Main Menu

സി പി എമ്മിന് എന്ത് പറ്റി.

സി.പി.എം എന്തിനാണ്  വെകളിപിടിച്ച പോത്തിനെപ്പോലെ ഇങ്ങനെ അക്രമം കാണി ക്കുന്നത്? വെറുമൊരു ഗൂഢാലോചന കുറ്റം ചുമത്തി ജില്ലാസെക്രട്ടറിയെ അറസ്റ്റു ചെയ്ത തിനോ? അല്ല, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുമ്പ് പറഞ്ഞതുപോലെ ആരെ യെങ്കിലും അറസ്റ്റു ചെയ്താല്‍ കേരളം തീപ്പന്തമാകും എന്ന വാക്കിനെ അന്വര്‍ത്ഥമാക്കാനോ? ഒരു മനുഷ്യജീവന്‍ , എത്രയോ പേര്‍ക്ക് പരിക്കുകള്‍ കൂടാതെ പത്രമോഫീസുകള്‍ , പോലിസ് സ്‌റ്റേഷനുകള്‍ , എതിര്‍പ്പാര്‍ട്ടി ഓഫീസുകള്‍ , രാഷ്ട്രീയമേ ഇല്ലാത്ത സാധാരണക്കാരുടെ ഉപജീവനമായ സ്ഥാപനങ്ങള്‍ എല്ലാം അടിച്ചു തകര്‍ക്കുന്നത് സി.പി.എമ്മിനെപ്പോലുള്ള ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എത്രത്തോളം ഭൂഷണമാണ്?. നേതാക്കളുടെ വായില്‍നിന്ന് വരുന്ന ഒരോ വാക്കും, അവരുടെ ഏറ്റവും സൂക്ഷ്മമായ ശരീരഭാഷയും ജനങ്ങള്‍ തല്‍സമയം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അടിയന്തരാവസ്ഥയുമായി  നേതാക്കളുടെ ഇപ്പോഴ ത്തെ അറസ്റ്റിനെ പിണറായി താരതമ്യപ്പെടുത്തുമ്പോള്‍ ഹോ, ഈ പിണറായിക്ക് ഇത്രയേ ചരിത്രബോധമുള്ളൂവെന്ന് സാധാരണക്കാരായ അണികള്‍ ചിന്തിച്ചുപോകുന്നുണ്ട്.

K P Mohananടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മോഹനനെ പെരുവഴിയില്‍ വെച്ച് അറസ്റ്റു ചെയ്തു എന്നാരോപിച്ചായിരുന്നു അന്ന് കോഴിക്കോട് ജില്ലയില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇപ്പോള്‍ പോലിസ് സ്‌റ്റേഷനില്‍ വെച്ച് അറസ്റ്റിലായ പി.ജയരാ ജനു വേണ്ടി സംസ്ഥാന ഹര്‍ത്താല്‍ , അതിന്റെ മറവില്‍ അക്രമണങ്ങള്‍ . അതേ സമയം യു.ഡി.എഫ് സര്‍ക്കാറിന്റെ വൈദ്യുതി വിലവര്‍ധന അടക്കമുള്ള ഒരു ജനദ്രോഹ നടപടി ക്കുമെതിരെ ഒരു ഹര്‍ത്താലോ ആത്മാര്‍ത്ഥമായ ഒരു പ്രതിഷേധമോ ഉണ്ടിയിട്ടില്ലെ ന്നിരിക്കെ, ഈ ഹര്‍ത്താല്‍ വെറും രാഷ്ട്രീയലാഭത്തിനപ്പുറം മറ്റൊന്നിനുമല്ലെന്ന് തിരിച്ചറി യാന്‍ കേരളത്തിലെ ജനങ്ങള്‍ വളര്‍ന്നിട്ടുണ്ട്. കാരണം അവര്‍ക്ക് നേതാക്കന്‍മാരെ വിശ്വാസ മില്ലാതെ വന്നിരിക്കുന്നു. പാര്‍ട്ടി ഇല്ല എന്ന് എത്ര ആണയിട്ടു പറഞ്ഞാലും സി.പി.എ മ്മിനെതിരെ അതിരൂക്ഷമായ ജനവികാരം അടുത്ത കാലത്തായി വളര്‍ന്നുവന്നിട്ടുണ്ട്. അത് പാര്‍ട്ടി നന്നായിക്കാണണമെന്ന് കരുതുന്ന ഒരു വിഭാഗം ആള്‍ക്കാരില്‍ നിന്നുതന്നെയാണ് വന്നിരിക്കുന്നതും. ഇത് നേതാക്കള്‍ പറയുംപോലെ പാര്‍ട്ടിയെ നശിപ്പിക്കാനല്ല, പാര്‍ട്ടി നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് ഏതൊരു പാര്‍ട്ടിയെക്കാളും കൂടുതല്‍ ആളുകള്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നതും.

ഏതെങ്കിലുമൊരു കാലത്ത് പാര്‍ട്ടി നന്നായിത്തീരുമെന്ന് സാധാരണജനങ്ങള്‍ക്ക് പ്രതീക്ഷയു ണ്ട്. അതുകൊണ്ട് തന്നെ അവരുടെ പ്രതീക്ഷയ്ക്ക് ദന്തഗോപുരത്തിലിരിക്കുന്ന നേതാക്കന്മാര്‍ അള്ളുവെക്കരുത്. താഴെത്തട്ടിലുള്ള വേരുകളെ മറക്കുന്ന യു.ഡി.എഫിനെപ്പോലെ സി.പി.എം എപ്പോള്‍ പെരുമാറാന്‍ തുടങ്ങിയോ അന്നാണ് സി.പി.എമ്മിനെ അണികള്‍ അവിശ്വസിച്ചു തുടങ്ങിയത്. ഈ അവിശ്വാസം വളര്‍ന്നുതുടങ്ങിയാല്‍ , സി.പി.എമ്മിന്റെ ഭരണത്തിന്‍കീഴിലുള്ള സ്ഥാപനങ്ങളിലുള്ളവരും ഉച്ഛിഷ്ടം ഭക്ഷിക്കുന്നവരും മാത്രമേ പാര്‍ട്ടി യുടെ കൊടി പിടിക്കാന്‍ കാണുകയുള്ളൂ. ഇത്തരക്കാര്‍ ഉപജീവനമാര്‍ഗമായി മാത്രമേ പാര്‍ട്ടിയെ കാണുന്നുള്ളൂവെന്നതും ശ്രദ്ധേയമാണ്.
 
അരിയില്‍ അബ്ദുല്‍ ശുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് ജില്ലാസെക്രട്ടറി പി.ജയരാജനെ അറസ്റ്റു ചെയ്തത് രാഷ്ട്രീയ പ്രേരിതമായാണെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. രാഷ്ട്രീയപ്രേരി തമായി അറസ്റ്റു ചെയ്താല്‍ അതിനെ എതിര്‍ക്കേണ്ടത് രാഷ്ട്രീയമായിത്തന്നെയാണ്. രാഷ്ട്രീയ മെന്നത് പാവപ്പെട്ടവന്റെ നേരെ കുതിര കയറാനുള്ള ലൈസന്‍സല്ല. ഇന്ത്യയിലെ ഏ റ്റവും വലിയ ആസ്തിയുള്ള പാര്‍ട്ടിയാണ് സി.പി.എം. ഒരു ബക്കറ്റ് വെറുതെ വെച്ചാല്‍ പോലും ആളുകള്‍ ഭയന്നോ ശപിച്ചോ അതില്‍ നാണയത്തുട്ടുകള്‍ ഇടും. കോടികള്‍ ഒരൊറ്റ ദിവസം കൊണ്ട് പിരിയും. അതുകൊണ്ട് ഓരോ സിറ്റിങിനും ലക്ഷങ്ങള്‍ വാങ്ങുന്ന വക്കീലന്‍മാരെ നിരപരാധികള്‍ എന്നുപാര്‍ട്ടി പറയുന്ന നേതാക്കന്‍മാര്‍ക്കു വേണ്ടി വാദിക്കാന്‍ ഹാജരാക്കാം. നിയമപരമായി എന്തുകാര്യം വേണമെങ്കിലും ചെയ്യാം. അല്ലാതെ നേതാക്കളുടെ അറസ്റ്റില്‍ ഹര്‍ത്താല്‍ നടത്തുന്നതുകൊണ്ടോ അക്രമം അഴിച്ചുവിടുന്നതുകൊണ്ടോ പാര്‍ട്ടിക്ക് ഒരു ഗുണവും ലഭിക്കില്ല. മാത്രമല്ല, കൂടുതല്‍ അപഹാസ്യമാകുകയേ ഉള്ളൂ പാര്‍ട്ടി.

[fbshare]3 Comments to സി പി എമ്മിന് എന്ത് പറ്റി.

  1. താങ്കളുടെ എല്ലാ ചോദ്യാരോപണങ്ങള്‍ക്കും വരികള്‍ക്കിടയില്‍ മറുപടിയുണ്ട്. പ്രതികരണത്തിന് നന്ദി.

  2. ഗൂഡാലോചന കുറ്റം അമ്രുതമയിയുടെ പേരില്‍ എടുകാത്തത് എന്തുകൊണ്ട്…പത്രതിപരെ…സത്നം ഓര്മയുണ്ടാകണം.. പത്രടിപകുരിപ്പ്‌ ഉണ്ടാകുമോ …ഓ സത്നം നമ്മുടെ നാട്ടുകാരനല്ല മഠത്തില്‍ നിന്നും അടിച്ചു കൊന്നതിന്റെ കണക്കുകള്‍ ശ്രീനി പട്ടത്താനം എഴുതിയിട്ടുണ്ട് എന്തെ ശ്രീനിക്കെതിരെ കേസ്സ് കൊടുക്കാത്തത്.ആവിഷ്ക്കാര അവകാശം ഇല്ലാതാക്കിയ കഥ അറിയുമോ

  3. ippol congressilum thammil thallu thutangiyathu kontu ivarkkum alppam samadhanamayittuntennu thonnunnu.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: