സാമുദായിക സമവാക്യങ്ങള്‍

സാമുദായിക സമവാക്യങ്ങള്‍ മാറി മറിയുന്നത് കേരളത്തില്‍ പുതുമയല്ലെങ്കിലും എന്‍ എസ്സ് എസ്സിന്റേയും എസ് എന്‍ ഡി പിയുടേയും ഐക്യം അധികമാരും ഇത്രവേഗം പ്രതീക്ഷിച്ചതല്ല. സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു സംഘടനകളും കൈ കോര്‍ത്തു പ്രവര്‍ത്തി ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതെങ്കിലും അതിനു പിന്നില്‍ അത്ര ചെറുതല്ലാത്ത കൂടിയാ ലോചനകളുടെ ഒരു കാലമുണ്ടായിരിക്കുമെന്നുറപ്പ്. എന്‍ എസ്സ് എസ്സിന്റെ സമദൂര സിദ്ധാ ന്തം നെയ്യാറ്റിന്‍കരയില്‍ ബി ജെ പി നേടിയ വോട്ടുകളുടെ എണ്ണം കൂട്ടാന്‍ എത്രത്തോളം സഹായകമായെന്ന് എസ് എന്‍ ഡി പിക്കു നന്നായി അറിയാം. മുസ്ലിം ലീഗിനെ പേടിച്ച് വഴി നടക്കുന്നില്ലെന്ന ദുഷ്‌പേര് ആരോപിക്കപ്പെട്ട സര്‍ക്കാരിനെ ഒന്നു വിറപ്പിക്കാന്‍ എന്തായാലും ഈ ഐക്യത്തിനു സാധിക്കുമെന്നതില്‍ സംശയമില്ല.
സൂചി കൊണ്ടെടുക്കാവുന്നത് തൂമ്പാ കൊണ്ടെടുക്കേണ്ട സ്ഥിതിയിലാകും ഇതോടെ കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ എന്നതാണ് ഒരു വലിയ തമാശ. മലപ്പുറം ജില്ലയിലെ ലീഗിന്റെ എയ്ഡഡ് സ്‌കൂള്‍ പിടിവാശികള്‍ക്ക് മറുപടി കൊടുക്കാനായി കേരളത്തിനുള്ളത് അതിലും വലിയ സാമുദായികതയാണെന്ന വിരോധാഭാസം. സമുദായ താല്‍പര്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വോട്ടുബാങ്കു രാഷ്ട്രീയത്തിനു ബദല്‍ ആരോഗ്യക രമായ ജനാധിപത്യബോധം എന്ന പ്രവണത കേരളത്തില്‍ അടുത്തെങ്ങും ഉണ്ടാകില്ലെ ന്നാണ് പുതിയ മാറ്റങ്ങള്‍ കാണിക്കുന്നത്. സുസ്ഥിരമായ ബന്ധത്തിന്റെ ചരിത്രം എന്‍ എസ്സ് എസ്സ്- എസ് എന്‍ ഡി പി ദ്വയങ്ങള്‍ക്കില്ലെങ്കിലും കേരളത്തിന്റെ മാറിയ രാഷ്ട്രീയ സാഹ ചര്യങ്ങളില്‍ ചെറിയ തരംഗങ്ങളൊന്നുമല്ല ഈ കൈകോര്‍ക്കല്‍ സൃഷ്ടിക്കാന്‍ പോകുന്ന തെന്നുറപ്പ്.