Main Menu

ഇതങ്ങോട്ട് ശരി ആകുന്നില്ലല്ലോ മോനെ

ഒരു മാമോദീസ ചടങ്ങ് കഴിഞ്ഞു ഭക്ഷണ കഴിക്കുന്ന തിരക്കിൽ ആയിരുന്നു ഞാൻ. അപ്പോ ഴാണ് അവരെ ഞാൻ ശ്രദ്ധിച്ചത്, നടക്കാൻ പ്രയാസം ഉള്ള ഒരു വൃദ്ധ ദമ്പതികൾ. കൈയ്യിൽ വലിയ സ്ക്രീൻ ഉള്ള ഒരു സ്മാർട്ട്‌ ഫോണ്‍ കയ്യിൽ പിടിച്ചു, ചുണ്ണാമ്പ് തേക്കുക എന്ന വിളിപ്പേ രുള്ള സ്വയിപ്പിംഗ് പരീക്ഷിക്കുകയാണ് അവർ. ഉദ്ദേശം – അടുത്തുള്ള ഡ്രൈവർ ചേട്ടനെ വിളിക്കണം, “ കഴിച്ചു, കഴിഞ്ഞു പോകാം” എന്ന സന്ദേശം കൈമാറണം. ചേട്ടൻ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു നേരത്തെ പോയിരിക്കും. വണ്ടികൾ പാർക്ക്‌ ചെയ്ത ഗ്രൗണ്ടിൽ മറ്റു ഡ്രൈവർമാരുമായി വണ്ടികളുടെ താരതമ്യ പഠനവും, പിന്നെ അൽപ സ്വല്പം വെടിപറച്ചിലും, പുകവലി – മുറുക്ക് ഇത്യാദി വിനോദങ്ങളും ഒക്കെ ആയി കാത്തു നിൽക്കുകയായിരിക്കും. ഞാൻ പതുക്കെ പ്രശ്നത്തിൽ ഇടപെട്ടു, സംശയത്തോടെ ആദ്യം ഒരു നോട്ടം ഉണ്ടായെങ്കിലും പിന്നെ നിസഹായത കൊണ്ടാണെന്ന് തോന്നുന്നു, എന്നെ സ്വീകരിച്ചു. ആവശ്യം പറഞ്ഞു, ഞാൻ ചുണ്ണാമ്പ് തോണ്ടി തോണ്ടി ഡ്രൈവർ ചേട്ടനെ വിളിച്ചു. ആദ്യത്തെ വിളിക്ക് ഉത്തരം ഉണ്ടായി ല്ല. അൽപ സമയത്തിനകം ചേട്ടൻ തിരിച്ചു വിളിച്ചു. വണ്ടി എടുക്കാൻ പറ്റാത്ത വിധത്തിൽ ആരോ മുൻപിൽ പാർക്ക്‌ ചെയ്തിട്ട് പോയി. ഇനി അവർ വന്നിട്ടേ നടപടി ഉള്ളൂ. ദമ്പതികൾ വിഷമിച്ചു മുഖതാവിൽ. ഞാൻ പതുക്കെ എഴുന്നേറ്റു.അപ്പോൾ അപ്പച്ചൻ ചോദിച്ചു , ഇവിടെ എന്താ ബന്ധം?. ഞാൻ അത് വിശദീകരിച്ചു. ഉടൻ തന്നെ ചോദ്യം വന്നു, ഇവിടെ എന്ത് ചെയ്യുന്നു?. അടുത്തുള്ള ഒരു പൊതുമേഖലാ സ്ഥാപന ത്തിൽ ഉദ്യോഗസ്ഥൻ ആണ്. അമ്മച്ചിയാണ് പിന്നെ പറഞ്ഞു തുടങ്ങിയത്, അവരുടെ മകനും ഒരു കാലഘട്ടത്തിൽ അവിടെ ഉദ്യോഗസ്ഥൻ ആയിരുന്നു.“കുഴപ്പം ആയല്ലോ ദൈവമേ” എന്ന് ഞാൻ ഉള്ളിൽ വിളിച്ചു.ചിലപ്പോൾ ചരിത്രം കുറേ കേൾക്കേണ്ടിയും, പരിചയം നടിക്കേണ്ടിയും വരുമല്ലോ!. ആളു ടെ പേര് പറഞ്ഞു, കേട്ടിട്ട് പോലുമില്ല. “അവൻ 10 കൊല്ലം മുമ്പ് അവിടെ നിന്ന് പോയ താ. ഇപ്പൊ അമേരിക്കയിലാ” – അപ്പച്ചൻ ആണ് പറഞ്ഞത്. മുഖത്ത് അഭിമാനം തുടുത്തു നില്ക്കുന്നു, വിഷാദവും പുറകേ ഉണ്ടോ എന്ന് വേണമെങ്കിൽ സംശയിക്കാം.

രണ്ടാമത്തെ മകൻ അങ്ങ് ഓസ്ട്രേലിയയിലാ, അമ്മച്ചി പറഞ്ഞു തുടങ്ങി. ഈ കൊല്ലം വ രും. അവരുടെ മുഖത്ത് സന്തോഷം അലയടിക്കുന്ന പോലെ തോന്നി. സാധാരണ വിദേശത്ത് മക്കൾ ഉള്ളവരുടെ പൊങ്ങച്ചം കേട്ടാൽ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണ് പതിവ്, ഈ അപ്പച്ചനും അമ്മച്ചിയും വ്യത്യസ്തർ എന്ന് വിചാരിച്ചു ഞാൻ ആ കസേരയിൽ ഇരുന്നു. കുറ ച്ചു നേരം കത്തി വെക്കാം, വീട്ടിൽ പോയാൽ ആവർത്തന വിരസത മാത്രം ആയ ചാനലുകൾ ആണ് കൂട്ടിന്, മനുഷ്യ സാമീപ്യം എനിക്കും ഇഷ്ടം ആണ്.

“അല്ലെങ്കിലും ഈ നാട്ടിൽ നിന്നിട്ട്, എന്ത് കാര്യമാ ഉള്ളത്” അപ്പച്ചൻ ചിന്താധീനനായി. “മൊത്തം അഴിമതി അല്ലേ?”. ഞാൻ ചെറുതായി ചിരിച്ചു, ഇരുന്നത് അബദ്ധം ആയോ എന്ന് മനസ്സിൽ സംശയിച്ചു.

നാട്ടിൽ ജോലി ചെയ്തു ജീവിക്കാൻ തീരുമാനിച്ച കാലം മുതൽ കേൾക്കുന്ന വാചകങ്ങൾ ആണ് ഇത്. ഇത് നശിച്ച നാട്, അഴിമതിയും, അക്രമവും, ഹർത്താലും ഉള്ള നാട്, കൈക്കൂലി ചോദി ക്കുന്നവരുടെ നാട്, വികസന വിരോധികളുടെ നാട് അങ്ങനെ ഇഷ്ടം പോലെ ശാപ വചന ങ്ങൾ. ഇവിടെ നിന്ന് രക്ഷപ്പെടുക എന്നത് ഉത്കൃഷ്ടവും, ഇവിടെ ജീവിക്കുക എന്നത് നികൃ ഷ്ടവും ആണെന്ന് പലരും സൂചിപ്പിച്ചിട്ടുണ്ട്.

വിഷയത്തിന്റെ പോക്ക് മാറ്റി വിടാൻ ഞാൻ പതുക്കെ വിഷയം മാറ്റി. ” മക്കൾക്ക്‌, എത്ര മക്കൾ ഉണ്ട്?”. അമ്മച്ചിയാണ് ഉത്തരം പറഞ്ഞത് “രണ്ടു പേർക്കും, രണ്ടു വെച്ചുണ്ട്, ഒരാണും ഒരു പെണ്ണും രണ്ടു പേർക്കും”.

“രണ്ടു പേരുടെയും, രണ്ടു പേരുകാരായല്ലോ” ഞാൻ പറഞ്ഞു.

മാമോദീസയിലെ തലതൊടൽ രണ്ടു പ്രാവശ്യം നടത്തി അതാണ് ഞാൻ ഉദ്ദേശിച്ചത്.

അമ്മച്ചി പറഞ്ഞു, “പക്ഷേ അവരെ കണ്ടിട്ട് രണ്ടു കൊല്ലം ആയി”.

“രണ്ടു പ്രാവശ്യം അമേരിക്കയിലും, ഓസ്ട്രേലിയയിലും പോയിരുന്നു” – അപ്പച്ചൻ പറഞ്ഞു. അവരെ എല്ലാ ആഴ്ചയിലും സ്കൈപ്പിൽ കാണും. അപ്പച്ചൻ പറഞ്ഞു. “അമേരിക്കയിൽ ഉള്ള വന്റെ ഇളയ ആൾക്ക് മലയാളമേ അറിയില്ല”. മുഖത്ത് തെളിഞ്ഞത് അഭിമാനം, ഞാൻ ഇരുന്നത് അബദ്ധം ആയി എന്ന് ഉറപ്പിച്ചു.

മനസ് വീണ്ടും ചിന്തകളിലേക്ക് നീണ്ടു, “ജനിച്ച മണ്ണും, മാതൃഭാഷയും അമൃതിനെക്കാൾ മധുരം” എന്നൊക്കെ പറഞ്ഞു പഠിപ്പിച്ച കാലമൊന്നും ഇവർക്കോർമയില്ലേ??. നാട്ടിൽ നിന്ന് മക്കളെ കയറ്റുമതി ചെയ്യാൻ വെമ്പുന്ന മാതാ പിതാക്കൾ, നാട്ടിലെ ജോലിയും-നാടും- നാട്ടിൽ ജീവിക്കു ന്നവരും ഒഴിവാക്കേണ്ട ശല്യങ്ങൾ, നാട്ടിൽ നിന്ന് മാറി നിന്നാലുള്ള മെച്ചങ്ങൾ, എന്തിനു അനാവശ്യമായി നമ്മൾ കഷ്ടപ്പെടണം. ഇതൊക്കെ ആയിരുന്നു ആ സംസാരത്തിന്റെ എനിക്ക് മനസിലായ കാതൽ. പോകേണ്ടവർ പോകട്ടെ, ഇവിടം ഇഷ്ടപ്പെട്ടു നില്ക്കുന്നവരെ വെറുപ്പിക്കുന്നത് എന്തിനാണ് എന്ന സന്ദേഹം ബാക്കി ആയി.

എന്നെ രക്ഷിക്കാൻ എന്നോണം, ഫോണ്‍ മിന്നി, ഡ്രൈവർ ചേട്ടൻ മിസ്ഡ് കാൾ അടിച്ചതാ ണെന്ന് തോന്നുന്നു. അപ്പച്ചൻ അതിൽ കുറച്ചു പണിതിട്ട് എന്നെ നോക്കി “ഇതങ്ങോട്ട് ശരി ആകുന്നില്ലല്ലോ മോനെ” എന്ന് പറഞ്ഞു. ഞാൻ വീണ്ടും തോണ്ടി അങ്ങോട്ട്‌ വിളിച്ചു, വണ്ടിയുടെ തടസം മാറിയിരിക്കുന്നു. ഞാൻ പുഞ്ചിരിച്ചു, നമസ്കാരവും പറഞ്ഞു പുറത്തേക്കു ഇറങ്ങി, പ്രശ്നങ്ങൾ ഉള്ള എന്നാൽ ഞാൻ സ്നേഹിക്കുന്ന, നന്നാക്കാൻ ശ്രമിക്കുന്ന, ഞാൻ ജീവിക്കുന്ന എന്റെ നാട്ടിലേക്ക്.

 അനൂപ് വർഗീസ് കുരിയപ്പുറം9 Comments to ഇതങ്ങോട്ട് ശരി ആകുന്നില്ലല്ലോ മോനെ

  1. Liked the last line a lot 🙂
    പ്രശ്നങ്ങൾ ഉള്ള.. എന്നാൽ ഞാൻ സ്നേഹിക്കുന്ന, നന്നാക്കാൻ ശ്രമിക്കുന്ന, ഞാൻ ജീവിക്കുന്ന എന്റെ നാട്ടിലേക്ക്.

  2. നമസ്കാരവും പറഞ്ഞു പുറത്തേക്കു ഇറങ്ങി, പ്രശ്നങ്ങൾ ഉള്ള എന്നാൽ ഞാൻ സ്നേഹിക്കുന്ന, നന്നാക്കാൻ ശ്രമിക്കുന്ന, ഞാൻ ജീവിക്കുന്ന എന്റെ നാട്ടിലേക്ക്.

    Yes you have to accept our native with all its goodness and badness. If we change everything will change.

  3. svantham naadinte nostaljiyayil maathram jeevikkunna oralanu njan 27 varshamaayi gulfilanu. ithu vareyum (varshathil 2 thavana vare leavil nattily pokunnu) svantham nadu mosamayi thonniyittilla. Pinne chila saukaryangal ivied unt. but aa katum velichavum thanalum kulirum vanavum malayalayum okke evide kittum

  4. സ്വന്തം നാട് വളരെ മോശമാണെന്ന ചില പ്രവാസികളുടെ പൊങ്ങച്ചം പറച്ചിൽ കണ്ടാൽ കലി വരും. ഈ മോശമായ നാട്ടിൽ ജനിച്ച് വളർന്ന് ഇവിടെ നിന്നും പഠിച്ച് വലുതായ ശേഷം ഉള്ളതെല്ലാം വിട്ട് കാശുണ്ടാക്കാൻ ഇവിടെ ചെയ്യാൻ മടിക്കുന്ന എന്ത് ജോലിയും അവിടെ ചെയ്യുന്ന ഇത്തരക്കാർ , ആ ജാള്യത മറക്കാൻ അങ്ങനെ പലതും പറയും. നല്ല കഴിവും മാർക്കും വിദ്യാഭ്യാസവുമുള്ളവർക്ക് ഒരിടത്തും പൊകേണ്ടതില്ല എന്ന് അവർക്ക് തന്നെ അറിയുകയും ചെയ്യാം.

  5. ഉണ്ട് എന്നു പറയപെടുന്ന എല്ലാ പ്രശ്നങ്ങളോടും കൂടിതന്നെ ഞാനും എന്റെ നാടിനെ സ്നേഹിക്കുന്നു. പോറ്റമ്മയെക്കാളും എന്തുകൊണ്ടുംനല്ലത് പെറ്റമ്മ ആണ് എന്ന ഒറ്റ ന്യായത്തിന്റെ പുറത്ത്…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: