണികള്‍ ഒറ്റെക്കെട്ടായി കോണ്‍ഗ്രസ്സിനെതിരെ രംഗത്തെത്തിയത്. കേരളത്തിലൊഴിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം അതിന്റെ പ്രതിഫലനം കോണ്‍ഗ്രസ്സിനെ വെള്ളം കുടിപ്പിച്ചു.

അന്ന് കോണ്‍ഗ്രസ്സിനെതിരെ ഉയര്‍ന്ന വികാരം പുതിയ കാലത്ത് ടി.പി ചന്ദ്രശേഖരന്റെ വധത്തിനുശേഷം സി.പി.എമ്മിനെതിരെ കേരളത്തില്‍ രൂപം കൊണ്ടു എന്നതാണ് കൂറുമാറ്റ സ്ഥാനാര്‍ത്ഥി ആയിട്ടും നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ വോട്ടര്‍മാര്‍ ജയിപ്പിച്ചതിലൂടെ കാണിക്കുന്നത്. ജനവിരുദ്ധമായ അവസ്ഥ സംജാതമായാല്‍ അത് ഭരണകൂടം നടപ്പാക്കി യാലും രാഷ്ട്രീയപാര്‍ട്ടികള്‍ നടപ്പാക്കിയാലും പൊതുവികാരവും പ്രതിഷേധവും രൂപംകൊള്ളു ന്നത് സ്വാഭാവികമാണ്.

ടി.പി ചന്ദ്രശേഖരന്‍ എന്ന ജനകീയ നേതാവിനെ കൊല ചെയ്യുകയും അതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് പൊതുജനങ്ങളെ മൊത്തം വിഢികളാക്കുകയും ചെയ്യുന്ന സി.പി.എം ഫാസിസ്റ്റ്‌ വത്ക്കരണത്തില്‍ പ്രായപൂര്‍ത്തി നേടിയിരിക്കുക യാണ്. നേരത്തെ കണ്ണൂരില്‍ മാത്രം വളര്‍ത്തി കൊണ്ടുവന്ന കൊലപാതകരാഷ്ട്രീയം അതിഭീഭത്സ മായ തോതില്‍ കണ്ണൂരിനു പുറത്തേക്കും വ്യാപിപ്പി ക്കുകയാണ് അവര്‍ . ആദര്‍ശത്തിന്റെ കാര്യത്തില്‍ കടുത്ത ജീര്‍ണ്ണത കൂടി ആ പാര്‍ട്ടിയെ ബാധിച്ചതോടെ പലരും അതിനോട് വിട പറയുകയാണ്. ഇങ്ങനെ പുറത്തേക്ക് പോയ ടി.പി ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടി ഉണ്ടാക്കി ജനങ്ങളെ അണിനിരത്തി പൊതു പ്രവര്‍ത്തനം നടത്തുകയായിരുന്നു. വിമതപ്രവര്‍ത്ത നം അനുവദിക്കില്ലെന്നും അത്തരക്കാരെ ഉന്മൂലനം ചെയ്യുമെന്നും വന്നാല്‍ ജനാധി പത്യത്തിന്റെ മഹത്വത്തിനാണ് വിള്ളലേല്‍ക്കുന്നത്. അടിയന്തിരാവസ്ഥാ കാലഘട്ടത്തില്‍ ഭരണകൂടം തന്നെയാണ് ജനാധിപത്യത്തെ പോറലേല്‍പ്പിച്ചതെങ്കില്‍ ഇന്ന് സി.പി.എം എന്ന രാഷ്ട്രീയപാര്‍ട്ടിയാണ് കേരളത്തില്‍ ഭീതി സൃഷ്ടിക്കുന്നത്. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടു ത്തിയതിനു ശേഷം സി.പി.എം മാധ്യമങ്ങള്‍ക്കെതിരെയും കൊലപാതകത്തെ എതിര്‍ക്കുന്ന സാംസ്‌ക്കാരികപ്രവര്‍ത്തകര്‍ക്കെതിരെയും എടുക്കുന്ന സമീപനം അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു. കൊലപാതകത്തെതുടര്‍ന്ന് അറസ്റ്റിലാകുന്ന പ്രതികള്‍ സി.പി.എമ്മുകാ രായതിനാല്‍ അതു സംബന്ധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരെ ഭര്‍ത്സനവും നിയമനടപടിയും സ്വീകരിക്കുകയാണ് അവര്‍ . (കേരളത്തില്‍ അടിയന്തിരാവ സ്ഥാ സമാനമായ അവസ്ഥായാണെന്ന് സി.പി.എമ്മും സമ്മതിക്കുന്നുണ്ടെങ്കിലും അവരുടെ പാര്‍ട്ടിയാണ് ഇന്ന് അടിയന്തിരാവസ്ഥയുടെ ഇരയാകുന്നതെന്നാണ് അവര്‍ പ്രചരിപ്പി ക്കുന്നത്, കൊല്ലപ്പെട്ടവന്റെ കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും പ്രശ്‌നം അവിടെ നില്‍ക്കട്ടെ, സി.പി.എമ്മിനെതിരായ പ്രചാരണമാണ് വലിയ പ്രശ്‌നമെന്നാണ് വാദം) എതിരഭിപ്രപായത്തെ ആക്രമത്തിലൂടെ ഇല്ലായ്മ ചെയ്യുന്ന നയം കഴിഞ്ഞ നാലു വര്‍ഷമായി ഒഞ്ചിയത്തെ വിമതര്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒഞ്ചിയത്ത് വിമതര്‍ നേരിടുന്നതിലും വലിയ അടിയന്തിരാവസ്ഥാസമാനമായ പീഡനം സി.പി.എം നേരിടുന്നില്ല എന്നതാണ് വസ്തുത. എല്‍.ഡി.എഫ് ഭരണകാലത്ത് സി.പി.എം നിയന്ത്രണത്തിലുള്ള സര്‍ക്കാരും വിമതര്‍ക്കെതിരായ പീഡനത്തിന് കൂട്ടുനിന്നു. ഇപ്പോള്‍ അത് മൂര്‍ച്ഛിച്ച് വിമതനേതാവിന്റെ തല വെട്ടിപ്പിളര്‍ക്കുന്ന നിലയിലേക്ക് എത്തിയപ്പോഴാണ് കേരളീയ പൊതുസമൂഹം ഈ ഫാസിസ്റ്റ് സംഘടനയ്‌ക്കെതിരെ പ്രതികരിച്ചുതുടങ്ങിയത്. ആ പ്രതി കരണത്തിന്റെ ഒരു ഭാഗം കൂടിയാണ് (വേറെ ഒരു വഴിയും ഇല്ലെന്ന് മനസ്സിലാക്കി യതിനാല്‍ ) കാലുമാറ്റ സ്ഥാനാര്‍ത്ഥി ആയിട്ടുകൂടി നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ വിജയിപ്പിക്കാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചത്.

സി.പി.എമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാവും എം.എല്‍ .എയുമായിരുന്ന ശെല്‍വരാജ് ഒരു സുപ്രഭാതത്തില്‍ എം.എല്‍ .എ സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും രാജിവെച്ചത് മലയാ ളികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇതിലും വലിയ ഞെട്ടലിലായിരുന്നു സി.പി.എമ്മും. അടിത്തട്ടിലെ ജനതയുടെ സ്പന്ദനം പോലും ഒരു കാലത്ത് മനസ്സിലാക്കിയിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ സ്വന്തം എം.എല്‍.എയുടെ രാജിനീക്കംപോലും അറിഞ്ഞില്ല. അത്രയ്ക്ക് മാറിപ്പോയി പാര്‍ട്ടിയെന്ന് സാരം. യാതൊരു മുന്‍സൂചനയുമില്ലാതെ സി.പി.എമ്മിന്റെ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് പുറത്തുപോയ ശെല്‍വരാജാകട്ടെ ആദ്യം കറ കളഞ്ഞ കമ്മ്യൂണിസ്റ്റായി നടിച്ചെങ്കിലും പിന്നീട് യു.ഡി.എഫില്‍ ചേക്കേറുകയായിരുന്നു.  ഇത്തരമൊരു ചാഞ്ചാട്ടം പ്രത്യേകിച്ച് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ നടത്തുമ്പോള്‍ അതിനെ മലയാളിയുടെ പൊതുബോധം നല്ല നിലയിലല്ല സ്വീകരിക്കുക.

ശെല്‍വരാജ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വരികകൂടി ചെയ്തതോടെ അദ്ദേഹത്തിനോടുള്ള അതൃപ്തി വര്‍ധിച്ചു. (മനോജും അബ്ദുള്ളക്കുട്ടിയും അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടിരുന്നെങ്കിലും അവരെ ല്ലാം നേരത്തെ അതിന്റെ സൂചനകള്‍ പ്രകടിപ്പിച്ചിരുന്നതിനാലും മറ്റും ചില കാരണങ്ങ ളാലും അവയോട് സമാനമായി ഇതിനെ കാണാ നാകില്ല) ഈ അനുകൂല സാഹചര്യമാണ് ചന്ദ്ര ശേഖരന്‍ വധത്തോടെ അട്ടിമിറിഞ്ഞത്.

കേരളത്തിന്റെ വടക്കന്‍ഭാഗത്ത് കോഴിക്കോട് ജില്ലയിലാണ് കൊലപാതകം നടന്നത്. തിര ഞ്ഞെടുപ്പില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന വിഷയങ്ങള്‍ക്കപ്പുറം അതാത് പ്രാദേശിക മണ്ഡലത്തിലെ വിഷയത്തിനായിരുന്നു ഏക്കാലവും വോട്ടര്‍മാര്‍ വില കല്‍പ്പിക്കാറ്. എന്നാലിപ്പോള്‍ ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരത്തോടെ അതത് മണ്ഡല ത്തില്‍ സ്ഥാനാര്‍ഥികള്‍ നടത്തുന്ന പ്രചാരണത്തേക്കാളും വലിയ പ്രചാരണം വോട്ടര്‍മാര്‍ ക്കിടയില്‍ ദൃശ്യമാധ്യമങ്ങളാണ് നിര്‍വ്വഹിക്കുന്നത്. പ്രചാരണം ടി.വി ചാനലുകള്‍ ഏറ്റെടുത്ത തോടെ സി.പി.എമ്മിന്റെ ജീര്‍ണ്ണതയുടെ ആഘാതവും ടി.പി വധവും തെക്കന്‍ദേശമായ നെയ്യാറ്റിന്‍കര ഏറ്റെടുത്തു. എന്നിട്ടും ഇത്ര മോശം ഭൂരിപക്ഷം ലഭിച്ചതിനു കാരണം കൂറുമാറ്റക്കാരനെ വിജയിപ്പിക്കുന്നതില്‍ താല്‍പ്പര്യമില്ലാത്ത ധാര്‍മ്മിക വോട്ടുക്കള്‍ ഇപ്പോഴും ശേഷിക്കുന്നുണ്ട് എന്നതിനാലാണ്. അല്ലാതെ സി.പി.എമ്മിനോടുള്ള സ്‌നേഹം കൊണ്ടല്ലെന്ന് സാരം. (ശെല്‍വരാജല്ല സ്ഥാനാര്‍ത്ഥിയെങ്കില്‍ ഇതിലും നല്ല ഭൂരിപക്ഷം കിട്ടിയേനെ എന്ന് ചില യു.ഡി.എഫ് നേതാക്കള്‍ തന്നെ സൂചന നല്‍കിയല്ലോ, വോട്ടെണ്ണലിനുശേഷം)

അന്യന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കുന്ന കാലത്തിന്റെ നിര്‍മ്മിതിക്കായി രൂപം കൊണ്ട ദര്‍ശനമാണ് മാര്‍ക്‌സിസം. അതേ ദര്‍ശനത്തിന് എങ്ങനെ കൊലപാതകിക ളുടെയും അപരശബ്ദത്തെ നിശ്ചലമാക്കുന്നവരുടെയും ദര്‍ശനമായി മാറാന്‍ കഴിഞ്ഞു? കേരള ത്തിലെ സി.പി.എമ്മിന് സംഭവിച്ച ജീര്‍ണ്ണതയെ മുന്‍നിര്‍ത്തി ഉയരുന്ന ചോദ്യമാണിത്. ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഫാസിസ്റ്റ് വത്ക്കരിക്കപ്പെട്ടതിന്റെ ഫലമായി നടപ്പാ ക്കിയ എത്രയോ അതിക്രമങ്ങള്‍ ചരിത്രത്തിലുണ്ട്. നിഷ്ഠൂരമായ കൊലപാതകങ്ങളും എതിര ഭിപ്രായക്കാരനെ നാടുകടത്തുന്നതടക്കമുള്ള സംഭവങ്ങള്‍ സോവിയറ്റ് യൂണിയനിലും മറ്റനവധി രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ട് ജനാധി പത്യഘടനയെ പരിപോഷിക്കുന്ന പാര്‍ട്ടിയായി വളരേണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായ സി.പി.എം ഇന്ന് അതിന്റെ എല്ലാം ലക്ഷ്യവും മറന്ന് പൊളിറ്റിക്കല്‍ ക്രിമിനലൈസേ ഷന്റെ കളിത്തൊട്ടിലായി മാറി.

1930 കളില്‍ സോവിയറ്റ് പാര്‍ട്ടിയില്‍ സ്റ്റാലിന്‍ വളര്‍ത്തികൊണ്ടുവന്ന ഫാസിസ്റ്റ്‌ ശൈലിയുടെ നേര്‍പകര്‍പ്പുതന്നെയാണ് സി.പി.എമ്മെന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. തെലുങ്കാന സമ രവും പുന്നപ്രവയലാര്‍ സമരവും നടക്കു മ്പോള്‍ സി.പി.എമ്മും സായുധസമരത്തെ പുണര്‍ന്നവരാണ്. പിന്നീട് ജനാധിപത്യ  പ്രക്രിയയെ അംഗീകരിച്ചതോടെയാണ് സായുധമാര്‍ഗ്ഗം അഥവാ ഉന്മൂലനസിദ്ധാ ന്തം ഉപേക്ഷിച്ചതെങ്കിലും അതിന്റെ വേരുകള്‍ പില്‍ക്കാലത്തും സി.പി.എ മ്മില്‍ അവശേഷിച്ചിച്ചുകിടന്നു. വര്‍ഗ്ഗശത്രു വിനെ പൊതുരാഷ്ട്രീയനിലപാടിന്റെ പുറ ത്ത് ഇല്ലാതാക്കാനായി രഹസ്യമായി അത് പ്രയോഗിച്ചിരുന്നു പല ഘട്ടത്തിലും. ഇന്നാകട്ടെ പാര്‍ട്ടിയുടെ വഴിതെറ്റിയ പോക്കിനെ വിമര്‍ശിക്കുന്നവരെപോലും ഉന്മൂലനം ചെയ്യാന്‍ അതേ ശൈലി മറ്റൊരു തരത്തില്‍ രഹസ്യമായി സി.പി.എം പ്രയോഗിക്കുന്നു. തികച്ചും അരാഷ്ട്രീയമായ നിലയില്‍ സായുധമാര്‍ഗ്ഗം അവലംഭിക്കുമ്പോള്‍ അത് പാര്‍ട്ടിയുടെ ആന്തരികശുദ്ധിയെതന്നെയാണ് ഇല്ലാതാക്കിയെന്ന് പലരും മനസ്സി ലാക്കിയില്ല. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ എവ്വിധമാണ് ഇന്ത്യന്‍ ജനാധ്യപത്യത്തിന് പോറലേറ്റത്, അതേ പോലെ സി.പി.എമ്മിന്റെ ജനാധിപത്യഘടനയെ ഈ പുതിയ ക്രിമിനല്‍സ്വഭാവം തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

പാര്‍ട്ടി എന്നത് ഒരുകാലത്ത് ആദര്‍ശത്താലും ധാര്‍മ്മികതയാലും കരുത്ത് നേടിയ നിരവധി മാതൃകാനേതാക്കളുടെ തട്ടകമായിരുന്നു. ആദര്‍ശപ്രചോതിതരായി പാര്‍ട്ടിയിലേക്ക് വന്നു ചേരുന്നവരുടെ എണ്ണം പില്‍ക്കാലത്ത് കുറയുകയും കാര്യസാധ്യത്തിനായി എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. തൊണ്ണൂറുകളില്‍ ആഗോളവത്ക്കരണം നടപ്പാക്കുക കൂടി ചെയ്ത തോടെ അതിന്റെ ജീര്‍ണ്ണതകള്‍ സി.പി.എമ്മിനെയും പല വിധത്തില്‍ പിടികൂടി. സഹ കരണ സംഘങ്ങള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ പാര്‍ട്ടി കെട്ടിപ്പടുത്തതോടെ പാര്‍ട്ടി സമ്മേളനങ്ങളില്‍ കാണുന്ന വലിയ ആള്‍ക്കൂട്ടങ്ങളെല്ലാം വെറും കരിയറിസ്റ്റുകള്‍ മാത്രമായി മാറി. പാര്‍ട്ടിക്കുവേണ്ടി കൊല്ലാനും ചാകാനും തയ്യാറാകുന്ന പഴയ അണികളുടെ അസാന്നി ധ്യം എതിരാളികളെ കൊല്ലാന്‍ ക്വട്ടേഷന്‍ ടീമിനെ ഏര്‍പ്പാടാക്കുന്ന നിലയിലേക്ക് പാര്‍ട്ടിയെ എത്തിച്ചു. പല കൊലകളും നടത്തുന്നത് ക്വട്ടേഷന്‍ ടീമുകളായതോടെ ആ ക്രിമിനല്‍ സംഘത്തിന്റെ നിയന്ത്രണക്കാരായി പാര്‍ട്ടി പ്രദേശികനേതാക്കള്‍ വഴിമാറുകയും ചെയ്തു. പുറമെ നിന്ന് നോക്കുമ്പോള്‍ ജനാധിപത്യപാര്‍ട്ടി എന്ന് തോന്നുമെങ്കിലും സി.പി.എം ക്രിമിനല്‍ സംഘമായി സാവധാനം മാറുകയാണ്. ആശയം കൊണ്ട് ജനാധിപത്യ മണ്ഡലത്തില്‍ തോല്‍പ്പിക്കേണ്ട ചന്ദ്രശേഖരനെ ആയുധം കൊണ്ട് തോല്‍പ്പിക്കാന്‍ പാര്‍ട്ടി ഒരുമ്പെട്ടത് അതുകൊണ്ടാണ്. ഇങ്ങനെ പുറമെ തിളക്കവും ഉള്ളില്‍ ചതിയുടെയും കൊലയു ടെയും ചോര മണക്കുന്നതുമായ പാര്‍ട്ടിയെ എതിര്‍ക്കാന്‍ പാര്‍ട്ടിയുടെ കോട്ടയായ കണ്ണൂരില്‍ തന്നെ അണികള്‍ തയ്യാറായി തുടങ്ങി.

സി.പി.എം കോട്ടയില്‍ കെ.സുധാകരനെപോലുള്ള കോണ്‍ഗ്രസ്സ് നേതാവ് ജയിച്ചതും പാര്‍ട്ടി യില്‍ നിന്ന് രാജിവെച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ അബ്ദുള്ളക്കുട്ടി ജയിച്ചതുമൊക്കെ ഈ പാര്‍ട്ടിവിരുദ്ധവികാരം തന്നെയായിരുന്നു. പാര്‍ട്ടിയോടൊപ്പം സഞ്ചരിക്കുകയും പ്രതിഷേധം രഹസ്യബാലറ്റിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുന്ന അണികളാണ് സി.പി.എമ്മിന്റെ പുതിയ വെല്ലുവിളി. അതേ സി.പി.എം വിരുദ്ധതയുടെ തുടര്‍ച്ചയും നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് തമസ്‌ക്കരിക്കാനാകില്ല.

[fbshare]4 Comments to കാലുമാറുന്ന ഇടതുപക്ഷരാഷ്ട്രീയം

  1. ഇടത് പക്ഷം എന്നെ തന്നെ ഇല്ലതായിരിക്കുന്നു. ഇപ്പോള്‍ പക്ഷം മാത്രമെയുള്ളു. അതേത് വേണമെന്ന് പാര്‍ട്ടി ഏമാന്മാര്‍ എല്ലാവരും ചേര്‍ന്ന് തീരുമാനിക്കും.

  2. പ്രായോഗിക രാഷ്ട്രീയം എന്നത് എല്ലാ പാര്‍ട്ടികളും പരീക്ഷിക്കുമ്പോള്‍ ജനത്തിന്റെ കൂടെ മാത്രം നിന്ന പാര്‍ട്ടിയാണ് ഇടത് പക്ഷം. ഇടത് പക്ഷത്തെ തകര്‍ത്ത് കളയാം എന്ന ചിന്ത മറ്റ് പാര്‍ട്ടികള്‍ ഉപേക്ഷിക്കുന്നതാകും ബുദ്ധി.

  3. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അങ്ങനെ ആരും എഴുതി തള്ളേണ്ട. രക്തസാക്ഷികള്‍ ഇനിയും ഉണ്ടാകും.

  4. സി.പി.എം കോട്ടയില്‍ കെ.സുധാകരനെപോലുള്ള കോണ്‍ഗ്രസ്സ് നേതാവ് ജയിച്ചതും പാര്‍ട്ടി യില്‍ നിന്ന് രാജിവെച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ അബ്ദുള്ളക്കുട്ടി ജയിച്ചതുമൊക്കെ ഈ പാര്‍ട്ടിവിരുദ്ധവികാരം തന്നെയായിരുന്നു.

    ഇത് ഇനിയെങ്കിലും പാര്‍ട്ടി മനസ്സിലാക്കട്ടെ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: