Main Menu

കക്കൂസ് റസ്റ്റുറൂമില്‍നിന്നു ‘ലൂ’ ആകുമ്പോള്‍

ഇംഗ്ളീഷില്‍ കക്കൂസിനെ സൂചിപ്പിക്കാന്‍ ശിഷ്ടോക്തികള്‍ ധാരാളമുണ്ട്. സമൂഹ ത്തിന്റെ മാന്യതാസങ്കല്പത്തിനനുസരിച്ച് കക്കൂസിനെക്കുറിക്കാനുള്ള ശിഷ്ടോക്തി കളും മാറുന്നു. അങ്ങനെ ‘ലാവിട്രിയില്‍ തുടങ്ങി, ‘ടൊയ്ലറ്റിലൂടെ’ ‘റസ്റ്റ്റൂമിലെ ത്തിയ’ ഇംഗ്ളീഷുകാരിപ്പോള്‍ ഫ്രഞ്ചില്‍ നിന്ന് കടമെടുത്ത ‘ലൂ’വി(loo)ലും നെറ്റില(Netty)യിലും എത്തിയി രിക്കുന്നു. ഫ്രഞ്ചിലെ സ്ഥലം എന്നര്‍ഥത്തിലുള്ള ‘lieu’ , ‘nettoyer’ എന്നീ പദങ്ങളില്‍ നി ന്നാണിവ രൂപം കൊണ്ടത്. കക്കൂസില്‍ നിന്ന് മലയാളിയും മെല്ലെ ‘റസ്റ്റ് റൂമിലൂടെ’ ‘ലൂ’വിലേക്ക് നടന്നു കൊണ്ടിരിക്കുകയാണ്

ലൈംഗീകത, മരണം, ഭക്ഷണം, ചില ആചാരങ്ങള്‍ , ദുരന്തം, കഠിനരോഗം എന്നി വയെ സൂചിപ്പിക്കുന്ന പദങ്ങള്‍ നേരിട്ട് ഉപയോഗിക്കരുതെന്ന് സമൂഹം വിലക്ക് കല്‍പ്പിക്കുന്നു. ഇത്തരം പദങ്ങളിലെ ദുസൂ ചനകള്‍ ഒഴിവാക്കി, മാന്യമാക്കിയതിനു ശേഷം, അതേ അര്‍ഥങ്ങളിലുള്ള, മറ്റു പദ ങ്ങള്‍ ഉപയോഗിക്കുന്ന ഭാഷാതന്ത്രമാണ് ഭാഷകസമൂഹം അവലംബിക്കുന്നത്. ഇതി നെ ശിഷ്ടോക്തി(Euphemism) എന്നു വിളി ക്കാം. സാമൂഹികവിലക്കുള്ളതും പ്രതിലോമ പരവുമായ കാര്യങ്ങള്‍ തുറന്നു വെളിപ്പെ ടുത്തുന്നത് അമാന്യമായി ഓരോ സമൂഹവും കരുതിപ്പോരുന്നു. ‘തീട്ട’ത്തെ ‘മല’മാക്കി യാല്‍ മാന്യമായി, വിസര്‍ജ്ജ്യവസ്തുവെന്നാ ക്കിയാല്‍  കൂടുതല്‍ മാന്യമായി. ഇതുപോലെ ലൈംഗികാവയവങ്ങളെ സൂചിപ്പിക്കുന്ന സന്ദര്‍ഭം വരുമ്പോള്‍ ശിഷ്ടോക്തിയെന്ന ഭാഷാപരമായ ‘വളഞ്ഞ വഴി’ യാണ് മാന്യ സമൂഹം സ്വീകരിക്കുക. പലപ്പോഴും അന്യ ഭാഷാപദങ്ങളെയാണ് ഇതിനായി ആശ്രയിക്കുന്നത്. സംസ്കൃതപദങ്ങളോ ഇംഗ്ളീഷ് പദങ്ങളോ ആണ് ശിഷ്ടോക്തിക്കായി മലയാളം ഉപയോഗിക്കുന്നത്.  അപ്പോള്‍ ലിംഗവും യോനിയും നിതംബവും മാന്യമാകുന്നു. ഇതേ സന്ദര്‍ഭത്തില്‍ ഇംഗ്ളീഷ് പദങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ മാന്യരാകാം. തീണ്ടാരിയായവള്‍ രജസ്വലയോ ഋതുമതിയോ പുഷ്പവതിയോ മലിനിയോ ആകുന്നു.  തീണ്ടാരിയായവള്‍ , മിക്ക പ്രദേശത്തും, സാമൂഹികവിലക്കുള്ളവളാണ്. മലയാളികളെപോലെ ആഫ്രിക്കയിലെ യോറൂബ സമൂഹത്തിനും തീണ്ടാരിയെക്കുറിക്കാന്‍ ധാരാളം ശിഷ്ടോക്തികള്‍ ഉണ്ട്. അവളുടെ മാസമുറ, പീരിയിഡ്‌സായാല്‍ മാന്യമായി.

ഇംഗ്ളീഷില്‍ കക്കൂസിനെസൂചിപ്പിക്കാന്‍ ശി ഷ്ടോക്തികള്‍ ധാരാളമുണ്ട്. സമൂഹത്തിന്റെ മാന്യതാസങ്കല്പത്തിനനുസരിച്ച് കക്കൂസിനെ ക്കുറിക്കാനുള്ള ശിഷ്ടോക്തികളും മാറുന്നു. അങ്ങനെ ‘ലാവിട്രിയില്‍ തുടങ്ങി, ‘ടൊയ്ല റ്റിലൂടെ’ ‘റസ്റ്റുറൂമിലെത്തിയ’ ഇംഗ്ളീഷുകാരി പ്പോള്‍ ഫ്രഞ്ചില്‍നിന്ന് കടമെടുത്ത ‘ലൂ’വി(loo)ലും നെറ്റില(Netty)യിലും എത്തിയി രിക്കുന്നു. ഫ്രഞ്ചിലെ സ്ഥലം എന്നര്‍ഥത്തി ലുള്ള ‘lieu’ , ‘nettoyer’  എന്നീ പദങ്ങളില്‍ നിന്നാണിവ രൂപംകൊണ്ടത്. കക്കൂസില്‍ നിന്ന് മലയാളിയും മെല്ലെ ‘റസ്റ്റ് റൂമിലൂടെ’ ‘ലൂ’വിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ‘ലണ്ടന്‍ ‘ എന്ന പ്രയോഗം മലയാളിയുടെ ക ക്കൂസിന് പണ്ടേയുണ്ട്. കുട്ടികളോട് പറയുമ്പോള്‍ ‘അപ്പി’യിടലാണ്. ഇത്തരത്തില്‍ പറയാന്‍ പാടില്ലെന്ന് വിലക്കുള്ളവയ്‌ക്കെല്ലാം ‘ശിശൂഭാഷ’യില്‍ തന്നെ ശിഷ്ടോക്തികളുണ്ട്. മുതിര്‍ന്നവര്‍ പകര്‍ന്നുകൊടുക്കുന്നതാണ് ഇവ.

ശിഷ്ടോക്തികള്‍ പണ്ടു മുതല്‍തന്നെ കേരളത്തില്‍ നിലവിലുണ്ടായിരുന്നുവെന്ന് ആചാര ഭാഷാപദാവലികള്‍ സാക്ഷ്യപ്പെടുത്തുന്നു. മരണവുമായി ബന്ധപ്പെട്ട ശിഷ്ടോക്തിക ള്‍ക്ക് ഉദാഹരണം: തമ്പുരാക്കന്മാരുടെ മരണം ‘നാടുനീങ്ങലും’ ‘തീപ്പെടുകയും’ നമ്പൂതിരി മാരുടെത് ‘മുടിഞ്ഞെഴുന്നള്ളലും’ ആയിരുന്നു. ഇപ്പോഴും ബിഷപ്പ് തിരുമേനിമാര്‍ ‘കാലം ചെയ്യുക’യാണ്. ഇത്തരം ആചാരപദങ്ങളിലല്ലാതെ വാമൊഴിയിലും മരണമെന്ന അസുഖകരമായകാര്യത്തെ നേരിട്ടു സൂചിപ്പിക്കാതിരിക്കാനാണ് നാം ശ്രമിക്കുക. അതിനാല്‍ മരണത്തെക്കുറിക്കുന്ന ശിഷ്ടോക്തികള്‍ ധാരാളമായി കാണാം. സംസ്‌കൃതത്തില്‍നിന്ന് സ്വീകരിച്ച ‘ഇഹലോകവാസംവെടിയലും’ നിര്യാണവും ദിവംഗതയും ഇംഗ്ളീഷില്‍നിന്ന് കടമെടുത്ത ‘No more’ , Pass away, എന്നിവയും മരണസൂചകങ്ങളായ ശിഷ്ടോക്തികളാണ് കൂടാതെ, ‘ആളുപോയി’, ‘വിട്ടുപിരിയലും’, ‘ഓര്‍മയായി’, ‘പരലോകം പൂകി’, ‘ദേഹം വെടിഞ്ഞു’  തുടങ്ങീ  ഒട്ടേറെ പദങ്ങള്‍ മലയാളത്തില്‍   വേറെയുമുണ്ട്.

ശിഷ്ടോക്തികള്‍ക്ക് ഇപ്പോള്‍ പല സാമൂഹികമാനങ്ങളും പ്രയോഗങ്ങളും  സംഭവിച്ചിട്ടുണ്ട്. സാമൂഹികമായ വിവേ ചനത്തിന് എതിരായും ശിഷ്ടോക്തി കള്‍ ഉപയോഗിക്കാം. തൊട്ടുകൂടാത്തവ രെന്നും തീണ്ടിക്കൂടാത്തവരെന്നും ദളി തരെ വിശേഷിപ്പിക്കരുതെന്ന് കരുതി ദളിതര്‍ക്ക് ഗാന്ധിജി കൊടുത്ത ‘ഹരിജന്‍ ‘  എന്ന പദം  ഇത്തരം വിവേ ചനങ്ങള്‍ക്ക് എതിരായുള്ള ശിഷ്ടോ ക്തിക്ക് ഉദാഹരണമാണ്. സാമൂഹിക മായ ശിഷ്ടോക്തി പൊതുവിടങ്ങളില്‍ ഇത്രയും പ്രബലമായ രീതിയില്‍ ആദ്യം നടത്തിയത് ഗാന്ധിജി തന്നെയായിരിക്കണം. ഭാഷയിലൂടെയുള്ള സാമൂഹികവിലക്കുകളെ ലംഘിക്കുകയായിരുന്നു ഗാന്ധിജി ചെയ്തത്. തങ്ങളെ ഹരിജനങ്ങള്‍ എന്നുവിശേഷിപ്പി ക്കരുതെന്ന് ഒരു കൂട്ടം ദളിതര്‍ പറയുമ്പോള്‍ ശിഷ്ടോക്തിയെ ചോദ്യം ചെയ്യുകയാണ്. ഇങ്ങനെ വിലക്കുചൊല്ലുകള്‍ക്ക് എതിരായി രൂപംകൊള്ളുന്നവയെ പോര്‍ചൊല്ലുകള്‍ എന്നു വിളിക്കാം.

വേശ്യയെ ‘ലൈംഗീകത്തൊഴിലാളി’യാക്കുമ്പോള്‍ അമാന്യമായിക്കരുതിപ്പോന്ന തൊഴി ലിനെ മാന്യമാക്കുകയാണ്. അത് മാന്യമാകുമ്പോള്‍ തങ്ങളുടെ അവകാശസമരങ്ങള്‍ക്കായി പൊതു ഇടങ്ങളില്‍ തുറന്ന പോരാട്ടം നടത്താന്‍ അവര്‍ക്ക് കഴിയുന്നു. നളിനി ജമീല യെപ്പോലെ ആത്മകഥ എഴുതുവാനും കഴിയുന്നു.  

കോളനിരാജ്യങ്ങളെ കുറിക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച പല പദങ്ങളും വിവേചനമു ള്ളതാകായാല്‍ കൂടുതല്‍ ജനാധിപത്യസ്വഭാവമുള്ളതാക്കാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗ ത്തുനിന്നും കാണാനാകുന്നുണ്ട്. അതുകൊണ്ടാണ് ‘ബാക്കുവേഡ്’ സമൂഹം,  നാല്‍പതുകളില്‍ ‘അണ്ടര്‍ ഡെവലപ്‌മെന്റ്’ സമൂഹമായത്. അമ്പതുകളില്‍ അത് ‘ലെസ്സ് ഡെവലപ്‌മെന്റ്’ സമൂഹവും അറുപതുകളില്‍ ‘ഡെവലപ്പിങ്’ സമൂഹവും ഇപ്പോള്‍ ‘എമേര്‍ജിങ്’ സമൂഹവുമായി മാറി. കൊളോണിയല്‍ ഭൂതാവേശത്തെ ഉന്മുലനം ചെയ്യാനുള്ള രാഷ്ട്രങ്ങളുടെ തീവ്രശ്രമങ്ങളും വിവേചനങ്ങളെ ഒഴിവാക്കാനുള്ള പദങ്ങള്‍ തേടുന്നു.  അംഗവൈകല്യമുള്ളവരെ കുറിക്കാന്‍ ഉപയോഗിക്കുന്ന പുതുപദങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ‘ഒമ്പത്’ എന്ന് വിളിച്ച് സമൂഹം കളിയാക്കിയിരുന്ന ‘ഹിജഡകള്‍ ‘, ‘ട്രാന്‍സ്‌ജെന്‍ഡര്‍ ‘ ആകുന്നത് നാം വിവേചനരഹിതമായ ഭാഷ തേടുന്നതുകൊണ്ടാണ്.

 ഭര്‍ത്താവിന്റെ പേര് വിളിക്കുന്നതും പരാമര്‍ശിക്കുന്നതും സംബോധനചെയ്യുന്നതും വിലക്കാ യുള്ള സമൂഹത്തില്‍ ലിംഗപരമായ സമത്വത്തിനുവേണ്ടിയുള്ള  അതായത്  ലിംഗവിവേച നരഹിതമായ ഭാഷയ്ക്കുവേണ്ടിയുള്ള പദങ്ങള്‍ നമ്മള്‍ അന്വേഷിച്ച് കണ്ടെത്തുന്നു.

ലൈംഗീകചുവയുള്ള അശ്ലീലം പറയുന്നതിന് ശിഷ്ടോക്തികളെ ചിലര്‍ ഉപയോ ഗിക്കാറുണ്ട്. ദ്വയാര്‍ഥപ്രകടനമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന കാര്യമാണിത്. ഇതിന് ഉദാഹരണമാണ്: ഒരു സ്‌കൂളിലെ സ്റ്റാഫ്‌റൂമില്‍ വില്പനയ്ക്ക് കൊണ്ടുവന്ന സാരി വാങ്ങിക്കൊ ണ്ടിരിക്കുന്ന ടീച്ചറോട് വരാന്തയില്‍ നിന്ന് ഒരു അധ്യാപകന്‍ വിളിച്ചുപ്പറയുന്നു: “ടീച്ചറെ ആ സാരിയൊന്ന് പൊക്കി കാണിക്കൂ”. ടീച്ചറടക്കമുള്ള ആളുകള്‍ ആ ഫലിതം ആസ്വദിച്ചു. ഇവിടെ അശ്ളീലത്തെ നേരിട്ടുസൂചിപ്പിക്കുന്ന പദങ്ങള്‍ ഉപയോഗിക്കാതെ തന്നെ അശ്ളീലം പറഞ്ഞു. അതായത് ഇത്തരത്തിലുള്ള ദ്വയാര്‍ഥപ്രകടനങ്ങള്‍ക്ക് ശിഷ്ടോക്തികള്‍ ധാരാ ളമായി ഉപയോഗിക്കുന്നുണ്ട്.

ജാതി-ലിംഗ-വരുമാന-വിദ്യാഭ്യാസം തുടങ്ങിയ സാമൂഹികവിവേചനങ്ങള്‍ ഒഴിവാക്കാന്‍ ശിഷ്ടോക്തികള്‍ക്കാകും. അതു സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ പോര്‍ച്ചൊല്ലുകള്‍ ഉടലെടുക്കുന്നു.

 ചില ശിഷ്ടോക്തികള്‍ സാമൂഹികമായ അംഗീകാരം നേടി നിഘണ്ടുവില്‍ പുതു അര്‍ഥമായി നിലകൊള്ളും. ഉദാഹരണത്തിലെ ഇംഗ്ളീഷിലെ കെയര്‍ടേക്കറിന് ശവസംസ്‌കാരക്രിയ ചെയ്യുന്നവന്‍, ശ്മശാനം സൂക്ഷിപ്പുകാരന്‍ എന്നൊക്കെയായിരുന്നു അര്‍ഥം. ഇപ്പോള്‍ കാര്യ ങ്ങള്‍ നോക്കി നടത്തുന്നാളായി.

സാമൂഹികമനോഭാവത്തിന്റെ പ്രകടനങ്ങള്‍ക്കൊപ്പം ഭാഷയും മാറുന്നു. സാമൂഹിക ചലനക്ഷമതയെ ആദ്യം ഏറ്റു വാങ്ങുന്നത് ഭാഷയാണ്. അതിന് ഉത്തമദൃഷ്ടാന്തമാണ്, സാമൂഹികചലനത്തോടൊപ്പം പരിണമിച്ചുക്കൊണ്ടിരിക്കുന്ന ശിഷ്ടോക്തികള്‍ .

[fbshare]7 Comments to കക്കൂസ് റസ്റ്റുറൂമില്‍നിന്നു ‘ലൂ’ ആകുമ്പോള്‍

 1. ഭര്‍ത്താവിന്റെ പേര് വിളിക്കുന്നതും പരാമര്‍ശിക്കുന്നതും സംബോധനചെയ്യുന്നതും വിലക്കായുള്ള സമൂഹത്തില്‍ ലിംഗപരമായ സമത്വത്തിനുവേണ്ടിയുള്ള അതായത് ലിംഗവിവേച നരഹിതമായ ഭാഷയ്ക്കുവേണ്ടിയുള്ള പദങ്ങള്‍ നമ്മള്‍ അന്വേഷിച്ച് കണ്ടെത്തുന്നു.

  bhaaryaye peru vilikkamengkil avalkkum peru vilichu koode.

  pakshe saru paranja pole “sheee” “shoo” “roooo” “josuuuuuuuu” ennokke vilikkunna bharyamarum untu.

 2. enthukthiyanengkilum,

  svantham marumoloto veettil vanna adhithiyote “nii thooriyodi” “mulliyiti” “peduthodi” ennokke chodichal enganeyirikkum. athukontu alppam yukthiyokke nallatha.

 3. ഓ വി വിജയനെ വായിച്ച് നെറ്റി ചുളിച്ചവരുടെ കേരളം. അശ്ലീലം എഴുതി പേരെറ്റുക്കാന്‍ ആര്‍ക്കും പറ്റും എന്ന് വിമര്‍ശിച്ചവരുടെ മുന്നില്‍ പുഞ്ചിരിയോടെ നിന്ന മനുഷ്യന്‍ .

  നാട്ട് പദങ്ങള്‍ പലതും തെറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തില്‍ അതേ സാധനങ്ങളെയും വസ്തുക്കളെയും അവയവങ്ങളെയും മാന്യമാക്കാന്‍ സംസ്കൃതവും, ഇംഗ്ലീഷും തന്നെ ശരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: