Main Menu

ഇന്ത്യൻ സമ്പദ്ഘടനയെ ശുചീകരിക്കാൻ ഈ നീക്കത്തിനു കഴിയുമോ?

saikatham online malayalam magazine

നവംബർ 8ആം തീയതി, ദിവസം തീരാൻ വെറും മൂന്നര മണിക്കൂർ സമയം ബാക്കിയുള്ളപ്പോഴാണ് അടിയന്തരാവസ്ഥയുടെ പ്രതീതി ജനിപ്പിച്ചുകൊണ്ട് 500 രൂപയുടെ യും 1000 രൂപയുടെയും കറൻസി നോട്ടുകൾക്ക് വിലക്ക് ഏർപ്പെടു ത്തിയ കാര്യം രാജ്യത്തിനെ അഭി സംബോധന ചെയ്ത് പ്രധാനമ ന്ത്രി നരേന്ദ്രമോദി ഈ തീരുമാ നം വെളിപ്പെടുത്തിയത്. തുടർന്ന് ചാനലുകളിൽ പ്രത്യക്ഷപ്പെട്ട റിസർവ്വ് ബാങ്ക് ഗവർണ്ണർ ഊർജ്ജിത് പട്ടേലും, ഇക്കണോമിക്ക് അഫയേഴ്‌സ് സെക്രട്ടറി ശക്തികാന്ത് ദാസും വിശദമായിത്തന്നെ ഇങ്ങിനെയൊരു തീരുമാനം ഗവർമെന്റ് എടുക്കാൻ നിർബന്ധിതമായതിന്റെ കാര്യകാരണസഹിതം വിവരിച്ചു. പാക്കിസ്ഥാനിൽനിന്നും ഇന്ത്യയിലേക്ക് ധാരാളം കള്ളനോട്ടുകൾ വരുന്നുണ്ടെന്നും, ഇത് ഭീകരർക്കും തീവ്രവാദപ്രവർത്തനങ്ങൾക്കുമാണെന്നും അതിനെ തടുക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഈ പെട്ടെന്നുള്ള പ്രഖ്യാപനംകൊണ്ട് സാധാരണ ജനങ്ങളാണ് കൂടുതൽ ആശങ്കപ്പെട്ടത്. ഏതാനും ദിവസങ്ങളിലായി കഷ്ടപ്പാടും ദുരിതങ്ങളും പേറുന്നതും സാധാരണക്കാർക്കുതന്നെയാണ്. നേരിട്ടുള്ള പണത്തിന്റെ വിനിമയം ഒഴിവാക്കി ഇന്ത്യൻ സമ്പദ്ഘടനയെ ശുദ്ധീകരിക്കാൻ ഈ നീക്കത്തിനുകഴിയുമെങ്കിൽ നല്ലതുതന്നെ.

ഇന്ത്യ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് പാക്കിസ്ഥാനിൽനിന്നുമുള്ള കള്ളനോട്ടിന്റെ ഒഴുക്ക്. വ്യാജകറൻസിയുടെ ഉപയോഗം വ്യാപകമാകുന്നത് സാമ്പത്തികരംഗത്ത് വലിയ പ്രത്യഘാതങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. എന്നാൽ ഈ നടപടികൾ കൊണ്ടുമാത്രം കള്ളനോട്ടുകളും, കള്ളപ്പണവും തടയാൻ പ്രാപ്തമാകില്ല. കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന മേഖലകൾ വേറെ യുമുണ്ട്. വിദേശനിക്ഷേപം, റിയൽ എസ്റ്റേറ്റ് തുടങ്ങി കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന മേഖലകൾ നിരവധിയാണ്.

ഇടപാടുകളിൽ 85 ശതമാനത്തിലധികവും പണമായിത്തന്നെ വിനിമയം നടത്തുന്ന ഇന്ത്യയിൽ പെട്ടെന്നുള്ള ഈ തീരുമാനംകൊണ്ട് ഒന്നും സംഭവിക്കില്ലയെങ്കിലും പുതിയ സാഹചര്യം ജനങ്ങളെ കാഷ്‌ലെസ് എക്കണോമി എന്ന പാതയിലേയ്ക്ക് കൂടുതൽ അടുപ്പിക്കും എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഗവർമെന്റ് ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. 500,1000 രൂപകളുടെ അഭാവത്തിൽ വലിയ തുകയ്ക്ക് സാധനസാമഗ്രികൾ വാങ്ങുന്നവർ പണ മിടപാട് എടിഎം, ഡെബിറ്റ് കാർഡുകളെ ആശ്രയിക്കേണ്ടിവരും. ഇതുമൂലം എല്ലാ ഇടപാടുകളും രേഖാമൂലമാക്കുക യും ചെയ്യും. ബിൽ ഇല്ലാതെ നികുതി വെട്ടിപ്പ് നടക്കുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും.

വികസിത രാജ്യങ്ങളിൽ കാഷ്‌ലെസ് എക്കണോമിയാണ്. അത് വികസിതരാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയ്ക്കും, ജനങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമാണ്. അവിടുത്തെ ഗവർമെന്റിനു കറൻസി പ്രിന്റ് ചെയ്യുന്നതിനുള്ള ചെലവും കുറവാണ്. പണം കൈമാറാൻ ഏറെ പ്രചാരമുള്ള വിനിമയ മാർഗ്ഗമായി അവിടങ്ങളിൽ നെറ്റ് ബാങ്കിങ്ങാണ് കൂടാതെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയും ഉണ്ട്. പണത്തിനും, ചെക്കിനും പകരമായി ബാങ്കുകൾ പ്രീപെയ്ഡ് കാർഡുകളും നൽകി വരുന്നു. കൂടാതെ മൂന്നുവർഷത്തിലേറെയായി ഏറ്റവും പ്രചാരമുള്ള യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസുമുണ്ട്.

സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള പണം കൈമാറ്റം വേഗത്തിലും എളുപ്പത്തിലും ആക്കാൻ ഈ സംവിധാനംമൂലം കഴിയുന്നു. ഓൺലൈനായും, ഓഫ്‌ലൈനായും പണം ഇതിലൂടെ വിനിമയം നടത്താമെന്നതാണ് ഇതിന്റെ സവിശേഷത. ഈ പറയുന്ന സംവിധാനങ്ങളൊക്കെ ഇന്ത്യയിലും ആളുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വികസിതരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിനെ അപേക്ഷിച്ച് തുലോം കുറവാണ്. അതായത് 3 ശതമാനമെങ്കിൽ ഇന്ത്യയിലത് 18 ശതമാനം സാമ്പത്തിക ഇടപാടുകളിൽ 85 ശതമാന ത്തിലധികവും പണമായിത്തന്നെ വിനിമയം നടത്തുന്ന ഇന്ത്യയിൽ 500 രൂപയുടെയും, 1000 രൂപയുടെയും കറൻസി അസാധുവാക്കിയാൽ ജനങ്ങൾ കാഷ്‌ലെസ് എക്കണോമിയിലേക്ക് കൂടുതൽ അടുക്കാൻ നിർബന്ധിതരാകും.

കള്ളപണത്തിന്റെ ഒഴുക്ക് തടയുവാനുള്ള ഏറ്റവും പ്രയോഗികമാർഗ്ഗം പണമായുള്ള കൈമാറ്റങ്ങൾ കുറയ്ക്കുകയെന്നതാണ്. ഈ നടപടിയിൽക്കൂടി ഗവർമെന്റ് ലക്ഷ്യമാക്കുന്നതും അതുതന്നെയാണ്. എന്നാൽ വികസിത രാജ്യങ്ങളിലെ ആളുകളെ അപേക്ഷിച്ച് ഇന്ത്യയിലെ ആളുകൾ വിദ്യാഭ്യാസപരമായും, സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പിന്നിലാണെന്നുള്ളത് വാസ്തവമാണ്. അതുകൊണ്ടുതന്നെ വികസിത രാജ്യങ്ങളിൽ ഉള്ളത്ര ആളുകൾ കാഷ്‌ലെസ് എക്കണോമിയിലേക്ക് തിരിയുമെന്നത് പ്രായോഗികമല്ല.എങ്കിലും ഇപ്പോഴുള്ളതിനേക്കാൾ നല്ലൊരു ശതമാനം ആളുകളും ഭാവിയിലെങ്കിലും കാഷ്‌ലെസ് എക്കണോമിയെ ആശ്രയിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

അവിഹിതമാർഗ്ഗങ്ങളിലൂടെ നേടിയെടുത്തതും സ്‌ത്രോതസ്സ് വെളിപ്പെടുത്താത്തതും നികുതിയടക്കാത്തതുമായ പണത്തെയാ ണ് കള്ളപ്പണം എന്നു പറയുന്നത്. ഇന്ത്യയിൽ രണ്ടുതരത്തിലാണ് കള്ളപ്പണം ഉള്ളത്. വിദേശത്ത് നിക്ഷേപിക്കപ്പെട്ടതും, രാജ്യത്തിനകത്തുള്ളതും. 2011 ജൂലൈയിൽ സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വിദേശത്ത് നിക്ഷേപിക്കപ്പെട്ട കള്ളപ്പണം 33.5 ലക്ഷം കോടി വരുമെന്ന് കാണിച്ചിരിക്കുന്നു. അതായത് ഈ കണക്കുപ്രകാരമാണെ ങ്കിൽ രാജ്യത്തെ കറൻസി വിനിമയത്തിന്റെ ഏകദേശം ഇരട്ടിയോളം ഇത് വരും. ഈ പണം മൗറീഷ്യസ്, സിങ്കപ്പൂർ തുട ങ്ങിയ രാജ്യങ്ങൾ വഴി പിന്നീട് ഇന്ത്യയിലേക്കുതന്നെ പലരൂപത്തിൽ എത്തുന്നു. രാജ്യത്തിനകത്തുള്ള കള്ളപ്പണത്തിന്റെ കണക്ക് റിസർവ്വ് ബാങ്ക് പുറത്തുവിട്ടതുപ്രകാരം 25 ശതമാനത്തിനടുത്ത് വരും. രണ്ടാമത് പറഞ്ഞ കള്ളപ്പണം അതായത് രാജ്യത്തിനകത്തുള്ള കള്ളപ്പണം ഗവർമെന്റിന്റെ ഇത്തരത്തിലുള്ള നീക്കംകൊണ്ട് ഇല്ലായ്മ ചെയ്യാൻ കഴിയും. അപ്രതീ ക്ഷിതമായി ഗവർമെന്റ് 500, 1000 രൂപ നോട്ടുകൾ റദ്ദാക്കിയതിനു പിന്നിൽ ഗവർമെന്റിനു ഈ ലക്ഷ്യമാണുള്ളത്.

കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം 16.50 ലക്ഷം കോടി കറൻസി നോട്ടുകളാണ് ഇന്ത്യയിൽ ക്രയവിക്രയം ചെയ്യപ്പെട്ടത്. മുൻവർഷത്തേക്കാൾ 16 ശതമാനം കൂടുതലാണിത്. ഇത് കാണിക്കുന്നത് ഓരോ വർഷം കഴിയു ന്തോറും വൻതോതിൽ കള്ളപ്പണ്ണം ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് ഒഴുകുന്നുണ്ടെന്നാണ്. രാജ്യത്ത് ക്രയവിക്രയം ചെയ്യുന്ന കറൻസി നോട്ടുകളിൽ 80 ശതമാനവും 500, 1000 രൂപയുടേതാണ്. ഈ നോട്ടുകൾ പെട്ടെന്ന് നിർത്തലാക്കിയതുകൊണ്ട് ഇത് അന്യായമായി സൂക്ഷിച്ചവർക്ക് ആ പണം കത്തിച്ചുകളയാതെ വേറെ നിവർത്തിയില്ല. ഗവർമെന്റിന്റെ ഈ നടപടിമൂലം ഇത്തരം ആളുകൾ ഭാവിയിലെങ്കിലും കള്ളപ്പണം സൂക്ഷിക്കുന്ന ഏർപ്പാട് നിർത്തും. അതുപോലെ കള്ളനോട്ട് പ്രചരിപ്പിക്കുന്നവർക്കും അതിനു കഴിയാതെവരും.

ഇങ്ങിനെയൊക്കെ ഗുണങ്ങൾ ഉണ്ടെങ്കിലും ഈ കറൻസികൾ റദ്ദാക്കിയതിനുമുൻപ് ഗവർമെന്റിനു കുറച്ചുകൂടി മുന്നൊ രുക്കം ആവശ്യമായിരുന്നുവെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ കഷ്ടപ്പാടും, ദുരിതങ്ങളും കാണുമ്പോൾ ആ അഭിപ്രായത്തിനോട് യോജിക്കുന്നവരും കൂടുതലാണ്. ആശുപത്രികളിൽ യഥാസമയം പണം അടയ്ക്കാൻ കഴിയാതെ വന്നതുകൊണ്ട് രോഗി മരിച്ച സംഭവം നമ്മുടെ കൊച്ചു കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. വ്യാപാര, വാണിജ്യമേഖല നിശ്ചലമായി. വരും നാളുകളിൽ വിലകയറ്റത്തിലേക്കും, ഭക്ഷ്യക്ഷാമത്തിലേക്കുംപോകുവാനുള്ള സാദ്ധ്യതകൾ കൂടി ചില സാമ്പത്തിക വിദഗ്ദർ തള്ളിക്കളയുന്നില്ല. എന്നാൽ കുറച്ച് ദിവസം മാത്രമേ ജനങ്ങൾക്ക് ഈ ബുദ്ധിമുട്ട് നേരിടേണ്ടിവരിക യുള്ളുവെന്നും അതു കഴിഞ്ഞാൽ സാധാരണ രീതിയിലേക്ക് കാര്യങ്ങൾ വരുമെന്നും ഗവർമെന്റ് പ്രത്യാശപ്രകടിപ്പിക്കുന്നു. കള്ളപ്പണം നിർമ്മാർജ്ജനം ചെയ്യാൻ എല്ലാ ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. എന്തായാലും ഒരു കാര്യം വ്യക്തമാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാണ് കള്ളപ്പണത്തിന്റെ ഒഴുക്ക്. ഈ നടപടികൾ മൂലം ഗവർമെന്റിനു കള്ളപ്പണം നിർത്തലാക്കാൻ കഴിയുമോ എന്നാണ് ഓരോ പൗരനും ഉറ്റുനോക്കുന്നത്.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: