ഒറ്റപ്പെട്ടവളുടെ ഒറ്റമൂലി
ശണ്ഠ കൂടുന്ന രണ്ട് കുരുന്നുകളെ കണ്ടാണ് ടീച്ചർ ക്ലാസിൽ കയറി വന്നത്. കലിപൂണ്ട ടീച്ചർ ഗൗരവത്തോടെ അലറി:
“എന്താട പോത്തോളെ ഒച്ച വെക്കുന്നത്….”
അതിലൊരു കുഞ്ഞ് തേങ്ങി തേങ്ങി കരയാൻ താങ്ങി. അത് കണ്ട ടീച്ചറുടെ കലിയൊലിച്ച് പോയ പോലെ
“എന്താ മോനെ എന്ത് പറ്റി?”
കണ്ണ് തുടച്ച് കുഞ്ഞ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
“എന്തിനാണെനിക്ക് ദൈവം അർക്കും വേണ്ടാത്ത കറുപ്പ് നെറം തന്നത്.”
വെളുത്ത് സുന്ദരിയായ ടീച്ചറുടെ മറുപടി അവനെ വല്ലാതെ രസിപ്പിച്ചു.
“മോനെ, എനിക്ക് കറുപ്പാണിഷ്ടം.”
അവനെയും കൂട്ടി ടിച്ചർ ക്ലാസിന് വെളിയിലിറങ്ങി. ഉയരം തേടിയലയുന്ന സുര്യനു താഴെ നിന്ന് സ്വ നിഴലിൽ ചൂണ്ടി കൊണ്ട് ടീച്ചർ പറഞ്ഞു.
“ദേ നോക്ക്…. ആര് നിന്നെയൊറ്റപ്പെടുത്തിയാലും നിന്റെ കുടെ നിന്റെ നിഴെലെങ്കിലുമുണ്ടാവും. എന്റെ കൂടെ എന്റെ നിഴലിന് പോലും നിൽക്കാൻ തോന്നുന്നില്ലല്ലോ?”
കുട്ടിക്ക് കാര്യം പിടികിട്ടീട്ടില്ലന്ന് ടീച്ചറിന് ബോധ്യമായി. ടീച്ചർ വിശദീകരിക്കാൻ തുടങ്ങി. “കറുത്തവായ നിന്റെ കൂടെ നിന്റെ നിഴലുണ്ട്. വെളുത്തവളാണെന്ന് പറയപ്പെടുന്ന എന്റെ കൂടെ അതെ വെളുപ്പിലുള്ള നിഴലിന് എന്തുകൊണ്ട് വന്ന് കൂട.” കരഞ്ഞ് കണ്ണു കലങ്ങി ക്ലാസിൽ നിന്നും ഇറങ്ങിപ്പോയ കുഞ്ഞ് വന്നത് തുള്ളിതച്ചാടി ആനന്ദതുന്ദിലനായി കൊണ്ടും പുഞ്ചിരി തൂകി കുട്ടിയുടെ കൂടെ പോയ ടീച്ചർ വന്നത് നിറകണ്ണുകളോടെയുമായിരുന്നു…
പിറ്റെ ദിവസത്തിൽ പത്രത്തിൽ വന്ന വാർത്ത തലേ ദിവസത്തെ സംഭവത്തിനുത്തരമായിരുന്നു. “അധ്യാപിക തൂങ്ങി മരിച്ച നിലയിൽ “
തീർത്തും അവളൊറ്റപ്പെട്ടവളായിരുന്നു. സ്വ കുടുംബത്തിൽ പോലും.
മുർശിദ് ടി.പി വളാഞ്ചേരി