Main Menu

കലയും ആസ്വാദന നിലവാരവും

ഓരോ നിമിഷവും സീമാതീത മായ വിവരങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഒരു കാലഘട്ടത്തിനാണ് നമ്മുടെ ജീവിതം രൂപപ്പെടുന്നത്. വിവരങ്ങൾ മാത്രമല്ല കലകളും ഇങ്ങനെ ഓരോ നിമിഷവും കൂടി കൂടി വരുന്നു. നവസമൂഹ മാധ്യമങ്ങളിൽ എല്ലാം എത്ര ലക്ഷക്കണക്കിനാണ് പുതിയ വീഡിയോ / ചിത്രങ്ങൾ / സാഹിത്യം എന്നിവ അപ്‌ലോഡ്‌ ചെയ്യപ്പെടുന്നത്. ഇവിടെ പ്രസക്തമായ വസ്തുത ഇവയുടെ എണ്ണം നമ്മളെ  ആശ്ചര്യപ്പെടുത്തും, പക്ഷെ വൈവിധ്യം നമ്മളെ നിരാശരും ആക്കും എന്നതാണ്. അത് തന്നെ ആണ് നമ്മുടെ പ്രധാന ചാനലുക ളുടെയും കാര്യം. കെട്ടിലും മട്ടിലും പുതുമ ഉണ്ട് പക്ഷെ വൈവിധ്യം വളരെ തുച്ഛം.

സൃഷ്ടിക്കപ്പെടുന്ന കലയുടെ വിരസതയും നിരർധകതയും ആണ്, പല ക്യാമറ കണ്ണുകളും നമ്മുടെ ജീവിതത്തിന്റെ ദിവസക്കാഴ്ചകൾ തേടി വരാൻ ഇടയാക്കുന്നത്. വ്യക്തി ജീവിതം ചാനലിൽ തുറന്നു കാണിച്ചാൽ പ്രതിഫലം ലഭിക്കാനിടയുള്ള ഒരു വസ്തു ആയി മാറുകയും, കാറിനും ഫ്ലാറ്റിനും വേണ്ടിയെല്ലാം സ്വകാര്യ ജീവിതത്തെ തുറന്നിടുന്ന ലജ്ജിപ്പിക്കുന്ന കാഴ്ചകൾ നമ്മൾ വരിസംഖ്യ കൊടുത്തും പരസ്യങ്ങളുടെ അകമ്പടിയോടെയും കാണുകയും ചെയ്യുന്നു. എങ്ങോട്ടാണ് നമ്മുടെ ആസ്വാദന നിലവാരം പോകുന്നത്? താഴോട്ടാണെന്ന കാര്യ ത്തിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല.പക്ഷെ ചന്ത നിലവാരം ആണ് എന്നത് സമ്മതിക്കാൻ നമ്മുടെ അഭിമാന ബോധവും സമ്മതിച്ചേക്കില്ല.

കല എന്നത് ഒരു സമൂഹത്തിന്റെ/ ഒരു വ്യക്തിയുടെ  സ്വയം പ്രകാശനം എന്നതിൽ കവി ഞ്ഞു അത് നേരിടുന്ന സമസ്യകളുടെ പ്രതിഫലനം കൂടി ആകുമ്പോൾ ആണ് അത് പൂർണം ആകുന്നത്.

ഇന്നത്തെ കലകളുടെ ചേരുവകളിൽ സമൂഹ സമസ്യ എന്നത് വളരെ വിരളം ആകുകയും, വ്യക്തിപരമായി ആ പ്രശ്നം അല്ലെങ്ങിൽ ആ സമസ്യ ചുരുങ്ങുകയും ചെയ്യുമ്പോഴാണ് നമ്മു ടെ ബോധ തലങ്ങളെ അതിനു സ്പർശിക്കാൻ കഴിയാതെ വരുന്നത്. പക്ഷെ നിരന്തരം ആയി നിലവാരം ഇല്ലാത്ത കലയെ ആസ്വദിച്ചാൽ സ്വന്തം ആസ്വാദന ശേഷിയാണ് തകിടം മറിയുന്നത്.

ഉപഭോഗ ത്രിഷ്ണകളിൽ  ഏറ്റവും ഉയർന്നത്‌ ആഗ്രഹിക്കുന്ന നമുക്ക് കലയുടെ ആസ്വാദനത്തി ലും ആ നിലവാരം നിർബന്ധിക്കാൻ കഴിയണം. കേരളത്തിന്റെ തനതു കലകൾ ഒരിക്കലും സർക്കാർ സഹായം കലകൾ മാത്രം ആവേണ്ടതല്ല. അവയും നമ്മുടെ ടി വി കളിൽക്കൂടി/ സമൂഹ മാധ്യമങ്ങളിൽ  എങ്കിലും പുറത്തു വരണം.കുറേക്കൂടി ജനാധിപത്യപരമായി നാടിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങൾക്ക്‌ അവരുടെ കലാശേഷി പ്രകടമാക്കാനും അവസരം നൽ കണം. ഈ അവസരങ്ങൾ നാടകത്തിനും, സാഹിത്യത്തിനും, കവിതക്കും നാടാൻ കലാരൂ പങ്ങൾക്കും ഒക്കെ നിഷേധിച്ച കാഴ്ചയാണ്‌ നമുക്കിപ്പോൾ കാണാൻ കഴിയുന്നത്‌.

നമ്മുടെ സർഗശേഷിയുടെ നേർക്കാഴ്ച്ചകളായി മാറുന്ന മുഖ്യ ധാര മാധ്യമ സംസ്കാരം, നമ്മൾ പങ്കാളികൾ ആയി  സൃഷ്ടിക്കപ്പെട്ടാലെ നമ്മുടെ ആസ്വാദന നിലവാരത്തിൽ ഉയർച്ചയും, സംസ്ക്കാരത്തിനു ഉത്ക്രിഷ്ടതയും കൈവരൂ, ആ ദിശയിൽ നമുക്ക് ഇടപെടലുകൾ നടത്താം.



2 Comments to കലയും ആസ്വാദന നിലവാരവും

  1. തനത് കലകള്‍ ഒന്നും കാണാന്‍ ആളില്ല മാഷെ. ദൂരദര്‍ശന്‍ ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അത് താങ്കളെങ്കിലും കാണാറുണ്ടോ?

    • ഉണ്ട്.

      മോശം ചായ സ്ഥിരം കുടിച്ചു രുചിമുകുളങ്ങളെ ശീലിപ്പിച്ചാൽ,
      നല്ല ചായ കൂടി മോശമായിതോന്നും കുറച്ചു കഴിഞ്ഞാൽ.

      അതല്ലേ എവിടത്തെയും സംഭവം?

Leave a Reply to bennyCancel reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: